spot_img
Friday, June 26, 2026
Home Blog Page 132

ജിഎസ്ടിയിൽ ഇനി മുതൽ രണ്ട് സ്ലാബുകൾ മാത്രം‌; പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

0

ജി എസ് ടി ഇരട്ട സ്ലാബിന് അംഗീകാരം നൽകി. സെപ്റ്റംബർ 22 മുതൽ പുതിയ ഘടന നടപ്പിലാക്കും.ഇത് വിവേചനപരമായ നടപടിയല്ല, ജി എസ് ടിയിൽ ഘടനാപരമായ മാറ്റമാണ് വരുത്തിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ആയിരിക്കും. പുതിയ നിരക്കുകൾ കർഷകർക്ക് ഗുണകരം ആയിരിക്കും. എല്ലാ ജിഎസ്ടി കൗൺസിൽ മെമ്പർമാർക്കും ധനമന്ത്രി നന്ദി പറഞ്ഞു.

175 ഉൽപ്പന്നങ്ങളുടെ വില കുറയും. വസ്ത്രങ്ങൾക്ക് വില കുറയും. ഹെയർ ഓയിൽ ഉൽപ്പന്നങ്ങൾക്കും വിലകുറഞ്ഞേക്കും. ഷാമ്പു സോപ്പ് എന്നിവക്ക് 5% നികുതിയും എസി റഫ്രിജറേറ്റർ എന്നിവക്ക് 18% നികുതിയും ആയിരിക്കും. സിമന്റിനും വില കുറയും. പാൽ, കടല എന്നിവയ്ക്ക് നികുതിയില്ല. ഇന്ത്യൻ നിർമ്മിത ബ്രെഡിനും നികുതിയില്ല.

വീട് നിർമ്മാണ ചിലവ് കുറയുമെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. മോട്ടോർസൈക്കിളുകൾക്ക് വില കുറയും. കീടനാശിനി വള നിർമ്മാണത്തിന് ആവശ്യമായ അ സംസ്കൃത വസ്തുക്കളുടെ വിലകുറയും. ടിവികൾക്ക് വില കുറയും. എല്ലാ ടീവി കൾക്കും 18% മാത്രമായിരിക്കും നികുതി.

നിലവിൽ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങൾക്കും 5% എന്ന കുറഞ്ഞ നികുതി മാത്രമേ ചുമത്തൂ.
നിത്യോപയോഗ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വിദ്യാഭ്യാസച്ചെലവുകൾ എന്നിവയ്ക്ക് ഇതോടെ നികുതി 5 ശതമാനമോ, അതുമല്ലെങ്കിൽ നികുതിയില്ലാതാവുകയോ ചെയ്യും.
28% നികുതി ബാധകമാകുന്നവയിൽ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും.
പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ (ഉദാ: കോള), പാൻ മസാല അടക്കമുള്ള ഏഴിനങ്ങൾക്ക് 40% നികുതി ഈടാക്കും.
33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി
3 ജീവൻരക്ഷാ മരുന്നുകളുടെയും അർബുദ, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും 5% നികുതി ഒഴിവാക്കി.
മറ്റെല്ലാ മരുന്നുകളുടെയും നികുതി 12 ശതമാനമായിരുന്നത് 5 ആയി കുറച്ചു.
ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു.
എസി, ടെലിവിഷൻ (32 ഇഞ്ചിനു മുകളിൽ) എന്നിവയുടെ വില കുറയും.
ലോട്ടറിയുടെ 28% നികുതി 40 ശതമാനമായി കൂടി. ഈ തീരുമാനം കേരളത്തിന് തിരിച്ചടിയാകും.
സിമന്റിന്റെ ജിഎസ്ടി 28% ആയിരുന്നത് 18 ശതമാനമായി കുറയുന്നത് നിർമാണമേഖലയ്ക്ക് നേട്ടമാകും.
മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും
ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇന്ത്യൻ റൊട്ടി വിഭവങ്ങളെ നികുതിയിൽനിന്ന്‌ ഒഴിവാക്കി.
കൃഷി, ആരോഗ്യം, ടെക്സ്റ്റൈൽസ്, വളം, ഓട്ടോമോട്ടീവ്, ഇൻഷുറൻസ് എന്നിങ്ങനെ എട്ടോളം മേഖലകൾക്ക് ഗുണമാകും

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ വഴ ലഭിക്കാനുള്ള സാധ്യതുണ്ട്. ഇടി മിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

ഗതാഗത നിയമങ്ങള്‍ പാലിക്കാം, ഓണം ആഘോഷിക്കാം; സുപ്രധാന നിർദേശങ്ങളുമായി ട്രാഫിക് പൊലീസ്

