spot_img
Friday, September 25, 2026

കണ്ണൂരിൽ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു



കണ്ണൂര്‍: തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു. പുലര്‍ച്ചെയാണ് സംഭവം. ഡോക്ടര്‍ അമൃത രാഗിക്കാണ് മര്‍ദനമേറ്റത്.പാറപ്രം സ്വദേശി മഹേഷ് ആണ് അക്രമാസക്തനായത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു.നെഞ്ചില്‍ വേദനയുണ്ടെന്ന് മഹേഷ് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടുനോക്കിയപ്പോള്‍ ഇയാള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ അമൃത രാഗി പറഞ്ഞു. അസഭ്യം പറയുകയും ചെയ്തു.

ഡോക്ടറുടെ പരാതിയില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഓപി ബഹിഷ്‌ക്കരണമുള്‍പ്പെടെയുള്ള പ്രതിഷേധ സമരം നടത്തുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തോടെ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. നിയമവും കര്‍ശനമാക്കിയിരുന്നു. അതിനിടയിലാണ് മറ്റൊരു ഡോക്ടര്‍ ആക്രമണത്തിനിരയാകുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles