spot_img
Thursday, July 2, 2026
Home Blog Page 206

അഭ്യൂഹങ്ങൾ തള്ളി നടന്റെ ടീം; മമ്മൂട്ടി ആരോഗ്യവാനെന്ന്

0

നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ പിആർ ടീം. മമ്മൂട്ടിക്ക് അർബുദം ബാധിച്ചുവെന്നും ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേള എടുത്തുവെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് പിആർ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

അസുഖം ബാധിച്ചതിനെ തുടർന്ന് മമ്മൂട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചുവെന്ന തരത്തിലാണ് വാർത്ത എത്തിയത്. ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ പിആർ ടീം വ്യക്തമാക്കി. റംസാൻ മാസം ആയതിനാലാണ് അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണിത്. താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്.

ഈ കൊടുംചൂടില്‍ വൈദ്യുതി ബില്‍ 35 ശതമാനം വരെ കുറയ്ക്കാം; ഇങ്ങനെ ചെയ്താല്‍ മതി

0

വേനല്‍ക്കാലത്ത് സാധാരണ വൈദ്യുതി ബില്‍ കുത്തനെ വര്‍ധിക്കും. എ സിയും ഫാനും വാഷിങ് മെഷീനുമെല്ലാം നല്ലതുപോലെ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് തന്നെ റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് ഉണ്ടാകുന്നത്. ഈ ഘട്ടത്തില്‍ വൈദ്യുതി ബില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും നെഞ്ചിടിപ്പാണ്. എന്നാല്‍, ബില്‍ 35 ശതമാനം വരെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗമുണ്ട്. കെ എസ് ഇ ബിയാണ് ആ ടിപ് പുറത്തുവിട്ടത്. താ‍ഴെ വായിക്കാം;

പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിങ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും വൈദ്യുത വാഹന ചാര്‍ജിംഗും വൈകുന്നേരം ആറ് മണിക്ക് ശേഷം ഒഴിവാക്കി പകല്‍ സമയത്തേക്ക് മാറ്റിയാല്‍ വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാമെന്ന് കെ എസ് ഇ ബി അറിയിച്ചു.

പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവര്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധികനിരക്ക് ബാധകമാണ്. എന്നാല്‍, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും! അല്‍പ്പം ജാഗ്രത! അധിക ലാഭം എന്നും കെ എസ് ഇ ബി അറിയിച്ചു.

ഓപ്പറേഷന്‍ ഡി-ഹണ്ട് : സംസ്ഥാനത്ത് ഇന്നലെ മാത്രം അറസ്റ്റ് ചെയ്തത് 284 പേരെ

0

ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 15) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.433 ഗ്രാം),  കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.
 
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.

വീടുവിട്ടിറങ്ങിയ കുട്ടിയെ തിരികെ വീട്ടിലെത്തിച്ച് മഞ്ചേരി പോലീസ്

0

വീടുവിട്ടിറങ്ങിയ കുട്ടിയെ തിരികെ വീട്ടിലെത്തിച്ച് മഞ്ചേരി പോലീസ് മലപ്പുറം മഞ്ചേരിയില്‍ വീടുവിട്ട് ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മഞ്ചേരി പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം സഹോദരന്‍ പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തുകയും അത് വാങ്ങിവയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സഹോദരനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്ന് പറഞ്ഞ് കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചെത്തുകയായിരുന്നു. കുട്ടി മഞ്ചേരി സ്റ്റേഷനില്‍ എത്തിയില്ല എന്നറിഞ്ഞ ബന്ധുക്കള്‍ കുട്ടി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ അയാള്‍ നല്‍കിയതാകാമെന്ന സംശയവും അവര്‍ ഉന്നയിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും ആണ്‍സുഹൃത്തിനെ പോലീസ് ബന്ധപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് പെണ്‍കുട്ടി തനിക്കൊപ്പം വരാന്‍ നില്‍ക്കുകയാണെന്നും താന്‍ കുട്ടിയെ കൂട്ടാനായി പോയിക്കൊണ്ടിരിക്കുകായാണെന്നും ആലപ്പുഴക്കാരനായ സുഹൃത്ത് പറഞ്ഞു.

