spot_img
Saturday, June 27, 2026
Home Blog Page 142

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായും കത്തിനശിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റില്‍

0

മലപ്പുറം: തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് വീട് കത്തിനശിച്ചത്. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് വീട്ടുടമയായ അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്.വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു.

സംഭവത്തില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.അപകട സമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായിരുന്നു. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതായിരുന്നു. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് അടുത്ത കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.

കളൻതോട് എടിഎം കവര്‍ച്ചാ ശ്രമം പൊളിച്ച്‌ പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0

കട്ടാങ്ങൽ: കളൻതോട് എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച്‌ പൊട്ടിച്ച്‌ പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 2:30 നാണ് സംഭവം. നൈറ്റ് പട്രോളിങ് സംഘത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രതി പിടിയിലാകാൻ കാരണമായത്. എടിഎം ഷട്ടർ പാതിനിലയില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവർച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിന്റെ സമീപമെത്തിയ പൊലീസ് ഷട്ടറില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിശക്തമായി ഷട്ടറില്‍ മുട്ടിയപ്പോള്‍‌ ലോക്ക് തുറന്ന് പ്രതി പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കേരളത്തില്‍ താമസിച്ചുവരികയാണ് പ്രതി.

സഹോദരിമാരുടെ കൊലപാതകം;കാണാതായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

0

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ കാണാതായ സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരുടെ മരണത്തിനു ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടർന്നാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക് നിഗമനം. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രമോദിനായി ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു

0

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്. കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച കേസിലും പ്രായപൂർത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈൽ ചിത്രം പങ്കുവച്ചതിലും ലഭിച്ച പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനു ശേഷം വിനായകനെ വിട്ടയച്ചു.

വി എസ് അച്യുതാനന്ദന്റെ മരണ സമയത്ത് അദ്ദേഹത്തേയും ഉമ്മൻചാണ്ടിയേയും മഹാത്മാഗാന്ധിയേയും അധിക്ഷേപിച്ച് വിനായകൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നിറങ്ങി സോഡ ബാബു; വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, വീണ്ടും അറസ്റ്റിൽ

0

കണ്ണൂർ: ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവാണ് ബൈക്ക് മോഷ്ടിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങിയ സോഡാ ബാബുവിന് വീട്ടിലേക്ക് പോവാൻ വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് ആണ് സോഡാ ബാബുവിനെ പിടികൂടിയത്. 

മൂന്നു ദിവസം മുമ്പാണ് സംഭവം. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മൂന്നു ദിവസം മുമ്പ് ജയിലിൽ നിന്നിറങ്ങിയ ഇയാൾ ടൗൺ സ്റ്റേഷൻ്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടർന്ന് ബാറിൽ കയറി മദ്യപിച്ചതിന് ശേഷം‌‌‌ എസ്എൻ പാർക്കിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു. ഈ ബൈക്കുമായി തൃശൂരിലെ വീട്ടിലേക്ക് പോവുന്നതിനിടെ കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് ബൈക്ക് അവിടെ ഉപേക്ഷിച്ച് തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ കുന്നംകുളത്ത് വെച്ച് ഇയാളെ വീണ്ടും പൊലീസ് പിടികൂടിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ച കാര്യം പറയുന്നത്. കണ്ണൂരിൽ നിന്നും ബൈക്ക് മോഷ്ടിച്ചതിനാൽ പ്രതിയെ കണ്ണൂർ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു. നിലവിൽ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്. 

ബന്ദിപ്പുരിൽ വാഹനം നിർത്തി യുവാവിന്റെ സെൽഫി; ആന ഓടിച്ചു, ചവിട്ടേറ്റ് ഗുരുതര പരിക്ക് : വീഡിയോ

0

ബന്ദിപ്പുര്‍: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ ആക്രമിച്ചു. സംഭവത്തിൽ മലയാളിയായ യുവാവിനാണ് പരിക്കേറ്റത്. ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്താണ് സംഭവം. പരിക്കേറ്റ ആളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയിലാണ് ഇയാളടക്കം നിരവധി പേർ റോഡിൽ ഇറങ്ങിയത്. നിരവധി വാഹനങ്ങളും ഇവിടെ നിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്.ആന പൊടുന്നനെ പ്രകോപിതനാകുന്നതും ഇയാൾക്കു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഓടുന്നതിനിടെ യുവാവ് റോഡിൽ വീഴുകയും പിന്നാലെയെത്തിയ ആന ഇയാളെ ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.വന്യജീവികളുടെ പ്രധാന ഇടനാഴിയും യാത്രാപ്രേമികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവുമായ ബന്ദിപ്പുരില്‍ ആനയുടെ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് മരണത്തില്‍ കലാശിച്ചിട്ടുമുണ്ട്. ബന്ദിപ്പുരില്‍ കടുവയുടെ ആക്രമണവും ഉണ്ടാവാറുണ്ട്. വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള നിർദേശങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്

കോഴിക്കോട് തയാറെടുക്കുന്നത് ഗംഭീര ഓണാഘോഷത്തിന് -മന്ത്രി മുഹമ്മദ് റിയാസ്

0

കോഴിക്കോട് :’മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട് തയാറെടുക്കുന്നതെന്ന് വിനോദസഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വിനോദസഞ്ചാര വകുപ്പും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘മാവേലിക്കസി’ന്റെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വിപുലവും വൈവിധ്യവുമാര്‍ന്ന പരിപാടികളോടെയായിരിക്കും ഇത്തവണത്തെ ഓണാഘോഷം.ഓണാഘോഷം ഗംഭീരമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രധാന കലാകാരന്മാര്‍ പരിപാടികളില്‍ പങ്കാളികളാകുമെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാകും. കലാപരിപാടികള്‍, വേദികള്‍, മത്സര വിവരങ്ങള്‍, മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്പില്‍ ലഭ്യമാകും. പ്ലേ സ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, ഒനീറോ സ്ട്രാറ്റജിസ്റ്റ്‌സ് എന്നിവരുമായി സഹകരിച്ചാണ് മാവേലിക്കസ് 2025’ന്റെ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം.

രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള പ്രശസ്ത കലാകാരന്മാരെ അണിനിരത്തി ഒമ്പത് കേന്ദ്രങ്ങളിലാണ് ഇത്തവണത്തെ ഓണാഘോഷം. വാണിജ്യമേള, ഫ്ളവര്‍ഷോ, കൈത്തറി കരകൗശലമേള, ഭക്ഷ്യമേള, പുസ്തകോത്സവം, പൂക്കള മത്സരം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാക്കും. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സബ് കലക്ടര്‍ ഗൗതം രാജ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ് എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് ഇരട്ടക്കൊലപാതകം; പ്രതിയെ പിടികൂടാൻ ശ്രമം ഊർജിതമാക്കി പൊലിസ്

0

കോഴിക്കോട് ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ പിടികൂടാൻ ശ്രമം ഊർജ്ജിതമാക്കി പൊലിസ്. പ്രതിയും മരിച്ച സ്ത്രീകളുടെ സഹോദരനുമായ പ്രമോദിന് വേണ്ടി ചേവായൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തിരച്ചിൽ ശക്തമാക്കിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോവുന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച പുലർച്ചയേടെയാണ് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത് .സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരനായ പ്രമോദ് ആണ് ബന്ധുക്കളെ വിവരമറിയിച്ചത്.പിന്നിട് അത് കൊലപാതകമാണെന്ന് വ്യക്തമവുകയായിരുന്നു

സാങ്കേതിക തകരാർ; കേരളത്തിൽ നിന്നുള്ള വിമാനം അടിയന്തരമായി ചെന്നൈയിൽ ഇറക്കി

0

ചെന്നൈ: റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം അഞ്ച് എംപിമാർ യാത്ര ചെയ്തിരുന്ന വിമാനമാണ് ചെന്നൈ വിമാനത്താവത്തിൽ ഇറക്കിയത്. എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.160 യാത്രക്കാരുമായി 7.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് ചെന്നൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തിയത്.

എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ഉണ്ടായത്. ഉടൻതന്നെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയാൻ അനുമതി ലഭിച്ചു. എന്നാൽ ഇതിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. തുടർന്ന് അൽപനേരം കൂടി പറന്നതിന് ശേഷമാണ് ചെന്നൈയിൽ ലാൻഡ് ചെയ്യാനായത്.എംപിമാർ അടക്കം എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇന്ധനം കത്തിച്ചുകളയാനായി വിമാനം അൽപനേരം പറന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി റിപ്പോർട്ടറിനോട് പറഞ്ഞു. 12 മണിക്കുള്ള മറ്റൊരു വിമാനത്തിൽ എംപിമാരടക്കമുള്ള യാത്രക്കാർ ഡൽഹിയിലേക്ക് തിരിക്കുമെന്നും അടൂർ പ്രകാശ് എംപി കൂട്ടിച്ചേർത്തു. വിമാനത്തിൻ്റെ ക്യാപ്റ്റൻ പരിചയസമ്പന്നനായ ഒരാളായിരുന്നുവെന്നും അദ്ദേഹം സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്നു. റൺവെയിലേ വിമാനത്തിൽ നിന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വിമാനം പറന്നുയർന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

കോഴിക്കോട്ട് ബസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ഡ്രൈവറുടെ ഇടപെടലില്‍ അപകടം ഒഴിവായി

0

കല്ലായി: കോഴിക്കോട് കല്ലായിയില്‍ യുവാവ് ബസിനടിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ അപകടം ഒഴിവായി. ഇതരസംസ്ഥാന തൊഴിലാളിയാണ് യുവാവ് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെ കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.

കൊളത്തറ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എമറാള്‍ഡ് എന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് യുവാവ് ചാടിയത്. ബസിന്റെ ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് വണ്ടി നിര്‍ത്തിയതുകൊണ്ട് യുവാവിന് പരിക്കൊന്നും പറ്റിയിട്ടില്ല. സ്റ്റോപ്പില്‍നിന്നും ബസ് എടുത്ത് ഉടനെ തന്നെയായിരുന്നു യുവാവ് വാഹനത്തിന്റെ പിന്‍വശത്തെ ടയറിന് മുന്നിലേക്ക് ചാടിയത്.ഇയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുണ്ടോ, അതല്ലാ ലഹരിവസ്തുക്കള്‍ എന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അവിടെ ഉണ്ടായിരുന്നവരും ബസുകാരും ഇയാളോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും യുവാവ് പ്രതികരിച്ചില്ല.