spot_img
Friday, June 26, 2026
Home Blog Page 133

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍

0

സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

1,33,52,951 പുരുഷന്‍മാരും 1,49,59,245 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,087 പേരുണ്ട്.

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതാത് വോട്ടര്‍പട്ടിക കമ്മിഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ 2,66,78,256 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉള്‍ക്കുറിപ്പ് തിരുത്തുന്നതിന് 13,859 പേരും വാര്‍ഡ് /പോളിങ് സ്റ്റേഷന്‍ മാറുന്നതിന് 1,80,789 പേരും അപേക്ഷിച്ചിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആക്ഷേപങ്ങളാണ് ലഭിച്ചിരുന്നത്.

2020-ലെ പൊതുതെരഞ്ഞെടുപ്പിന് ആകെ 2,76,56,910 (1,31,72,755 പുരുഷന്‍മാരും, 1,44,83,915 സ്ത്രീകളും, 240 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും) വോട്ടര്‍മാരാണുണ്ടായിരുന്നത്. പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,162 പേരാണുണ്ടായിരുന്നത്.

നന്ദി ഇന്‍സ്റ്റ ഒരായിരം നന്ദി; ഏഴ് വര്‍ഷമായി കാണാതായ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം റീലില്‍

0

വർഷങ്ങളായി ഒളിച്ചുകഴിയുകയായിരുന്ന യുവാവിനെ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തി. ഏഴ് വര്‍ഷമായി കാണാമറയത്തായിരുന്ന ഭര്‍ത്താവിനെ ഭാര്യ ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. മറ്റൊരു സ്ത്രീയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നാണ് ഏഴ് വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഷീലു എന്ന യുവതിയാണ് കാണാതായ ഭര്‍ത്താവ് ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും കണ്ടെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം 2018-ലാണ് ജിതേന്ദ്ര കുമാറിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹത്തിനുശേഷം ഇവരുടെ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. സ്വര്‍ണ്ണ മാലയും മോതിരവും ഉള്‍പ്പെടെ ആവശ്യപ്പെട്ടതായും സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ പീഡിപ്പിച്ചതായും ഷീലു ആരോപിച്ചു. ഇതോടെ ഇവരുടെ ദാമ്പത്യം തകര്‍ന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ അവളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജിതേന്ദ്ര കുമാറിനെതിരെ ഷീലുവിന്റെ കുടുംബം സ്ത്രീധന പീഡനം ആരോപിച്ച് കേസ് കൊടുത്തു.

‘സൂക്ഷിച്ചുകൊണ്ടുപോകണേ…’; പ്രൈവറ്റ് ജെറ്റ് യാത്രയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ

0

പ്രൈവറ്റ് ജെറ്റ് യാത്രയുടെ വീഡിയോ പങ്കുവെച്ച് നടൻ മോഹൻലാൽ. ആകാശയാത്രയുടെ ദൃശ്യങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്. ‘എന്റെ സുഹൃത്ത് പൈലറ്റ് ആവുമ്പോള്‍, സാഹസികതയ്ക്ക് പുതിയ അര്‍ഥം കൈവരുന്നു’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോ വളരെ വേ​ഗം തന്നെ വൈറലായി മാറിയിട്ടുണ്ട്. ആരാണ് ജെ.ടി. എന്ന ചോദ്യമാണ് കമന്റ് ബോക്‌സിൽ നിറയുന്നത്. ചോയ്‌സ് ഗ്രൂപ്പ് എംഡിയും ഷെഫുമായ ജോസ് തോമസാണ് മോഹന്‍ലാലിന്റെ സുഹൃത്ത് ജെ.ടി. എന്ന് ആരാധകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരത്തെ സൂക്ഷിച്ചുകൊണ്ടുപോകണേ എന്ന അഭ്യര്‍ഥനയും ആരാധകര്‍ കമന്റില്‍ പങ്കുവെക്കുന്നുണ്ട്.

സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രദര്‍ശനത്തെത്തിയപ്പോള്‍ മോഹന്‍ലാല്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസില്‍നിന്ന്, ചിത്രം വിജയപ്പിച്ചതില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ വീഡോയി പങ്കുവെച്ചിരുന്നു.

“ഹൃദയപൂർവ്വം എന്ന ഈ സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി” എന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളും സ്നേഹവും തന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കലാഭവന്‍ നവാസിന്റെ മരണത്തില്‍ 26 ലക്ഷത്തിന്റെ ഡെത്ത് ക്ലെയിം’; പ്രചാരണം വ്യാജമെന്ന് കുടുംബം

0

കലാഭവന്‍ നവാസിന്റെ മരണത്തെത്തുടര്‍ന്ന് 26 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലെയിം ലഭിച്ചെന്ന ആരോപണം നിഷേധിച്ച് കുടുംബം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍(എല്‍ഐസി)നിന്ന് തുക ലഭിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് സഹോദരന്‍ നിസാം ബെക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് നിയാസ് ബെക്കറും പങ്കുവെച്ചു.

ഏഴുവര്‍ഷം പ്രീമിയം അടച്ചു. എല്‍ഐസി 26 ലക്ഷത്തിന്റെ ഡെത്ത് ക്ലെയിം നല്‍കി. ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും നിങ്ങളോടൊപ്പം എല്‍ഐസി’- എന്ന കുറിപ്പും നവാസിന്റെ ഫോട്ടോയുള്ള കാര്‍ഡുമാണ് പ്രചരിക്കുന്നത്. ഇത് വ്യാജവാര്‍ത്തയാണെന്നാണ് കുടുംബം പറയുന്നത്.പ്രചാരണത്തിലൂടെ മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ ഏജന്റുമാര്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതുവഴി ഞങ്ങള്‍ കുടുംബാംഗങ്ങള്‍ വളരേ ദുഃഖിതരാണ്. ആരുംതന്നെ വഞ്ചിതരാകരുത്’- എന്നാണ് കുറിപ്പ്

ഈ ജില്ലകളിൽ മ‍ഴ കനക്കും; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

0

ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മ‍ഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow)അലർട്ട് പ്രഖ്യാപിച്ചു. നാളെ (03/09/2025) തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാൾ (04/09/2025) കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കൊല്ലം ജില്ലയുടെ കടൽ തീരങ്ങളിൽ 02/09/2025 ഉച്ചയ്ക്ക് 02.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മോശം കാലാവസ്ഥ: മത്സ്യത്തൊ‍ഴിലാളികൾക്ക് ജാഗ്രത നിർദേശം

മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും വരും ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള തീരത്ത്‌ 03, 04 തീയതികളിലും, കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (02/09/2025) മുതൽ 04/09/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പെയിന്റിംഗ് ജോലിക്കിടെ ആളിക്കത്തി;വർക്ക് ഷോപ്പിൽ കാർ കത്തിനശിച്ചു

0

മഞ്ചേരി: വര്‍ക്ക്‌ഷോപ്പില്‍ പെയിന്റിംഗ് ജോലിക്കിടെ കാര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിന് മഞ്ചേരി പുല്ലൂര്‍ അത്താണിക്കലിലെ വര്‍ക്ക് ഷോപ്പിലാണ് സംഭവം. പുല്ലൂര്‍ കൈനിക്കര മുഹമ്മദ് ഷാഹിദിന്റെ മാരുതി റിട്‌സ് കാര്‍ ആണ് അഗ്‌നിക്കിരയായത്. ഇന്നലെ രാവിലെ പത്തിനാണ് കാര്‍ പെയിന്റ് ചെയ്യാന്‍ വര്‍ക്ക് ഷോപ്പില്‍ നല്‍കിയത്. വൈകുന്നേരം മൂന്നിന് വര്‍ക്ക്‌ഷോപ്പ് ഉടമയാണ് വാഹനം കത്തിയതായി അറിയിച്ചതെന്ന് ഷാഹിദ് പറഞ്ഞു. കാറിന്റെ പിറകുവശത്ത് പെയിന്റ് ചെയ്യുന്നതിനിടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പെട്ടെന്ന് വലിയ രീതിയില്‍ തീ ഉയര്‍ന്നു. മഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

മറ്റൊരു സംഭവത്തിൽ പാലക്കാട് കോട്ടോപാടത്ത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി ഓടുന്ന ബസിൽ നിന്ന് പുക ഉയർന്നു. മണ്ണാർക്കാട് അരിയൂരിലാണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്സ് എന്ന ബസ്സിൽ നിന്നാണ് വലിയതോതിൽ പുക ഉയർന്നത്. ഇതോടെ ബസിൽ നിന്ന് ജീവനക്കാർ ചാടി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാരെയും മാറ്റി. പുക ഉയരുന്ന കാര്യം യാത്രക്കാരാണ് ബസ് ജീവനക്കാരെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിറത്തി യാത്രക്കാരെ പുറത്ത് ഇറക്കി. പത്ത് മിനിറ്റ് നേരെ ബസിൽ നിന്ന് പുക ഉയർന്നു. എന്താണ് പുക ഉയരാനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല.

യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

0

കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളായ സുൽത്താൻ ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം (21), വിഷ്ണു നിവാസിൽ ജിഷ്ണു (24), പുളിക്കൽ വീട്ടിൽ അബു താഹിർ (24), തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസെൽ (2), പാലത്തി വീട്ടിൽ മുഹമ്മദ് സിനാൻ (22), വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ് (19), മടപ്പള്ളി വീട്ടിൽ ജുനൈസ് (21), മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്തിയാസ് (34), പടിഞ്ഞാറത്തറ സ്വദേശി അരപ്പറ്റക്കുന്ന് വീട്ടിൽ ഷഹാന ഷെറിൻ (20) എന്നിവരെയാണ് നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എരഞ്ഞിപ്പാലം ജവഹർ നഗറിലുള്ള ഗോൾഡൻ വില്ല ലേഡീസ് ഹോസ്റ്റലിന് മുൻവശം വെച്ച് വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ റമീസിനെ പ്രതികള്‍ ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

തട്ടിക്കൊണ്ടു പോകുന്നതിനിടെ ബഹളം കേട്ട് അടുത്ത വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് CCTV ക്യാമറയുടെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെ തട്ടിക്കൊണ്ട് പോയ വാഹനവും ലൊക്കേഷനും മനസ്സിലാക്കുകയും നടക്കാവ് പോലീസ് കക്കാടംപൊയിലിൽ എത്തുകയും, തട്ടിക്കൊണ്ടു പോയ വാഹനത്തിൽവെച്ച് റമീസിനെയും, റമിസിനെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും, ഇവർക്കു സഹായങ്ങൾ നല്‍കിയ മറ്റു അഞ്ചു പേരുൾപ്പെടെ ഒന്‍പത് പേരെ പിടികൂടുകയായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഷിജു, SCPO മാരായ സന്ദീപ് ശശീധരൻ, മുഹമ്മദ് റഷീദ്, CPO മാരായ വിപിൻ, സാജിക്ക് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Gold Rate Today: 78,000 തൊടുമോ? വീണ്ടും റോക്കോർഡിട്ട് സ്വർണവില

0

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 77800 രൂപയിലെത്തി. പവന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 84,500 രൂപയെങ്കിലും നൽകണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9725 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7985 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6215 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 131 രൂപയാണ്.

സെപ്തംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

\സെപ്തംബർ 1 – പവന് 680 രൂപ ഉയർന്നു. വിപണി വില – 77,640

സെപ്തംബർ 2 – പവന് 160 രൂപ ഉയർന്നു. വിപണി വില – 77,800

ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാം; കേരളത്തിൽ പദ്ധതി അടുത്ത ഘട്ടത്തിൽ

0

കൊച്ചി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാനുള്ള സംവിധാനം വരുന്നു. അടുത്ത മാർച്ചിനകം പദ്ധതി നടപ്പാകും. 25 ടോൾ ബൂത്തുകളിലാണ് സംവിധാനം വരുന്നത്. എൻഎച്ച് 66 വികസനത്തിന്‌റെ ഭാഗമായുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. അങ്ങനെയെങ്കിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം പാറശാല വരെ ടോൾ നൽകാൻ വാഹനം നിർത്തേണ്ടി വരില്ല.ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽ നിന്ന് ടോൾ തുക ഈടാക്കുന്നത്. കൂടുതൽ ശേഷിയുള്ള സെൻസറുകളും ക്യാമറകളും ഇതിനായി ഉപയോഗിക്കും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും.നിലവിൽ ടോൾ പ്ലാസകളിൽ വാഹനം നിർത്തേണ്ടി വരാറുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഇത്തരത്തിൽ നിർത്തിയിടുന്നത് വലിയ രീതിയിൽ സമയം നഷ്ടപ്പെടുത്താറുണ്ട്. ഇതിലാണ് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്.

നിലവിൽ ഉപയോഗിക്കുന്നതിനെക്കാൾ ഉയർന്നശേഷിയുള്ള റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം ഉപയോഗിച്ച് ഫാസ്ടാഗ് വിവരങ്ങൾ വേഗം തിരിച്ചറിയാനാകുമെന്നതാണ് പ്രത്യേകത. തുടർന്നാകും ഫാസ്ടാഗിൽ നിന്ന് പണം ഈടാക്കുക. ഇത് വാഹനം ടോൾബൂത്തിലൂടെ കടന്നുപോകുന്ന മില്ലി സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാകും.

നിയമസഭാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു; സംഭവം ഓണാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് ആണ് മരിച്ചത്.പി വി അൻവർ എംഎൽഎ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ജുനൈസ്.

ഇന്ന് രാവിലെ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഡാൻസ് കളിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.  ഭാര്യ. റസീസ (അധ്യാപിക)മക്കൾ:നജാത്, നിഹാദ്