19 വയസുകാരനായ സുഹൃത്തിനോട് സംഭവങ്ങളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ പോലീസിനോട് സഹകരിക്കാന്‍ തയ്യാറായി. പെണ്‍കുട്ടി ഇപ്പോള്‍ എവിടയാണെന്ന് അറിയില്ലെന്നും തന്നെ ബന്ധപ്പെടുമ്പോള്‍ പറയാമെന്നും അറിയിച്ചു. സുഹൃത്തിനെ ബന്ധപ്പെടാന്‍ പെണ്‍കുട്ടി ശ്രമിച്ചപ്പോള്‍ പൊലീസിനെക്കൂടി കോണ്‍ഫറന്‍സ് കോളിലൂടെ ചേര്‍ത്ത് അയാള്‍ കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചു. കുട്ടി വിളിക്കാന്‍ ഉപയോഗിച്ച നമ്പറിലേക്ക് പോലീസ് തിരികെ വിളിച്ചപ്പോള്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സഹോദരനെ വിളിക്കാനായി പെണ്‍കുട്ടി വാങ്ങിയതാണെന്ന് ഫോണിനുടമയായ സ്ത്രീ പറഞ്ഞു. തുടര്‍ന്ന് തിരൂര്‍ സ്റ്റേഷനില്‍ വിവരം അിറയിക്കുകയും എസ്.ഐ ആര്‍ പി സുജിത്തിന്‍റെ നേതൃത്വത്തില്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ അരമണിക്കൂറിനകം കണ്ടെത്താനും കഴിഞ്ഞു. മഞ്ചേരി പൊലീസ് തിരികെയെത്തിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിടണമെന്ന നിര്‍ദേശത്തോടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എം. നന്ദഗോപന്‍റെ നേതൃത്വത്തില്‍ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കണ്ടെത്തിയത് സി.പി.ഒ നിഷാദ് ടി ആണ്.

അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടും, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉത്തരവിറക്കി

0

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടും.കോഴിക്കോട് ഡിഇഒ യാണ് നിർദേശം നൽകിയത്. എം.ജെ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്ത ലത്തിലാണ് തീരുമാനം.പല സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലെന്നും,രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയാസം ഉണ്ടാക്കുന്നെന്നും ഉത്തരവിൽ പറയുന്നു. അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറാണ് ഉത്തരവിറക്കിയത്.

ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

0

കണ്ണൂർ:ഇരിട്ടി – മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്.ഇന്നല രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

കനത്ത ചൂട്, നേരിട്ടുള്ള വെയില്‍ കൊള്ളരുത്: മന്ത്രി വീണാ ജോര്‍ജ്

0
  • * നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവർ, ഗര്‍ഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.

നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍ നിന്നും അമിത ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികൾ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകും. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ധാരാളം നല്‍കണം.

പ്രായാധിക്യമുള്ളവര്‍, രോഗികൾ, കിടപ്പ് രോഗികൾ എന്നിവർ കിടക്കുന്നിടത്ത് വായൂ സഞ്ചാരം ഉറപ്പാക്കണം. സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാൽ വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബൺ ഡൈഓക്‌സൈഡ് ചേര്‍ത്തതുമായ വിവിധതരം പാനീയങ്ങൾ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. മദ്യം നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാൽ ശ്രദ്ധിക്കണം.ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. അതുപോലെ തുടര്‍ച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ നിർദ്ദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി

0

സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്. വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം. മിനിമം വേതനം, ഓവർടൈം വേതനം. അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

ഓപ്പറേഷന്‍ ഡി-ഹണ്ട്: 234 പേരെ അറസ്റ്റ് ചെയ്തു;ലഹരി വസ്തുക്കളും പിടിച്ചെടുത്തു

0

കൊച്ചി:ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.0119 കി.ഗ്രാം), കഞ്ചാവ് (6.171 കി.ഗ്രാം), കഞ്ചാവ് ബീഡി (167 എണ്ണം) എന്നിവ പോലീസ് ഇവരില്‍നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 14ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്

ലഹരി വിൽപന: താൻസനിയൻ സ്വദേശികളെ പഞ്ചാബിൽനിന്ന് പിടികൂടി

0

കുന്ദമംഗലം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്ന മൊത്ത വിൽപനക്കാരായ താൻസനിയൻ സ്വദേശികൾ ഡേവിഡ് എന്റമി (22), മിയോങ്ക അത്‌ക ഹറുണ (21) എന്നിവരെ കുന്ദമംഗലം പൊലീസ് പഞ്ചാബിൽനിന്ന് പിടികൂടി. പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ വിദ്യാർഥികളാണ് ഇവർ. ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കാസർകോട് മഞ്ചേശ്വരം സ്വദേശി ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27), കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് (24) എന്നിവരെ ഫെബ്രുവരി നാലിന് തെളിവെടുപ്പിനായി ബംഗളൂരുവിൽ കൊണ്ടുപോയിരുന്നു. തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽ അന്നേദിവസം ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതികളെക്കുറിച്ച് മനസ്സിലാക്കി. തുടർന്ന് ഫെബ്രുവരി 12ന് മുഹമ്മദ് ഷമീൽ എന്നയാൾ ഉള്ളത് മൈസൂരുവിലാണെന്ന് മനസ്സിലാക്കി വൃന്ദാവൻ ഗാർഡനടുത്തുള്ള ഹോട്ടലിന്റെ സമീപത്തുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പരിശോധിച്ചതിൽ വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതും പണം അത്‌ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയിൽ വെച്ചാണ് പിൻവലിച്ചതെന്നും കണ്ടെത്തി.

ഇവർ പഞ്ചാബിലെ പഗ്വാരയിലാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇവിടെയെത്തി ഇവർ പഠിക്കുന്ന കോളജിനു സമീപം പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം എസ്.എച്ച്.ഒ കിരൺ, എസ്.ഐ നിധിൻ, എസ്.സി.പി.ഒമാരായ ബൈജു, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.