സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. പവൻ വിലയിൽ കണക്കാക്കുമ്പോൾ 400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വർണം ഗ്രാമിന് 13,135 രൂപയിലും പവന് 1,05,080 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അലോസിയേഷൻ അറിയിച്ചു. ഇന്നലെ പവന് 80 രൂപ കൂടി 1,04,680 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.






