spot_img
Friday, November 13, 2026

തിരുവനന്തപുരം നഗരത്തില്‍ വന്‍കവര്‍ച്ച; സ്വര്‍ണക്കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍.



തിരുവനന്തപുരം: നഗരമധ്യത്തില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം പിടിച്ചുപറിച്ചു. 250 പവനാണ് നഷ്ടപ്പെട്ടതെന്ന് സ്വര്‍ണക്കട ഉടമ പറഞ്ഞു. തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ ആള്‍ സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര്‍ ഈ ബൈക്കില്‍ പോകുന്നതും കാണാം.സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതി ലഭിച്ച് ഉടനെ തന്നെ അന്വേഷണം ആരംഭിച്ചതായും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles