ആരോഗ്യ സംരക്ഷണത്തിന്‍റെയും സ്റ്റൈലിംഗിന്‍റെയും കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരാളില്ല.
സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേതല്ലാത്ത തന്‍റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നത് കുറവാണെങ്കിലും ആ ചിത്രങ്ങളൊക്കെയും ആരാധകര്‍ വളരെവേഗം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും വൈറല്‍ ആയത് നിമിഷങ്ങള്‍ക്കുള്ളിലാണ്. കളര്‍ഫുള്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഷേവ് ചെയ്ത മുഖവുമൊക്കെയായി പതിവുപോലെ സുന്ദരമാണ് പുതിയ ചിത്രത്തിലും മമ്മൂട്ടി.
ഒരു മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കില്‍ അറുപതിനായിരത്തോളം ലൈക്കുകളും ആറായിരത്തിലേറെ കമന്‍റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒപ്പം അറുനൂറോളം ഷെയറുകളും. അതേസമയം നാല് ശ്രദ്ധേയ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്. അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, എസ് എന്‍ സ്വാമി- കെ മധു ടീമിന്‍റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് അവ. ഇതില്‍ ആദ്യം പുറത്തെത്തുക ഭീഷ്മ പര്‍വ്വമാണ്. മാര്‍ച്ച് 3 ആണ് റിലീസ് തീയതി






