കോഴിക്കോട്: സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ (AITUC) സംസ്ഥാന നേതൃത്വക്യാമ്പ് ആവശ്യപ്പെട്ടു. കോഴിക്കോട് ചേർന്ന ക്യാമ്പിലാണ് യൂണിയൻ ഇക്കാര്യം ഉന്നയിച്ചത്.സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നതിനായി സ്പെഷ്യൽ റൂൾസ് രൂപീകരിക്കണമെന്നും, നിലവിൽ അംഗീകാരമുള്ള വിദ്യാലയങ്ങളെയും അവിടുത്തെ ജീവനക്കാരെയും സംരക്ഷിക്കുന്നതിന് വ്യക്തമായ വ്യവസ്ഥകൾ ഉണ്ടാകണമെന്നും യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. തങ്കമണിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ സി. ഹാരിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. പ്രഭാകരൻ, സെക്രട്ടറിമാരായ അനുജ ശ്രീജിത്ത്, ശോഭന മധു, വൈസ് പ്രസിഡന്റ് പി. രാജലക്ഷ്മി, ട്രഷറർ സി.പി. സാദിഖ്, അജ്നാസ് കോളിക്കൽ, എസ്. മായ, പി.കെ.എം. സിറാജ്, ആരതി രാമചന്ദ്രൻ, കെ.എം. ഉമ്മർ എന്നിവർ സംസാരിച്ചു.






