spot_img
Thursday, October 1, 2026

ഫ്ലൈ ദുബൈ വിമാനത്തിലെ പൈലറ്റ് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം; സൗദിയിൽ ചികിത്സയിൽ തുടരുന്നതായി എംബസി.



ദുബൈ: ബുധനാഴ്ച രാവിലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ഫ്ലൈ ദുബൈ വിമാനത്തിലെ പൈലറ്റ് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി.ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാർ തബൂക്കിലെ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും രാത്രി വൈകിയാണ് എംബസി സ്ഥിരീകരിച്ചത്.ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ FZ 1073 വിമാനത്തിൽ വെച്ച് ഒമാനി സ്വദേശിയായ സഹപൈലറ്റ്, ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 34,000 അടി ഉയരത്തിൽ വെച്ച് വിമാനം 17,000 അടിയോളം താഴേക്ക് പതിച്ചു.വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. പിന്നീട് വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.അതിനിടെ, അന്വേഷണം അവസാനിക്കുന്നത് വരെ ഇസ്രായേലിലേക്കുള്ള സർവീസുകൾ ഫ്ലൈ ദുബൈ റദ്ദാക്കി. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles