spot_img
Wednesday, July 1, 2026
Home Blog Page 172

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

0

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഉടനീളം വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ്‌ 29ന് (വ്യാഴാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

അതേസമയം, എറണാകുളം ജില്ലയുടെ തീരമേഖലയിൽ റെഡ് അലർട്ട്. മുനമ്പം മുതൽ മറുവക്കാട് വരെയാണ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സമീപത്തുള്ള ആലപ്പുഴ, തൃശൂർ ജില്ലകളുടെ തീരങ്ങളിലും റെഡ് അലർട്ട് ആണ്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളും അടച്ചു.

കോവിഡ് കേസുകൾ ഉയരുന്നു; മാസ്‌ക് ധരിക്കണമെന്ന് നിർദേശം – വീഡിയോ

0

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും രോഗമുള്ളവരും പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗതം ഉപയോഗിക്കുന്നവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. ആശുപത്രികളിലേക്ക് അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.സംസ്ഥാനത്ത 519 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്.സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്.കേരളം കഴിഞ്ഞാൽ, ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 209പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഡൽഹി (104),ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കുള്ള സജ്ജീകരണമുണ്ട്. ലാബുകളിലുൾപ്പെടെ ആർ.ടി.പി.സി.ആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ല. നിലവിൽ 519 കേസുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ കോവിഡ് കേസുകളിൽ വർധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ കാര്യങ്ങൾ ഏകോപിപ്പിച്ച് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ബീച്ചിൽ 7 വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ

0

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. രണ്ട് നാടോടികൾ പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് ബീച്ചിൽ പുതിയ കടവിൽ ഇന്ന് രാവിലെ 10.30 ഓടെയോടെയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്ത് ചാക്കിലിട്ട് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബീച്ചിൽ ഉണ്ടായിരുന്ന പോലീസുകാരനെ വിവരം അറിയിക്കുകയായിരുന്നു .

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിഷു ബമ്പർ 12 കോടി,പാലക്കാട്‌ വിറ്റ ടിക്കറ്റിന്

0

വിഷു ബമ്പർ 12 കോടി രൂപ പാലക്കാട്‌ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു പേർക്ക്. രണ്ടാം സമ്മാനം നേടിയവർ 1.VA 699731,2.VB 207068,3.VC 263289,4.VD 277650,5.VE 758876, 6.VG 203046. ഒന്നാം സമ്മാനം പാലക്കാട്‌ വിറ്റ ടിക്കറ്റിനാണ്. പാലക്കാട്‌ ജില്ലയിലെ ജസ്വന്ത്‌ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില.

വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. ണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി യുഐഡിഎഐ

0


1. 0-5 വയസ്സിൽ ആധാറിൽ പേര് ചേർക്കൽ

നവജാത ശിശുക്കൾക്ക് ആധാറിന്‌ എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത്  സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും.

2.    നിർബന്ധിത ബയോമെട്രിക് പുതുക്കൽ

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും, പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം, നൂറ്  രൂപ നിരക്ക് ഈടാക്കുന്നതാണ് .
നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ  അസാധു ആകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, എൻട്രൻസ് / മത്സര പരീക്ഷകൾ, DIGILOCKER, APAAR, PAN കാർഡ്  മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നു. തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തിയാൽ  NEET, JEE, മറ്റ് മത്സര പരീക്ഷകൾ എന്നിവക്ക് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും
 

3. മൊബൈൽ/ ഇ-മെയിൽ അപ്ഡേറ്റ്

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടത്  അനിവാര്യമാണ്. പല വകുപ്പുകളും ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിൽ/ഇ-മെയിലിൽ  OTP അയച്ച് സേവനങ്ങൾ കൊടുക്കുന്നുണ്ട്.

0-5 വയസ്സിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ
സിറ്റിസണ്‍ കാള്‍ സെന്‍റര്‍: 1800-4251-1800 / 0471-2335523
കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442
എന്ന നമ്പറിൽ ബന്ധപ്പെടുകയോ uidhelpdesk@kerala.gov.in എന്ന മെയിൽ ഐ.ഡി യിലേക്ക്  മെയിൽ അയക്കുകയോ ചെയ്യാവുന്നതാണ്.

5 ദിവസം കൂടി കനത്ത മഴ തുടരും; 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ഇടത്ത് ഓറഞ്ച് അലർട്ട്

0

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴത്തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രത നിലവിലുണ്ട്. ശക്തമായ തിരമാലകൾക്കും കനത്ത കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയും ജാഗ്രതയിലാണ്.

‘നല്ലൊരു മലയാളി കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണം കഴിക്കണം’; കിലി പോൾ

0

കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികൾ അടക്കമുള്ളവർ നെഞ്ചേറ്റിയ ടാന്‍സാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ. ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലി പോൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്നു. ഇവിടെ ഉള്ള വിശേഷങ്ങളെല്ലാം കിലി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കേരളത്തിൽ നിന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നാണ് കിലി പോൾ പറഞ്ഞത്. ‘ഇന്നസെന്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലുലു മാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സി​ഗിളാണോ എന്ന ചോദ്യത്തിന്, ‘അതെ ഞാൻ സി​ഗിളാണ്. ഇതുവരെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തുകയാണെങ്കിൽ കേരളത്തിൽ കൂടാൻ തയ്യാറാണ്’, എന്നാണ് കിലി പോളിന്റെ മറുപടി. മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. കിലിയുടെ മറുപടിയെ വൻ കരഘോഷത്തോടെയാണ് മലയാളികൾ ഒന്നടങ്കം സ്വീകരിച്ചത്.

മമ്മൂട്ടിയുടെ ‘വാത്സല്യം’: 100 കുട്ടികള്‍ക്ക് കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ

0

കൊച്ചി: ഹൃദയപൂർവവും കാഴ്ചയും പൂർവികവും വിദ്യാമൃതവും കാരുണ്യത്തിന്റെ പുഴ തീർത്ത വഴിയിലേക്ക് ഇനി മമ്മൂട്ടിയുടെ  ‘വാത്സല്യം’. പതിനെട്ടു വയസില്‍. താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയക്കായി ‘വാത്സല്യം’. എന്ന പേരില്‍ മമ്മൂട്ടി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആലുവയിലെ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ അത്യപൂർവ്വ പദ്ധതി ആവിഷ്കരിച്ചത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുളള കുട്ടികളുടെ ഹൃദയം ഉള്പ്പടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകള്രൃക്കാണ് പുതിയ പദ്ധതി പ്രയോജനപ്പെടുക. 

കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്ക് രാജഗിരിയില്‍ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതിയിലെ ആദ്യത്തേതായിരുന്നു. ഒരു ആരാധകന് വഴി മമ്മൂട്ടി അറിഞ്ഞ നിദയുടെ അവസ്ഥ അന്ന് ഏറെ വാര്ത്താപ്രാധാന്യം നേടിയിരുന്നു. ഈ നിരയില് ഇനി 99 കുട്ടികള്‍ക്ക് കൂടി പദ്ധതിയുടെ ഭാഗമായി അത്യാധുനിക ശസ്ത്രകിയകള്‍ നടത്തും. മുതിർന്നവർക്കുള്ള ആരോഗ്യപദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും ചെറിയ പ്രായത്തിലേയുള്ള കരുതല് പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പുതിയ പദ്ധതിയുടെ പിറവിക്ക് വേഗം കൂട്ടിയത്. പുതിയ തലമുറയുടെ ആരോഗ്യപരിരക്ഷയിലെ നിർണായക ചുവടുവയ്പായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷയെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ പറഞ്ഞു. 

ഹൃദ്രോഗികളുടെ ശസ്ത്രക്രിയ്ക്ക് സഹായം നൽകാൻ ആരംഭിച്ച ഹൃദ്യം പദ്ധതിയുടെ തുടർച്ചയാണ് വാത്സല്യം. 2022 മെയ്100 25 ന് തുടക്കം കുറിച്ച ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൌജന്യമായും, എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാനുമായെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു  

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0


തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത് തിരുവനന്തപുരം ഡിസിപി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് ഡിസിപി അറിയിച്ചു.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി.

പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണാകമായ ഈ ചാറ്റ് വിവരങ്ങൾ.