spot_img
Saturday, September 12, 2026

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: നാളെ വൈകിട്ട് മുതൽ കോഴിക്കോട്ട് ഗതാഗത നിയന്ത്രണം



കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ (സെപ്റ്റംബർ 13, ഞായർ) വൈകിട്ട് 5 മണി മുതൽ കോഴിക്കോട് ജില്ലയിലെ വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം – മടവൂർ വരെയുള്ള റോഡുകളിലും പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ താമരശ്ശേരി-ബാലുശ്ശേരി-എരഞ്ഞിപ്പാലം വഴിയും, കൊടുവള്ളി ഭാഗത്തുനിന്നുള്ളവ പടനിലം-വരട്ട്യാക്ക്-പെരിങ്ങളം വഴിയും, മുക്കം ഭാഗത്തുനിന്നുള്ളവ ചെത്തുകടവ്-പെരിങ്ങളം വഴിയും, കണ്ണൂർ ഭാഗത്തുനിന്നുള്ളവ എലത്തൂർ-പാവങ്ങാട്-നടക്കാവ് വഴിയും, യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ളവ ഇടിമൂഴിക്കൽ-ഫറോക്ക്-ചെറുവണ്ണൂർ വഴിയും സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്. കൂടാതെ കുന്നമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടിക്കൽ താഴം-കോട്ടാംപറമ്പ്-മനത്താനത്ത് റോഡ് വഴി തിരിഞ്ഞു പോകേണ്ടതും, മലാപ്പറമ്പ്-മടവൂർ റോഡിലെ പാർക്കിംഗ് പൂർണ്ണമായി ഒഴിവാക്കേണ്ടതുമാണ്. വി.വി.ഐ.പി കടന്നുപോകുന്ന സമയത്ത് റോഡുകളിൽ ഗതാഗതം പൂർണ്ണമായും തടയുന്നതിനാൽ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ യാത്ര നേരത്തെ ക്രമീകരിക്കേണ്ടതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles