spot_img
Friday, October 2, 2026

ഇന്ന് ഗാന്ധി​ജയന്തി​: പ്രചോദനമാകൂ കുട്ടികളേ…



ഞാൻ എങ്ങനെയാണോ മാതൃരാജ്യത്തി​ന് വേണ്ടി​ പോരാടി​യത്, അതേ ഊർജ്ജത്തോടെ ഇന്നത്തെ ഇന്ത്യൻ യുവതലമുറ അവകാശങ്ങൾക്കുവേണ്ടി​ ശബ്ദമുയർത്തുന്നതിൽ സന്തോഷം. ബ്രി​ട്ടീഷുകാർ എന്നെ പരി​ഹസി​ക്കാൻ വേണ്ടി​ വി​ളി​ച്ച അർദ്ധനഗ്നനായ ഫക്കീർ എന്ന പേര് ഞാനന്ന് അഭി​മാനത്തോടെയാണ് ഏറ്റെടുത്തത്. നിങ്ങൾ ‘പാറ്റ”യുടെ റോൾ വരെ ഏറ്റെടുത്ത് വലിയ ചലനമുണ്ടാക്കി. സമരം ചെയ്യാനുള്ള അവകാശത്തെ ഞാനെന്നും അനുകൂലി​ക്കും. എന്നാൽ, എത്ര ശക്തമായ ആവശ്യമാണെങ്കി​ലും അക്രമത്തി​ന്റെ പാത തിരഞ്ഞെടുക്കരുത്. അത് നി​ങ്ങളുടെ ഉത്തരവാദി​ത്വമാണ്. ലോകമെമ്പാടുമുള്ള മനുഷ്യരെ പ്രചോദിപ്പിക്കുന്നതാവണം ഇന്ത്യൻ യുവത്വത്തിന്റെ മുന്നേറ്റം. ജയ് ഹിന്ദ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles