കോഴിക്കോട്:സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിന്റെയും (2023-24), ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിന്റെയും (2023-25) ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ അഞ്ച് വരെ 200 രൂപ സൂപ്പർഫൈനോടുകൂടി സ്വീകരിക്കും.
എസ്.സി/ എസ്.ടി, ഭിന്നശേഷി, ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. 7-ാം തരം വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതാ കോഴ്സിലേക്കും, പത്താംതരം യോഗ്യതയുള്ള 22 വയസ്സ് തികഞ്ഞവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370053






