spot_img
Sunday, June 14, 2026
Home Blog Page 17

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അർധരാത്രി മുതൽ ട്രോളിങ് നിരോധനം.

0

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് പുറമെ, സംസ്ഥാനത്തെ തീരമേഖലകളിൽ ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തെ ട്രോളിങ് നിരോധനവും പ്രാബല്യത്തിൽ വരികയാണ്. വടക്കൻ ജില്ലകളായ കാസർകോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാക്കിയുള്ള ബോട്ടുകൾ ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ തിരിച്ചെത്തും. ഇതോടെ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐസ് പ്ലാൻറുകളും ഡീസൽ പമ്പുകളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും അടക്കം ഇനി അടഞ്ഞുകിടക്കും.ബോട്ടുകൾ ഹാർബറുകളിൽ കെട്ടിത്തുടങ്ങിയതോടെ ഇനിയുള്ള നാളുകൾ അറ്റകുറ്റപ്പണികളുടേതാണ്. പെയിൻറിങ്, എൻജിൻ പണി എന്നിവ ചെയ്യുന്നതിനായി ബോട്ടുകൾ ഇതിനോടകം യാർഡുകളിലേക്ക് നീങ്ങിത്തുടങ്ങി. കടലിൽ പോകുന്നില്ലെങ്കിലും ബോട്ടുടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയുടെ കാലം കൂടിയാണിത്.

ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്. ഒരു ബോട്ടിലെ ശരാശരി 15 ഓളം വരുന്ന തൊഴിലാളികൾക്ക് ഈ നിരോധന കാലയളവിൽ സഹായം നൽകേണ്ട ബാധ്യതയും ഉടമകൾക്കുണ്ട്.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ബോട്ടുടമകളെയാണ്. ഡീസലിനും വാണിജ്യ സിലിണ്ടറിനും ഒപ്പം പെയിൻറിനും നൈലോൺ വലകൾക്കും വിപണിയിൽ വലിയ രീതിയിൽ വില വർധിച്ചിട്ടുണ്ട്. വൻതുക ചിലവാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, നിരോധന കാലയളവ് കഴിഞ്ഞ് വീണ്ടും കടലിലിറങ്ങുമ്പോൾ ഈ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ തീരദേശം.

ഇൻസ്റ്റഗ്രാം വഴി അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്തു; യുവാക്കൾ പൊലീസ് പിടിയിൽ.

0

കൊളത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കൾ പിടിയിൽ. വറ്റലൂർ കരിഞ്ചാപ്പാടിയിലെ ഇരുപത്തൊന്നുകാരനും കൊളത്തൂർ അമ്പലപ്പടിയിലെ ഉത്തർപ്രദേശ് സ്വദേശിയായ 23കാരനുമാണ് കൊളത്തൂർ പൊലീസിൻ്റെ പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോടതിയിൽ അഡ്വാൻസ് സെർച്ച് മെമ്മോറാണ്ടം സമർപ്പിച്ച ശേഷം മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് സംഘം യുവാക്കളുടെ അടുത്തെത്തിയത്. മൊബൈൽ ഫോണുകളും സിമ്മുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിക്കാം, അപേക്ഷാ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താം.

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെൻ്റ് ഫലം പരിശോധിച്ച്‌ അപേക്ഷാ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താൻ വിദ്യാർത്ഥികള്‍ക്ക് അവസരം.തിങ്കളാഴ്ച (ജൂണ്‍ എട്ട്) രാവിലെ 10 മണിക്കാണ് ട്രയല്‍ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികള്‍ക്ക് ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ല്‍ പ്രവേശിച്ച്‌ ‘Candidate Login-SWS’ ലൂടെ ലോഗിൻ ചെയ്ത് ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിക്കാം.2026 ജൂണ്‍ 15ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻ്റിൻ്റെ സാധ്യതാ പട്ടിക മാത്രമാണ് ട്രയല്‍ അലോട്ട്‌മെൻ്റ് പട്ടിക. ട്രയല്‍ ഫലം പ്രകാരം ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്റർ ഉപയോഗിച്ച്‌ ഒരു സ്കൂ‌ളിലും പ്രവേശനം നേടാനാകില്ല.

പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് പട്ടിക വരുന്നത് വരെ കാത്തിരിക്കണം. അതേസമയം വിദ്യാർത്ഥികളുടെ അപേക്ഷാ വിവരങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയല്‍ അലോട്ട്മെന്റ്. ഈ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കുകയോ പുതിയവ കുട്ടിച്ചേർക്കുകയോ ചെയ്യാൻ അവസരമുണ്ട്.ട്രയല്‍ അലോട്ട്മെൻ്റ് പട്ടിക മുഴുവൻ അപേക്ഷകരും നിർബന്ധമായും പരിശോധിച്ച്‌ അപേക്ഷാ വിവരങ്ങളും ഡബ്ലുജിപിഎ (WGPA) യും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷാ വിവരങ്ങളില്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ഇനിയും വരുത്താം. അലോട്ട്മെൻ്റിനെ നിർണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങള്‍, ബോണസ് പോയിൻ്റ് ലഭിക്കുന്ന വിവരങ്ങള്‍. താമസിക്കുന്ന പഞ്ചായത്തിൻ്റയും താലൂക്കിൻ്റയും വിവരങ്ങള്‍, ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സംബന്ധിച്ച്‌ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നാല്‍ പ്രവേശനം നിഷേധിക്കപ്പെടുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിവരങ്ങളില്‍ അപേക്ഷകൻ്റെ പേര് ഒഴികെ മറ്റൊന്നും തന്നെ തിരുത്തോനോ മാറ്റം വരുത്താനോ സാധിക്കുകയില്ല. ചില അപേക്ഷകളില്‍ ജാതി, കാറ്റഗറി മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പൊരുത്തക്കേടുകള്‍ കാണുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ജൂണ്‍ 10 ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെ അപേക്ഷകർക്ക് ട്രയല്‍ അലോട്ട്മെൻ്റ് പട്ടിക പരിശോധിക്കാം.

തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ക്യാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അത് നടത്തി ജൂണ്‍ 10ന് അഞ്ച് മണിക്കുള്ളില്‍ ഫൈനല്‍ കണ്‍ഫർമേഷൻ നടത്തണം. ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ ഫൈനല്‍ കണ്‍ഫർമേഷൻ നല്‍കാതിരുന്ന അപേക്ഷകർക്കും കണ്‍ഫർമേഷൻ നടത്തി അപേക്ഷകള്‍ അന്തിമമായി സമർപ്പിക്കാനും ഇപ്പോള്‍ അവസരമുണ്ട്.

ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’: ഇന്ന് മാത്രം 215 കേസുകൾ, അറസ്റ്റിലായത് 233 പേർ.

0

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 233 പേർ അറസ്റ്റിലായി. വിവിധ മയക്കുമരുന്നുകൾ കൈവശംവെച്ചതിന് 215 കേസുകളും രജിസ്റ്റർ ചെയ്തു.ഇന്ന് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി.45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 1442 കേസുകളാണ് ആകെ രജിസ്റ്റർചെയ്‌തത്‌. 1559 പേർ ഇതുവരെ അറസ്റ്റിലായി. 1.13 കിലോഗ്രാം എംഡിഎംഎയും 111.58 കിലോഗ്രാം കഞ്ചാവും 931 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.

മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ നേരിട്ടും വാട്സാപ്പ് മുഖേനയും അറിയിക്കാം. നേരിട്ട് വിവരങ്ങളറിയിക്കാനുള്ള നമ്പർ-9497979794, 9497927797. വാട്സ്ആപ്പ് നമ്പർ- 9995966666. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

0

കേരളത്തിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് വൈകുന്നേരം 6:00 മണിക്കും രാത്രി 9:00 മണിക്കും ഇടയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പകൽവെളിച്ചം മാറി ഇരുട്ട് വീഴുന്ന ഈ സന്ധ്യാസമയം നമ്മുടെ റോഡുകളിൽ ഏറ്റവും അപകടം നിറഞ്ഞതാണ്.
എന്തുകൊണ്ട് ഈ സമയം കൂടുതൽ അപകടകരം?
കാഴ്ചയിലെ മങ്ങൽ: പകൽവെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് മാറുന്ന ഈ സമയത്ത് ഡ്രൈവർമാരുടെ കാഴ്ച പെട്ടെന്ന് മങ്ങാം.
തിടുക്കവും യാത്രാക്ഷീണവും: ജോലി കഴിഞ്ഞ് എത്രയും വേഗം വീട്ടിലെത്താനുള്ള തിടുക്കവും പകൽ മുഴുവൻ അധ്വാനിച്ചതിന്റെ ക്ഷീണവും ശ്രദ്ധക്കുറവിന് കാരണമാകുന്നു.
അമിതവേഗത: ട്രാഫിക് ബ്ലോക്കുകളിൽ പെടാതിരിക്കാൻ പലരും ഈ സമയത്ത് അമിതവേഗത എടുക്കാറുണ്ട്.
നമുക്ക് എന്ത് ചെയ്യാം?
വേഗത കുറയ്ക്കാം: ഈ സമയങ്ങളിൽ വാഹനത്തിന്റെ വേഗത നിയന്ത്രിക്കുക.
ലൈറ്റുകൾ കൃത്യമായി ഉപയോഗിക്കുക: സന്ധ്യയാകുന്നതോടെ തന്നെ ഹെഡ്‌ലൈറ്റുകളും ഇൻഡിക്കേറ്ററുകളും ഓൺ ചെയ്യുക. ഡിം ആൻഡ് ബ്രൈറ്റ് ലൈറ്റുകൾ കൃത്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
കാൽനടയാത്രക്കാർ സൂക്ഷിക്കുക: റോഡ് മുറിച്ചുകടക്കുമ്പോഴും റോഡരികിലൂടെ നടക്കുമ്പോഴും ഇരുണ്ട വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക, കൂടുതൽ ശ്രദ്ധ പുലർത്തുക.

ഓട്ടോറിക്ഷ മിനിമം ചാർജ് 50 രൂപയായി വർധിപ്പിക്കണം; 10ന് സെക്രട്ടേറിയറ്റ് മാർച്ച്.

0

തിരുവനന്തപുരം : ഇന്ധനവില കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്നും ഓട്ടോ ചാർജ് സംബന്ധിച്ച സർക്കാരിന്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ (എകെഎസ്എടിയു എച്ച്എംഎസ്) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ചും ധർണയും നടത്തും.

മാർച്ച് എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്നു എകെഎസ്എടിയു ജനറൽ സെക്രട്ടറി എൻ.ലക്ഷ്മണൻ അറിയിച്ചു.

വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 4 പേർ നിരീക്ഷണത്തിൽ.

0

കൽപ്പറ്റ: വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. 4 പേർ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും നാളെ ഉച്ചതിരിഞ്ഞ് വയനാട്ടിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വയനാട് ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ബത്തേരിയിൽ നാളെ ഉന്നത തലയോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്. ഷിഗെല്ല രോഗബാധ ഗൗരവമായി കാണുന്നുവെന്നും ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തുമെന്നും ടി സിദ്ദിഖ് പറഞ്ഞു. കുട്ടികളുമായി ഇടപെട്ടവർക്ക് ജാഗ്രത നിർദ്ദേശവും നൽകി.

കൈനാട്ടിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്.

0

വടകര: കൈനാട്ടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വടകര – തലശ്ശേരി റൂട്ടിലോടുന്ന ‘അമർ ശാന്തി’ ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ വെച്ചായിരുന്നു സംഭവം.നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ ബസിലെയും കാറിലെയും യാത്രക്കാരെ ഉടൻ തന്നെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.

ആകാശപാതയുടെ ഇരുമ്പ് റണ്ണറുകൾക്കിടയിൽ കുടുങ്ങിയ കാറിന്റെ കീ വീണ്ടെടുത്ത് അഗ്നിരക്ഷാ സേന.

0

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആകാശപാതയുടെ ഇരുമ്പ് റണ്ണറുകൾക്കിടയിൽ അബദ്ധവശാൽ കുടുങ്ങിപ്പോയ കാറിൻറെ കീ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തി വീണ്ടെടുത്ത് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. സേനാംഗം എം. നിഖിൽ ലാഡർ ഉപയോഗിച്ച് മുകളിൽ കയറിയാണ് കീ വീണ്ടെടുത്തത്. മലപ്പുറം കുറ്റിപ്പുറം സ്വദേശി കക്കടി വീട്ടിൽ ശിവനാഥന്റെ കാറിന്റെ കീയാണ് റണ്ണറകൾക്കുള്ളിൽ കുടുങ്ങിയത്.

ദുബൈ മിനിബസ് അപകടം; മരണം എട്ടായി, മരിച്ചവരിൽ ആറ് ഇന്ത്യക്കാർ.

0

ദുബൈ: ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരണം എട്ടായി, മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ശ്രീലങ്ക, നേപ്പാൾ സ്വദേശികളും മരിച്ചവരിലുണ്ട്. മോട്ടീവ് ടെക്‌നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

ഏഴ് പേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ട്രക്കുമായി സുരക്ഷിത അകലം പാലിക്കാതിരുന്നതും ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പൊലീസ് പട്രോളിംഗ് സംഘവും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. നാല് പേർക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജുമ സലിം ബിൻ സുവൈദാൻ വ്യക്തമാക്കി.