spot_img
Monday, September 14, 2026

ഭക്തി നടിച്ചു പളളിയിലെത്തി ഇൻവെർട്ടർ ബാറ്ററികൾ കവർച്ച: യുവാവ് പിടിയിൽ.



മുക്കം: ഭക്തി നടിച്ചു പള്ളികളിൽ എത്തുന്നതും നിസ്കാരത്തിനെന്ന വ്യാജേന ഇൻവെർട്ടർ ബാറ്ററികൾ കവർന്നു മുങ്ങുന്നതുമായ സ്ഥിരം മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തോട്ടത്തിൻ കടവ് സ്വദേശി അബ്ദുൽ ജലീലാണ് മുക്കം പോലീസിന്റെ വലയിലായത്.അഞ്ചുനേരവും ഭക്തി ഭാവത്തിൽ പള്ളികളിലെത്തുന്ന പ്രതി, ആളൊഴിയുന്ന സമയം നിരീക്ഷിച്ച് പള്ളികളിലെ ഇൻവെർട്ടർ ബാറ്ററികൾ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു പതിവ്.മലയോര മേഖലയിലെ നിരവധി മസ്ജിദുകളിൽ തുടർച്ചയായി നടന്ന ഇൻവെർട്ടർ ബാറ്ററി മോഷണങ്ങൾ പ്രദേശവാസികളിൽ വൻ ആശങ്ക സൃഷ്ടിച്ചിരുന്നു.കഴിഞ്ഞ ദിവസം മലയമ്മ ടൗൺ ജുമാ മസ്ജിദിൽ നിന്നും മോഷ്ടിച്ച് കടന്ന് കളഞ്ഞ ദൃശ്യങ്ങൾ പിന്തുടർന്ന് എത്തിയത് പെരിങ്ങളത്തുള്ള ഒരു ക്വാട്ടേഴ്സിലായിരുന്നു.രേഖകൾ കണ്ടെത്തിയതോടെആളെ കോഴിക്കോട് കെ എസ് ആർ ടി സ്റ്റാന്റിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.പരാതികളുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും മുൻപും ഇയാൾ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles