spot_img
Tuesday, October 6, 2026

മുതിർന്ന നടി സൗക്കാർ ജാനകി അന്തരിച്ചു



തെന്നിന്ത്യയിലെ പ്രമുഖ നടി സൗക്കാർ ജാനകി (94) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സൂപ്പർതാരങ്ങളായ ശിവജി, എംജിആർ എന്നിവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ജാനകി മലയാളികളുടെ പ്രിയപ്പെട്ട സിനിമയായ സൂര്യമാനസത്തിൽ നടൻ മമ്മൂട്ടിയുടെ അമ്മയായും വേഷമിട്ടു.1950-ൽ പുറത്തിറങ്ങിയ ‘ഷാവുക്കാരു’ (Sowcar) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് അവർ ‘സൗക്കാർ ജാനകി’ എന്നറിയപ്പെട്ടത്. തുടർന്ന് ഏഴു പതിറ്റാണ്ട് കാലം അഭിനയ ജീവിതം തുടർന്നു. സിനിമയിലെ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ച് രാജ്യം അവരെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. നിരവധി നാടകങ്ങളിലും സൗക്കാർ ജാനകി അഭിനയിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles