spot_img
Monday, June 22, 2026
Home Blog Page 100

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

0

കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. നാമനിർദേശ പത്രിക ഇന്ന് മുതൽ 21 വരെ സമർപ്പിക്കാമെന്നും ഒരാൾക്ക് മൂന്ന് പത്രിക വരെ നൽകാമെന്നും യോഗത്തിൽ അറിയിച്ചു.രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. നാമനിർദേശം സമർപ്പിക്കാൻ സ്ഥാനാർഥി ഉൾപ്പെടെ 5 പേർ വരെ മാത്രമേ വരണാധികാരിയുടെ മുറിയിൽ പ്രവേശിക്കാൻ പാടുള്ളൂ. നാമനിർദേശം സമർപ്പിക്കാൻ പരമാവധി 3 അകമ്പടി വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റർ അകലെ വരെയാണ് വാഹനങ്ങൾക്ക് പ്രവേശന അനുമതിയുണ്ടാവുക.

നാമനിർദേശം സമർപ്പിക്കുന്നയാൾ മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തിലെ വോട്ടർ ആയിരിക്കണം. സെക്യൂരിറ്റി ഡിപ്പോസിറ്റ് ജില്ലാ പഞ്ചായത്തിൽ കെ സ്മാർട്ട് വഴിയും ട്രഷറി വഴിയും അടച്ച് രസീത് വാങ്ങാവുന്നതാണ്.ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 1,50,000 രൂപയാണെന്നും അതിൽ കൂടുതൽ ചെലവ് വരുത്തുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും യോഗത്തിൽ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലുള്ള കോർപറേഷനുകളിലെ ജീവനക്കാർ, കെഎസ്ആർടിസി ജീവനക്കാർ, സർക്കാർ കമ്പനികളായ കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സർക്കാരിന്റെ 51 ശതമാനം ഓഹരിയുള്ള കമ്പനിയിലെ ജീവനക്കാർ തുടങ്ങിയവർക്ക് മത്സരിക്കാനാവില്ല. ആശാ വർക്കർമാർക്ക് മത്സരിക്കാം. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ അയോഗ്യതയ്ക്ക് കാരണമാകും. ഹരിത പെരുമാറ്റച്ചട്ടം പ്രകാരം പ്ലാസ്റ്റിക് തോരണങ്ങൾ, ഫ്ലെക്സുകൾ തുടങ്ങിയവ ഉപയോഗിക്കരുതെന്നും യോഗത്തിൽ നിർദേശം നൽകി. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എഡിഎം സി. മുഹമ്മദ് റഫീഖ്, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് തല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ

0

മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ.മലപ്പുറം ഐക്കരപ്പടി സ്വദേശി മലക്കാട്ട് വീട്ടിൽ മുഷ്താക്ക് അലി (22) യെയാണ് കസബ പോലീസ് പിടികൂടിയത്. ചേളന്നൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയും സുഹൃത്തും കൂടി മാനാഞ്ചിറ ഭാഗത്ത് നിന്നും പാളയം ഭാഗത്തേയ്ക്ക് നടന്ന് പോകുന്ന സമയം കോട്ടപറമ്പ് ഹോസ്പിറ്റലിന് മുൻവശം വെച്ച് സമീപത്തുള്ള ബാറിൽ നിന്നും ഇറങ്ങിവന്ന പ്രതി വിദ്യാർത്ഥിയുടെ കയ്യിൽ ഉണ്ടായിരുന്ന ഐ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയില്‍ കസബ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും, പ്രതിയെ കസബ പോലീസ് സബ്ബ് ഇൻസ്പെക്ടർ രാജേന്ദ്രൻ, CPO ഷിംജിത്ത്, രാഹുൽ എന്നിവർ ചേർന്ന് കോഴിക്കോട് പുതിയ സ്റ്റാന്റെിന് പരിസരത്ത് വെച്ച് കസ്റ്റഡിലെടുക്കുകയുമായിരുന്നു. പ്രതിക്ക് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറിയ്ക്കും, പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ചതിനും, മദ്യപിച്ച് വാഹനമോടിച്ചതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി

ലഹരി വിൽപ്പന വഴി വാങ്ങിയ കാർ പോലീസ് കണ്ടുകെട്ടി

0

കോഴിക്കോട് :ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ കാർ പോലീസ് കണ്ടുകെട്ടി അത്തോളി കൊളക്കാട് സ്വദേശി നുഫയിലിൻ്റെ (26) ബലെനോ കാർ ആണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (SAFEMA) യുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. 2025 ജൂലൈ മാസം കോഴിക്കോട് വെച്ച് സിറ്റി ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് മയക്കുമരുന്ന് സഹിതം പ്രതിയെ പിടികൂടിയിരുന്നു. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എലത്തൂർ പോലീസ് പ്രതിയുടെ സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം, കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാം. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ നിയമപ്രകാരം നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും, സഹായികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമമുണ്ട്.

അല്പസമയം ലാഭിക്കാൻ ശ്രമിക്കുന്നത് ആയുസ്സിൻ്റെ  ദൈർഘ്യ൦ കുറച്ചേക്കാം:പോലീസ്

0

ട്രാഫിക് കൺട്രോൾ സിഗ്നലിൽ പച്ച (green) ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് കണ്ടാൽ അത് വാഹനം കടന്ന് പോവാനുള്ളതാണെന്ന് അറിയാം.
ചുവപ്പ് (red) ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് വാഹനം നിർത്താനുള്ളതും ആണെന്ന് അറിയാം.
മഞ്ഞ (amber) ലൈറ്റ് തെളിഞ്ഞ് കണ്ടാൽ നാം എന്ത് ചെയ്യണം
പച്ച ലൈറ്റ് തെളിഞ്ഞ് നിൽക്കുന്ന സമയത്ത് ചുവന്ന ലൈറ്റ് തെളിയേണ്ടതിന് മുന്നോടിയായി ആണ് മഞ്ഞ ലൈറ്റ് തെളിയുന്നത്. ആ ലൈറ്റ് കാണുകയാണെങ്കിൽ നമ്മുടെ വാഹനം……
പെഡസ്ട്രിയൻ ക്രോസിംഗും സ്റ്റോപ്പ് ലൈനും ഉള്ള സ്ഥലമാണെങ്കിൽ സ്റ്റോപ്പ് ലൈനിന് മുമ്പായി നിർത്തേണ്ടതാണ്.
സ്റ്റോപ്പ് ലൈൻ ഇല്ലെങ്കിൽ പെഡസ്ട്രിയൻ ക്രോസിന് മുൻപായി നിർത്തേണ്ടതാണ്.
ഇനി സ്റ്റോപ്പ് ലൈനും പെഡസ്ട്രിയൻ ക്രോസിംഗും ഇല്ലെങ്കിൽ വാഹനം ആദ്യത്തെ ട്രാഫിക് ലൈറ്റ് സിഗ്നലിൽ നിർത്തേണ്ടതാണ്.

ഇനി ഇടവിട്ടിടവിട്ട് ആമ്പർ ലൈറ്റ് തെളിയിന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ?

വാഹനത്തിൻ്റെ വേഗം കുറയ്ക്കുക.
പെഡസ്ട്രിയൻ ക്രോസിംഗിലെ കാൽനടയാത്രികനെ പോവാൻ അനുവദിക്കുക.
ജംഗ്ഷനിൽ പ്രവേശിച്ച വാഹനത്തെ പോവാൻ അനുവദിക്കുക.
മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് ശേഷം വാഹനം ശ്രദ്ധയോടെ മുന്നോട്ടെടുക്കാം.

#keralapolice

ഡീലിമിറ്റേഷന് ശേഷമുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളുടെ എണ്ണം

0

ഡീലിമിറ്റേഷന് ശേഷമുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളുടെ എണ്ണം (ബ്രേക്കറ്റില്‍ ഡീലിമിറ്റേഷനു മുമ്പുള്ള വാര്‍ഡുകളുടെ എണ്ണം)*


കോഴിക്കോട് കോര്‍പറേഷന്‍ 76 (75)

മുനിസിപ്പാലിറ്റികൾ

വടകര 48 (47)
കൊയിലാണ്ടി 46 (44)
പയ്യോളി 37 (36)
കൊടുവള്ളി 37 (36)
മുക്കം 34 (33)
രാമനാട്ടുകര 32 (31)
ഫറോക്ക് 39 (38)

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 28 (27)*


ബ്ലോക്ക് പഞ്ചായത്തുകള്‍

വടകര 14 (13)
തൂണേരി 15 (13)
കുന്നുമ്മല്‍ 14 (13)
തോടന്നൂര്‍ 14 (13)
മേലടി 14 (13)
പേരാമ്പ്ര 14 (13)
ബാലുശ്ശേരി 16 (15)
പന്തലായനി 14 (13)
ചേളന്നൂര്‍ 15 (13)
കൊടുവള്ളി 19 (18)
കുന്ദമംഗലം 20 (19)
കോഴിക്കോട് 14 (13)


ഗ്രാമ പഞ്ചായത്തുകള്‍

അഴിയൂര്‍ 20 (18)
ചോറോട് 23 (21)
ഏറാമല 21 (19)
ഒഞ്ചിയം 19 (17)
ചെക്യാട് 17 (15)
എടച്ചേരി 18 (17)
പുറമേരി 19 (17)
തൂണേരി 17 (15)
വളയം 15 (14)
വാണിമല്‍ 18 (16)
കുന്നുമ്മല്‍ 15 (13)
നാദാപുരം 24 (22)
കായക്കൊടി 17 (16)
കാവിലുമ്പാറ 17 (16)
കുറ്റ്യാടി 15 (14)
മരുതോങ്കര 15 (14)
വേളം 18 (17)
നരിപ്പറ്റ 18 (17)
ആയഞ്ചരി 18 (17)
വില്യാപ്പള്ളി 21 (19)
മണിയൂര്‍ 23 (21)
തിരുവള്ളൂര്‍ 22 (20)
തുറയൂര്‍ 14 (13)
കീഴരിയൂര്‍ 14 (13)
തിക്കോടി 18 (17)
മേപ്പയൂര്‍ 19 (17)
ചെറുവണ്ണൂര്‍ 17 (15)
നൊച്ചാട് 18 (17)
ചങ്ങരോത്ത് 20 (19)
കായണ്ണ 14 (13)
കൂത്താളി 14 (13)
പേരാമ്പ്ര 21 (19)
ചക്കിട്ടപ്പാറ 16 (15)
ബാലുശ്ശേരി 18 (17)
നടുവണ്ണൂര്‍ 18 (16)
അത്തോളി 19 (17)
ഉള്ളിയേരി 21 (19)
കോട്ടൂര്‍ 20 (19)
ഉണ്ണികുളം 24 (23)
പനങ്ങാട് 21 (20)
കൂരാച്ചുണ്ട് 14 (13)
ചേമഞ്ചേരി 21 (20)
അരിക്കുളം 15 (13)
മൂടാടി 20 (18)
ചേങ്ങോട്ടുകാവ് 18 (17)
കക്കോടി 24 (21)
ചേളന്നൂര്‍ 24 (21)
കാക്കൂര്‍ 17 (15)
നന്മണ്ട 18 (17)
നരിക്കുനി 17 (15)
തലക്കുളത്തൂര്‍ 19 (17)
തിരുവമ്പാടി 19 (17)
കൂടരഞ്ഞി 15 (14)
കിഴക്കോത്ത് 20 (18)
മടവൂര്‍ 19 (17)
പുതുപ്പാടി 24 (21)
താമരശ്ശേരി 22 (19)
ഓമശ്ശേരി 22 (19)
കൊടിയത്തൂര്‍ 19 (16)
കുരുവട്ടൂര്‍ 21 (18)
മാവൂര്‍ 19 (18)
കാരശ്ശേരി 20 (18)
കുന്ദമംഗലം 24 (23)
ചാത്തമംഗലം 24 (23)
കോടഞ്ചേരി 21 (21)
പെരുവയല്‍ 24 (22)
പെരുമണ്ണ 22 (18)
കടലുണ്ടി 24 (22)
ഒളവണ്ണ 24 (23)
കട്ടിപ്പാറ 17 (15)

ഡീലിമിറ്റേഷന് ശേഷമുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളുടെ എണ്ണം (ബ്രേക്കറ്റില്‍ ഡീലിമിറ്റേഷനു മുമ്പുള്ള വാര്‍ഡുകളുടെ എണ്ണം)

0

കോഴിക്കോട് കോര്‍പറേഷന്‍ 76 (75)

*മുനിസിപ്പാലിറ്റികൾ

വടകര 48 (47)
കൊയിലാണ്ടി 46 (44)
പയ്യോളി 37 (36)
കൊടുവള്ളി 37 (36)
മുക്കം 34 (33)
രാമനാട്ടുകര 32 (31)
ഫറോക്ക് 39 (38)

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 28 (27)

*ബ്ലോക്ക് പഞ്ചായത്തുകള്‍

വടകര 14 (13)
തൂണേരി 15 (13)
കുന്നുമ്മല്‍ 14 (13)
തോടന്നൂര്‍ 14 (13)
മേലടി 14 (13)
പേരാമ്പ്ര 14 (13)
ബാലുശ്ശേരി 16 (15)
പന്തലായനി 14 (13)
ചേളന്നൂര്‍ 15 (13)
കൊടുവള്ളി 19 (18)
കുന്ദമംഗലം 20 (19)
കോഴിക്കോട് 14 (13)


*ഗ്രാമ പഞ്ചായത്തുകള്‍

അഴിയൂര്‍ 20 (18)
ചോറോട് 23 (21)
ഏറാമല 21 (19)
ഒഞ്ചിയം 19 (17)
ചെക്യാട് 17 (15)
എടച്ചേരി 18 (17)
പുറമേരി 19 (17)
തൂണേരി 17 (15)
വളയം 15 (14)
വാണിമല്‍ 18 (16)
കുന്നുമ്മല്‍ 15 (13)
നാദാപുരം 24 (22)
കായക്കൊടി 17 (16)
കാവിലുമ്പാറ 17 (16)
കുറ്റ്യാടി 15 (14)
മരുതോങ്കര 15 (14)
വേളം 18 (17)
നരിപ്പറ്റ 18 (17)
ആയഞ്ചരി 18 (17)
വില്യാപ്പള്ളി 21 (19)
മണിയൂര്‍ 23 (21)
തിരുവള്ളൂര്‍ 22 (20)
തുറയൂര്‍ 14 (13)
കീഴരിയൂര്‍ 14 (13)
തിക്കോടി 18 (17)
മേപ്പയൂര്‍ 19 (17)
ചെറുവണ്ണൂര്‍ 17 (15)
നൊച്ചാട് 18 (17)
ചങ്ങരോത്ത് 20 (19)
കായണ്ണ 14 (13)
കൂത്താളി 14 (13)
പേരാമ്പ്ര 21 (19)
ചക്കിട്ടപ്പാറ 16 (15)
ബാലുശ്ശേരി 18 (17)
നടുവണ്ണൂര്‍ 18 (16)
അത്തോളി 19 (17)
ഉള്ളിയേരി 21 (19)
കോട്ടൂര്‍ 20 (19)
ഉണ്ണികുളം 24 (23)
പനങ്ങാട് 21 (20)
കൂരാച്ചുണ്ട് 14 (13)
ചേമഞ്ചേരി 21 (20)
അരിക്കുളം 15 (13)
മൂടാടി 20 (18)
ചേങ്ങോട്ടുകാവ് 18 (17)
കക്കോടി 24 (21)
ചേളന്നൂര്‍ 24 (21)
കാക്കൂര്‍ 17 (15)
നന്മണ്ട 18 (17)
നരിക്കുനി 17 (15)
തലക്കുളത്തൂര്‍ 19 (17)
തിരുവമ്പാടി 19 (17)
കൂടരഞ്ഞി 15 (14)
കിഴക്കോത്ത് 20 (18)
മടവൂര്‍ 19 (17)
പുതുപ്പാടി 24 (21)
താമരശ്ശേരി 22 (19)
ഓമശ്ശേരി 22 (19)
കൊടിയത്തൂര്‍ 19 (16)
കുരുവട്ടൂര്‍ 21 (18)
മാവൂര്‍ 19 (18)
കാരശ്ശേരി 20 (18)
കുന്ദമംഗലം 24 (23)
ചാത്തമംഗലം 24 (23)
കോടഞ്ചേരി 21 (21)
പെരുവയല്‍ 24 (22)
പെരുമണ്ണ 22 (18)
കടലുണ്ടി 24 (22)
ഒളവണ്ണ 24 (23)
കട്ടിപ്പാറ 17 (15)

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

0

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്‌ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. എൻഎസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എൻഐഎയും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയിലും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. നഗരത്തിൽ മുംബൈ പൊലീസ് സുരക്ഷ കർശനമാക്കി.

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

ഇ-കെവൈസി നിര്‍ബന്ധം: പുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്‌സിഡി റദ്ദാക്കും; ഇങ്ങനെ പുതുക്കാം

0

കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി.വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ, എട്ടാമത്തെയും ഒമ്പതാമത്തെയും സിലിണ്ടറുകൾക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കും. മാർച്ച് 31 ന് മുമ്പ് ചെയ്താൽ, സബ്സിഡി തിരികെ ലഭിക്കും. തീയതിക്കുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, സബ്സിഡി റദ്ദാക്കപ്പെടും.

നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡിക്ക് യോ​ഗ്യതയുണ്ടാവില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 9 റീഫില്ലുകള്‍ക്കും ഓരോന്നിനും 300 രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. പണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്പനി വാദം.LPG e-KYC എങ്ങനെ അപ്ഡേറ്റ് ചെയ്യാൻഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം. സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല. വെബ്സൈറ്റ്: http://www.pmuy.gov.in/e-kyc.html. സംശയങ്ങള്‍ക്ക് 1800 2333555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

0

ചെന്നൈ∙ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം. ‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്​ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു.

പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്.അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്റെ സാമ്പത്തിക നില പാടെ തകർന്നിരുന്നു. ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉൾപ്പെടെ നിരവധി പേർ അഭിനയ് കിങ്ങിന് സഹായവുമായി എത്തിയിരുന്നു.2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനം പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിനു പുറമെ ഡബ്ബിങിലും കഴിവു തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്. മാതാവ് രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. കുടുംബാംഗങ്ങൾ ആരുമില്ലാത്തതിനാൽ നടന്റെ അന്ത്യകർമങ്ങൾക്ക് നിർവഹിക്കാനുള്ള നടപടികൾ തമിഴ് അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ‌ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഉച്ചക്ക് തെരഞ്ഞെടുപ്പ് കമീഷണറുടെ വാർത്താസമ്മേളനം

0

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലാണ് വാർത്താസമ്മേളനം. തീയതി പ്രഖ്യാപിച്ചാൽ ഇന്നുമുതൽ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും.കഴിഞ്ഞ തവണ കോവിഡ് കാലമായിട്ടു കൂടി നവംബർ ആറിന് പ്രഖ്യാപനം നടന്നിരുന്നു. ഡിസംബർ എട്ട്, 10, 14 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. 16ന് ഫലപ്രഖ്യാപനവും 21ന് പുതിയ ഭരണസമിതി നിലവിൽ വരുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിഞ്ഞയാഴ്ച രണ്ടുദിവസം അനുവദിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.മുന്‍കാലങ്ങളില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു തദ്ദേശ സ്ഥാപന ഭരണസമിതികള്‍ അധികാരത്തില്‍ എത്തിയിരുന്നത്. പിന്നീടത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിലേക്ക് നീണ്ടു. കോവിഡ് കാലത്താണ് ഡിസംബര്‍ 21ലേക്ക് നീട്ടിയത്. സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,580 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.