spot_img
Friday, August 14, 2026

യുവതിക്കെതിരെ മോശം പരാമർശം: ‌യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യം ഇന്ന് പരി​ഗണിക്കു‌ം



പീഡന പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂ‍ബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നാണ് എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലുള്ളത്.

ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതി തന്നെയാണ് ഈ കേസിലും പരാതിക്കാരി.

പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles