spot_img
Thursday, July 2, 2026
Home Blog Page 205

കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു

0

കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ  മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്.  കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു. 

കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന

0

മാനന്തവാടി: കുറ്റ്യാടി ചുരത്തില്‍ കാര്‍ യാത്രക്കാരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാറിലുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വയനാട് ജില്ലയില്‍ ചുരം തുടങ്ങുന്നതിനടുത്ത് വെച്ചാണ് കാട്ടാന കാറിന് നേരെ ഓടിവന്നത്. ചിന്നംവിളിച്ച് കാറില്‍ ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന സ്വയം പിന്തിരിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വയനാട് വാളാട് പുത്തൂര്‍ വള്ളിയില്‍ വീട്ടില്‍ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു. റിയാസ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. റോഡില്‍ ആനയെ കണ്ടപ്പോള്‍ അരിക് ചേര്‍ത്ത് കാര്‍ നിര്‍ത്തിയെന്നും ഇത് കണ്ടതോടെ അത് പാഞ്ഞ് വാഹനത്തിന് നേരെ വരികയുമായിരുന്നുവെന്ന് റിയാസ് പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം

0

അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഏപ്രിൽ 10 മുതൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ് വെയർ വിന്യസിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ ഓൺലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവൽക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി

കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ പുനർനിർവചിക്കപെടുകയാണ്. അടിസ്ഥാന സൗകര്യവികസനം, ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കൽ, വികസന പദ്ധതികളുടെ പരിപാലനം എന്നതിൽ ഉപരിയായി പ്രാദേശിക സാമ്പത്തിക വികസനം, തൊഴിൽ സൃഷ്ടിക്കൽ, രണ്ടാംതലമുറ വികസന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യൽ, സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളുമായി തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടു പോവുകയാണ്. ചുമതലകൾ ഭംഗിയായും ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റാൻ പ്രാപ്തമാക്കുന്ന നിലയിൽ ആധുനികവൽക്കരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഉടനീളം നടപ്പിലാക്കുമെന്നും മന്ത്രി. വകുപ്പിൽ സുതാര്യത ഉറപ്പു വരുത്തുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ, മിഷനുകൾ, ഏജൻസികൾ പദ്ധതികൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പൊതു വാട്ട്‌സ്ആപ്പ് നമ്പരായ 807 806 60 60 ലൂടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയത്തിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കാര്യാലയം കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സെല്ലും പ്രവർത്തിക്കും. ലഭിക്കുന്ന പരാതികൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിനും പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാമ്പശിവ റാവു, കുടുംബശ്രീ ഡയറക്ടർ എച്ച് ദിനേശൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, അർബൻ ഡയറക്ടർ സുരജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

0

കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു._ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ, മലയാളത്തിൽ പ്രശസ്തമായ നിരവധി ഗാനങ്ങൾ രചിച്ചു. കാളിദാസന്റെ കാവ്യഭാവന, ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ, വെളിച്ചം വിളക്കണച്ചു, നാടൻ പാട്ടിന്റെ മടിശ്ശീല, കണ്ണാ നീ ഉറങ്ങെടാ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു.1971ൽ പുറത്തിറങ്ങിയ വിമോചന സമരം ആണ് ആദ്യത്തെ ചലച്ചിത്രം. തുടർന്ന് ഹരിഹരൻ ഉൾപ്പെടെ ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു. എം.എസ്.വിശ്വനാഥനാണ് മങ്കൊമ്പിന്റെ പല ഗാനങ്ങൾക്കും ഈണം പകർന്നത്. മലയാളത്തിലേക്കു മൊഴി മാറ്റി ഇറങ്ങിയ ബാഹുബലി ഉൾപ്പെടെ പല തെലുങ്ക് ചലച്ചിത്രങ്ങളിലെയും മലയാള ഗാനങ്ങൾക്കു പിന്നിൽ മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു.

വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടെ തന്നെയാകും, പക്ഷേ വ്യാജനാണ്; മുന്നറിയിപ്പുമായി പൊലീസും എംവിഡിയും

0

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം അയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം എത്തുക. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടും. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 

മോട്ടോർ വാഹന വകുപ്പോ പൊലീസോ സാധാരണയായി വാട്സ് അപ്പ് നമ്പറിലേക്ക് നിലവിൽ ചെലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചെലാൻ സൈറ്റ് വഴി  അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി  Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ ചെലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും പിഴ ഉണ്ടോ എന്ന് അറിയാവുന്നതാണ്. പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

0

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവന്റെ വില 65,680 രൂപയായി. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,000 രൂപയോളം നൽകേണ്ടിവരും. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6760 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.  

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില  64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില  65,840 രൂപ
മാർച്ച് 15- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,760 രൂപ
മാർച്ച് 16- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  65,760 രൂപ
മാർച്ച് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,680 രൂപ

ഇനി ഹോട്ടൽ മുറിയിൽ ഒളിക്യാമറയുണ്ടോ എന്ന് സിമ്പിളായി കണ്ടെത്താം

0

വീട് വീട്ട് മറ്റിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യേണ്ടി വരാറുണ്ട്. ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ പങ്കാളിയ്ക്കൊപ്പമോ ഒക്കെയായിരിക്കാം യാത്രയെങ്കിലും മിക്കവർക്കും പേടിയുള്ള ഒരു കാര്യമാണ് ഹോട്ടൽ മുറികളിലെ ഒളിക്യാമറകൾ. ഹോട്ടൽ മുറികളിൽ നിന്ന് ഒളിക്യാമറകൾ കണ്ടെത്തുന്ന സംഭവങ്ങളും സ്വകാര്യ വീഡിയോകളും ചിത്രങ്ങളുമെല്ലാം ചോരുന്നതുമെല്ലാം പതിവായി നാമെല്ലാവരും കേൾക്കാറുള്ള കാര്യമാണ്. ഇത് കാരണം ഹോട്ടൽ മുറിയിൽ മനസമാധാനത്തോടെ ഇരിക്കാൻ പലർക്കും കഴിയാറില്ല. നിങ്ങൾ ഇനിയൊരു ഹോട്ടലിൽ റൂം ബുക്ക് ചെയ്യുമ്പോൾ അവിടെ ഒളിക്യാമറ ഉണ്ടോ എന്ന് സിമ്പിളായി കണ്ടെത്താം. അതിനായി ചെയ്യേണ്ട ചില ടിപ്സാണ് ഇനി പറയാൻ പോകുന്നത്. 

1) ലൈറ്റുകൾ ഓഫ് ചെയ്ത് കർട്ടൻ അടച്ച ശേഷം ഫോൺ ഉപയോ​ഗിച്ച് പരിശോധിക്കുക

നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ ഫോൺ മാത്രം ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ക്യാമറകൾ എങ്ങനെ കണ്ടെത്താമെന്ന് അറിയുന്നത് നിങ്ങൾക്ക് മനസ്സമാധാനം നൽകും. ഇതിനായി ആദ്യം ചെയ്യേണ്ടത് മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്ത് ചെറിയ ചുവപ്പ് അല്ലെങ്കിൽ പച്ച വെളിച്ചം എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് പരിശോധിക്കുക. പല ഒളിക്യാമറകളും ഇൻഫ്രാറെഡ് ലൈറ്റുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെങ്കിലും ഇരുട്ടിൽ മങ്ങിയ നിറത്തിൽ കാണപ്പെടും. അതിനാൽ നിങ്ങൾ എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് കർട്ടനുകളും അടച്ച ശേഷം വേണം പരിശോധിക്കാൻ. നിങ്ങളുടെ ഫോണിന്റെ ക്യാമറ ആപ്പ് ഉപയോ​ഗിച്ച് മുറി പതുക്കെ സ്കാൻ ചെയ്യുക. ചെറിയ ചുവപ്പ്, പച്ച അല്ലെങ്കിൽ മിന്നുന്ന ലൈറ്റുകൾ കാണുകയാണെങ്കിൽ അത് ഒരു ഒളിക്യാമറയായിരിക്കാം. പഴയ ഐഫോണുകൾക്ക് ഇൻഫ്രാറെഡ് കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിൽ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് പരിശോധന നടത്താം. 

2) റിഫ്ലക്ഷൻ കണ്ടെത്താൻ നിങ്ങളുടെ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിക്കുക

ക്യാമറ ലെൻസുകൾ പ്രകാശത്തെ പ്രതിഫലിപ്പിക്കും. ഇത് അവയെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. സ്മോക്ക് ഡിറ്റക്ടറുകൾ, അലാറം ക്ലോക്കുകൾ, അലങ്കാര വസ്തുക്കൾ, എയർ വെന്റുകൾ, പവർ ഔട്ട്‌ലെറ്റുകൾ, ടിവി എന്നിവ പോലെയുള്ള വസ്തുക്കളിൽ നിങ്ങളുടെ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് തെളിക്കുക. അസാധാരണമായ എന്തെങ്കിലും പ്രതിഫലനങ്ങൾ കാണുന്നുണ്ടോ എന്ന് നോക്കുക. ചെറിയ തിളക്കം കണ്ടാൽ അത് ഒരു ഒളിക്യാമറയായിരിക്കാൻ സാധ്യതയുണ്ട്. 

