spot_img
Wednesday, July 1, 2026
Home Blog Page 170

താമരശേരി ഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

0

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് നിര്‍ദേശം. കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇവര്‍ക്കനുകൂലമായ തീരുമാനമുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് നിർദേശം.

നാളെ രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ അഡ്മിഷന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ താമരശേരി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന് എതിരെയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് വിമര്‍ശനം. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കും. സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ധനലക്ഷ്മി (DL-4)ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി (DL -4) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

FIRST PRIZE ( 1,00,00,000 ₹ ) | 1 കോടി രൂപ. DP 103715 (PAYYANNUR)

സമാശ്വാസ സമ്മാനം (Consolation Prize). ( 5,000 ₹ ) അയ്യായിരം രൂപ.

DN 103715  DO 103715

DR 103715  DS 103715

DT 103715  DU 103715

DV 103715  DW 103715

DX 103715  DY 103715  DZ 103715

SECOND PRIZE ( 50,00,000 ₹ ) | 50 ലക്ഷം രൂപ.

DW 477338 (NEYYATTINKARA)

THIRD PRIZE ( 20,00,000  ₹ ) | 20 ലക്ഷം രൂപ.

DP 761562(ERNAKULAM)

FOURTH PRIZE ( 1,00,000 ₹ ) 1ലക്ഷം രൂപ..

DN 535296

DO 600072

DP 790218

DR 774726

DS 305838

DT 336811

DU 258068 

DV 721042

DW 240752

DX 376025

DY 298776

DZ 256862

FIFTH PRIZE ( 5,000 ₹ ) അയ്യായിരം രൂപ.

0012  0981  1075  1334  2038  3067  3359  4125  4651  4956  5062  5426  5604  6214  6239  6392  8197  8223

SIXTH PRIZE ( 1000 ₹ ) | ആയിരം രൂപ.

0429  0481  1127  2115  2850  3679  4027  4516  4793  4837  4872  4897  5900  6434  6942  7353  7626  8017  8621  8813  8977  9462  9488  9883

SEVENTH PRIZE ( 500 ₹ ) | അഞ്ഞൂറ് രൂപ

0126  0168  0260  0476  0630  0683  0712  0760  0804  0849  0927  0987  1163  1340  1406  1436  1506  1547  1644  1647  1657  1733  1777  1788  1878  2014  2243  2305  2434  2557  2735  2801  3133  3350  3374  3430  3501  3537  3548  3574  3587  3625  3666  3769  3832  4246  4308  4413  4541  4568  4587  4683  4739  4838  4852  5010  5027  5240  5264  5404  5431  5449  5627  5639  5799  5831  5865  5960  5983  6104  6111  6130  6134  6337  6510  6656  6721  6729  6822  6861  6942  6964  7152  7382  7395  7450  7470  7521  7617  7799  7838  7924  7978  7998  8044  8084  8086  8142  8158  8314  8323  8503  8540  8551  8664  8760  8825  8828  8887  8931  8979  9212  9231  9245  9497  9522  9610  9659  9819  9856  9899

EIGHTH PRIZE ( 100 ₹ ) നൂറ് രൂപ

0017  0082  0148  0198  0331  0373  0426  0438  0556  0572  0720  0746  0766  0777  0805  0999  1028  1050  1333  1464  1495  1523  1546  1548  1687  1704  1742  1765  1772  1815  1861  1914  1923  1945  1980  2097  2149  2167  2222  2249  2430  2604  2716  2719  2724  2732  2768  2844  2845  2869  2878  2998  3007  3015  3097  3170  3212  3277  3384  3488  3517  3534  3553  3560  3591  3641  3837  3882  3889  3894  3911  3930  3941  3974  4009  4059  4101  4136  4219  4365  4581  4593  4637  4701  4737  4747  4759  4776  4807  4858  4938  4984  5011  5041  5071  5076  5159  5174  5196  5206  5320  5321  5398  5613  5637  5674  5841  5847  5848  5857  5858  5862  5898  6192  6253  6274  6363  6382  6394  6399  6404  6410  6415  6479  6569  6582  6597  6662  6680  6735  6889  6891  6961  6999  7112  7194  7233  7293  7294  7334  7364  7391  7403  7443  7502  7542  7585  7648  8024  8225  8291  8313  8348  8456  8527  8534  8556  8569  8580  8591  8598  8648  8663  8709  8757  8789  8793  8808  8853  8918  8940  9085  9090  9117  9197  9203  9243  9275  9297  9342  9349  9351  9385  9400  9416  9528  9531  9554  9592  9633  9681  9765  9834  9852  9872  9896  9919  9988

NINTH PRIZE ( 50 ₹ ) അമ്പത് രൂപ

0013 0021 0072 0106 0130 0138 0152 0247 0249 0253 0265 0282 0283 0389 0455 0458 0460 0465 0498 0545 0570 0640 0784 0902 0990 1012 1074 1174 1194 1203 1249 1251 1359 1362 1421 1525 1549 1610 1614 1619 1622 1652 1671 1756 1821 1884 1897 1983 2049 2087 2094 2171 2192 2219 2241 2251 2309 2369 2419 2454 2463 2508 2519 2539 2553 2665 2692 2742 2821 2854 2868 2911 2918 2944 2961 3011 3062 3075 3107 3117 3131 3172 3185 3218 3234 3249 3276 3284 3381 3394 3406 3520 3544 3620 3622 3624 3638 3662 3692 3703 3722 3733 3739 3767 3774 3831 3834 3840 3875 4020 4024 4064 4067 4069 4100 4102 4105 4192 4206 4225 4318 4378 4410 4463 4518 4529 4537 4547 4559 4599 4629 4684 4696 4765 4808 4827 4896 4902 4927 4966 5032 5067 5092 5147 5201 5209 5216 5234 5261 5299 5300 5326 5389 5490 5527 5564 5577 5578 5659 5698 5744 5761 5781 5782 5879 5888 5957 5974 6066 6078 6246 6256 6277 6317 6339 6377 6383 6385 6467 6527 6559 6618 6634 6758 6832 6904 6935 6954 6980 6993 7099 7109 7225 7302 7310 7469 7478 7527 7547 7570 7591 7627 7775 7889 7907 7911 7944 7981 8056 8101 8116 8128 8185 8237 8259 8339 8357 8415 8446 8529 8570 8575 8608 8612 8695 8699 8704 8752 8783 8819 8850 8893 8945 8981 9120 9123 9140 9251 9268 9354 9389 9401 9411 9423 9501 9509 9548 9684 9716 9745 9874 9991

‘സ്വത്ത് തർക്കം തീർക്കണം’: ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ

0

തൃശൂർ : ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളിൽ പുറത്തിറങ്ങി. വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന നിഷാമിന് ലഭിക്കുന്ന ആദ്യ പരോളാണിത്. ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കം തീർക്കുന്നതിനു പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു നിഷാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, വ്യവസ്ഥകൾ തീരുമാനിക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു.

കുറ്റകൃത്യം നടന്ന പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, എല്ലാ ദിവസവും വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, ഈ സ്റ്റേഷൻ പരിധിയിൽ താമസിക്കണം തുടങ്ങിയ നിബന്ധനകളാണു സർക്കാർ വച്ചത്. ഇത് അംഗീകരിച്ചതോടെയാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്.

2015 ജനുവരി 29ന് ആയിരുന്ന ചന്ദ്രബോസിനുനേരയുള്ള ക്രൂരമായി ആക്രമണം. ഗേറ്റ് തുറന്നു നൽകാൻ വൈകിയതിനെത്തുടർന്നു നിഷാം സെക്യൂരിറ്റി കാബിൻ തകർക്കുകയും ജീവനുവേണ്ടി ഓടിയ ചന്ദ്രബോസിനെ വാഹനമുപയോഗിച്ച് ഇടിച്ചിടുകയും ചെയ്തു എന്നാണ് കേസ്. മൃതപ്രായനായ ചന്ദ്രബോസിനെ പിന്നീടു വാഹനത്തിൽ വലിച്ചിട്ടു ഫ്ലാറ്റിനു താഴെ കൊണ്ടുപോയി. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഫെബ്രുവരി 16നു ചന്ദ്രബോസ് മരിച്ചു. 2016 ജനുവരി 21ന് ആണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിനെ ജീവപര്യന്തത്തിനും പുറമെ 24 വർഷം തടവുശിക്ഷക്കും 71.30 ലക്ഷം രൂപ പിഴയടയ്ക്കാനും തൃശൂർ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

Gold Rate Today:കുതിച്ച് സ്വർണവില:ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് തുടർച്ചയായാ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണവിലയിൽ 160 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,720 രൂപയാണ്.കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില 1,360 രൂപയോളമാണ് വർദ്ധിച്ചത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചനകൾ, ഡൊണാൾഡ് ട്രംപിന്റെ താരിഫ് അജണ്ടയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാൽ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിച്ചു. സുരക്ഷ്ഷിത നിക്ഷ്ഷേപമായാണ് നിക്ഷേപകർ സ്വർണത്തെ കാണുന്നത്. ഇതു കൂടാതെ, ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലർ ഈ വർഷാവസാനം പലിശനിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞതിനെത്തുടർന്ന് ഡോളറിന്റെ ബലഹീനതയും സ്വർണ വില ഉയരാൻ കാരണമായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ വർധിച്ചു. ഇന്നത്തെ വില 9090 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7455 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.ആഗോള തലത്തിൽ തന്നെ സ്വർണത്തിന്റെ വില കുത്തനെ മുകളിലേക്ക് ഉയർന്നത് മലയാളികൾക്കുണ്ടാക്കുന്ന നെഞ്ചിടിപ്പ് ചെറുതല്ല. കുഞ്ഞിന്റെ ജനനം മുതൽ വിവാഹം വരെ പല ആവശ്യങ്ങൾക്കായും അല്ലാതെ നിക്ഷേപമെന്ന നിലയിലും സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികൾ. സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികൾക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ചോദ്യം വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 – സ്വർണവിലയിൽ മാറ്റമില്ല – ഒരു പവൻ്റെ വില – 71,360
ജൂൺ 2 – ഒരു പവൻ സ്വർണത്തിന് ഇന്ന 1120 രൂപ വർദ്ധിച്ചു. വിപണിവില – 72,480
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് ഇന്ന 160 രൂപ വർദ്ധിച്ചു. വിപണിവില – 72,640
ജൂൺ 4 – ഒരു പവൻ സ്വർണത്തിന് ഇന്ന 80 രൂപ വർദ്ധിച്ചു. വിപണിവില – 72,720

നിർത്തിയിട്ട വാഹനവുമായി കടന്നു കളയാൻ ശ്രമം

0

അടിവാരം: താമരശ്ശേരി കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം. വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്. ഇയാള്‍ വാഹനവുമായി കടന്നു കളയാനുള്ള ശ്രമത്തിനിടെ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടവും ഉണ്ടായി. അടിവാരം നൂറാംതോട് സ്വദേശി സൗഫീക് എന്നയാളുടെ ബൊലേറോയാണ് മുനീബ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

കാർ വൈപ്പറുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഇക്കാര്യങ്ങൾ മനസിൽ വയ്ക്കുക

0

മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ലെന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകൾക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ കാര്യക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത് കാറിൽ വിൻഡ്‌ഷീൽഡ് വൈപ്പറുകൾ വളരെ പ്രധാനമാണ് . മഴവെള്ളം മൂലം റോഡിലെ കാഴ്ചയ്ക്ക് ഉണ്ടാകുന്ന തടസ്സം അവ നീക്കംചെയ്യുന്നു. അറ്റകുറ്റപ്പണികളിലെ അശ്രദ്ധയും ഉപയോഗത്തിലെ അശ്രദ്ധയും കാരണം വൈപ്പർ തകരാറിലാകുന്നു. മഴക്കാലത്ത് വിൻഡ്‌ഷീൽഡിലെ വെള്ളം വൃത്തിയാക്കുന്നതിൽ ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ദൃശ്യപരത കുറവായതിനാൽ അപകടങ്ങൾ സംഭവിക്കുകയും ചെയ്യാം. വൈപ്പറുകൾ ഉപയോഗിക്കുമ്പോൾ ഏതൊക്കെ തെറ്റുകൾ ഒഴിവാക്കണമെന്ന് അറിയാം

വെയിലത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.
വാഹനം വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ, വൈപ്പർ ബ്ലേഡിന്റെ റബ്ബർ കട്ടിയാകുന്നു, ഉപയോഗിക്കുമ്പോൾ, റബ്ബർ ചെറിയ കഷണങ്ങളായി പൊട്ടാൻ തുടങ്ങും. ഇത്തരം വൈപ്പറുകൾ ഉപയോഗിക്കുന്നത് വിൻഡ്‌ഷീൽഡിൽ പോറലുകൾ ഉണ്ടാക്കുക മാത്രമല്ല, അതിന്റെ കാര്യക്ഷമതയെയും ബാധിക്കുന്നു. അതിനാൽ, വാഹനം തണലിൽ പാർക്ക് ചെയ്യുക. ഒരു വർഷത്തിനുള്ളിൽ വൈപ്പർ ബ്ലേഡ് കേടാകും, ഉപയോഗിക്കുമ്പോൾ ശബ്ദമുണ്ടാക്കാൻ തുടങ്ങും. ഉപയോഗിക്കുന്നതിന് പകരം അത് മാറ്റി സ്ഥാപിക്കുക.

പൊടിയും മണ്ണും നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യരുത്
പൊടിയും അഴുക്കും നീക്കം ചെയ്യാൻ പലരും വിൻഡ്‌സ്‌ക്രീനിൽ വെള്ളം തളിക്കാതെ വൈപ്പറുകൾ ഉപയോഗിക്കുന്നു. ഇത് ഒഴിവാക്കണം, കാരണം അങ്ങനെ ചെയ്യുന്നത് ബ്ലേഡിന്റെ റബ്ബർ കേടാകാൻ ഇടയാക്കും. ഇങ്ങനെ ചെയ്യുന്നത് വിൻഡ്ഷീൽഡിൽ പോറലുകൾക്കും കാരണമാകും.

വൈപ്പറുകളുടെ അനാവശ്യവും ആവർത്തിച്ചുള്ളതുമായ ഉപയോഗം ഒഴിവാക്കണം. വിൻഡ്ഷീൽഡിൽ അഴുക്ക് അടിഞ്ഞുകൂടുകയാണെങ്കിൽ, അത് ഒരു തുണി ഉപയോഗിച്ച് വൃത്തിയാക്കുക. വൈപ്പറുകൾ പതിവായി വൃത്തിയാക്കുന്നതും പ്രധാനമാണ്.

ഡിറ്റർജന്‍റുകൾ ഉപയോഗിക്കരുത്
ഡിറ്റർജന്റ് ഉപയോഗിച്ച് വിൻഡ്ഷീൽഡ് വൃത്തിയാക്കിയാൽ വൈപ്പറിന്റെ റബ്ബറിന് കേടുപാടുകൾ സംഭവിക്കാം. അതിനാൽ, കാർ ഷാംപൂ അല്ലെങ്കിൽ മൈൽഡ് ഡിറ്റർജന്റ് ഉപയോഗിച്ച് വൃത്തിയാക്കണം. വൈപ്പർ ഉപയോഗിക്കുമ്പോൾ റബ്ബറിന് കേടുവരുത്തുമെന്നതിനാൽ, വിൻഡ്‌ഷീൽഡിൽ കറകളോ അഴുക്കോ അടിഞ്ഞുകൂടാൻ അനുവദിക്കരുത്.

സ്‍ക്രൂകൾ മുറുക്കുക
മഴക്കാലത്ത് വൈപ്പറിന്റെ എല്ലാ സ്ക്രൂകളും മുറുക്കിയിരിക്കുന്നോ എന്ന് ശ്രദ്ധിക്കണം. കാരണം അമിതമായ ഉപയോഗം മൂലം അവ അയഞ്ഞുപോകുവാൻ സാധ്യതയുണ്ട്.

ഇടക്കിടെ ബ്ലേഡുകൾ മാറിയിടുകസ്വാഭാവിക റബർ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാൽ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ താരതമ്യേന കൂടുതൽ കാലം പ്രവർത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോൾ വൈപ്പർ ബ്ലേഡുകൾ മാറിയിടുക. വൈപ്പറുകൾ ഉപയോഗശൂന്യമാകാൻ അധിക തവണ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചില്ലെങ്കിൽപ്പോലും റബർ പെട്ടെന്ന് ഉപയോഗശൂന്യമാകും.

വൈപ്പറുകൾ ഉയർത്തി വക്കുക
വെയിലത്ത് ദീർഘ നേരം പാർക്കു ചെയ്താൽ വൈപ്പറുകൾ ഉയർത്തി വെയ്ക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കും.

തണുപ്പ്
തണുത്ത കാലാവസ്ഥ വൈപ്പർ ഹോൾഡറുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. ബ്ലേഡുകൾ കട്ടിയാവുന്നതുമൂലം ഹോൾഡറുകൾക്ക് അധികപ്പണി ചെയ്യേണ്ടിവരുന്നു. ഇതു തുടർച്ചയായ വൈപ്പിങ്ങിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

പൊടിപടലങ്ങൾ നീക്കം ചെയ്യുക
ഇടക്കിടെ വൈപ്പറിലെ പൊടിപടലങ്ങൾ നീക്കം ചെയ്യുന്നത് ചില്ലിൽ പോറൽ വീഴുന്നതിൽ നിന്ന് രക്ഷിക്കും.

പുതിയ വൈപ്പറുകൾ
ശരിയായി പ്രവർത്തിക്കുന്ന വൈപ്പർ ബ്ലേഡുകൾ സുഗമമായ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ വാഹനത്തിന്റെ വൈപ്പറുകൾ ശബ്ദമുണ്ടാക്കുന്നവയോ പോറൽ വീഴ്ത്തുന്നവയോ വൃത്തിയായും തുടർച്ചയായും വൈപ്പിങ് ചെയ്യുന്നവയുമോ അല്ലെങ്കിൽ പുതിയ വൈപ്പറുകൾ എത്രയും വേഗം വാങ്ങിയിടുക.

പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

0

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വറിന് മത്സരിക്കാനാകില്ല. അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളിയെന്ന വിവരമാണ് പുറത്ത് വരുന്നത്. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം.  ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം. അതേ സമയം പത്രികയിന്‍മേല്‍ കൂടുതൽ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വിവരവും ലഭ്യമാകുന്നുണ്ട്. 

സംസ്ഥാനത്തെ 50 ശതമാനം പിഡബ്യൂഡി റോഡുകളും ബി എം ആൻഡ് ബി സി നിലവാരത്തിലാക്കി -മന്ത്രി പി എ മുഹമ്മദ് റിയാസ്

0

കോഴിക്കോട്:സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബി എം ആൻഡ് ബി സി നിലവാരത്തിൽ ഉയർത്തിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച കടത്തനാടൻകല്ല്-ഞെള്ളോറപ്പള്ളി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ റോഡുകളും ഈ നിലവാരത്തിലേക്കുയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനപാത 38 പി യു കെ സി റോഡിൽനിന്ന് ആരംഭിച്ച് അമ്പലക്കുളങ്ങര -വട്ടക്കണ്ടിപാറ റോഡിൽ അവസാനിക്കുന്ന പ്രധാന പാതയാണ് കടത്തനാടൻകല്ല്- ഞെള്ളോറപ്പള്ളി റോഡ്. 3.5 കോടി രൂപ ചെലവിട്ടാണ് 2.200 കിലോമീറ്റർ റോഡിന്റെ നവീകരണം. സുരക്ഷയുടെ ഭാഗമായി സൂചന ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കും.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനി, അസി. എക്സിക്യൂട്ടീവ് എൻജിനീയർ നിദിൽ ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ രജിത, പി പി ചന്ദ്രൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൈരളി, ഗ്രാമപഞ്ചായത്ത് അംഗം കെ നിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമെന്ന് മന്ത്രി

’ദേശീയപാത നിർമ്മാണത്തിലെ തെറ്റായ പ്രവണതകളോട് ഒത്തുതീർപ്പ് സാധ്യമല്ല’

പ്രതിസന്ധികളെല്ലാം മറികടന്ന് ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമാണെന്ന് 
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
നവീകരിച്ച പൊക്ലാറത്ത് താഴെ -മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തടസ്സങ്ങളെല്ലാം തട്ടിമാറ്റി ദേശീയപാത യാഥാർത്ഥ്യമാക്കാൻ സർക്കാർ ഇടപെടും. എന്നാൽ, നിർമ്മാണത്തിൽ തെറ്റായ പ്രവണതകൾ കണ്ടാൽ അതിനോട് ഒത്തുതീർപ്പ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

പൊക്ലാറത്ത് താഴെ-മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡിൽ മാണിക്കോത്ത് താഴെപ്പാലം മുതൽ പള്ളിയത്ത് വരെയുള്ള 1.6 കിലോമീറ്റർ ദൂരം 3 കോടി 96 ലക്ഷം രൂപ ചെലവഴിച്ചാണ് ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിച്ചത്.
മാണിക്കോത്ത് താഴെ പാലത്തിന് സമീപത്തായി 150ഓളം മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും ഇൻറർലോക്ക് പതിച്ച് കൈവരിസ്ഥാപിച്ചിട്ടുണ്ട്. ജിയോ ടെക്സ്റ്റൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഭാഗത്ത് റോഡിൻ്റെ സബ് ഗ്രേഡ് ഉറപ്പിച്ചത്.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി മുജീബ് റഹ്മാൻ, വേളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ആയഞ്ചേരി പഞ്ചായത്ത് അംഗം ലിസ പുനയംകോട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം സ്വാഗതവും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ നിദിൽ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

0

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 3 മുതൽ ജൂൺ 5 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിൽ (https://www.hscap.kerala.gov.in/) പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ടമെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ടമെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്യ് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Result എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാവുന്നതാണ് സ്‌പോർട്സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login – Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ ജൂൺ 3 മുതൽ ജൂൺ 5 വരെ തീയതികളിൽ ആയിരിക്കും. എസ്.എസ്.എൽ.സി പുന:പരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്മെന്റ് റിസൾട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ:സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

0

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.