0

ഓണാഘോഷ കാലത്ത് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

  • അമിതവേഗം, അശ്രദ്ധമായ ഓവര്‍ടെയ്ക്കിങ് ഒഴിവാക്കുക.
  • ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു വാഹനം ഓടിക്കരുത്.
  • ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കുക.
  • ലെയിന്‍ ട്രാഫിക് നിയമം പാലിക്കുക.
  • നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ പത്ത് ദിവസത്തെ ഓണാഘോഷ വേളയില്‍ സംസ്ഥാനത്ത് 1,629 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അവയില്‍ 161 പേര്‍ മരിക്കുകയും 1,261 പേര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കുകയും ചെയ്തു. ഈ ഓണക്കാലം ജീവനും സുരക്ഷയും മുന്‍നിര്‍ത്തി ഉത്തരവാദിത്വത്തോടെ ഓണം ആഘോഷിക്കണം. നിരത്തുകളിലെ തിരക്ക് മനസ്സിലാക്കി, ഗതാഗത നിയമങ്ങള്‍ പാലിച്ച്, ജാഗ്രതയോടെ പെരുമാറി എല്ലാവരുടെയും ജീവന്‍ സുരക്ഷിതമാക്കണം.

നിരത്തുകളില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ റോഡ് സുരക്ഷാ മാനേജ്‌മെന്റിന്റെ ശുഭയാത്ര പദ്ധതിയുടെ വാട്‌സാപ്പ് നമ്പരായ 9747001099-ല്‍ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

മാവേലിക്കസ് 2025: പൂക്കളുടെ വർണ്ണ വിസ്മയം തീർത്ത് ബേപ്പൂർ ബീച്ചിൽ പുഷ്പമേള

0

കോഴിക്കോട് :കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ് വർണപ്പൊലിമയുമായി 20,000 ചതുരശ്രയടി പവിലിയനിൽ ബേപ്പൂർ മറീന ബീച്ചിൽ പുഷ്പോദ്യാനം ഒരുക്കിയത്. വിവിധ നിറത്തിലുള്ള ജമന്തി, ചെണ്ടുമല്ലി, ഡാലിയ, റോസ്, വാടാമല്ലി, കോസ്മോസ്, ഡെലീഷ്യ, സാൽവിയ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ഫ്ലോക്സ്, ഡയാന്തസ് തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സെൽഫിയെടുക്കാനായി സെൽഫികോർണറും ഒരുക്കി. പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളും മറ്റും മേളയിലെ മുഖ്യ ആകർഷണമാണ്. ഉദ്യാനങ്ങളിലേക്ക് ആവശ്യമായ ചെടികളും വളവും മറ്റു വസ്തുക്കളും വാങ്ങാനുള്ള അവസരവും ഷോയുടെ ഭാഗമായുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ഫ്ളവർഷോ ഏഴിന് സമാപിക്കും. തേക്കടി മണ്ണാറത്തറയിൽ ഗാർഡൻസാണു ബീച്ചിൽ ഉദ്യാനം ഒരുക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ ഇളവുമായി കേന്ദ്രം

0

പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. 2024 ഡിസംബർ 31 നകം ഇന്ത്യയിൽ എത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് രേഖകൾ ഇല്ലെങ്കിലും തങ്ങാൻ അനുമതി. ഇവരെ സിഎഎ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയേക്കും. നേരത്തെ 2014 ഡിസംബർ 31 വരെ വന്നവർക്കായിരുന്നു രാജ്യത്ത് തങ്ങാൻ അനുമതി. അതേസമയം, സിഎഎ നിയമം ഭേദഗതി ചെയ്തെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കേന്ദ്രമന്ത്രി സുകന്ത മജൂംദാർ ഡിലീറ്റ് ചെയ്തു. സിഎഎ നിയമത്തിൽ മാറ്റം വരുത്താൻ പാർലമെൻ്റിനെ സാധിക്കൂ എന്ന് തൃണമൂൽ കോൺഗ്രസ്, കേന്ദ്രമന്ത്രി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് സാകേത് ഗോഖലെ പറഞ്ഞു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ക്രിസ്ത്യൻ വിഭാഗക്കാർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. പൗരത്വം നേടുന്നതിനുള്ള പ്രവേശന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്ന സുപ്രധാന നീക്കമാണിത്. പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയില്‍ എത്തിയ രേഖകളില്ലാത്ത മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടിക്കൊണ്ട് 2024 ഡിസംബര്‍ 31 ആക്കി മാറ്റിയിരിക്കുകയാണ്.

എന്താണ് പൗരത്വ (ഭേദഗതി) നിയമം

2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. സിഎഎ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മുകളിൽ പറഞ്ഞ ആറ് രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികൾക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല.

ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; നാലു പ്രതികൾക്കും ജാമ്യം

0

ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലുപ്രതികള്‍ക്കും ജാമ്യം. പൊലീസ് പിടിയിലായിരുന്ന മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച് വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

0

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണാടിക്കൽ സ്വദേശിയായ ആൺസുഹൃത്ത് ബഷീറുദ്ധീൻ അറസ്റ്റിൽ. സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷീറുദ്ധീന്‍റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു

സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബഷീറുദ്ദീൻ ട്രെയിനറായിരുന്ന ജിമ്മിൽ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാൽ ആഘോഷത്തിന് പോകാൻ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീൻ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.

പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായി ആ സന്ദേശം. യുവതിയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബഷീറുദ്ദീൻ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. ആയിഷയെ ഇയാൾ മർദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍

0

സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

1,33,52,951 പുരുഷന്‍മാരും 1,49,59,245 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,087 പേരുണ്ട്.

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതാത് വോട്ടര്‍പട്ടിക കമ്മിഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ 2,66,78,256 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉള്‍ക്കുറിപ്പ് തിരുത്തുന്നതിന് 13,859 പേരും വാര്‍ഡ് /പോളിങ് സ്റ്റേഷന്‍ മാറുന്നതിന് 1,80,789 പേരും അപേക്ഷിച്ചിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആക്ഷേപങ്ങളാണ് ലഭിച്ചിരുന്നത്.

2020-ലെ പൊതുതെരഞ്ഞെടുപ്പിന് ആകെ 2,76,56,910 (1,31,72,755 പുരുഷന്‍മാരും, 1,44,83,915 സ്ത്രീകളും, 240 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും) വോട്ടര്‍മാരാണുണ്ടായിരുന്നത്. പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,162 പേരാണുണ്ടായിരുന്നത്.

നന്ദി ഇന്‍സ്റ്റ ഒരായിരം നന്ദി; ഏഴ് വര്‍ഷമായി കാണാതായ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം റീലില്‍

0

വർഷങ്ങളായി ഒളിച്ചുകഴിയുകയായിരുന്ന യുവാവിനെ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തി. ഏഴ് വര്‍ഷമായി കാണാമറയത്തായിരുന്ന ഭര്‍ത്താവിനെ ഭാര്യ ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. മറ്റൊരു സ്ത്രീയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നാണ് ഏഴ് വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഷീലു എന്ന യുവതിയാണ് കാണാതായ ഭര്‍ത്താവ് ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും കണ്ടെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം 2018-ലാണ് ജിതേന്ദ്ര കുമാറിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹത്തിനുശേഷം ഇവരുടെ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. സ്വര്‍ണ്ണ മാലയും മോതിരവും ഉള്‍പ്പെടെ ആവശ്യപ്പെട്ടതായും സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ പീഡിപ്പിച്ചതായും ഷീലു ആരോപിച്ചു. ഇതോടെ ഇവരുടെ ദാമ്പത്യം തകര്‍ന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ അവളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജിതേന്ദ്ര കുമാറിനെതിരെ ഷീലുവിന്റെ കുടുംബം സ്ത്രീധന പീഡനം ആരോപിച്ച് കേസ് കൊടുത്തു.

‘സൂക്ഷിച്ചുകൊണ്ടുപോകണേ…’; പ്രൈവറ്റ് ജെറ്റ് യാത്രയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ

0

പ്രൈവറ്റ് ജെറ്റ് യാത്രയുടെ വീഡിയോ പങ്കുവെച്ച് നടൻ മോഹൻലാൽ. ആകാശയാത്രയുടെ ദൃശ്യങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്. ‘എന്റെ സുഹൃത്ത് പൈലറ്റ് ആവുമ്പോള്‍, സാഹസികതയ്ക്ക് പുതിയ അര്‍ഥം കൈവരുന്നു’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോ വളരെ വേ​ഗം തന്നെ വൈറലായി മാറിയിട്ടുണ്ട്. ആരാണ് ജെ.ടി. എന്ന ചോദ്യമാണ് കമന്റ് ബോക്‌സിൽ നിറയുന്നത്. ചോയ്‌സ് ഗ്രൂപ്പ് എംഡിയും ഷെഫുമായ ജോസ് തോമസാണ് മോഹന്‍ലാലിന്റെ സുഹൃത്ത് ജെ.ടി. എന്ന് ആരാധകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരത്തെ സൂക്ഷിച്ചുകൊണ്ടുപോകണേ എന്ന അഭ്യര്‍ഥനയും ആരാധകര്‍ കമന്റില്‍ പങ്കുവെക്കുന്നുണ്ട്.

സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രദര്‍ശനത്തെത്തിയപ്പോള്‍ മോഹന്‍ലാല്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസില്‍നിന്ന്, ചിത്രം വിജയപ്പിച്ചതില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ വീഡോയി പങ്കുവെച്ചിരുന്നു.

“ഹൃദയപൂർവ്വം എന്ന ഈ സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി” എന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളും സ്നേഹവും തന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.