spot_img
Saturday, April 18, 2026

മ​ഴ തോ​ര്‍​ന്നി​ട്ടി​ല്ല…; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്



സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മലയോര മേഖലകളില്‍ മഴ ശക്തമാകും. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ മധ്യപ്രദേശിന് മുകളിലായാണുള്ളത്. മഹാരാഷ്ട്ര തീരം മുതല്‍ കേരളാ തീരം വരെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നു. ആഗോള മഴപ്പാത്തിയുടെ സ്വാധീനവും കാലവര്‍ഷം സജീവമാകാന്‍ കാരണമാണ്.വരുംദിവസങ്ങളില്‍ മഴ കുറയുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles