spot_img
Tuesday, October 6, 2026

വയനാട്, വിലങ്ങാട് മേഖലകൾക്കു മാത്രം ഇളവ്! കുടിശിക പിരിക്കാൻ പ്രത്യേക യജ്ഞവുമായി സർക്കാർ.



കോഴിക്കോട്: പ്രകൃതിദുരന്തമു ണ്ടായ വയനാട്, വിലങ്ങാട് മേഖലകളെ മാത്രം ഒഴിവാക്കി സംസ്ഥാനത്ത് റവന്യൂ റിക്കവറി കുടിശിക പിരിവ് ഊർജിത മാക്കാൻ പ്രത്യേക യജ്ഞവുമായി സംസ്ഥാന സർക്കാർ. ഈ മാസം മുതൽ 2027 മാർച്ച് 31 വരെയാണു പ്രത്യേക പിരിവ്യജ്ഞം. തീവ്ര ദുരന്തബാധിത പ്രദേശങ്ങളായ വയനാട് ജില്ലയിലെ ചുരൽമല, മുണ്ടക്കൈ, കോഴിക്കോട് ജില്ലയി ലെ വിലങ്ങാട് എന്നിവിടങ്ങളെ പിരിവ് യത്നത്തിൽ നിന്നും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.ജില്ലാ കളക്ടർമാർ രണ്ടാഴ്‌ച കൂടുമ്പോൾ ലാൻഡ് റവന്യൂ റിക്കവറി നടപടികൾ അവലോകനം ചെയ്യുകയും സർക്കാരിലേക്ക് പ്രതിമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ജില്ലാതലറവന്യൂ റിക്കവറി റിവ്യൂ യോഗങ്ങളിൽ ജില്ലാ കളക്‌ടർമാർ നേരിട്ടു പങ്കെടുക്കണം. സർക്കാർ നൽകിയ സ്റ്റേ ഉത്തരവു കളിലെയും ഗഡുവ്യ വസ്ഥകളിലെയും നി ബന്ധനകൾ ലംഘി ക്കപ്പെട്ട കേസുകളിൽ സ്റ്റേ നീക്കാനും അപ്പലേറ്റ് അഥോറിറ്റികളിലും കോടതികളി ലുമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാനും അഡ്വക്കറ്റ് ജനറലുമായി ചേർന്ന് നടപടി സ്വീകരിക്കാനും നി ർദ്ദേശമുണ്ട്.റവന്യൂ റിക്കവറി ആവശ്യങ്ങൾക്കു വാഹനങ്ങൾ ലഭ്യമല്ലാത്ത പക്ഷം മറ്റ് വകുപ്പുകളിൽനിന്നോ വാടകയ്ക്കോ വാഹനങ്ങൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. കേരള സർക്കാരിൻ്റെ വരുമാന കുടിശികകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ (കെഎസ്എഫ്ഇ, കെഎസ്ഇബി, സഹകരണ ബാങ്കു കൾ തുടങ്ങിയവ) വരുത്തിയ വായ്‌പാ കുടിശികകളും വേഗ ത്തിൽ ഈടാക്കുകയാണു പ്രത്യേക യജ്ഞത്തിന്റെ ലക്ഷ്യം.നോട്ടീസ് കാലാവധിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ, ഇടപാടുകാരുടെ ജംഗമ-സ്ഥാവര വസ്തു‌ക്കൾ ജപ്തി ചെയ്യാനും തുടർന്ന് ലേലം ചെ യ്യാനുമാണു സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, അപേക്ഷ നൽകി യാൽ കേരള റവന്യൂ റിക്കവറി റൂൾസ് അനുസരിച്ച് നിശ്ചിത ഗഡുക്കളായി തുക അടയ്ക്കാൻ കളക്‌ടർക്കോ തഹസിൽദാ ർക്കോ റിക്കവറി നേരിടുന്ന വ്യക്തികൾക്ക് അനുമതി നൽ കാനും വ്യവസ്ഥയുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles