spot_img
Thursday, October 1, 2026

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?



ന്യൂഡൽഹി: വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കും. ഇതുവരെ സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങളാണ് പണം നൽകേണ്ടി വരിക. ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ യൂട്ടിലിറ്റി മെസേജിനും ഓരോ സർവീസ് മെസേജിനും 11.5 പൈസ നിരക്ക് ഈടാക്കുമെന്നാണ് മെറ്റയുടെ അറിയിപ്പ്. അതായത് വ്യത്യസ്ത വാണിജ്യ സ‍ർവീസുകളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ ഇനി പൂർണമായും സൗജന്യമായി ലഭിക്കില്ലെന്നതാണ് പ്രധാന മാറ്റം. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, ഡെലിവറി വിവരങ്ങൾ, ബുക്കിങുകൾ, പേയ്മെന്റുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്ന കമ്പനികളെ ഈ മാറ്റം ബാധിക്കും.വാണിജ്യ സ്വഭാവത്തിലുള്ള വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് പ്രതിമാസം 1000 സൗജന്യ സർവീസ് മെസേജുകൾ ലഭിക്കും. ഇതിന് ശേഷം വരുന്ന അധിക സർവീസ് മെസേജുകൾക്കാണ് അധിക നിരക്ക് ഈടാക്കുക. എന്നാൽ വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിടക്കാ‍ർക്ക് ചാർജുകൾ നൽകേണ്ടി വരില്ല. ബിസിനസ് പ്ലാറ്റ്‌ഫോം വഴി കമ്പനികൾ ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ അയക്കുന്ന യൂട്ടിലിറ്റി മെസേജുകൾക്കും ഇനി നിരക്ക് ബാധകമാകും. ഉപഭോക്താവ് നടത്തിയ ഒരു ഇടപാടുമായോ ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നത് ഇതിൽ ഉൾപ്പെടും. ഓൺലൈൻ ഓർഡർ നമ്പർ, ഡെലിവറി നോട്ടിഫിക്കേഷനുകൾ എന്നിവ ഉദാഹരണമാണ്നിലവിലെ സംവിധാനപ്രകാരം, ഒരു ഉപഭോക്താവ് ബിസിനസ് വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിലൂടെ മെസേജുകൾ അയച്ചാൽ ഇതിന് ചാർജ് ഈടാക്കാതെ തന്നെ മറുപടി നൽകാമായിരുന്നു. ഓർഡർ സംബന്ധിച്ച അപ്ഡേറ്റുകൾ, ഡെലിവറി വിവരങ്ങൾ തുടങ്ങിയ അറിയിപ്പുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ മെസേജുകളുടെ നിരക്കിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.ഓരോ മാസത്തെയും സൗജന്യ പരിധി കഴിഞ്ഞാൽ പിന്നീട് വരുന്ന Service Messages-നും ബാധകമായ യൂട്ടിലിറ്റി നിരക്ക് അനുസരിച്ച് ചാർജ് ഈടാക്കും. ആയിരം സർവീസ് യൂട്ടിലിറ്റി മെസേജുകൾക്ക് 115 രൂപയാണ് ഈടാക്കുക. 10,000 മെസേജുകൾക്ക് 1150 രൂപയും ഈടാക്കും. ജിഎസ്ടി തുക കണക്കാതെയുള്ള ചാ‍ർജാണിത്. പ്രത്യക്ഷത്തിൽ ഒരു മെസേജിന് തുക കുറവാണെന്ന് തോന്നുമെങ്കിലും, പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്തൃ ഇടപെടലുകൾ നടത്തുന്ന കമ്പനികളെ സംബന്ധിച്ച് ഇത് അധിക ബാധ്യതയായേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.വലിയ തോതിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തേണ്ട കമ്പനികൾക്കായി രൂപകൽപ്പന ചെയ്ത വാട്സ്ആപ്പിന്റെ സംവിധാനമാണ് WhatsApp Business Platform. പ്രത്യേക സോഫ്റ്റ്വെയറുകളോ ടൂളുകളോ വഴിയാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. കമ്പനികൾക്ക് അവരുടെ സ്വന്തം സിസ്റ്റങ്ങളുമായോ കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്ഫോമുകളുമായോ തേഡ് പാർട്ടി സർവീസ് നൽകുന്നവരുമായോ ഇത് വഴി മെസേജുകൾ വഴി അയയ്ക്കാനും സ്വീകരിക്കാനും കഴിയും. സാധാരണയായി ആളുകൾ ഉപയോഗിക്കുന്ന വാട്‌സാപ്പിൽ നിന്നും ചെറുകിട ബിസിനസുകാർ ഉപയോഗിക്കുന്ന ബിസിനസ് വാട്‌സാപ്പിൽ നിന്നും വ്യത്യസ്തമാണ് വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം. റീട്ടെയിൽ സ്ഥാപനങ്ങൾ, ബാങ്കുകൾ, ട്രാവൽ കമ്പനികൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, തുടങ്ങി ആയിരക്കണക്കിന് വാട്സ്ആപ്പ് കമ്യൂണിക്കേഷനുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ് സാധാരണയായി വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോ​ഗിക്കുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles