spot_img
Saturday, June 27, 2026
Home Blog Page 143

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

0

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. കരിപ്പൂർ എയർപോർട്ടിന് സമീപം ഇന്ന് രാവിലെ 8:48-ഓടെയായിരുന്നു സംഭവം. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ബസ് തീ ആളിപ്പടർന്ന് നിന്ന് കത്തി. ബസിന്റെ ടയറുകൾ അടക്കം ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വിവരമറിഞ്ഞ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.  സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

വിദ്യാർഥികളെ കയറ്റിയില്ല ; ബസിനു മുന്നിൽ റോഡിൽ കിടന്ന് ഹോംഗാർഡിന്റെ പ്രതിഷേധം

0

കുന്നമംഗലം: വിദ്യാർഥികളെ കയറ്റാൻ ഹോംഗാർഡ് നിർദേശിച്ചിട്ടും പരിഗണിക്കാതെ മുന്നോട്ടെടുത്ത ബസിനു മുൻപിൽ റോഡിൽ കിടന്ന് ഹോംഗാർഡിന്റെ പ്രതിഷേധം. ഇന്നലെ വൈകിട്ട് അഞ്ചോടെ മർകസ് ബസ് സ്റ്റോപ്പിലാണ് സംഭവം. മുക്കം ഭാഗത്തു നിന്നു നഗരത്തിലേക്കു വരുന്ന സ്വകാര്യ ബസിനു മുൻപിലാണ് കുന്നമംഗലം സ്റ്റേഷനിലെ ഹോംഗാർഡ് വെള്ളലശ്ശേരി നാഗരാജൻ പ്രതിഷേധ സൂചകമായി റോഡിൽ കിടന്നത്. ബസുകൾ നിർത്തുമെങ്കിലും വിദ്യാർഥികൾ കയറും മുൻപ് മുൻപോട്ട് എടുത്തു പോകുകയാണ് പതിവെന്നു നാട്ടുകാർ പറയുന്നു.

ഇന്നലെ വൈകിട്ട് ഇത്തരത്തിൽ ബസ് മുന്നോട്ടു നീങ്ങിയപ്പോൾ ആദ്യം ഹോംഗാർഡ് നാഗരാജൻ റോഡിലേക്ക് കയറി ബസിന് മുൻപിൽ നിന്നെങ്കിലും നിർത്താൻ തയാറായില്ല. നിർത്താതെ തന്റെ ശരീരത്തിൽ മുട്ടി എന്ന നിലയിൽ ബസ് നിർത്തിയതോടെ റോഡിൽ കിടന്ന് പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്ന് ഹോംഗാർഡ് നാഗരാജൻ പറഞ്ഞുബസ് നിർത്തിയതോടെ എഴുന്നേറ്റ് നാഗരാജു ഡ്രൈവറോട് സംസാരിച്ച് റോഡിലേക്ക് മാറുകയും ചെയ്തു. ബസിന് മുൻപിൽ റോഡിൽ ഹോംഗാർഡ് നാഗരാജൻ കിടന്നതോടെ വിദ്യാർഥികൾ ഹർഷാരവം മുഴക്കി ആണ് സ്വീകരിച്ചത്. സ്റ്റോപ്പിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതിയെ തുടർന്ന് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അതേസമയം വിദ്യാർഥികൾ ഒരുമിച്ച് എത്തി നിർത്തുന്ന ഒരു ബസിൽ കയറുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നും 10 വീതം വിദ്യാർഥികളെ ഓരോ ബസിലും കയറ്റിവിടുന്നതിന് അധ്യാപകരും പിടിഎയും ശ്രമിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

ഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

0

മാനദണ്ഡങ്ങൾ ഉറപ്പാക്കിയതിന് 1557 പരിശോധനകൾ നടത്തി

സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഷവർമയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവർമ തയ്യാറാക്കൽ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. മാത്രമല്ല പാഴ്സലിൽ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരാതിയുള്ളവർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവർമ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയത്.

ഗുരുവായൂർ ദേവസ്വം പരീക്ഷകളിൽ മാറ്റം

0

ആഗസ്റ്റ് 10ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്നീ തസ്തികകളിലേക്കുള്ള പൊതു പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.

അന്നേ ദിവസം ഉച്ച കഴിഞ്ഞ് 01.30 മുതൽ 03.15 വരെ നടത്തുന്ന പൊതു പരീക്ഷയിൽ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്ക് മാത്രം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടതില്ല. ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്കുള്ള പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും. ഈ തസ്തികയോടൊപ്പം ഒ.എം.ആർ പരീക്ഷ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ്‌ ലൈൻമാൻ (കാറ്റഗറി നം. 12/2025) തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ മാറ്റമില്ല. കൂടുതൽവിവരങ്ങൾക്ക്: www.kdrb.kerala.gov.in

പവർബാങ്കിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്‌സ്

0

ദുബായ്: വിമാനത്തിലെ പവർബാങ്ക് ഉപയോഗത്തിന് എമിറേറ്റ്‌സ് എയർലൈൻസ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകുന്നവിധത്തിൽ നിയന്ത്രണം കർശനമാക്കാനാണ് തീരുമാനം.To

100 വാട്ടിൽത്താഴെ ശേഷിയുള്ള ഒരു പവർബാങ്കുമാത്രം യാത്രയിൽ കരുതാം. വിമാനയാത്രയ്ക്കിടെ ഉപകരണങ്ങൾ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യരുത്. വിമാനത്തിന്റെ സോക്കറ്റിൽ പവർബാങ്ക് ചാർജ് ചെയ്യാനും പാടില്ല. കൈവശമുള്ള പവർബാങ്കിന്റെ ശേഷിയുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞിരിക്കണം. കൂടാതെ, വിമാനത്തിന്റെ ഓവർഹെഡ് കാബിനിൽ പവർബാങ്ക് സൂക്ഷിക്കരുത്. സീറ്റ് പോക്കറ്റിലോ സീറ്റിനടിയിൽവെക്കുന്ന ബാഗിലോ ഇവ സൂക്ഷിക്കാം. നിലവിലുള്ള നിയമപ്രകാരം ചെക്കിൻ ബാഗേജിൽ പവർബാങ്കിന് വിലക്കുണ്ട്.സമഗ്രമായ സുരക്ഷാ അവലോകനത്തിനുശേഷമാണ് പവർബാങ്കുകളുടെ കാര്യത്തിൽ എമിറേറ്റ്‌സ് നിലപാട് കർശനമാക്കിയത്. സമീപകാലങ്ങളിൽ പവർബാങ്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇത് ചില വിമാനങ്ങളിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങളുണ്ടാക്കിയിട്ടുമുണ്ട്.

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ

0

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകീട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

തൃപ്പൂണിത്തുറയിൽ മെട്രോ പാലത്തിൽനിന്ന് യുവാവ് താഴേയ്ക്കുചാടി; റോഡിൽ തലയിടിച്ചുവീണ് ദാരുണാന്ത്യം

0

കൊച്ചി: തൃപ്പൂണിത്തുറ വടക്കേകോട്ടയിൽ മെട്രോ ട്രാക്കില്‍നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നിസാർ പാലത്തിൽനിന്ന് ചാടിയത്. തലയടിച്ച് റോഡിലേക്ക് വീണ നിസാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായാണ് നിസാർ ചാടിയത്.

വടക്കേകോട്ട മെട്രോ സ്‌റ്റേഷനിലെത്തിയ നിസാര്‍, ടിക്കറ്റ് എടുത്തതിന് പിന്നാലെ ആദ്യം ട്രാക്കിലേക്ക് ചാടി. ട്രെയിന്‍ വരുന്ന സമയമല്ലാതിരുന്നതിനാല്‍ ട്രാക്കില്‍ വൈദ്യുതി പ്രവാഹമില്ലായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ വിസില്‍ മുഴക്കുകയും ട്രാക്കില്‍നിന്ന് കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നിസാര്‍ കൂട്ടാക്കിയില്ല. പകരം കൈവരിയിലൂടെ കയറി മുന്നോട്ടോടി.നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള വല ഉൾപ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മെട്രോ ട്രാക്കില്‍നിന്ന് താഴെ റോഡിലേക്ക് ചാടിയത്. വലയിലേക്ക് ചാടാൻ നിസാർ കൂട്ടാക്കാത്തതോടെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി.നിസാർ ഒറ്റയ്ക്കാണ് സ്റ്റേഷനിലെത്തിയത് എന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. മെട്രോ സ്റ്റേഷനിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്നകാര്യവും അന്വേഷിക്കും.

വല ഉൾപ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മെട്രോ ട്രാക്കില്‍നിന്ന് താഴെ റോഡിലേക്ക് ചാടിയത്. വലയിലേക്ക് ചാടാൻ നിസാർ കൂട്ടാക്കാത്തതോടെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി.നിസാർ ഒറ്റയ്ക്കാണ് സ്റ്റേഷനിലെത്തിയത് എന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. മെട്രോ സ്റ്റേഷനിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്നകാര്യവും അന്വേഷിക്കും.0

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

0

ഡിജിറ്റല്‍ തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ, എവിടെനിന്നാണ് തട്ടിപ്പുകാര്‍ പണിതരുന്നതെന്ന് അറിയില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി വാട്‌സ്ആപ്പിലൂടെയുളള തട്ടിപ്പുകളും പെരുകുകയാണ്. എന്നാല്‍ ഡിജിറ്റല്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ഈ ആഴ്ചതന്നെ ഇന്ത്യയില്‍ എത്തും.

‘ സേഫ്റ്റി ഓവര്‍വ്യൂ ഫീച്ചര്‍ ‘ ആണ് വാട്‌സ്ആപ്പിന്റേതായി പുറത്തുവന്നിരിക്കുന്ന പുതിയ ഫീച്ചര്‍. ഉപഭോക്താക്കള്‍ സംശയാസ്പദമായും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയാനുള്ള ഫീച്ചറാണ് ഇത്. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപഭോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് ഈ ഫീച്ചര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.

ഉദാഹരണത്തിന് കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ ആ ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങള്‍ ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഗ്രൂപ്പ് ഉണ്ടാക്കിയ ആളെക്കുറിച്ചും ഗ്രൂപ്പില്‍ എത്രപേര്‍ അംഗങ്ങളാണ് എന്നീ വിവരങ്ങളും പൊതുവായ സുരക്ഷാ ഫീച്ചറുകളും ഒക്കെ ഇതില്‍ കാണാന്‍ കഴിയും. ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയ ശേഷം ഗ്രൂപ്പില്‍ തുടരുകയോ പുറത്ത് പോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും നിങ്ങള്‍ക്ക് ലഭിക്കില്ല.

തിരുപ്പൂരിൽ എസ്ഐയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

0

ചെന്നൈ: തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മണികണ്ഠനാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. സ്‌പെഷ്യല്‍ എസ്ഐ ഷണ്‍മുഖ സുന്ദരമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അച്ഛനും മക്കളും തമ്മിലുളള തര്‍ക്കം തീര്‍ക്കാനെത്തിയ എസ്ഐയെ അറസ്റ്റ് തടയുന്നതിനായി മകന്‍ ആക്രമിക്കുകയായിരുന്നു.

ഇന്നലെയാണ് അണ്ണാഡിഎംകെ എംഎല്‍എയായ സി മഹേന്ദ്രന്റെ ഫാം ഹൗസില്‍ ജീവനക്കാരനും മക്കളും തമ്മില്‍ തര്‍ക്കമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മൂര്‍ത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയുമാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സംഭവം അന്വേഷിക്കാനായി ഷണ്‍മുഖ സുന്ദരമുള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോഴാണ് മണികണ്ഠന്‍ സമീപത്തുണ്ടായിരുന്ന അരിവാളെടുത്ത് ഷണ്‍മുഖ സുന്ദരത്തെ വെട്ടിയത്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയാണ് ബാക്കിയുളളവരെ അറസ്റ്റ് ചെയ്തത്. മണികണ്ഠനും സഹോദരനും ഓടിരക്ഷപ്പെട്ടിരുന്നു.

കരിപ്പൂര്‍ വിമാനാപകടത്തിന് അഞ്ചാണ്ട്;65 പേര്‍ ഇപ്പോഴും ചികിത്സയില്‍

0

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ച അപകടത്തിന് അഞ്ചാണ്ടുതികയുന്നു. 2020 ഓഗസ്റ്റ് ഏഴിനു രാത്രിയാണ് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയുടെ കിഴക്കേ അറ്റത്ത് ലാന്‍ഡിങ്ങിനിടെ തെന്നി താഴ്ചയിലേക്കു പതിച്ചത്. മൂന്നായി പിളര്‍ന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരിക്കേറ്റു. നാല് കാബിന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനം കരിപ്പൂരിലെത്തിയത്

അപകടം അന്വേഷിച്ച എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പൈലറ്റിന്റെ പിഴവിലേക്കാണ് വിരല്‍ചൂണ്ടിയത്. എന്നാല്‍, വിമാനത്താവളത്തിന്റെ പരിമിതികളും ആവശ്യമായ നിര്‍ദേശങ്ങളും പ്രത്യേകം പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റണ്‍വേയുടെ രണ്ടറ്റത്തുമുള്ള സുരക്ഷാപ്രദേശമായ റെസ ദീര്‍ഘിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പക്ഷിശല്യം തടയാന്‍ നടപടി സ്വീകരിച്ചു. അഗ്‌നിരക്ഷാസേനാ വാഹനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചു. സെന്‍ട്രല്‍ലൈന്‍ ലൈറ്റ്, ടച്ച്‌സോണ്‍ ലൈറ്റ് തുടങ്ങിയ ആധുനിക പ്രകാശസംവിധാനങ്ങള്‍ റണ്‍വേയില്‍ ഒരുക്കി. റീകാര്‍പറ്റിങ് നടത്തി റണ്‍വേ ബലപ്പെടുത്തി. പുതിയ എടിസി ടവര്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കി. പ്രൈമറി റഡാര്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച മിക്കകാര്യങ്ങളും വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും വലിയ സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

65 പേര്‍ ഇപ്പോഴും ചികിത്സയില്‍
സംഭവത്തില്‍ പരിക്കേറ്റ മിക്കവരും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും 65 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്നവരും ഇതിലുണ്ട്. നഷ്ടപരിഹാരത്തിനായി ഇന്ത്യ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലാണ് കേസുകള്‍ നടന്നത്. ഇതില്‍ 90 ശതമാനം ക്ലെയിമുകളും എയര്‍ ഇന്ത്യ ഒത്തുതീര്‍ത്തു. 12 ലക്ഷം മുതല്‍ 7.5 കോടി രൂപവരെയാണ് നഷ്ടപരിഹാരമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിതരണംചെയ്തത്. 600 കോടി രൂപയാണ് ഇന്‍ഷുറന്‍സ് ഇനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ലഭിച്ചത്.

രക്ഷകരായി ഒരു നാടാകെ
വിമാനം ഏതുസമയവും പൊട്ടിത്തെറിക്കാമെന്ന മുന്നറിയിപ്പോ കോവിഡ് ഭീതിയോ വകവെക്കാതെ ഒരു നാട് ഒന്നിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതാണ് മരണസംഖ്യ കുറച്ചത്. പ്രദേശത്തുകാരുടെ ഓട്ടോറിക്ഷ മുതല്‍ ലോറി വരെ ആംബുലന്‍സുകളായി മാറി. പരിക്കു

കളുടെ ഗൗരവം കണ്ടറിഞ്ഞാണ് അവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പരിക്കേറ്റവരെ എത്തിച്ചു. ആ രക്ഷാപ്രവര്‍ത്തനത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഭിനന്ദനപ്രവാഹം ഇന്നും നിലച്ചിട്ടില്ല