spot_img
Wednesday, July 1, 2026
Home Blog Page 187

റാപ്പർ വേടന്റെ ഫ്ലാറ്റിൽ ലഹരി പരിശോധന: കഞ്ചാവ് പിടികൂടി

0

കൊച്ചി: റാപ്പർ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടന്നത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്.

ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്‍റെ വരികൾ വേടന്റെ ആണ്. വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് ഹിരണ്‍ദാസ് മുരളി സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. 9 പേരാണ് റൂമിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്ന് പൊലീസ് അറിയിച്ചു. കുറച്ച് നാളുകളായി ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.

ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്‍റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പരാമര്‍ശിച്ചിരുന്നു.

ലൈംഗികാതിക്രമം; മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ

0

തിരുവനന്തപുരം: ഐ.സി.യുവിലുള്ള യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് യുവതിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ഐ.സി.യുവിൽ കിടക്കുകയായിരുന്ന യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ പ്രതി കടന്നുപിടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

മെഡിക്കൽ കോളജ് ആശുപത്രിയിലെ അറ്റന്‍ഡറാണ് ദിൽകുമാര്‍. സംഭവത്തെ തുടര്‍ന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരെയാണ് നടപടിയെടുത്തത്. ഇയാൾ ലൈംഗികാതിക്രമം നടത്തിയതായി പഠിതാക്കളായ പന്ത്രണ്ടോളം പെണ്‍കുട്ടികളാണ് പരാതി നൽകിയത്.

സംഭവത്തിൽ മൂന്നംഗ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് അന്വേഷണം. ഏറെ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും അതിനാലാണ് ഉടനടി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്നും മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ അറിയിച്ചു.നേരത്തേയും ശ്രീജിത്തിനെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.

കഞ്ചാവ് പിടികൂടിയ സംഭവം; സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയന്‍

0

കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ നടപടി. സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്.

നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ – ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.നടപടിയില്‍ വലിപ്പച്ചെറുപ്പമില്ലെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. സിനിമാ സെറ്റുകളിലെ ലഹരി പരിശോധനയ്ക്ക് ഫെഫ്കയുടെ പൂര്‍ണ പിന്തുണയെന്നും സിബി മലയില്‍ വ്യക്തമാക്കി. സെറ്റില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ വിവരം എക്‌സൈസിന് കൈമാറും. ഇക്കാര്യത്തില്‍ കര്‍ശന ജാഗ്രത. ആരെയും സംരക്ഷിക്കില്ല – സിബി മലയില്‍ വിശദമാക്കി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ ഗ്രാന്റ് ബെയില്‍ പരിശോധന നടത്തിയതെന്ന് എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ ടി എം മജു പറഞ്ഞു. 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സമീര്‍ താഹീറിനെ ഉടന്‍ വിളിപ്പിക്കും. പ്രതിച്ചേര്‍ക്കുന്ന കാര്യത്തില്‍ ചോദ്യം ചെയ്തതിന് ശേഷം തീരുമാനം. എല്ലാ സിനിമാക്കാരും ലഹരി ഉപയോഗിക്കുന്നവര്‍ അല്ല. സിനിമ ലോക്കഷനില്‍ പരിശോധന നടത്തുന്നതില്‍ വെല്ലുവിളികള്‍ ഇല്ല – അദ്ദേഹം വ്യക്തമാക്കി.

പാലക്കോട് വയലിൽ യുവാവ് മരിച്ച നിലയിൽ, കൊലപാതകമെന്ന് നാട്ടുകാർ

0

കോഴിക്കോട്: മായനാട് പാലക്കോട് വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിനെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുയരുന്നുണ്ട്. അമ്പലക്കണ്ടി ബോബി മകൻ സൂരജ് ആണ് മരിച്ചത്. ഇതിനെത്തുട‌ർന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് നാട്ടുകാ‌ർ ആരോപിക്കുന്നത്. മൂന്നു പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസിയായ 3 പേർ ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. കണ്ടാലറിയുന്ന 15 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

0

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ. പ്രമുഖ സംവിധായകരടക്കം മൂന്ന് പേരാണ് എക്‌സൈസിന്റെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുള്ള മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. ഫ്ലാറ്റിലെത്തിയപ്പോൾ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് സംവിധായകരടക്കം മൂന്ന് പേർ എക്സൈസ് പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.

ഫ്‌ളാറ്റില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനായി സ്ഥിരം ആളുകള്‍ ഒത്തുകൂടാറുണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെന്നും, രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ പരിശോധനക്ക് എത്തിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംവിധായകർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുമെന്നും സിനിമ മേഖലയിൽ മറ്റ് പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം, അതിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.

പിറന്നാള്‍ ദിവസം ഐഎം വിജയന് പൊലീസില്‍ നിന്നു യാത്രയയപ്പ്

0

മലപ്പുറം: ഇതിഹാസ ഇന്ത്യൻ ഫുട്ബോള്‍ താരവും മുൻ നായകനുമായ ഐഎം വിജയൻ പൊലീസില്‍ നിന്നു വിരമിച്ചു. 56ാം പിറന്നാള്‍ ദിനത്തിലാണ് 38 വർഷം നീണ്ട സേവനത്തിനൊടുവിലാണ് വിജയൻ പൊലീസിന്റെ കാക്കിക്കുപ്പായം അഴിക്കുന്നത്.മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയില്‍ നിന്നാണ് വിജയന്റെ പടിയിറക്കം. ഈ മാസം 30ഓടെ അദ്ദേഹത്തിന്റെ സർവീസ് കാലാവധി പൂർത്തിയാകും.

ഫുട്ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയൻ പില്‍ക്കാലത്ത് മാറി. ഇന്നലെ ഫെയർവെല്‍ പരേഡില്‍ സേനാംഗങ്ങളില്‍ നിന്നു വിജയൻ സല്യൂട്ട് സ്വീകരിച്ചു. വിപി സത്യൻ, യു ഷറഫലി, സിവി പാപ്പച്ചൻ, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ സുവർണ സംഘത്തിലെ അവസാന കണ്ണിയും പടിയിറങ്ങി.

1986ല്‍ കേരള പൊലീസില്‍ അതിഥി താരമായി എത്തിയ വിജയൻ 1987ല്‍ 18 വയസ് പൂർത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹൻ ബഗാനിലേക്ക് കളിക്കാൻ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്സി കൊച്ചില്‍, ചർച്ചില്‍ ബ്രദേഴ്സ് ക്ലബുകള്‍ക്കായി കളിച്ചു.__1991 മുതല്‍ 2003 വരെ 12 വർഷം ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നു വിരമിച്ചു.പിന്നീട് എഎസ്‌ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാൻഡന്റ് ആയി. 2002ല്‍ അർജുന അവർഡും ഈ വർഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.

ഞാവൽപ്പഴം വീണ റോഡിൽ തെന്നിവീണത് ഏഴ് ബൈക്കുകൾ; ഒടുവിൽ ഫയർഫോഴ്സ് വരേണ്ടിവന്നു

0

കോഴിക്കോട്: കാരപ്പറമ്പ് മെയ്ത്ര-എടക്കാട് റോഡിൽ കഴിഞ്ഞ ദിവസം തെന്നിവീണത് ഏഴ് ബൈക്കുകളാണ്. പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. മഴയാണ് വില്ലനെന്ന് ആദ്യം കരുതിയെങ്കിലും നാട്ടുകാർക്ക് പിന്നീട് മനസ്സിലായി വില്ലൻ മറ്റൊരാളാണെന്ന്. റോഡിലുടനീളം വീണുകിടന്ന ഞാവൽപ്പഴമായിരുന്നു യഥാർഥ വില്ലൻ.റോഡരികിലെ മരത്തിൽ നിന്ന് വൻതോതിൽ ഞാവൽപ്പഴം റോഡിലേക്ക് വീണിരുന്നു. മഴപെയ്യുകയും ഒപ്പം വാഹനങ്ങൾ കയറിയിറങ്ങി ഞാവൽപ്പഴ അവശിഷ്ടം റോഡിലാകെ നിറയുകയും ചെയ്തതോടെയാണ് ബൈക്കുകൾ ഒന്നൊന്നായി തെന്നിവീഴാൻ തുടങ്ങിയത്.പിന്നീട്, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഞാവൽപ്പഴ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കിയത്.

സ്വത്ത് വേണ്ടി ഇരട്ടി പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്.

0

സ്വത്ത് തട്ടിയെടുക്കാന് ഇരട്ടി പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്. തിരുവനന്തപുരം സ്വദേശിനി ശാഖാകുമാരിയെ ഭര്‍ത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ത്രേസ്യാപുരം പുത്തന്‍ വീട്ടില് ശാഖാകുമാരിയും അരുണും തമ്മിലുള്ള വിവാഹം നടക്കന്നത് 2020 ഒക്ടോബര് 29 നാണ്. ഇലക്ട്രീഷ്യനാണ് അരുണ്‍. ശാഖാകുമാരിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിക്കുന്പോള് ശാഖാകുമാരിക്ക് 52 ഉം അരുണിന് 27 വയസ്സുമായിരുന്നു പ്രായം. വിവാഹം രഹസ്യമായി നടത്തണമെന്നും വിവാഹ ഫോട്ടോയോ വീഡിയോയോ പുറത്ത് വിടരുതെന്നും അരുണ്‍ വ്യവസ്ഥ വെ്ച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ചില ബന്ധുക്കൾ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപിച്ചു. തുടര്‍ന്ന് വിവാഹം കഴിഞ്ഞ്, രണ്ട് മാസം തികയും മുന്പേ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ശാഖാകുമാരിയുടെ കുന്നത്തുകാലിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.ഡിസംബര് 25ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബന്ധുക്കള് പിരിഞ്ഞ ശേഷം ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ഇതിന് ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. സ്വാഭാവികമായി ഷോക്കേറ്റതാണെന്ന് വരുത്താൻ ശരീരത്തിൽ അലങ്കാര ബള്‍ബുകൾ ചുറ്റിവെക്കുകയും ചെയ്തു. നാട്ടുകാർക്ക് തോന്നിയ സംശയമാണ് പൊലീസ് അന്വേഷണം അരുണിലെക്കെത്തിയത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് അരുണ്‍, തന്നെക്കാള്‍ ഇരട്ടിപ്രായമുള്ള ശാഖാകുമാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തിൽ. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എഎം ബഷീര്‍ അരുണിന് ജീവിപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു

ട്രാപ്പിലാക്കുന്ന ഓൺലൈൻ ചങ്ങാത്തങ്ങൾ:കേരള പോലീസ്

0

നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്#keralapolice

ട്രാൻസ്ജെൻഡറോടൊപ്പം പുലർച്ചെ സ്കൂട്ടറിൽ യാത്ര, പാതിവഴിയിൽ അടിപിടി; നാല് യുവാക്കൾ പിടിയിൽ; സ്‌കൂട്ടർ മോഷണം കേസ്

0

കുന്നമംഗലം : ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോടാണ് സംഭവം. കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി റബീൻ (23), കൊടുവള്ളി നിസാമുദ്ദീൻ (27), പതിമംഗലം അബ്ദുൾ ജബ്ബാർ (23), മുട്ടാഞ്ചേരി റാഫി (26) എന്നിവരാണ് കോഴിക്കോട് കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായത്. ഏപ്രിൽ 20 ന് പുലർച്ചെയാണ് സംഭവം. പ്രതികളിലൊരാളായ ജബ്ബാർ ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറിന്റെ കയ്യിൽ നിന്നും പ്രതി താക്കോൽ പിടിച്ചു വാങ്ങി. ഇവിടെയുണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കൾക്ക് താക്കോൽ കൈമാറുകയും ചെയ്തു. പിന്നീട് സ്‌കൂട്ടറുമായി കടന്നുകളയാനുള്ള പ്രതികളുടെ ശ്രമം ചെറുക്കുന്നതിനിടെ ട്രാൻസ്ജെൻഡറെ പ്രതികളിലൊരാൾ മർദ്ദിച്ചു