spot_img
Thursday, July 2, 2026
Home Blog Page 192

മലപ്പുറത്ത് ടാങ്കിൽ 35കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

0

മലപ്പുറം അത്തിപ്പറ്റയിൽ വീട്ടിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. ആൾത്താമസമില്ലാത്ത വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. വി.കെ. അഷറഫ് എന്നയാളുടേതാണ് വീട്. ഇദ്ദേഹം വിദേശത്താണ്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തിയിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. അയൽ വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമ. 

ക്ഷേത്രോത്സവങ്ങളിൽ വൈദ്യുത സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദേശങ്ങൾ

0
വേനൽക്കാലത്തെ വൈദ്യുത സുരക്ഷ:മാർഗ നിർദ്ദേശങ്ങൾ

ക്ഷേത്രോത്സവകാലം ആസ്വാദ്യകരവും സുരക്ഷിതവുമാക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാം.

ü  പൊങ്കാല ഉള്ളപക്ഷം വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കടിയിലും പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കുക.

ü  ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ചുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക.

ü  ഉത്സവ വേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖാന്തിരം നടത്തി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങണം.

ü  വഴിയരികിൽ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കുക.

ü  ഗേറ്റുകൾ. ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ കൂടി ദീപാലങ്കാരങ്ങൾ ചെയ്യരുത്.

ü  വൈദ്യുത ലൈനിനു സമീപത്തായി ബാനറുകൾ, പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കാതിരിക്കുക.

ü  ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക.

ü  വൈദ്യുത ലൈനുകൾക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യാതിരിക്കുക.

ü  താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ഗുണമേന്മയുള്ള ഇ.എൽ.സി.ബി. (30 എം എ) സ്ഥാപിക്കുക.

ü  വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കുക.

ü  വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്‌ളോട്ടുകൾ വാഹനത്തിൽ കൊണ്ടുപോകാതിരിക്കുക.

ü  ഫ്‌ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കാതിരിക്കുക.

ü  വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക.

ü  അനധികൃതമായ വയറിംഗ് നടത്താതിരിക്കുക.

ü  തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക.

ü  കെട്ടുകാഴ്ചകൾ കെ എസ് ഇ ബി എൽ നിശ്ചയിച്ചിട്ടുള്ള ഉയരത്തിലും വലിപ്പത്തിലും നിർമിക്കാൻ ശ്രദ്ധിക്കണം. കൂടാതെ കെട്ടുകാഴ്ചകൾ കടന്നുപോകുന്ന വിവരം അതത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ മുൻകൂറായി അറിയിക്കണം.

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

        വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും താഴെ പറയുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കുക.

Ø വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി/ ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Ø തീപിടിക്കുന്നതോ തീപിടിക്കാൻ സഹായിക്കുന്നതോ ആയ വസ്തുക്കൾ വൈദ്യുത ഉപകരണങ്ങളുടെ സമീപം വയ്ക്കാതിരിക്കുക.

Ø ട്രാൻസ്ഫോമറുകൾക്ക് സമീപത്തുനിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിക്കുക.

Ø ട്രാൻസ്ഫോമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ അനധികൃതമായി കടന്നുകയറുകയോ ചെയ്യാതിരിക്കുക.

Ø ട്രാൻസ്ഫോമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.

Ø വൈദ്യുതി ലൈനിന് കീഴിലായി ചവറുകൾക്ക് തീയിടാതിരിക്കുക.

Ø എയർ കണ്ടീഷണർ, കംപ്രസർ എന്നിവ കൺട്രോൾ ചെയ്യുന്ന എം.സി.ബി/ ഇ.എൽ.സി.ബി എന്നിവ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കുക.

Ø എ.സി യൂണിറ്റുകളുടെ ആനുവൽ മെയിന്റനൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പിന് അപ്രതീക്ഷിത അതിഥി, സന്ദർശിച്ച് എംവി ​ഗോവിന്ദന്‍

0

കോഴിക്കോട്: കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ വര്‍ഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചു. ദേവമാതാ കത്തീഡ്രലില്‍ ഓശാന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പും എം.വി. ഗോവിന്ദനും സൗഹൃദം പങ്കുവെച്ച് പിരിഞ്ഞു. ഇന്നലെയാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പിനെ ആര്‍ച്ച് ബിഷപ്പായും വത്തിക്കാനില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. 

മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത മാറിയിരുന്നു. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ. 

തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.

വിപണി ഉണർന്നു; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

0

വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം പൊടിപൊടിക്കാൻ വൻ ഓഫറുകളോടെ ആളുകളെ മാടി വിളിക്കുകയാണ് കച്ചവടക്കാരും.

മേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമാണ്. പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വീതികൾ കീഴക്കി കഴിഞ്ഞു. ഫ്രഷ് കണിക്കൊന്ന വിപണിയിൽ ഉണ്ടെങ്കിലും സ്വർണ പ്രഭയിൽ തണ്ടിൽ നിറയെ ഇലകളും പൂക്കളുമുള്ള പ്ലാസ്റ്റിക് കണിക്കൊന്ന വാങ്ങാനും ആവിശ്യക്കാർ ഏറെയാണ്. സദ്യക്കും കണി ഒരുക്കാനും ഉള്ള പച്ചക്കറി പഴവർഗ വിപണിയും സജീവമാണ്.

പരസ്പരം മത്സരിച്ച് ഓഫുകൾ പ്രഖ്യാപിച്ചതോടെ വസ്ത്ര – ഗൃഹോപകരണ – മൊബെൽ കടകളിൽ തിരക്കേറി. കൂടാതെ ഓല പടക്കം , ഗുണ്ട് , പൂത്തിരി, കമ്പിത്തിരി , മത്താപ്പു – പിന്നെ കുറെ അധികം ന്യൂജൻ വെറൈറ്റികളുമായി പടക്ക കടകളിലും തിരക്കേറി. ചൈനീസ് പടക്കങ്ങളും സജീവമാണ്.

പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാനാവുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം

0

യു.പി.ഐക്ക് പിന്നാലെ മെറ്റയുടെ മെസേജിങ് ആപ്പായ വാട്സ്ആപ്പും തകരാറിലായി. ശനിയാഴ്ച വൈകുന്നേരം മുതൽ നിരവധി ഉപയോക്താക്കളാണ് ഇതിനാൽ വലഞ്ഞത്. സന്ദേശങ്ങൾ അയക്കാനോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് നേരിട്ട പ്രശ്നം. അതേസമയം ചിലർക്ക് ആപ്പിൽ ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.ആപ്പ് ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടർ അനുസരിച്ച് 81 ശതമാനം ആളുകൾക്കും സന്ദേശം അയക്കുന്നതിലാണ് പ്രശ്നം നേരിട്ടെന്നാണ് റിപ്പോർട്ട്. തടസ്സത്തെക്കുറിച്ച് വാട്സ്ആപ്പിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സമാനമായ തടസ്സം ഉണ്ടായതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28 ന് സമാനമായ തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്നേ ദിവസം 9000 ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നത്. 530 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 3 ബില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നു.ഇന്ന് രാവിലെ മുതൽ സമാനമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ തകരാറിലായിരുന്നു. വൈകുന്നേരത്തോടെ സേവനങ്ങൾ ലഭ്യമായി തുടങ്ങി.

പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ അടിച്ചു തകർത്ത് അച്ഛനും മകനും; സാഹസികമായി കീഴടക്കി

0

കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാൾ വച്ചുള്ള ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വിരലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.നൂൽപ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്

രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ആണ് ആക്രമണമുണ്ടായത്. സണ്ണി, ജോമോൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ലഹരി ഉപയോഗത്തിന് ശേഷമാണ് ആക്രമണം തുടങ്ങിയത് എന്നാണ് വ്യക്തമാകുന്നത്. പൊലീസ് ജീപ്പ് ഉൾപ്പെടെ 5 വാഹനങ്ങളാണ് ഇവർ അടിച്ചു തകർത്തത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

0

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരിച്ച യുവതിക്ക് എതിരെ കലാപാഹ്വാനത്തിന് കേസ്. കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.

ചിത്രകാരിയാണ് ജസ്‌ന സലിം. കൃഷ്ണഭക്ത എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധയാകര്‍ഷിച്ച വ്യക്തി കൂടിയാണ്. നേരത്തെ ഗുരുവായൂരമ്പലത്തിന് സമീപത്ത് വച്ച് കേക്ക് മുറിച്ച് അതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ വിവാദമുണ്ടായിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ മാസം അമ്പലത്തിന്റെ വടക്കേ നടയിലുള്ള ഇ – കാണിക്കയ്ക്ക് മുകളിലെ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിക്കൊണ്ട് വീണ്ടുമൊരു വീഡിയോ ഇവര്‍ ചിത്രീകരിച്ചു. ഇത് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആ പരാതിയിലാണ് കേസെടുത്തത്.

ഇനി റീല്‍സ് കാ‍ഴ്ച അത്ര എ‍ളുപ്പമാകില്ല! വമ്പൻ മാറ്റത്തിനൊരുങ്ങി ഇൻസ്റ്റ

0

ഇൻസ്റ്റഗ്രാം റീലുകള്‍ അടിമുടി മാറുന്നു. ലോക്ക് ചെയ്ത റീലുകൾ ആണ് പുതുതായെത്തുന്ന ഇൻസ്റ്റയിലെ ഫീച്ചര്‍. ഒരു രഹസ്യ കോഡിൻ്റെ സഹായത്തോടെ അണ്‍ലോക്ക് ചെയ്ത് കാണാ‍ൻ ക‍ഴിയുന്ന തരത്തില്‍ റീല്‍സ് സജ്ജീകരിക്കുന്നതാണ് ഈ ഫീച്ചര്‍. ചാനലുകളിലൂടെയും പ്രൊഫൈലിലൂടെയും ആരാധകർക്കിടയിൽ തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ച സ്രഷ്ടാക്കളെയും ബ്രാൻഡുകളെയും ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ നിലവില്‍ ടെസ്റ്റിങ്ങിലാണ്. ഇത് വിജയകരമായാല്‍ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളെ വ്യാപൃതരാക്കുന്നതിനുള്ള ഒരു ആവേശകരമായ മാർഗമാണ് സീക്രട്ട് കോഡ് ഉപയോഗിക്കുന്നത്. മാത്രമല്ല ഒരു റീലിലേക്ക് തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രം ആക്‌സസ് നല്‍ൻ കഴിയുന്ന കോഡുള്ള റീലുകൾ ഉള്ള രസകരമായ ഗെയിമുകൾ ഉപയോഗിച്ച് അതിന്റെ പരസ്യദാതാക്കൾ (ബ്രാൻഡുകൾ) അവരുടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുവെന്നത് ഇൻസ്റ്റാഗ്രാം ഇതിലൂടെ വ്യക്തമായി കാണുന്നുണ്ട്.

ALSO READ: വെടിക്കെട്ട് ക്യാമറ, കിടിലോല്‍ക്കിടിലൻ ബാറ്ററി: ഐക്യു Z10 സീരീസ് ലോഞ്ച് ചെയ്തു

സാധാരണ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക്, തിരഞ്ഞെടുത്ത ഒരു കൂട്ടം സുഹൃത്തുക്കൾക്കായി റീലുകൾ ക്രിയേറ്റ് ചെയ്യാനും കോഡ് ഉപയോഗിച്ച് അത് പങ്കിടാൻ അവരെ അനുവദിക്കാനും കഴിയും. അതേസമയം കോഡുകൾക്കായി പസിലുകൾ സോ‍ള്‍വ് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ഇതില്‍ താൽപ്പര്യമില്ലാത്ത ആളുകൾ ഒരു റീൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫീച്ചർ എല്ലാവർക്കും പ്രാവർത്തികമാക്കുന്നതിന് ശരിയായ ബാലൻസ് കണ്ടെത്തേണ്ടതുണ്ട്. ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചർ കൗമാരക്കാർക്ക് അനുയോജ്യമാകും. പക്ഷേ അവർക്ക് ഇനി പ്ലാറ്റ്‌ഫോമിൽ ലൈവ് പോകാന്‍ ക‍ഴിയില്ല. ഏറ്റവും പുതിയ മാറ്റങ്ങൾ ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാകും ബാധകമാകുക എന്നാണ് വിവരം.

കോഴിക്കോട് രൂപത അതിരൂപതയാക്കി ഉയർത്തി; ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പ്

0

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ.വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽവരുന്നത്. കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്പോഴാണ് സുപ്രധാന പ്രഖ്യാപനം.1923 ജൂൺ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. ഓശന ഞായർ സമ്മാനമാണ് ലഭിച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. അതിരൂപതയായി ഉയർത്തിയതോടെ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ആയി.2012 ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. തൃശൂര്‍ മാള സ്വദേശിയാണ്.

യുപിഐ സേവനങ്ങള്‍ തകരാറില്‍, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലെന്ന് എന്‍പിസിഐ

0

ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാര്‍. വിവിധ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നതായാണ് വിവരം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങള്‍ തടസപ്പെടുന്നത്.

ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച രാവിലെ 11.26 ഓടുകൂടിയാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിട്ടുതുടങ്ങിയത്. 11.40 ആയപ്പോഴേക്കും അത് രൂക്ഷമായി.അതേസമയം, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.