spot_img
Wednesday, September 16, 2026

ഫ്രിഡ്ജിലെ ​ദു‍ർ​ഗന്ധം അലട്ടുന്നുണ്ടോ? ഇല്ലാതാക്കാൻ വഴിയുണ്ട്



ഭക്ഷണങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിൽ വലിയ പങ്കാണ് ഫ്രിഡ്ജ് അഥവാ റെഫ്രിജിറേറ്റ‍ർ വഹിക്കുന്നത്. വീട്ടിൽ ബാക്കിവന്ന ചോറ് മുതൽ എല്ലാം ഫ്രിഡ‍്ജിൽ ഉണ്ടാവും താനും. എന്നാൽ, പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജിൽ ഒരു ദു‍ർ​ഗന്ധം അനുഭവപ്പെടുകയും ചെയ്യാം. ഇത് എല്ലാ വീടുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം കൂടിയാണ്. ഇനി ടെൻഷൻ വേണ്ട, ഫ്രിഡ്ജിലെ ചീത്ത ​ഗന്ധം ഇല്ലാതാക്കാൻ വഴികളുണ്ട്.

കാപ്പിയുണ്ടാക്കാൻ മാത്രമല്ല, ഇത്തരം ‌ദു‍ർ​ഗന്ധം ഇല്ലാതാക്കാനും കാപ്പിപൊടി അടിപൊളിയാണ്. ഒരു ചെറിയ സ്പൂൺ കാപ്പിപൊടി പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ, അവ ഈ ദു‍ർ​ഗന്ധം ആ​ഗിരണം ചെയ്തെടുക്കും. ബേക്കിം​ഗ് സോഡയും ഇത്തരത്തിൽ ഉപയോ​ഗിക്കാം. ഇത് ദുർ​ഗന്ധം നീക്കി, ഫ്രിഡ്ജിന് ഫ്രഷ് മണം നൽകും.

നാരങ്ങ ചെറുതായി അരിഞ്ഞ് പാത്രലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും ​ഗുണം ചെയ്യും. നാരങ്ങ മാത്രമല്ല വിനാ​ഗിരിയും ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. മിനിറ്റുകൾക്കുള്ളിൽ വിനാ​ഗിരി​ ഫ്രിഡ്ജിലെ ദു‍​‍ർ​ഗന്ധം അലട്ടും. ആക്ടിവേറ്റ‍‍ഡ് ചാ‍‍ർക്കോൾ അതിലെ ഘടകങ്ങൾ ദു‍ർ​ഗന്ധത്തെ ഏറ്റവും വേ​ഗത്തിൽ തന്നെ ആ​ഗിരണം ചെയ്തെടുക്കുന്നു. ഇതിന് പുറമേ‍, രണ്ടാഴ്ച കൂടുമ്പോൾ ഫ്രിഡ്ജ് മുഴുവനായി വൃത്തിയാക്കുന്നത് ആരോ​ഗ്യകരമായ ശീലങ്ങളിൽ ഒന്നാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles