spot_img
Thursday, July 2, 2026
Home Blog Page 193

ഇതെവിടെ ചെന്ന് നിൽക്കും? ഇന്നും കുതിപ്പ് തന്നെ, ആദ്യമായി 70,000 കടന്ന് സ്വർണവില

0

ആദ്യമായി എഴുപതിനായിരം കടന്ന് സ്വർണ വില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 70,160 രൂപയായി. ഗ്രാമിന് ഇന്ന് കൂടിയത് 25 രൂപയാണ്.
2025ൽ വൻവർദ്ധനയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തുന്നത്. ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി. ഗ്രാമിനാകട്ടെ 1,660 രൂപയും. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 4,360 രൂപയാണ് വർദ്ധിച്ചത്.

ഏപ്രിൽ 4ന് ഒരു പവൻ സ്വർണത്തിന് 1280 രൂപയും ഏപ്രിൽ 5ന്  720 രൂപയും കുറഞ്ഞതോടെ ഉപഭോക്താക്കൾക്കുണ്ടായ നേരിയ ആശ്വാസം ഏറെ നീണ്ടുനിന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ സമാനതകളില്ലാത്ത കുതിപ്പാണ് സ്വർണ വിലയിൽ കണ്ടത്.   ചരിത്രത്തിലാദ്യമായി ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധന സ്വർണ വിലയിലുണ്ടായത് ഏപ്രിൽ 10നാണ്.  പവന് 2160 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.

ഏപ്രിലിലെ  സ്വർണ വില ഇങ്ങനെ…
ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില  68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില  68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രിൽ 8 –  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രിൽ 9 –  ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില  66,320 രൂപ
ഏപ്രിൽ 10 –  ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു.  വിപണി വില  68,480 രൂപ
ഏപ്രിൽ 11 –  ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു.  വിപണി വില  69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന്  200 രൂപ കൂടി. വിപണി വില 70,160 രൂപ

സ്റ്റൂളിന്റെ നടുവിൽ ദ്വാരം ഇടുന്നത് വെറുതേയല്ല; കാര്യം ഇതാണ് 

0

ഇന്ന് സ്‌റ്റൂളില്ലാത്ത വീടുകൾ ഉണ്ടാവില്ല. എളുപ്പത്തിൽ ഉപയോഗിക്കാനും അതുകഴിഞ്ഞ് സൂക്ഷിക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാത്തതിനാൽ സ്റ്റൂളിന് നിരവധി ഉപയോഗങ്ങളാണ് വീടുകളിലുള്ളത്. ചിലർ ഇരിക്കാനും മറ്റ്‌ ചിലർ സാധനങ്ങൾ സൂക്ഷിക്കാനുമൊക്കെ സ്റ്റൂൾ ഉപയോഗിക്കാറുണ്ട്. പലതരം മെറ്റീരിയലിലാണ് സ്റ്റൂൾ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ വീടുകളിൽ സാധാരണമായി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് സ്റ്റൂളുകളാണ്. കണ്ട് പരിചിതമായ കാഴ്ചയാണ് സ്റ്റൂളിന് നടുവിലെ വൃത്തത്തിലുള്ള ദ്വാരം. ശരിക്കും എന്തിനായിരിക്കും സ്ടൂളിന് നടുവിൽ ദ്വാരം ഇടുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഇതെന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ പലതരം ഉദ്ദേശങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.

1. പെട്ടെന്ന് സ്റ്റൂളിന്റെ ഘടന മാറിപോകാതെ സന്തുലിതമായി നിലനിൽക്കാൻ വേണ്ടിയാണ് സ്റ്റൂളിന് നടുവിൽ വൃത്താകൃതിയിൽ ദ്വാരം ഇടുന്നത്. 

2. ആളുകൾ ഇരിക്കുമ്പോൾ സ്റ്റൂളിന്റെ എല്ലാ വശങ്ങളിലും ഭാരം ഒരുപോലെ നിയന്ത്രിക്കാനും ഈ ദ്വാരം സഹായിക്കുന്നു. അതിനാൽ തന്നെ പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല. 

3. വീട്ടിൽ ഒന്നിൽകൂടുതൽ സ്റ്റൂളുകളുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ച് അടുക്കി വയ്ക്കാറുണ്ട്. ഇങ്ങനെ വയ്ക്കുമ്പോൾ സ്റ്റൂളുകൾ മുറുകിയിരിക്കുകയും പിന്നീട് ഒന്നിൽ നിന്നും മറ്റൊന്ന് വേർപ്പെടുത്താൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. എന്നാൽ സ്റ്റൂളിൽ ദ്വാരം ഉള്ളതിനാൽ വായുവിന്റെ മർദ്ദം കുറയ്ക്കാൻ സഹായിക്കുകായും എളുപ്പത്തിൽ സ്റ്റൂൾ വേർപ്പെടുത്താൻ സാധിക്കുകയും ചെയ്യുന്നു.

4. സ്റ്റൂൾ ലൈറ്റ് വെയ്റ്റ് ആയതിനാൽ ദ്വാരത്തിലൂടെ വിരലെത്തിച്ച് എളുപ്പത്തിൽ എവിടേക്ക് വേണമെങ്കിലും മാറ്റുവാനും പിന്നീട് എടുത്ത് ഉപയോഗിക്കാനും സൗകര്യപ്രദമാണിത്. 

5. അതേസമയം ഈ ദ്വാരം കൂടുതൽ വലിപ്പമുള്ളതോ ചെറുതോ ആകാൻ പാടില്ല. വലിപ്പമുള്ളതായാൽ സ്റ്റൂളിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവുകയും ഇനി ചെറുതാണെങ്കിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു

ഷഹബാസ് വധക്കേസിൽ പ്രതികളായ 6 കുട്ടികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി

0

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറു കുട്ടികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജുവനൈൽ ഹോമിലെ താമസ കാലാവധി 14 ദിവസം കൂടി നീട്ടുകയും ചെയ്തു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇവർ ജില്ലാ കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന പ്രതികളായ കുട്ടികളുടെ അഭിഭാഷകരുടെ വാദം കോടതി പൂർണമായും തള്ളി. ഒന്നര മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുകയാണെന്നും ഇതു കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു

ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇവരെ പുറത്തുവിട്ടാൽ സമൂഹത്തിനു തെറ്റായ സന്ദേശമാകും നൽകുന്നത്. കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇവർ സാക്ഷികളെ സ്വാധീനിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്കു നീങ്ങുമെന്നും കോടതിയെ അറിയിച്ചിരുന്നു.പൊലീസും ജാമ്യം നൽകുന്നതിനെ എതിർത്തു. കുട്ടികളെ പുറത്തുവിട്ടാൽ അത് അവരുടെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകാൻ ഇടയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഫെബ്രുവരി 28നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. നഞ്ചക്കുകൊണ്ടുള്ള അടികൊണ്ട് ഷഹബാസിനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. മാർച്ച് ഒന്നിന്‌ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.

കൊവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

0

 പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.  ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നൽകിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണൽ എസ്‍പി ആര്‍ ബിനു പറഞ്ഞു.

പത്തനംതിട്ട പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സമൂഹ മനസാക്ഷിയെ ഏറെ ‌ഞെട്ടിച്ച കേസിലാണ് കോടതിയുടെ ശിക്ഷാവിധി പുറത്തുവന്നത്. കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് രോഗിയെ ആംബുലന്‍സിൽ വെച്ച് നൗഫൽ പീഡിപ്പിച്ചത്.

കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫൽ പീഡിപ്പിച്ചത്.  രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് കേസിൽ നിർണായക തെളിവായി.

കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. തെളിവ് പൊലീസിന് കൈമാറുകയും ചെയ്തു.  പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കേസിലെ വിചാരണ പൂർണ്ണമായും വീഡിയോയിൽ പകർത്തി രഹസ്യ പാസ് വേ‍ഡ് ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ട്.

മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തി; വീട്ടിൽ വെച്ച് യുവാവും ഉമ്മയും ചേർന്ന് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചു

0

മുക്കം:പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിൽനിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്.

പ്രതിയുടെ കോഴിക്കോട് കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈക്കാണ് വെട്ടേറ്റത്. മൂന്നു പൊലീസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെയായതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പൊലീസുകാരന്‍റെ തലയ്ക്കും കൈയ്ക്കുമടക്കം ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ കൈയ്ക്കാണ് വെട്ടേറ്റത്.

പോലീസിന്റെ ഡ്രോൺ നിരീക്ഷണം 16 കഞ്ചാവ് ചെടികൾ കണ്ടെത്തി

0

രാമനാട്ടുകര : ലഹരിക്കടത്തും ഉപയോഗവും തടയാൻ ആകാശ‘ക്കണ്ണു’മായി പോലീസിന്റെ ഫറോക്ക് സബ്ഡിവിഷൻ ഡ്രോൺ നിരീക്ഷണംതുടങ്ങി. നിരീക്ഷണത്തിനിടെ നഗരമധ്യത്തിൽനിന്ന് 16 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒൻപതാം മൈൽസിൽ കണ്ടായി പെട്രോൾപമ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.രാമനാട്ടുകര ലോറിപാർക്കിങ് മേഖലകൾ, ബസ്‌സ്റ്റാൻഡ് പരിസരം, പെരുമുഖം റോഡിനോട് ചേർന്നുള്ള ആളൊഴിഞ്ഞ മേഖലകൾ, മേൽപ്പാലത്തിനു സമീപത്തുള്ള ഒഴിഞ്ഞപറമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്ഐമാരായ ആർ.എസ്. വിനയൻ, വർഷ മധു, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പി.സി. സുജിത്ത്, എഎസ്ഐ പ്രതീഷ്, സിപിഒമാരായ, ശാന്തനു, സുകേഷ്, സുമേഷ്, മധുസൂദനൻ മണക്കടവ്, സനീഷ്, പ്രജിത്ത്, സ്പെഷ്യൽ ബ്രാഞ്ചിലെ ഡ്രോൺ സ്പെഷ്യലിസ്റ്റുമാരായ എം. സന്തോഷ്‌ കുമാർ, വി. വിപിൻദാസ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സേവ് ചെയ്യാനാകില്ല: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

0

ചാറ്റുകൾ കൂടുതൽ സ്വകാര്യമാക്കുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള ഫീച്ചറാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി എന്നതാണ് ഫീച്ചറിന്റെ പേര്. വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഡിസപ്പിയറിങ് ഫീച്ചര്‍, ഒരൊറ്റ തവണ മാത്രം കാണാനും കേള്‍ക്കാനും കഴിയുന്ന ഫീച്ചര്‍ എന്നിവയൊക്കെ വാട്സ്ആപ്പിലുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിന്റ ഭാഗമായിട്ടായിരുന്നു ഇത്തരം ഫീച്ചറുകളൊക്കെ വാട്സ്ആപ്പ് കൊണ്ടുവന്നിരുന്നത്. ഇതിന്റെയൊക്കെ അഡ്വാന്‍സ്ഡ് ആയിട്ടുള്ള ഫീച്ചറായിരിക്കും വാട്സ്ആപ്പ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണെന്നും ഓട്ടോ-സേവ് സാധ്യമല്ലെന്നുമുള്ള അറിയിപ്പ് സ്ക്രീനില്‍ തെളിയും. നിലവിൽ ഉപയോക്താക്കളെ അവരുടെ ചാറ്റ് ഹിസ്റ്ററി മറ്റൊരാളുമായി എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയും. എന്നാൽ പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അതിനും തടസങ്ങളുണ്ടാകും. അതേസമയം പുതിയ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചറില്‍ ഇപ്പോഴും ‘പണി’ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഫീച്ചറിനായി ഇനിയും കാത്തിരിക്കേണ്ടിവരും. ഇതിനകം തന്നെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ് ഉപയോക്താക്കളെ കയ്യിലെടുത്തിട്ടുണ്ട്

വഴി തെറ്റിയാൽ അടുത്ത എക്സിറ്റ് ആറു കിലോമീറ്റർ അകലെ; ദേശീയപാത 66 ൽ

0

കോഴിക്കോട്, മലപ്പുറം ജില്ലകൾ അതിരിടുന്ന ഇടിമുഴിക്കൽ നിസരി ജംക്‌ഷനിൽ തൃശൂർ ഭാഗത്തേയ്ക്കുള്ള ട്രാക്കുകൾ വഴി എത്തുന്ന വാഹനങ്ങൾ അതേ ദിശയിലേക്കുള്ള സർവീസ് റോഡി‍ൽ പ്രവേശിക്കുന്നത് നിരോധിച്ചു. ട്രാഫിക് സുരക്ഷാ കോണുകൾ സ്ഥാപിച്ചാണ് ഈ നിരോധനം. പരിസര പ്രദേശങ്ങളിലേയ്ക്കുള്ള വാഹന യാത്രക്കാരെ സംബന്ധിച്ച് ഇത് തിരിച്ചടിയായി. എന്നാൽ‍, നിസരി ജംക്‌ഷനിൽ സർവീസ് റോഡി‍്‍ൽ നിന്ന് തൃശൂർ ദിശയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കോഴിക്കോട് ദിശയി‍ൽ നിന്ന് എത്തുന്ന വാഹനങ്ങൾ രാമനാട്ടുകര മേൽപാലത്തിൽ നിന്ന് വടക്കുമാറിയുള്ള എക്സിറ്റ് വഴി സർവീസ് റോഡിൽ പ്രവേശിച്ചില്ലെങ്കിൽ അടുത്ത എക്സിറ്റ് കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനടുത്ത ചെട്ട്യാർമാട്ടാണുള്ളത്. അതായത് 6 കിലോമീറ്റർ അകലെ. ചെട്ട്യാർമാട്ട് സർവീസ് റോഡിൽ എത്തിയാലും അവിടെ നിന്ന് കാൽ കിലോമീറ്റർ അകലെയുള്ള മേൽപാലത്തിൽ എത്തിയ ശേഷമേ എതിർ ദിശയിലെ സർവീസ് റോഡ് വഴി മടങ്ങാനാകൂ. ഇടിമുഴിക്കൽ, പുല്ലിപ്പറമ്പ്, സ്പിന്നിങ്‌മിൽ അങ്ങാടി, കാക്കഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും അനുബന്ധ മേഖകളിലേക്കും തൃശൂർ ദിശയിലേക്കുള്ള ആറുവരിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ല.

രാമനാട്ടുകര മേൽപാലം പരിസരത്ത് നിന്ന് എക്സിറ്റ് വഴി സർവീസ് റോഡിൽ പ്രവേശിച്ചാൽ പ്രതിസന്ധി മറികടക്കാം. രാമനാട്ടുകര ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മഞ്ചേരി റോഡ് വഴിയെത്തി എയർപോർട്ട് റോഡ് ജംക്‌ഷനിലെ അടിപ്പാത വഴി എൻഎച്ച് 66ൽ തൃശൂ‍ർ ഭാഗത്തേയ്ക്കുളള സർവീസ് റോഡിൽ പ്രവേശിച്ചും അധിക ദൂരം താണ്ടുന്നത് പരമാവധി ഒഴിവാക്കാം. രാമനാട്ടുകരയിൽ നിന്ന് തോട്ടുങ്ങൽ പാലം വഴി എത്തുന്ന വാഹന യാത്രക്കാർക്ക് നിസരി ജംക്‌ഷനിൽനിന്ന് നേരിട്ട് ആറുവരിപ്പാതയിലോ മറു വശത്ത് തൃശൂർ ദിശയിലെ സർവീസ് റോഡിലോ നേരിട്ട് പ്രവേശിക്കാനാകില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി അര കിലോമീറ്റർ സഞ്ചരിച്ച് എയർപോർട്ട് റോഡ് ജംക്‌ഷനിലെ അടിപ്പാത വഴി തൃശൂർ ദിശയിലേക്ക് സർവീസ് റോഡിലെത്തി അവർക്ക് യാത്ര തുടരാനാകും. ഇരു ദിശകളിലുമായി ഒരു കിലോമീറ്റർ അധികം ചുറ്റണമെന്നത് ഇവരെ സംബന്ധിച്ചും അലച്ചിൽ.

കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകൾ വഴി എത്തുന്ന വാഹനങ്ങൾക്കും നിസരി ജംക്‌ഷനിൽ സർവീസ് റോഡിലേക്ക് എക്സിറ്റ് അനുവദിച്ചിട്ടുണ്ട്. അതോടെ ആറുവരിപ്പാത വഴി തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് അനായാസം രാമനാട്ടുകര ഭാഗത്ത് എത്താനാകും. വാഹന ഡ്രൈവർമാർക്ക് ദൂരെ നിന്നേ കാണാൻ പാകത്തിൽ ട്രാഫിക് സുരക്ഷാ കോണുകൾ സ്ഥാപിച്ച് എക്സിറ്റ് ക്രമീകരിച്ചിട്ടുണ്ട്. ട്രാഫിക് സുരക്ഷാ അടയാളങ്ങൾ‍ അവഗണിച്ചാൽ അതൊക്കെ ഒപ്പിയെടുക്കാൻ പലയിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വരികയാണ്. എൻഎച്ച് ആറുവരിപ്പാത ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്ന മുറയ്ക്ക് ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ പാകത്തിലാണ് ക്രമീകരണം.

ഫേസ് ഐഡിയോടെ പുതിയ ആധാർ ആപ്പ്; ഒറിജിനല്‍ ആധാര്‍ എവിടെയും കൊടുക്കണ്ട, ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മാത്രം മതി!

0

സുരക്ഷിതവുമാക്കുന്നതിനാണ് ഈ പുതിയ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ ആപ്പിലൂടെ ആധാർ സ്ഥിരീകരണ പ്രക്രിയ യുപിഐ പേയ്‌മെന്‍റ് പോലെ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യുആർ കോഡ് ഉപയോഗിച്ച് ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ കഴിയും. പുതിയ ആധാർ ആപ്പ് പൂർണ്ണമായും സുരക്ഷിതമായിരിക്കും, ഇത് ആധാറുമായി ബന്ധപ്പെട്ട ഡാറ്റ എവിടെയും ചോരില്ലെന്ന് ഉറപ്പാക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നിലവിലുള്ള എംആധാർ ആപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ആപ്പിന് പുതുക്കിയ രൂപകൽപ്പനയുണ്ട്.

യുപിഐ പേയ്‌മെന്‍റുകൾ പോലെ തന്നെ ഈ ആപ്പ് വഴി ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ആധാർ പരിശോധന ഇപ്പോൾ നടത്താനാകും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് അവരുടെ ആധാർ വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും സാധിക്കും. ഹോട്ടലുകൾ, വിമാനത്താവളങ്ങൾ ഉൾപ്പെടെ തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ആധാർ കാർഡോ അതിന്‍റെ ഫോട്ടോകോപ്പിയോ നല്‍കുന്നത് ഒഴിവാക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. പകരം ഉപയോക്താക്കൾക്ക് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാനും സ്വന്തം ഫോൺ ഉപയോഗിച്ച് മുഖം സ്‍കാൻ ചെയ്ത് അവരുടെ ഐഡന്‍റിറ്റി അവര്‍ക്ക് മുന്നില്‍ തെളിയിക്കാനും സാധിക്കും. ശക്തമായ സ്വകാര്യതാ സുരക്ഷാ മുൻകരുതലുകളോടെയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഈ ആപ്പ് ബീറ്റ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണത്തിന് ശേഷം ഇത് രാജ്യ വ്യാപകമായി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു, ഇടിമിന്നലോടെ മഴക്ക് സാധ്യത

0

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്

അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി

അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.