spot_img
Monday, June 8, 2026

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച കേസ്: പ്രതി അറസ്റ്റിൽ



കുറ്റ്യാടി:വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതി കുണ്ടുതോട് ഉണ്ണ്യത്താൻകണ്ടി യു.കെ.ജുനൈദിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡിവൈഎസ്പി വി.വി.ലതീഷിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വടകരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കോഴിക്കോട്ടെ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നു കാണാതായത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുണ്ടുതോട് ടൗണിനു സമീപമുള്ള വീടിന്റെ 2ാം നിലയിൽ പെൺകുട്ടിയെ തടങ്കലിൽ വച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ചാണ് തൊട്ടിൽപാലം എസ്ഐ സി.വി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.പ്രതി ജുനൈദിന്റെ വീട്ടിൽ നിന്ന് 5.47 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് പിടികൂടിയതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles