spot_img
Monday, June 22, 2026
Home Blog Page 101

ഡീലിമിറ്റേഷന് ശേഷമുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളുടെ എണ്ണം

0

ഡീലിമിറ്റേഷന് ശേഷമുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളുടെ എണ്ണം (ബ്രേക്കറ്റില്‍ ഡീലിമിറ്റേഷനു മുമ്പുള്ള വാര്‍ഡുകളുടെ എണ്ണം)*


കോഴിക്കോട് കോര്‍പറേഷന്‍ 76 (75)

മുനിസിപ്പാലിറ്റികൾ

വടകര 48 (47)
കൊയിലാണ്ടി 46 (44)
പയ്യോളി 37 (36)
കൊടുവള്ളി 37 (36)
മുക്കം 34 (33)
രാമനാട്ടുകര 32 (31)
ഫറോക്ക് 39 (38)

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 28 (27)*


ബ്ലോക്ക് പഞ്ചായത്തുകള്‍

വടകര 14 (13)
തൂണേരി 15 (13)
കുന്നുമ്മല്‍ 14 (13)
തോടന്നൂര്‍ 14 (13)
മേലടി 14 (13)
പേരാമ്പ്ര 14 (13)
ബാലുശ്ശേരി 16 (15)
പന്തലായനി 14 (13)
ചേളന്നൂര്‍ 15 (13)
കൊടുവള്ളി 19 (18)
കുന്ദമംഗലം 20 (19)
കോഴിക്കോട് 14 (13)


ഗ്രാമ പഞ്ചായത്തുകള്‍

അഴിയൂര്‍ 20 (18)
ചോറോട് 23 (21)
ഏറാമല 21 (19)
ഒഞ്ചിയം 19 (17)
ചെക്യാട് 17 (15)
എടച്ചേരി 18 (17)
പുറമേരി 19 (17)
തൂണേരി 17 (15)
വളയം 15 (14)
വാണിമല്‍ 18 (16)
കുന്നുമ്മല്‍ 15 (13)
നാദാപുരം 24 (22)
കായക്കൊടി 17 (16)
കാവിലുമ്പാറ 17 (16)
കുറ്റ്യാടി 15 (14)
മരുതോങ്കര 15 (14)
വേളം 18 (17)
നരിപ്പറ്റ 18 (17)
ആയഞ്ചരി 18 (17)
വില്യാപ്പള്ളി 21 (19)
മണിയൂര്‍ 23 (21)
തിരുവള്ളൂര്‍ 22 (20)
തുറയൂര്‍ 14 (13)
കീഴരിയൂര്‍ 14 (13)
തിക്കോടി 18 (17)
മേപ്പയൂര്‍ 19 (17)
ചെറുവണ്ണൂര്‍ 17 (15)
നൊച്ചാട് 18 (17)
ചങ്ങരോത്ത് 20 (19)
കായണ്ണ 14 (13)
കൂത്താളി 14 (13)
പേരാമ്പ്ര 21 (19)
ചക്കിട്ടപ്പാറ 16 (15)
ബാലുശ്ശേരി 18 (17)
നടുവണ്ണൂര്‍ 18 (16)
അത്തോളി 19 (17)
ഉള്ളിയേരി 21 (19)
കോട്ടൂര്‍ 20 (19)
ഉണ്ണികുളം 24 (23)
പനങ്ങാട് 21 (20)
കൂരാച്ചുണ്ട് 14 (13)
ചേമഞ്ചേരി 21 (20)
അരിക്കുളം 15 (13)
മൂടാടി 20 (18)
ചേങ്ങോട്ടുകാവ് 18 (17)
കക്കോടി 24 (21)
ചേളന്നൂര്‍ 24 (21)
കാക്കൂര്‍ 17 (15)
നന്മണ്ട 18 (17)
നരിക്കുനി 17 (15)
തലക്കുളത്തൂര്‍ 19 (17)
തിരുവമ്പാടി 19 (17)
കൂടരഞ്ഞി 15 (14)
കിഴക്കോത്ത് 20 (18)
മടവൂര്‍ 19 (17)
പുതുപ്പാടി 24 (21)
താമരശ്ശേരി 22 (19)
ഓമശ്ശേരി 22 (19)
കൊടിയത്തൂര്‍ 19 (16)
കുരുവട്ടൂര്‍ 21 (18)
മാവൂര്‍ 19 (18)
കാരശ്ശേരി 20 (18)
കുന്ദമംഗലം 24 (23)
ചാത്തമംഗലം 24 (23)
കോടഞ്ചേരി 21 (21)
പെരുവയല്‍ 24 (22)
പെരുമണ്ണ 22 (18)
കടലുണ്ടി 24 (22)
ഒളവണ്ണ 24 (23)
കട്ടിപ്പാറ 17 (15)

ഡീലിമിറ്റേഷന് ശേഷമുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളുടെ എണ്ണം (ബ്രേക്കറ്റില്‍ ഡീലിമിറ്റേഷനു മുമ്പുള്ള വാര്‍ഡുകളുടെ എണ്ണം)

0

കോഴിക്കോട് കോര്‍പറേഷന്‍ 76 (75)

*മുനിസിപ്പാലിറ്റികൾ

വടകര 48 (47)
കൊയിലാണ്ടി 46 (44)
പയ്യോളി 37 (36)
കൊടുവള്ളി 37 (36)
മുക്കം 34 (33)
രാമനാട്ടുകര 32 (31)
ഫറോക്ക് 39 (38)

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 28 (27)

*ബ്ലോക്ക് പഞ്ചായത്തുകള്‍

വടകര 14 (13)
തൂണേരി 15 (13)
കുന്നുമ്മല്‍ 14 (13)
തോടന്നൂര്‍ 14 (13)
മേലടി 14 (13)
പേരാമ്പ്ര 14 (13)
ബാലുശ്ശേരി 16 (15)
പന്തലായനി 14 (13)
ചേളന്നൂര്‍ 15 (13)
കൊടുവള്ളി 19 (18)
കുന്ദമംഗലം 20 (19)
കോഴിക്കോട് 14 (13)


*ഗ്രാമ പഞ്ചായത്തുകള്‍

അഴിയൂര്‍ 20 (18)
ചോറോട് 23 (21)
ഏറാമല 21 (19)
ഒഞ്ചിയം 19 (17)
ചെക്യാട് 17 (15)
എടച്ചേരി 18 (17)
പുറമേരി 19 (17)
തൂണേരി 17 (15)
വളയം 15 (14)
വാണിമല്‍ 18 (16)
കുന്നുമ്മല്‍ 15 (13)
നാദാപുരം 24 (22)
കായക്കൊടി 17 (16)
കാവിലുമ്പാറ 17 (16)
കുറ്റ്യാടി 15 (14)
മരുതോങ്കര 15 (14)
വേളം 18 (17)
നരിപ്പറ്റ 18 (17)
ആയഞ്ചരി 18 (17)
വില്യാപ്പള്ളി 21 (19)
മണിയൂര്‍ 23 (21)
തിരുവള്ളൂര്‍ 22 (20)
തുറയൂര്‍ 14 (13)
കീഴരിയൂര്‍ 14 (13)
തിക്കോടി 18 (17)
മേപ്പയൂര്‍ 19 (17)
ചെറുവണ്ണൂര്‍ 17 (15)
നൊച്ചാട് 18 (17)
ചങ്ങരോത്ത് 20 (19)
കായണ്ണ 14 (13)
കൂത്താളി 14 (13)
പേരാമ്പ്ര 21 (19)
ചക്കിട്ടപ്പാറ 16 (15)
ബാലുശ്ശേരി 18 (17)
നടുവണ്ണൂര്‍ 18 (16)
അത്തോളി 19 (17)
ഉള്ളിയേരി 21 (19)
കോട്ടൂര്‍ 20 (19)
ഉണ്ണികുളം 24 (23)
പനങ്ങാട് 21 (20)
കൂരാച്ചുണ്ട് 14 (13)
ചേമഞ്ചേരി 21 (20)
അരിക്കുളം 15 (13)
മൂടാടി 20 (18)
ചേങ്ങോട്ടുകാവ് 18 (17)
കക്കോടി 24 (21)
ചേളന്നൂര്‍ 24 (21)
കാക്കൂര്‍ 17 (15)
നന്മണ്ട 18 (17)
നരിക്കുനി 17 (15)
തലക്കുളത്തൂര്‍ 19 (17)
തിരുവമ്പാടി 19 (17)
കൂടരഞ്ഞി 15 (14)
കിഴക്കോത്ത് 20 (18)
മടവൂര്‍ 19 (17)
പുതുപ്പാടി 24 (21)
താമരശ്ശേരി 22 (19)
ഓമശ്ശേരി 22 (19)
കൊടിയത്തൂര്‍ 19 (16)
കുരുവട്ടൂര്‍ 21 (18)
മാവൂര്‍ 19 (18)
കാരശ്ശേരി 20 (18)
കുന്ദമംഗലം 24 (23)
ചാത്തമംഗലം 24 (23)
കോടഞ്ചേരി 21 (21)
പെരുവയല്‍ 24 (22)
പെരുമണ്ണ 22 (18)
കടലുണ്ടി 24 (22)
ഒളവണ്ണ 24 (23)
കട്ടിപ്പാറ 17 (15)

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

0

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്‌ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. എൻഎസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എൻഐഎയും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയിലും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. നഗരത്തിൽ മുംബൈ പൊലീസ് സുരക്ഷ കർശനമാക്കി.

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

ഇ-കെവൈസി നിര്‍ബന്ധം: പുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്‌സിഡി റദ്ദാക്കും; ഇങ്ങനെ പുതുക്കാം

0

കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി.വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ, എട്ടാമത്തെയും ഒമ്പതാമത്തെയും സിലിണ്ടറുകൾക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കും. മാർച്ച് 31 ന് മുമ്പ് ചെയ്താൽ, സബ്സിഡി തിരികെ ലഭിക്കും. തീയതിക്കുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, സബ്സിഡി റദ്ദാക്കപ്പെടും.

നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡിക്ക് യോ​ഗ്യതയുണ്ടാവില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 9 റീഫില്ലുകള്‍ക്കും ഓരോന്നിനും 300 രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. പണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്പനി വാദം.LPG e-KYC എങ്ങനെ അപ്ഡേറ്റ് ചെയ്യാൻഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം. സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല. വെബ്സൈറ്റ്: http://www.pmuy.gov.in/e-kyc.html. സംശയങ്ങള്‍ക്ക് 1800 2333555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

0

ചെന്നൈ∙ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം. ‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്​ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു.

പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്.അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്റെ സാമ്പത്തിക നില പാടെ തകർന്നിരുന്നു. ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉൾപ്പെടെ നിരവധി പേർ അഭിനയ് കിങ്ങിന് സഹായവുമായി എത്തിയിരുന്നു.2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനം പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിനു പുറമെ ഡബ്ബിങിലും കഴിവു തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്. മാതാവ് രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. കുടുംബാംഗങ്ങൾ ആരുമില്ലാത്തതിനാൽ നടന്റെ അന്ത്യകർമങ്ങൾക്ക് നിർവഹിക്കാനുള്ള നടപടികൾ തമിഴ് അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ‌ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഉച്ചക്ക് തെരഞ്ഞെടുപ്പ് കമീഷണറുടെ വാർത്താസമ്മേളനം

0

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലാണ് വാർത്താസമ്മേളനം. തീയതി പ്രഖ്യാപിച്ചാൽ ഇന്നുമുതൽ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും.കഴിഞ്ഞ തവണ കോവിഡ് കാലമായിട്ടു കൂടി നവംബർ ആറിന് പ്രഖ്യാപനം നടന്നിരുന്നു. ഡിസംബർ എട്ട്, 10, 14 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. 16ന് ഫലപ്രഖ്യാപനവും 21ന് പുതിയ ഭരണസമിതി നിലവിൽ വരുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിഞ്ഞയാഴ്ച രണ്ടുദിവസം അനുവദിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.മുന്‍കാലങ്ങളില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു തദ്ദേശ സ്ഥാപന ഭരണസമിതികള്‍ അധികാരത്തില്‍ എത്തിയിരുന്നത്. പിന്നീടത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിലേക്ക് നീണ്ടു. കോവിഡ് കാലത്താണ് ഡിസംബര്‍ 21ലേക്ക് നീട്ടിയത്. സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,580 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഒടുവിൽ ആ കൈകൾ ഉയർന്നു, ബിഗ് ബോസ് 7 ടൈറ്റിൽ വിന്നറാര്?, പ്രഖ്യാപിച്ച് മോഹൻലാൽ

0

ഏറെ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ സെവൻ. ഒരൊറ്റ മത്സരാര്‍ഥി രാജാവോ റാണിയോ ആകാത്ത സീസണായിരുന്നു ഇത്തവണത്തേത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ എപ്പിസോഡുകളില്‍ കപ്പ് ആര് ഉയര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം രണ്ട് പേരുകളിലേക്ക് ഒതുങ്ങി. അനുമോളും അനീഷും. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ബിഗ് ബോസ് വിന്നറെ മോഹൻലാല്‍ പ്രഖ്യാപിച്ചു. അനുമോളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി. അനീഷ് റണ്ണറപ്പായി.

ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ- അനുമോള്‍. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്‍തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടര്‍ന്ന് യഥാക്രമം നെവിൻ, ഷാനവാസ്, എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തുകയായിരുന്നു. ബിഗ് ബോസിന് വീണ്ടും ഒരു വനിതാ വിജയി.

വര്‍ണാഭമായ ചടങ്ങില്‍ മോഹൻലാല്‍ തന്നെ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. കോമണര്‍ റണ്ണറപ്പായി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. മൈജി കോണ്‍ടെസ്റ്റില്‍ വിജയിയായാണ് അനീഷി ടി എ ബിഗ് ബോസില്‍ കോമണറായി മത്സരിക്കാൻ യോഗ്യത നേടിയിരുന്നത്

പിടിച്ചുപറി; സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

0

കോഴിക്കോട്: ഗംഗ തിയറ്ററിനു സമീപത്തുനിന്ന് മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ചുകൊണ്ടുപോയ കേസിലെ മൂന്നു പ്രതികൾ പിടിയിൽ. ചെമ്മാട് സ്വദേശി ചുള്ളാട്ട് പറമ്പിൽ വീട്ടിൽ ബാബുരാജ് (38), കല്ലായി സ്വദേശി അച്ചത്തോപ്പ് പരമ്പിൽ ഷാജഹാൻ എന്ന ഹൈവെ ഷാജഹാൻ (44), ബാലുശ്ശേരി തിരുത്തിയാട് സ്വദേശി നാളിയേരികുഴി വീട്ടിൽ റിയ വിജയൻ (42) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാവിലെ കുറ്റ്യാടി സ്വദേശിയായ ശരത്ത് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ ശേഷം ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ പ്രതികൾ ബലമായി പിടിച്ചുവെക്കുകയും, ഭീഷണിപ്പെടുത്തി കീശയിൽനിന്ന് പണവും 26,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പിടിച്ചുപറിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയില്‍ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു

പൊലീസ് ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സനീഷ്, നിധിൻ, എ.എസ്.ഐ ജിജി നാരായണൻ, എസ്.സി.പി.ഒ വിപിൻ ചന്ദ്രൻ, സി.പി.ഒമാരായ നിമേഷ്, അമൃത എന്നിവർ ചേർന്ന് പ്രതിയെ ഗംഗ തിയറ്ററിന് സമീപംവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികൾക്ക് പിടിച്ചുപറിക്കും മോഷണത്തിനും പൊതുസ്ഥലത്ത് കലഹിച്ചതിനും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക

0

ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.ഇന്നലെ നൂറ പുറത്തായതോടെ ‘ഫൈനൽ ഫൈവ്’ ആയി അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, നെവിൻ എന്നിവർ മത്സരരംഗത്ത് തുടരുകയാണ്.ആരായിരിക്കും കിരീടം ചൂടുക എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.മുൻ വിന്നർ അഖിൽ മാരാർ പറഞ്ഞത് പോലെ, “അവസാന അഞ്ചുപേരും വിന്നറാകാനുള്ള യോഗ്യതയുള്ളവരാണ്.വോട്ടിന്റെ ചെറിയ വ്യത്യാസമായിരിക്കും വിജയിയെ നിർണയിക്കുക. ഈ ഘട്ടത്തിൽ ഒരു പേരും പറയുന്നത് പിആർ ടീമുകൾക്ക് പ്രയോജനമാകും, അതിനാൽ ഞാൻ വിന്നറെ മനസ്സിൽ സൂക്ഷിക്കുന്നു.”വീട്ടിൽ നിന്ന് പുറത്തായ നൂറയും വിജയിയെ കുറിച്ച് അഭിപ്രായപ്പെട്ടു. ആദ്യം അനീഷ്, ഷാനവാസ്, നെവിൻ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞെങ്കിലും അവസാനം അനുമോളിനെയാണ് നൂറ തിരഞ്ഞെടുത്തത്.“ആദില പോയതിനു ശേഷമാണ് ഞാൻ ഡൗൺ ആയത്. അനുമോൾ കപ്പ് എടുത്തോട്ടെ എന്ന് വിചാരിച്ചു. അനുമോൾ പറയുന്ന കാര്യങ്ങളിൽ പലതും യോജിക്കാൻ പറ്റില്ലെങ്കിലും അവൾക്ക് സ്വന്തമായൊരു കരുത്തുണ്ട്.വീട്ടിലെ മികച്ച ഗെയിമർ അനീഷ് ആണ്. നെവിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് അവൻ തന്നെ പറയും. കണ്ണടച്ച് വിശ്വസിക്കാൻ പറ്റിയത് അനീഷേട്ടനെയാണ്,” നൂറ പറഞ്ഞു.നിങ്ങൾക്കും കമൻ്റ് ചെയ്യാം

വിര്‍ച്വല്‍ അറസ്റ്റ് : മുതിര്‍ന്ന പൗരനില്‍ നിന്ന് തട്ടിയെടുത്ത ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിച്ചു പോലീസ്

0

എറണാകുളം സ്വദേശിയും മുതിര്‍ന്ന പൗരനുമായ ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റ് നടത്തി തട്ടിയെടുത്ത ഒരു കോടി 30 ലക്ഷം രൂപയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരിക പിടിച്ച് പൊലീസ് സൈബര്‍ വിഭാഗം. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗി ച്ചിട്ടുണ്ടെന്നും സിബിഎെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള വ്യാജേന തട്ടിപ്പുസംഘം ബന്ധപ്പെടുകയും തുടര്‍ന്ന് വീഡിയോ കോളില്‍ വന്നു വിര്‍ച്വല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞ് വെയ്ക്കുകയും ചെയ്തു. തടഞ്ഞ് വെച്ച സമയത്ത് തന്നെ ഡോക്ടറെക്കൊണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റുകയും ചെയ്തു. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ 1930 ല്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടമായ തുകയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിക്കാനായി. മുതിര്‍ന്ന പൗരډാരെ കേന്ദ്രീകരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റുവം കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നത്. വിര്‍ച്വല്‍ അറസ്റ്റ് എന്നത് നിയമപരമല്ല എന്ന വിവരം പൊതു സമൂഹം മനസ്സിലാക്കേണ്ടതാണ്.ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടുക. ഗോള്‍ഡണ്‍ അവറില്‍ തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാന് സാധ്യത വളരെ കൂടുതലാണ്. #statepolicemediacentre #keralapolice