spot_img
Thursday, July 2, 2026
Home Blog Page 188

നടിമാരുടെ പരാതി; ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കി കൊച്ചി പൊലീസിന്‍റെ പിടിയിൽ

0

കൊച്ചി:സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

0

ബെംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. 1940 ൽ എറണാകുളത്താണ് ഡോ. കസ്തൂരിരംഗൻ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും കേരളത്തിൽ വന്ന് താമസിച്ച തമിഴ്നാട് സ്വദേശികളാണ്. ഇൻസാറ്റ്, പിഎസ്എൽവി, ജിഎസ്എൽവി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു

തമിഴ്‌നാട്ടിൽ മയോണൈസ് നിരോധിച്ചു

0

ചെന്നൈ: തമിഴ്‌നാട്ടിൽ മയോണൈസ് നിരോധിച്ചു. പച്ചമുട്ട ചേർത്ത മയോണൈസാണ് നിരോധിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ഏപ്രിൽ എട്ട് മുതൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് (2006) പ്രകാരം ഒരു വർഷത്തേക്കാണ് നിരോധനം. ഈ കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ സാധിക്കില്ല.മുട്ടയുടെ മഞ്ഞ, വെജിറ്റബിൾ ഓയിൽ, വിനാഗിരി എന്നിവയുപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും എന്ന് തമിഴ്‌നാട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കമ്മീഷണർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.സാൽമണല്ല ബാക്‌ടീരിയിൽ നിന്നുള്ള വിഷബാധയ്ക്കാണ് സാധ്യത. ഗുട്‌ക, പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ നിരോധിച്ചതിന് സമാനമായാണ് മയോണൈസും നിരോധിച്ചിരിക്കുന്നത്.

ഫ്രിഡ്ജിലെ ദുർഗന്ധം അസഹനീയമായോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്

0

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണങ്ങൾ കേടുവരാതിരിക്കാനും എപ്പോഴും ഫ്രഷായി സൂക്ഷിക്കാനുമൊക്കെ ഫ്രിഡ്ജ് അത്യാവശ്യമായ ഒരു ഉപകരണമാണ്. എന്നാൽ ചില സമയങ്ങളിൽ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധങ്ങൾ വരാറുണ്ട്. ഇത് സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ കേടുവരുന്നതുകൊണ്ടോ അല്ലെങ്കിൽ തുറന്ന് വയ്ക്കുന്നത് കൊണ്ടോ ആണ് സംഭവിക്കുന്നത്. ഫ്രിഡ്ജിലെ ദുർഗന്ധം അസഹനീയമായെങ്കിൽ ഇനി നിരാശപ്പെടേണ്ട. ദുർഗന്ധത്തെ അകറ്റാൻ ഇത്രയും ചെയ്താൽ മതി. 

വൃത്തിയാക്കുക 

എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് ഫ്രിഡ്ജ്. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് കഴുകി വൃത്തിയാക്കാൻ മറക്കരുത്. നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ ഫ്രിഡ്ജ് നന്നായി വൃത്തിയാകണമെന്നില്ല. നല്ല ക്ലീനറുകൾ ഉപയോഗിച്ച് തന്നെ ഫ്രിഡ്ജ് കഴുകി വൃത്തിയാക്കണം.

ദുർഗന്ധം ഇല്ലാതാക്കുന്ന സാധനങ്ങൾ

ഒരിക്കൽ വൃത്തിയാക്കി കഴിഞ്ഞാൽ ഫ്രിഡ്ജിൽ കാപ്പിപ്പൊടി, നാരങ്ങ, ഗ്രാമ്പു അല്ലെങ്കിൽ കറിവേപ്പില എന്നിവ സൂക്ഷിക്കുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു. കറിവേപ്പിലയും വേപ്പിലയും സൂക്ഷിച്ചാൽ ചെറിയ പ്രാണികൾ വരുന്നതും തടയാൻ സാധിക്കും. 

വായു കടക്കാത്ത പാത്രങ്ങൾ 

ഫ്രിഡ്ജിനുള്ളിൽ ഭക്ഷണങ്ങൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണം കേടായിപ്പോകുന്നതിനെ തടയുകയും ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. 

വിനാഗിരി 

വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്തതിന് ശേഷം അത് നന്നായി തിളപ്പിക്കണം. ശേഷം തിളപ്പിച്ച വെള്ളം ഫ്രിഡ്ജിൽ 6 മണിക്കൂറെങ്കിലും സൂക്ഷിക്കണം. ഇത് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു. 

എണ്ണ

ദീർഘ നേരത്തേക്ക് ദുർഗന്ധങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. എണ്ണ മുക്കിയെടുത്ത കോട്ടൺ ബാളുകൾ ഫ്രിഡ്ജിന്റെ ഓരോ തട്ടിലായി സൂക്ഷിക്കാം. ഗന്ധമുള്ള എണ്ണയാണെങ്കിൽ ഫ്രിഡ്ജിനുള്ളിൽ നല്ല സുഗന്ധം ലഭിക്കുകയും ചെയ്യും. 

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

0

കോഴിക്കോട്: ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും പണവും മൊബൈൽ ഫോണും കൈവശപ്പെടുത്തുകയും ചെയ്ത പറമ്പിൽ ബസാർ ഹയറൂ മൻസിലിൽ റംഷാദ് (28) കസബ പൊലീസ് പിടിയിലായി.പെരുമണ്ണ- കോഴിക്കോട് റൂട്ടിലോടുന്ന സാഹിർ ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്തയാളെ കിണാശ്ശേരി എത്തിയ സമയം തൊട്ടടുത്തിരിക്കുകയായിരുന്ന പ്രതി, അനങ്ങാൻ സമ്മതിക്കാതെ കഴുത്തിൽ പിടിച്ച് മുറുക്കിയും മുഖത്ത് അടിച്ചും നെഞ്ചിൽ ചവിട്ടിയും പരിക്കേൽപ്പിച്ച് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും 4500 രൂപയും ബലമായി പിടിച്ചുപറിച്ച് കൊണ്ടുപോവുകയായിരുന്നു.രണ്ടാം ഗേറ്റിനടുത്തുള്ള മൊബൈൽ ഷോപ്പിനു മുന്നിൽ മക്കട സ്വദേശി നിസാമുദ്ദീനെ തടഞ്ഞുവെച്ച് ആക്രമിച്ച് പരിക്കേൽപിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമായി ഇയാൾക്കെതിരെ ടൗൺ സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

0

ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാമിലെത്തും. ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പൊലീസും സംയുക്ത തെരച്ചിൽ തുടരുകയാണ്. പഹൽഗാം, ബൈസ രൺ, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിക്ക് പുറമെ യുപിയിലും സുരക്ഷ കൂട്ടി വിനോദ സഞ്ചാര മേഖലകളിൽ നിരീക്ഷണം കർശനമാക്കും.

വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

0

കണ്ണൂർ∙ ആലക്കോട് കോളിയിൽ മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ട് ഒന്നര വയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.

മുത്തശ്ശി നാരായണി വിറകു വെട്ടുകയായിരുന്നു. നാരായണിയുടെ പിൻഭാഗത്തുനിന്നു കുട്ടി മുന്നിലേക്കു ഓടി വരവെയാണ് അപകടമുണ്ടായത്. നാരായണിയുടെ ഏക മകളാണ് കുട്ടിയുടെ മാതാവ് പ്രിയ. സംഭവം നടക്കുമ്പോൾ പ്രിയക്കു പുറമേ നാരായണിയുടെ സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. മരിച്ച ദയാലിന്റെ സഹോദരി ദീക്ഷിത പിതാവ് വിഷ്ണുവിന്റെ കൂടെ പൂവഞ്ചാലിലാണ് താമസിക്കുന്നത്. നാരായണിയ്ക്ക് കാഴ്ചപരിമിതിയുണ്ട്.

പൊന്നേ നീ ഇങ്ങനെ ഓടല്ലേ! സ്വർണം വാങ്ങുകയെന്നത് ഇനി ഈസിയല്ല…

0

സംസ്ഥാനത്തെ സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,320 രൂപ നൽകണം. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 2,200 രൂപയാണ് വർധിച്ചത്. 275 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഇന്ന് 9290 രൂപയുമായിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരിക്കുന്ന വില സ്വർണത്തിന്റെ വില വീണ്ടും കുതിച്ചുയരുന്നതാണ് നാം കാണുന്നത്. സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് കൂടുതൽ നിരാശ നൽകിയാണ് സ്വർണത്തിന്‍റെ കുതിപ്പ്.

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

0

സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്‌ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം

0


ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക യോഗത്തിന് ശേഷമാണ് സംസ്കാര തീയതി അറിയിച്ചിരിക്കുന്നത്.

പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക.വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ നടന്ന പ്രത്യേക പ്രാർഥനയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇപ്പോഴും സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.

കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തിൽ പരാമർശിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂൻകൂറായി കൈമാറിയിരുന്നു. 15 മുതൽ 20 ദിവസത്തിനുള്ളിലാകും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് സിസ്റ്റെൻ ചാപ്പലിൽ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കർദിനാൾമാരുടെ കോൺക്ലേവ് ചേരുക.