spot_img
Saturday, June 27, 2026
Home Blog Page 141

കോടതിയിൽ കൊണ്ടുപോകാൻ വിലങ്ങണിയിച്ചു നിര്‍ത്തിയപ്പോൾ ചാടിപ്പോയ പ്രതി പിടിയിൽ; കസ്റ്റഡി സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ

0

കോഴിക്കോട്: ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി കോഴിക്കോട്: സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. അസം സ്വദേശിയായ പ്രസൺ ജിത്ത് ആണ് ഫറോക്ക് സ്കൂളിന് സമീപത്ത് നിന്ന് പൊലീസിൻ്റെ പിടിയിലായത്.കയ്യിൽ വിലങ്ങണിയിച്ച് ബെഞ്ചിൽ ഇരുത്തിയ പ്രസൺ ജിത്ത് പൊലീസിൻ്റെ ശ്രദ്ധ മാറിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് രക്ഷപ്പെട്ടത്. പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇയാളെ വീണ്ടും പിടികൂടിയത്.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള  മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

0

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ്  ഈ സൗകര്യം ലഭ്യമാക്കുന്നത്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ‘സ്മൃതി വന്ദനം 2025’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 122 കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു.

അവയവദാന രംഗത്ത് കേരളം നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഇൻഷുറൻസ് പരിരക്ഷയോടെ ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഉത്തരവ് ഉടൻതന്നെ പുറപ്പെടുവിക്കും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ എടുക്കുന്ന അവയവദാനത്തിനായുള്ള  തീരുമാനം ലോകത്തിലെ ഏറ്റവും മഹത്തായ തീരുമാനമാണെന്ന്  മന്ത്രി പറഞ്ഞു.

അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുതാര്യമാക്കുന്നതിനായാണ് ഈ സർക്കാരിന്റെ കാലത്ത് കെ സോട്ടോ രൂപീകരിച്ചത്. ഇതുവരെ 389 മരണാനന്തര അവയവദാനങ്ങൾ  കേരളത്തിൽ നടന്നു. അതിന്റെ ഗുണഭോക്താക്കളായി 1,120 പേർക്ക് പുതിയ ജീവിതം ലഭിച്ചു. അവയവം മാറ്റിവെച്ചാൽ മാത്രം ജീവൻ നിലനിർത്താൻ കഴിയുന്ന 2,801 രോഗികൾ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

അവയവദാനത്തിൽ പലവിധ പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. കോടതി വ്യവഹാരങ്ങൾ കാരണം അവയവദാനം സർട്ടിഫൈ ചെയ്യുന്നതിന് പല ഡോക്ടർമാരും മടിക്കുന്നു. അതേസമയം കോടതികൾ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പിന്തുണ നൽകി. ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവദാനത്തേക്കാൾ കൂടുതൽ മരണാനന്തര അവയവദാനം സമൂഹത്തിൽ വർധിക്കേണ്ടതുണ്ട്. മസ്തിഷ്‌ക മരണാനന്തരം ഒരാൾക്ക് എട്ടിലധികം പേർക്ക് ജീവൻ നൽകാൻ കഴിയുമെങ്കിൽ അതിൽപ്പരം മറ്റൊരു പുണ്യമില്ല.

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുന്നിൽ കണ്ടാണ് അവയവദാന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ‘ജീവനേകാം ജീവനാകാം’ എന്ന പേരിൽ കെ-സോട്ടോ ക്യാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്. അതിന്റെ ഫലവും കണ്ടു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ ജീവൻ ദാനം എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ ഇപ്പോൾ കുടുംബശ്രീയുമായി സഹകരിച്ച് വിപുലമായിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. എറണാകുളം സെന്റ് തെരേസസ് കോളേജിലെ 1000 ത്തോളം വിദ്യാർത്ഥിനികൾ ഒരുമിച്ച് അവയവദാന രജിസ്ട്രേഷൻ ചെയ്തതുമെല്ലാം മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകകളാണ്. പല സംഘടനകളും ഇതേറ്റെടുത്തത് സന്തോഷമുള്ള കാര്യമാണ്.

കേരളത്തിൽ, ഈ സർക്കാർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. 10 കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയക്ക് മാത്രമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റ് എന്ന സ്ഥാപനം കോഴിക്കോട് ആരംഭിക്കുന്നതിന് വേണ്ടി 643.88 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകിക്കഴിഞ്ഞുവെന്ന്   മന്ത്രി പറഞ്ഞു.

ജർമനിയിൽ നടക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ കേരളത്തിൽനിന്ന് മിഥുൻ അശോക്, എസ്. സുജിത്ത്  എന്നിവർ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഇവർക്ക് മന്ത്രി വിജയാശംസകൾ നേർന്നു.

ആന്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി. വിശ്വനാഥൻ സ്വാഗതവും കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് കൃതജ്ഞതയും പറഞ്ഞു. അവയവദാന രംഗത്തെ മികച്ച സംഭാവനകൾക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ വിതരണം ചെയ്തു. ബോധവത്കരണ വീഡിയോ ജില്ലാ കളക്ടർ അനുകുമാരി പ്രകാശനം ചെയ്തു.

കൗൺസിലർ രാഖി രവികുമാർ, ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഡോമി ജെ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീജിയണൽ ഡയറക്ടർ ഡോ. ഹരിതാ വി. എൽ. തുടങ്ങിയവർ പങ്കെടുത്തു.

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

0

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ്  യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു.  സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്.

കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു.  സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ബാക്കിയുള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

വെയ്റ്റിങ് ലിസ്റ്റിൽ  വിതൗട്ട് മെഹ്റം വിഭാഗത്തിലെ ബാക്കിയുള്ളവർക്കായിരിക്കും ആദ്യ പരിഗണന. പിന്നീട് ജനറൽ ബി- ബാക്ക്ലോഗ് (2025 വർഷം അവസരം ലഭിക്കാത്തവർ), ജനറൽ എന്നീ ക്രമത്തിലാണ് അവസരം ലഭിക്കുക. നിലവിൽ 2025 വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഇപ്പോൾ പരിഗണന ലഭിച്ചിട്ടില്ല.

നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് ലഭിച്ച കവർ നമ്പറുകൾ പ്രകാരമാണ് വിവരങ്ങൾ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള കുടുതൽ നിർദ്ദേശങ്ങളും വെബ്‌സൈറ്റിലൂടെ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ആഗസ്റ്റ് 20നകം അടക്കേണ്ടതാണ്.  ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓൺലൈനായും പണമടക്കാം.  പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്  സമർപ്പിക്കണം.

നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പു കൂടാതെ റദ്ദാക്കുകയും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുകയും ചെയ്യും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾക്കായി  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിർദ്ദേശങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഫോൺ: 0483-2710717, 2717572,  8281211786. വിവരങ്ങൾക്ക് താഴെ പറയുന്ന ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുടെ നമ്പറുകളിൽ വാട്സ്ആപ്പിലൂടെയും ബന്ധപ്പെടാം.

ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുടെ നമ്പറുകൾ:-

1       തിരുവനന്തപുരം     മുഹമ്മദ് യൂസഫ്    9895 648 856

2       കൊല്ലം        നിസാമുദ്ധീൻ ഇ      9496 466 649

3       പത്തനംതിട്ട നാസർ എം   9495 661 510

4       ആലപ്പുഴ      മുഹമ്മദ് ജിഫ്രി സി.എ.      9495 188 038

5       കോട്ടയം      ശിഹാബ് പി.എ      9447 548 580

6       ഇടുക്കി       അജിംസ് കെ.എ.     9446 922 179

7       എറണാകുളം         നവാസ് സി.എം.      9446 206 313

8       തൃശ്ശൂർ         Dr. സുനിൽ ഫഹദ്  94471 36313

9       പാലക്കാട്    ജാഫർ കെ.പി        9400 815 202

10      മലപ്പുറം       മുഹമ്മദ് റഊഫ് യു.  9656 206 178, 9446 631 366, 9846 738 287

11      കോഴിക്കോട് നൗഫൽ മങ്ങാട്  8606 586 268, 9495 636 426

12      വയനാട്      ജമാലുദ്ധീൻ കെ      9961 083 361

13      കണ്ണൂർ        നിസാർ എം.ടി        8281 586 137

14      കാസറഗോഡ്        മുഹമ്മദ് സലീം കെ.എ      9446 736 276

കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് അടുത്തമാസം മുതൽ

0

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർമുതൽ ടോൾ പിരിവ് തുടങ്ങും. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്

ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി. നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ പോർട്ടൽ വഴിയോ
Rajmargyathra എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഒരു വർഷത്തേക്ക് ഫാസ്റ്റ് ടാഗ് പാസ് എടുക്കാം. ഈ മാസം 15 മുതൽ നിലവിൽ വരും. ഒരു വർഷത്തേക്ക് 3000 രൂപയാണ്. അതിന് പരമാവധി 200 ട്രിപ്പുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മാസം 30-ന് കോഴിക്കോട് ബൈപ്പാസിന്റെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാകും. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് സർവീസ് റോഡിന്റെ പണിമാത്രമാണ് ബാക്കി ഉണ്ടാകുക. അവിടെ സ്ഥലം ഏറ്റെടുത്തു നൽകാനുണ്ട്. സ്ഥലമെടുപ്പ് കഴിഞ്ഞാൽ ഉടൻ അവിടെ സർവീസ് റോഡിന്റെ പണി തുടങ്ങും. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ട് .വൈദ്യുതി കണക്ഷനും എല്ലായിടത്തും നൽകിവരുകയാണ്. നിലവിൽ ബൈപ്പാസിൽ ആറുവരിപ്പാതയിൽ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും അനുമതിയുണ്ട്. പക്ഷേ, അതിവേഗ പാതയായതിനാൽ ഭാവിയിൽ അനുമതി സർവീസ്റോഡ് വഴി മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്

നന്തി ബൈപ്പാസ് ഒക്ടോബറിൽ
അഴിയൂർ വെങ്ങളം റീച്ചിൽ വരുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഒക്ടോബറിൽ പൂർത്തിയാക്കാൻ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ കളക്ടർ സ്നേഹിൽകുമാർ സിങ് നിർദേശം നൽകി.


11 കിലോമീറ്ററിൽ 9 കിലോമീറ്റർ ദൂരം പൂർത്തിയായിട്ടുണ്ട്. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 25 കിലോമീറ്റർ ദൂരം ഒക്ടോബറോടെ പൂർത്തിയാക്കി പൂർണമായി തുറന്നു കൊടുക്കാനും കളക്ടർ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാക്കി 2026

പുതിയ 164 ബസ് ഈ മാസം പുറത്തിറക്കാൻ കെഎസ്ആർടിസി; ഡിസൈൻ തയാറാക്കിയത് മന്ത്രിയുടെ മകൻ

0

തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ 164 ബസുകൾ ഇൗ മാസം പുറത്തിറക്കാൻ കെഎസ്ആർടിസി. ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയപതാകയുടെ കളർ തീമിലാണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ. പുഷ്ബാക് ലെതർ സീറ്റുകൾ, ചാർജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയവയുണ്ട്.

ഇംഗ്ലണ്ടിലെ കവെൻട്രി യൂണിവേഴ്സിറ്റിയിൽ ഓട്ടമൊബീൽ ഡിസൈനിങ് ആൻഡ് ട്രാൻസ്പോർട്ട് പഠിച്ച ജി. ആദിതൃ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമൽ ജോക്കിൻ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈൻ തയാറാക്കിയത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ മകനാണ് ആദിത്യ കൃഷ്ണൻ. സീറ്റർ കം സ്ലീപ്പർ ബസുകളിൽ സീറ്റുകൾക്ക് മുകളിലായാണ് ബെർത്തുകളുള്ളത്. ഒരു വശത്ത് സിംഗിൾ ബെർത്തും മറുഭാഗത്ത് ഡബിൾ ബെർത്തും.
ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളാണ്. ബാക്കി അശോക് ലെയ്‌ലൻഡ് ബസുകളും. പുതിയ ബസുകൾ കനകക്കുന്നിൽ 22 മുതൽ 24 വരെ ജനങ്ങൾക്കായി പ്രദർശിപ്പിക്കും.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ 164 ബസുകൾ ഇൗ മാസം പുറത്തിറക്കാൻ കെഎസ്ആർടിസി. ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയപതാകയുടെ കളർ തീമിലാണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ. പുഷ്ബാക് ലെതർ സീറ്റുകൾ, ചാർജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയവയുണ്ട്. വിവിധ ശ്രേണിയിലുള്ള 130 ബസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 21ന് ഉദ്ഘാടനം ചെയ്യും. 49 സീറ്റുകളുള്ള ബസില്‍ വൈഫൈ സംവിധാനം കണക്ട് ചെയ്യാന്‍ പറ്റുന്ന എല്‍ഇഡി ഡിസ്‌പ്ലേയുള്ള ടിവിയുണ്ട്. എല്ലാ സീറ്റുകള്‍ക്കും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്യാമറകളാണ് ബസിലുള്ളത്. ആറു മാസത്തിനുള്ളില്‍ 340-ലേറെ ബസുകളാണ് പുതുതായി വരുന്നത്

കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ; ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ്

0

മാവേലിക്കര: കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്. 2010 മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്നു. കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാൾ പിടിയിലായത്.

ബുധനാഴ്ച പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്‌ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ കഞ്ചാവു പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, പി.അനിലാൽ, ടി.ജിയേഷ്, കെ.ആർ.രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

പൊള്ളുന്ന വിലയുടെ മറവിൽ ‘ബ്രാന്റഡ് വ്യാജൻ’! 7 ജില്ലകളിലായി പിടികൂടിയത് 16,565 ലിറ്റർ വെളിച്ചെണ്ണ

0

ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ നിന്നായി ആകെ 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകൾ നടത്തിയത്. പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയിൽ നിന്നാണ്.

കൊല്ലത്ത് വ്യാജ എഫ്.എസ്.എസ്.എ.ഐ. നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വിൽപ്പനയ്ക്കായി തയ്യാറാക്കിയ 5,800 ലിറ്റർ ഉൾപ്പെടെ 9,337 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തിട്ടുണ്ട്. മണ്ണാറശാല പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും നിലവാരമില്ലാത്ത 2,480 ലിറ്റർ വെളിച്ചെണ്ണ ഉൾപ്പെടെ ആലപ്പുഴ ജില്ലയിൽ നിന്നും ആകെ 6,530 ലിറ്റർ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.

11 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 20 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഭക്ഷണ വസ്തുക്കളിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. പൊതുജനങ്ങൾക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ടോൾഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ, മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത്

0

കൊച്ചി: കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ എന്‍ഐഎ അന്വേഷണവുമായി കുടുംബം. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകൾ ആത്മഹത്യ ചെയ്തത് മതപരിവർത്തനത്ത ശ്രമം മൂലമാണെന്നാണ് മാതാവ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.അതേസമയം, കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗ സംഘത്തെ നിയോഗിച്ചു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം. അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കേസിൽ റമീസിന്‍റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

സെൽഫിക്കിടെ കാട്ടാന ആക്രമണം; സഞ്ചാരിക്ക് പിഴയിട്ട് വനംവകുപ്പ്

0


കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ഇറങ്ങി തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ അവഗണിച്ചതിനാണ് ഈ നടപടി. ഇന്നലെ ലോറിയിൽ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തനായി നിൽക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീൽസ് എടുക്കാനായി ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ചെല്ലുകയായിരുന്നു.

Read more:ബന്ദിപ്പുരിൽ വാഹനം നിർത്തി യുവാവിന്റെ സെൽഫി; ആന ഓടിച്ചു, ചവിട്ടേറ്റ് ഗുരുതര പരിക്ക് : വീഡിയോ

ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആ ആക്രമണത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു.

തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കർണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അഭ്യർത്ഥിച്ചു.

വോട്ടർ പട്ടികയിൽ; ഇന്ന് കൂടി പേര് ചേർക്കാം

0

തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും വാർഡുകൾ മാറിപ്പോയവർക്ക് സ്ഥാനമാറ്റം വരുത്താനും പേരുകൾ നീക്കം ചെയ്യാനും ഇന്നു കൂടി അപേക്ഷിക്കാം. ഈ മാസം 7 വരെയായിരുന്ന സമയം പിന്നീടു നീട്ടി നൽകുകയായിരുന്നു.

പേരു ചേർക്കാൻ ഇതു വരെ 27 ലക്ഷത്തിൽപരം (27,07,036) അപേക്ഷകളാണു ലഭിച്ചത്. മേൽവിലാസത്തിലും പേരിലും മറ്റുമുള്ള തെറ്റുകൾ തിരുത്താൻ 12,529 അപേക്ഷകളും കിട്ടി. വാർഡ് വിഭജനത്തെ തുടർന്നും മറ്റും വാർഡുകൾ മാറിപ്പോയ ഒന്നര ലക്ഷത്തിലേറെ പേർ (1,54,902) ഇതു ക്രമീകരിക്കാൻ അപേക്ഷിച്ചിട്ടുണ്ട്.

പേരുകൾ നീക്കം ചെയ്യാൻ 3232 പേരാണ് നേരിട്ട് അപേക്ഷിച്ചത്. സ്ഥലംമാറിപ്പോയവരോ പരേതരോ ആയ 3.71 ലക്ഷം പേരുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കാൻ നടപടി തുടങ്ങി.

ഇതിൽ 23,969 പേരുടെ കാര്യത്തിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്വമേധയാ നടപടി സ്വീകരിച്ചപ്പോൾ 3,47,764 പേരുടെ കാര്യത്തിൽ രാഷ്ട്രീയപ്രവർത്തകരാണ് അപേക്ഷ നൽകിയത്. പ്രവാസികളായ 4497 പേർ ഇതു വരെ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.