3) ഹിഡൻ ക്യാമറ ഡിറ്റക്ഷൻ ആപ്പുകൾ ഉപയോഗിക്കുക

ചില ആപ്പുകൾക്ക് വയർലെസ് ക്യാമറകൾ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വൻസികൾ കണ്ടെത്താൻ കഴിയും. ഹിഡൻ ക്യാമറ ഡിറ്റക്ടർ (ഐഒഎസ്), ഗ്ലിന്റ് ഫൈൻഡർ (ആൻഡ്രോയിഡ്), അല്ലെങ്കിൽ ഫിംഗ് നെറ്റ്‌വർക്ക് സ്കാനർ പോലെയുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ആപ്പ് ഓപ്പൺ ചെയ്ത ശേഷം മുറി മുഴുവൻ സ്കാൻ ചെയ്യുക. ആപ്പ് സംശയാസ്പദമായ റേഡിയോ ഫ്രീക്വൻസി സിഗ്നലോ മറ്റെന്തെങ്കിലും ഉപകരണമോ കണ്ടെത്തിയാൽ ഇതേ കുറിച്ച് കൂടുതൽ അന്വേഷിക്കുക.

4) സംശയാസ്‌പദമായ ഡിവൈസുകൾ കണ്ടെത്താൻ വൈഫൈ നെറ്റ്‌വർക്ക് സ്‌കാൻ ചെയ്യുക

നിരവധി ക്യാമറകൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് അവ വൈഫൈ വഴി കണ്ടെത്താനും കഴിയും. ഇതിനായി ഹോട്ടലിലെ വൈഫൈയുമായി നിങ്ങളുടെ ഫോൺ കണക്റ്റ് ചെയ്യുക. കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാൻ ഫിംഗ് അല്ലെങ്കിൽ നെറ്റ്‌വർക്ക് സ്കാനർ പോലുള്ള ആപ്പുകൾ ഉപയോഗിക്കുക. ‘ഐപി ക്യാമറ’ അല്ലെങ്കിൽ ‘വെബ്‌ക്യാം’ പോലെ പേരുകളുള്ള അജ്ഞാത ഡിവൈസുകൾ ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കുക. ഏതെങ്കിലും ഡിവൈസ് അസ്വാഭാവികമായി തോന്നുകയാണെങ്കിൽ വൈഫൈ ഓഫാക്കി നിങ്ങൾ സംശയിക്കുന്ന ഡിവൈസ് അപ്രത്യക്ഷമായോ എന്ന് നോക്കുക. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഒരു ഒളിക്യാമറയുടെ സാന്നിധ്യം  കണ്ടെത്തി എന്ന് മനസിലാക്കാം.

5) ഫോൺ കോളിലൂടെ പരിശോധിക്കാം 

ഒളിക്യാമറകൾ കണ്ടെത്താനുള്ള ഏറ്റവും സാധാരണമായ മാർഗങ്ങളിൽ ഒന്നാണിത്. കാരണം വയർലെസ് ക്യാമറകൾ റേഡിയോ സിഗ്നലുകൾ പുറപ്പെടുവിക്കും. ഇത് ഫോൺ കോളുകളെ തടസ്സപ്പെടുത്തും. ആരെയെങ്കിലും ഫോണിൽ വിളിച്ച് പതുക്കെ മുറിയിൽ ചുറ്റിത്തിരിയുക. ചില സ്ഥലങ്ങളിൽ എത്തുമ്പോൾ കോളുകൾക്കിടയിൽ അസ്വാഭാവികമായ ശബ്ദങ്ങൾ കേൾക്കാൻ സാധിക്കും. ഇത്തരത്തിൽ മുഴക്കമോ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളോ നിങ്ങൾ കേൾക്കുകയാണെങ്കിൽ സമീപത്ത് ഒരു ഒളിക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. കണ്ണാടികൾ, അലങ്കാര വസ്തുക്കൾ, ടിവി എന്നിവയ്ക്ക് സമീപം നിങ്ങൾക്ക് ഇത് പരീക്ഷിക്കാം.

കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0

കോഴിക്കോട് : കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി.

അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചില്‍ നടത്തിയിട്ടും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെയും തിരിച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം; 14ാം തീയതി തൃശ്ശൂരിലെ ലോഡ്ജിലെത്തി, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

0

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ 13 കാരി തൃശ്ശൂരിൽ എത്തിയതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ പതിനാലാം തീയതി തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപത്തെ ലോഡ്ജിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പോലീസിന് കൈമാറുകയായിരുന്നു. ബന്ധുവായ യുവാവിന് ഒപ്പം ആണ് പതിമൂന്നുകാരി ലോഡ്ജിൽ എത്തിയത്. 

താമരശ്ശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ പരീക്ഷക്കായി പോയതാണ്. പിന്നീട് കുട്ടി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിട്ടുണ്ട്. പുതുപ്പാടി ആച്ചി കോളനി സ്വദേശിയായ അജ്നാസിനെയാണ് (26) കാണാതായത്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു.

തൃശൂരിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു; അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

0

തൃശൂർ തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇന്ന് രാത്രി ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിൽ ആണ് അപകടം രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി തടയണയിലൂടെ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് ഇറങ്ങുന്ന തടയിണയില്‍ ദിശ തെറ്റി പുഴയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.