spot_img
Saturday, September 12, 2026

കോഴിക്കോട്ടുകാർക്ക് കളക്ടറുടെ ക്ഷണം; മാനാഞ്ചിറയിൽ നാളെ വായനാ പ്രഭാതം.



കോഴിക്കോട്: വായനയുടെ ലോകത്തേക്ക് കോഴിക്കോട്ടുകാരെ ക്ഷണിച്ച് ജില്ലാ കളക്ടർ. പുസ്തകങ്ങളും കഥകളും കവിതകളും പങ്കുവെക്കുന്നതിനായി നാളെ (സെപ്റ്റംബർ 13) രാവിലെ എട്ടു മണിക്ക് മാനാഞ്ചിറ മൈതാനത്ത് വായനാ കൂട്ടായ്മ സംഘടിപ്പിക്കും.ഏവർക്കും ഇഷ്ടപ്പെട്ട ഒരു പുസ്തകമോ കഥയോ കവിതയോ കൈയിൽ കരുതി പരിപാടിയിൽ പങ്കുചേരാം. പ്രായഭേദമന്യേ എല്ലാവർക്കും വായന ഇഷ്ടപ്പെടുന്നവർക്കും വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ കൂട്ടായ്മയിൽ പങ്കെടുക്കാം. വായിക്കാനും പങ്കുവെക്കാനും കേൾക്കാനും സൗഹൃദസംഭാഷണങ്ങളിലേർപ്പെടാനും അവസരമൊരുക്കുന്ന പരിപാടിയിലൂടെ ബഷീറും എംടി.യും പൊറ്റെക്കാടും നടന്ന കോഴിക്കോടിന്റെ അക്ഷരവഴികളിലൂടെ പുതിയൊരു വായനാനുഭവത്തിനാണ് ജില്ലാ കളക്ടർ ഒരുങ്ങുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles