റിയാദ്:വാഹനത്തിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ ഹിജാസിനും ഹാഫിസിനും റിയാദിൽ സ്വീകരണം നൽകി. കെഎൽ 17 ഡബ്ല്യു 2866 എന്ന നമ്പരിലുള്ള കേരള റജിസ്ട്രേഷൻ മഹീന്ദ്ര ഥാറിലാണ് ഇവർ സഞ്ചരിക്കുന്നത്. ഇത്തരത്തിൽ സൗദിയിലെത്തുന്ന ആദ്യ ഇന്ത്യൻ സംഘമാണ് ഹിജാസും ഹാഫിസും. റിയാദ് ടാക്കീസ് ആണ് ഇരുവർക്കും സ്വീകരണം നൽകിയത്.ഇന്ത്യയുടെ കരുത്തും വൈവിധ്യവും ലോകത്തിന് പരിചയപ്പെടുത്താനാണ് ഈ സഞ്ചാരമെന്ന് യാത്രികർ പറഞ്ഞു.
മറക്കാനാവാത അനുഭവമാണ് റിയാദിലെ പ്രവാസി സമൂഹം സമ്മാനിച്ചതെന്നും സ്വദേശികളും വിദേശികളും മികച്ച പിന്തുണയാണ് നൽകുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യൻ റജിസ്‌ട്രേഷനുള്ള റൈറ്റ് ഹാൻഡ് വാഹനത്തിന് സൗദിയിൽ പ്രവേശിക്കുന്നതിന് ആദ്യം തടസം നേരിട്ടിരുന്നുവെങ്കിലും കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണെന്ന് മുഖവുരയോടെ ഗതാഗതമന്ത്രാലയത്തിന് അപേക്ഷിച്ചതോടെ അനുമതി ലഭിച്ചുവെന്നും അവർ പങ്കുവച്ചു.ഒരു മാസം കൊണ്ട് സൗദിയുടെ വിവിധ പ്രവിശ്യകൾ സന്ദർശിച്ചതിൻ ശേഷം സൗദിയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ തബൂക്ക് അതിർത്തിയിലൂടെ ജോർദാൻ, ഇസ്രയേൽ, ഈജിപ്ത് വഴി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാണ് പദ്ധതി. ഒരു വർഷം കൊണ്ട് അമ്പത് രാജ്യങ്ങൾ സന്ദർശിക്കുമെന്നും ഇവർ പറഞ്ഞു.
പ്രവാസി സമൂഹത്തിന്റെ ഊഷ്മള സ്വീകരണത്തിന് ഹിജാസും ഹാഫീസും നന്ദി പറഞ്ഞു.പ്രസിഡന്റ് തങ്കച്ചൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അലി ആലുവ, തങ്കച്ചൻ വർഗീസ്, കോ ഓഡിനേറ്റർ ഷൈജു പച്ച, നബീൽ ഷാ, സജീർ സമദ് ചേർന്ന് എന്നിവർ പങ്കെടുത്തു. സുലൈമാൻ വിഴിഞ്ഞം, അബ്ദുൽ മജീദ്, അനിൽകുമാർ തമ്പുരു, സുനിൽ ബാബു എടവണ്ണ, സലാം പെരുമ്പാവർ, നവാസ് ഒപ്പീസ്, മുഹമ്മദ് അഷ്‌റഫ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.
ഷഫീഖ് പാറയിൽ. ട്രഷറർ സിജോ മാവേലിക്കര, സുൽഫി കൊച്ചു , ജബ്ബാർ പൂവാർ, സാജിദ് നൂറനാട്, ഹരി കായംകുളം, പ്രദീപ് കിച്ചു, റിജോഷ് കടലുണ്ടി, അൻഷാദ്, എബിൻ, ജംഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷംസ് തൃകരിപ്പൂർ, സോണി, ജിസോ, ഷംനാസ്, റിസ്വാൻ, ജസ്റ്റിൻ മാർക്കോസ്, രാജൻ കാരിച്ചാൽ, വിജയൻ നെയ്യാറ്റിൻകര, മഹേഷ് ജയ്, കൃഷ്ണ അരവിന്ദ്, സാജിർ, സുനീർ, റാഫി, ഷാനു, നാസർ ആലുവ, ഷഹനാസ്, ഷാനവാസ്, ശാഹുൽ പൂവാർ, ദിൽഷാദ്, അസ്ഹർ, ഷമീർ, റജീസ്, ആനന്ദ്, ഷബീർ, ഷിജു തോമസ്, ബിൻയാമിൻ ബിൽറു, ഷഫീഖ്, അജിപ്പാ, നവാസ്, സുജിത്, സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു






