spot_img
Sunday, June 14, 2026
Home Blog Page 18

പെരുമ്പാവൂരിൽ ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’; ഒറ്റ കമന്‍റിൽ മാസ്സായ മന്ത്രി ചെന്നിത്തല.

0

കൊച്ചി:കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പെരുമ്പാവൂരിൽ ശക്തമായ പരിശോധന നടത്തി. അതിഥി തൊഴിലാളികൾ കൂടുതലുള്ള മേഖലയിൽ പോലീസ് മിന്നൽ വേഗത്തിൽ നടത്തിയ റെയ്ഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.മുക്കും മൂലയും പരിശോധിച്ച് ലഹരി പിടിച്ചെടുക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ. വീഡിയോയ്ക്ക് താഴെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇട്ട കമന്‍റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

“പെരുമ്പാവൂർ തൂഫാനടിച്ചോ?” എന്ന ഒറ്റ ചോദ്യത്തിൽ മന്ത്രി കാണിച്ച മാസ്സ് ആരാധകർ ഏറ്റെടുത്തു.296 പേർ അറസ്റ്റിൽ, കോടികളുടെ ലഹരി പിടികൂടി ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 270 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് 296 പേരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് – എംഡിഎംഎ: 0.3565 കിലോ ഗ്രാം – കഞ്ചാവ്: 10.893 കിലോ ഗ്രാം – കഞ്ചാവ് ബീഡി:157 എണ്ണം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.ഉറവിടം കണ്ടെത്താൻ ‘തൂഫാൻ ഇൻ്റലിജൻസ് മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താൻ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ ‘തൂഫാൻ ഇൻ്റലിജൻസ്’ എന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉറവിടം ഇല്ലാതാക്കിയാൽ മാത്രമേ മയക്കുമരുന്ന് പൂർണമായി നശിപ്പിക്കാനാകൂ എന്നാണ് വിലയിരുത്തൽ.രഹസ്യവിവരങ്ങൾ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് പോലീസിന് കൈമാറാം.

ഫോൺ: 9497979794, 9497927797 വാട്സ്ആപ്പ്: 9995966666 വിവരം നൽകുന്നവരുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് മന്ത്രി ചെന്നിത്തല ഉറപ്പുനൽകി.

യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

0

താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട് യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന്റെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് നന്ദനയെ കണ്ടെത്തിയത്. സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ തന്നെ പരിസരവാസികളെ വിവരമറിയിക്കുകയും യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദനയുടെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം താമരശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി; കുണ്ടറയിൽ റോഡരികിൽ കഞ്ചാവ് ചെടി

0

തൃശ്ശൂർ: തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല -തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഷാസ് എന്ന ബസിലെ ഡ്രൈവറായ വിയ്യൂർ വലിയ വീട്ടിൽ സുധീഷ്, കണ്ടക്ടർ പഴയന്നൂർ പറക്കുളം താവളത്തിൽ വീട്ടിൽ ഷക്കീർ എന്നിവരെയാണ് പഴയന്നൂർ പൊലീസ് പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോട് കൂടി പഴയന്നൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറിയും പിടികൂടിയത്.

സംഭവത്തെ തുടർന്ന് ബസും കസ്റ്റഡിയിൽ എടുത്തു.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടു.അതേമസയം കൊല്ലം കുണ്ടറയിൽ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 13 കഞ്ചാവ് ചെടികളാണ് കൊല്ലം റൂറൽ ഡാൻസാഫ് സംഘം കണ്ടെത്തിയത്. കുണ്ടറ പൂട്ടാണി മുക്കിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത് കഞ്ചാവ് ചെടികൾ കുണ്ടറ പൊലീസിന് കൈമാറി

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തീരത്തിന് 52 നാൾ ഇനി വറുതിയുടെ നാളുകൾ.

ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യ ബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ മീൻപിടിത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും. 

ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കിൽ രണ്ട് വർഷമായി ഇത് 52 ദിവസമാണ്.ട്രോളിങ് നിരോധനത്തിന് പകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മീൻപിടിത്ത നിരോധനംമൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ പട്ടിണിയിലമരുമ്പോൾ വിദേശ കപ്പലുകൾ യഥേഷ്ടം മീൻ പിടിക്കുകയാണ്. ഇതിന് സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് ആവശ്യം.

ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പുതന്നെ അന്യ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോയെന്ന് ഉറപ്പാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാകില്ല. ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിരോധനം തുടങ്ങുന്ന വെള്ളിയാഴ്ച അര്‍ധരാത്രി 12നു മുമ്പായി എല്ലാ ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. തീരത്തടുപ്പിച്ച ബോട്ടുകള്‍ നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി 12നുശേഷമേ മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ പാടുളളൂ.

എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും കടലില്‍ മത്സ്യബന്ധനത്തിന് കടലില്‍പോകാം. എന്നാല്‍, കുഞ്ഞന്‍ മീനുകളെ പിടിക്കുന്നതിന് നിരോധനമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. ഈ സമയത്ത് പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോട്ടുകളും നിരീക്ഷണത്തിനിറങ്ങും.

കാനഡയിൽ കരടിയുടെ ആക്രമണത്തിൽ മരണം; അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് സ്വപ്നം ബാക്കിയാക്കി വിടവാങ്ങൽ; നൊമ്പരമായി ഹൃഷികേശ്.

0

*കോഴിക്കോട് : 4 വർഷം മുൻപ് മുയ്തായ് ബോക്സിങ്ങിൽ സംസ്ഥാന ചാംപ്യനായിരുന്നു കെ.ഹൃഷികേശ്. തുടർന്ന് മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) ദേശീയ ചാംപ്യനായി. 3 വർഷം മുൻപാണ് ഹൃഷികേശ് പ്രഫഷനൽ ബോക്സിങ് ചാംപ്യൻഷിപ്പുകൾ ലക്ഷ്യമിട്ട് കാനഡയിലേക്ക് പോയത്.യുറേനിയം എക്സ് ഡിസ്ക‌വറി കോർപറേഷന്റെ സ്വതന്ത്ര കരാറുകാരനായിരുന്ന ഹൃഷികേശിന്റെ വിയോഗത്തിൽ കമ്പനിയും ദുഃഖം രേഖപ്പെടുത്തി. ഇത്രയും വേഗം ഹൃഷികേശ് പോയെന്നു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് യുറേനിയം എക്സ് സിഇഒ എസെൻ ബോൾഡ്ഖു പറഞ്ഞു.

സെൻട്രൽ സസ്കാച്ചെവാനിലെ പര്യവേക്ഷണ സൈറ്റിൽ വച്ചാണു കരടിയുടെ ആക്രമണത്തിൽ മരിച്ചത്.പ്ലസ് ടു പഠന ശേഷമാണ് പ്രഫഷനൽ ഫൈറ്റിങ് മത്സരങ്ങൾക്കുള്ള പരിശീലനം തുടങ്ങിയത്. നടക്കാവ് വണ്ടിപ്പേട്ടയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന സ്വാസ്തിക് ഫൈറ്റ് ക്ലബ്ബിലാണു പരിശീലനത്തിനു ചേർന്നത്. ര‍‍ഞ്ജിത് സ്വാസ്തികായിരുന്നു പരിശീലകൻ. ‘ചാംപ്യൻഷിപ് നേടുന്നതിനേക്കാൾ റെക്കോർഡുകൾക്കാണ് എംഎംഎയിൽ പ്രാധാന്യം.

നമ്മുടെ നാട്ടിൽ അവൻ നടത്തുന്ന ശ്രമങ്ങളുടെ പത്തിലൊരംശം കാനഡയിൽ നടത്തിയാൽ ലോകമെങ്ങും ശ്രദ്ധിക്കപ്പെടും. അതുകൊണ്ടാണു അവനോടു കാനഡയിലേക്ക് പോകാൻ നിർദേശിച്ചത്. എല്ലാ ഞായറാഴ്ചയും രാവിലെ കൃത്യം പത്തുമണിക്ക് ഹൃഷികേശ് വിളിക്കും. ഒരു മാസമായി ആ കോൾ ഇല്ല’ രഞ്ജിത്ത് സ്വാസ്തിക് പറഞ്ഞു.ലോകമെങ്ങുമുള്ള പ്രഫഷനൽ ബോക്സർമാരുടെ അഭിമാന മത്സരമായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ (യുഎഫ്സി) പോരാടണമെന്നതായിരുന്നു ഹൃഷികേശിന്റെ സ്വപ്‌നം. ‘3 വർഷമായി കാനഡയിൽ അവൻ പരിശീലനം നടത്തി വരികയാണ്.

ഒട്ടേറെപ്പേർക്കു പരിശീലനം നൽകുന്നുമുണ്ടായിരുന്നു. ജൂണിൽ പരിശീലകനായി ജോലിക്കു കയറാനിരിക്കുകയായിരുന്നു. ഇതിനിടെ ചെറിയൊരു പരുക്കേറ്റതിനാൽ കുറച്ച് വിശ്രമം വേണ്ടിവന്നു. ഈ ഇടവേളയിലാണ് അവൻ കരാർ ജോലിക്കു കയറിയത്’ ഹൃഷികേശിന്റെ സഹോദരൻ അർജുൻ കൊലോത്ത് പറഞ്ഞു. ഹൃഷികേശിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം കാനഡയിൽ നിന്നു വിമാനമാർഗം പുലർച്ചെ നെടുമ്പാശേരിയിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണു സംസ്കാരം.

മേയ് എട്ടിന് വടക്കൻ സസ്കാച്ചവനിലെ യുറേനിയം ഖനന മേഖലയിലാണു ഹൃഷികേശ് കൊല്ലപ്പെട്ടത്. വാൻകൂവർ ആസ്ഥാനമായുള്ള യുറേനിയം എക്സ് ഡിസ്കവറി കോർപറേഷനിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. പ്രോജക്ട് സൈറ്റിൽ വച്ചായിരുന്നു കരിങ്കരടിയുടെ ആക്രമണം. മിക്സ്ഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) ദേശീയ മെഡൽ ജേതാവായ ഹൃഷികേശ് കോലോത്ത് മൂന്നു വർഷം മുൻപാണ് കാനഡയിലെത്തിയത്. മൂത്ത സഹോദരൻ കെ.അർജുനൊപ്പം ബ്രിട്ടിഷ് കൊളംബിയയിലെ പെന്റിങ്ടണിലായിരുന്നു താമസിച്ചിരുന്നത്.അവിടത്തെ സകോഡൻ മാർഷ്യൽ ആർട്സിൽ പരിശീലനം തുടരുകയായിരുന്നു. അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ (യുഎഫ്സി) പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. ഈ മാസം വെസ്റ്റേൺ സർവകലാശാലയിൽ പഠനത്തിനു ചേരാനിരിക്കുകയായിരുന്നു.

ഇതിന്റെ ഇടവേളയിലാണു കരാർ ജോലിക്കു ചേർന്നത്. ജോലി സ്ഥലത്തേക്ക് ഹെലികോപ്റ്ററിലാണ് ഹൃഷികേശിനെയും സഹപ്രവർത്തകരെയും കമ്പനി എത്തിച്ചത്. അവിടെ നിന്ന് വനമേഖലയോടു ചേർന്നുള്ള സൈറ്റിലേക്കു പോകുന്നതിനിടെ കരടി ആക്രമിച്ചതായാണു വിവരം. കരടിയെ പിന്നീട് വെടിവച്ചു കൊന്നു. ആക്രമണത്തെക്കുറിച്ചും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മാവൂർ റോഡ് ജംക്‌ഷനിൽ ഹൈസൺ ഹോട്ടലിനു പിൻവശം കോലോത്ത് വീട്ടിൽ കെ.രതീഷിന്റെയും (മൊമെന്റോ വേൾഡ്, മാവൂർ റോഡ്) പി. തുളസിയുടെയും മകനാണ്. സഹോദരങ്ങൾ: അർജുൻ, ശ്രീശങ്കർ.

ഓരോതവണയും പരിഹാരമുണ്ടാക്കാമെന്ന് പറയും പക്ഷെ ഒന്നും നടക്കില്ല’; ചിന്നക്കനാലിൽ നാട്ടുകാരുടെ പ്രതിഷേധംമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

0

തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തടിച്ചുകൂടിയ ജനം വനംവകുപ്പിനെതിരെയാണ് പ്രതിഷേധിക്കുന്നത്. ഓരോതവണ കാട്ടാന ആക്രമണം ഉണ്ടാകുമ്പോഴും പരിഹാരമുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ മറ്റൊരു ഇടപെടലും ഉണ്ടാവുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.അതേസമയം, മാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സിങ്ക് കണ്ടം സ്വദേശിനി മാരി(37) കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു കാട്ടാനയ്ക്ക് മുന്നില്‍ പെട്ടത്. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു. എന്നാല്‍ വീട്ടിൽ മാരിയും കുട്ടികളും മാത്രമാണുള്ളതെന്നും ഇവര്‍ക്ക് മൊബൈല്‍ ഫോണില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. സന്ദേശം അയച്ചെന്നുകരുതി അത് എല്ലാവരും കാണണമെന്നില്ലെന്നും അവർ പറഞ്ഞു.സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

സ്വർണം പൊട്ടിക്കൽ ” സംഘങ്ങൾ വിണ്ടും; കരിപ്പൂരിൽ 13 പേർ പിടിയിൽ.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും സ്വർണവും പണവും കവരുന്ന ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഘങ്ങളിൽ പെട്ടവരാണ് പിടിയിലായത്. ഇവരിൽ നിന്നും വാഹനങ്ങളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇതിനിടെ, ഇന്നലെ രാത്രി വിമാനത്താവളത്തിൽ എത്തിയ ഒരു യാത്രക്കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്.

പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത് ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതിന്റെ വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ കരിപ്പൂരിൽ സ്വർണം പൊട്ടിക്കാനായി എത്തിയത്. പിടിയിലായവരിൽ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്.

ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ, ഇവർ പിടിയിലായതറിഞ്ഞ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന മറ്റു രണ്ട് സംഘങ്ങൾ സമാനമായ രീതിയിൽ കാറിൽ രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

സ്വർണക്കവർച്ചാ സംഘങ്ങൾ പിടിയിലായതിന് പിന്നാലെയാണ് വിമാനത്താവളത്തിലെത്തിയ യുവാവിനെ കാണാനില്ലെന്ന പരാതിയും കരിപ്പൂർ പൊലീസിന് ലഭിക്കുന്നത്. ഇന്നലെ രാത്രി 9:30ന് ജിദ്ദയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിയെയാണ് കാണാതായത്.

യുവാവിനെ ഇത്തരം സ്വർണക്കടത്ത് സംഘങ്ങൾ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ യുവാവിനെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് സ്വർണം പൊട്ടിക്കൽ കേസുകൾ അന്വേഷിക്കുന്നത്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കാണാതായ മുഹമ്മദ് സൽമാൻ സാലിക്കായുള്ള തിരച്ചിലും ഇതിനൊപ്പം നടക്കുന്നുണ്ട്.

ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

0

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.

ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകിയാൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാനാകും.അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർഥികൾക്കും അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർക്ക്, കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ ഈ മാസം 10 ന് വൈകിട്ട്‌ 5 വരെ വരുത്താം.

മുള്ളന്‍പന്നി റോഡിന് കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

0

കോഴിക്കോട്: തൂണേരിയില്‍ മുള്ളന്‍പന്നി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഡ്രൈവർക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും പരിക്കേറ്റു. തൂണേരി ബാലവാടി ബസ് സ്റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ രജിലേഷിനെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീണ്ടും ജീവനെടുത്ത് കാട്ടാന; സൂര്യനെല്ലിയില്‍ യുവതി കൊല്ലപ്പെട്ടു

0

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരി(37)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കുട്ടിയെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു.

സൂര്യനെല്ലിയിലെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനകളെ കാണാൻ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.