spot_img
Thursday, September 17, 2026

കോവിഡ് മരണം; കുടുംബങ്ങൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു



തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കായി അനുവദിച്ച സാമ്പത്തിക സഹായ പദ്ധതിയിലേക്ക് 9.96 കോടിയുടെ അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കോവിഡ് മൂലം കുടുംബനാഥൻ അല്ലെങ്കിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്.അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുക. തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് അർഹരായ ബിപിഎൽ കുടുംബങ്ങൾക്ക് ഈ ധനസഹായം ലഭിക്കുന്നത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles