spot_img
Thursday, October 1, 2026

എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം.



പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില വർധന ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവർക്ക് തിരിച്ചടിയാണ്.അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില മാറ്റിയിട്ടില്ല. തിരുവനന്തപുരത്ത് 951 രൂപയാണ് വില. കൊച്ചിയിൽ 949 രൂപ. കോഴിക്കോട്ട് 950.5 രൂപ.രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളറിൽ തുടരുകയാണ്. ഇന്ത്യയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജിക്ക് സിലിണ്ടറിന് 300 രൂപ വീതം നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles