spot_img
Friday, July 3, 2026
Home Blog Page 220

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറി വെച്ചു കഴിച്ചു; നാദാപുരം വളയത്ത് അഞ്ച് യുവാക്കൾ പിടിയിൽ

0

കോഴിക്കോട് : നാദാപുരം വളയത്ത് വീട്ടുകിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറി വെച്ചു കഴിച്ചു. അഞ്ച് യുവാക്കൾ പിടിയിൽ.ഇന്നലെ അർദ്ധരാത്രി വീട്ടിലെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും പിടികൂടി .കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയിഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കിലോ വിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്.

വീണ്ടും റെക്കോർഡിട്ട് സ്വർണവില

0

ഇന്നും റെക്കോർഡിട്ട് സ്വർണവില. പവന് ഇന്ന് 280 രൂപയാണ് ഉയർന്നത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ  പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6585 രൂപയാണ്.  വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,840 രൂപ

യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍.

0

തൃശൂർ: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ പ്രശ്‌നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി വടക്കേകാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷെക്കീര്‍ (37) എന്നിവരെയാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി വി വിമലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടിലേക്ക് വന്ന് തലവേദനക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാന്‍ നല്‍കി ബോധം കെടുത്തുകയും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഗുരുവെന്ന് വിശ്വസിപ്പിച്ച താജുദ്ദീന്‍ യുവതിക്ക് പ്രേതബാധ ഉണ്ടെന്നും യുവതിയ്ക്ക് കൈവിഷം തന്നിട്ടുണ്ടെന്നും മന്ത്രവാദത്തിലൂടെ അതിന് പരിഹാരമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ വീട്ടിലെ കിടപ്പ് മുറിയില്‍ വെച്ച് മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല ദിവസങ്ങളിലായി ലൈംഗികമായി ഉപദ്രവിക്കുകയും യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ടി സി അനുരാജ്, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു എസ് നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് വി നാഥ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഒമ്പത് വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്, പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

0

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ് 9 വയസ്സുകാരി ദൃഷാന. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നു.

ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുന്ന ദൃഷാനയുടെയും കുടുംബത്തിന്റെയും ദുരിതം ഏഷ്യാനെറ്റ്‌ ന്യൂസാണ്‌ പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ വലിയ ഇടപെടലുകൾ നടന്നത്.

സിനിമ, സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

0

കൊച്ചി: സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്. ഭാര്യ ധന്യ, മക്കള്‍ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ അമ്മാവനാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്താഴ്ച തിരുവനന്തപുരത്ത് നിന്നും ഈ ട്രെയിനുകൾ റദ്ദാക്കി

0

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിവിധ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സൗത്ത് സെൻട്രൽ റെയിൽവേയിലെ സെക്കന്തരാബാദ് ഡിവിഷനിലെ ഖമ്മം സ്റ്റേഷനിൽ വിവിധ ദിവസങ്ങളിൽ പ്രീ എൻഐ/എൻഐഎൽ പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ 19 -ാം തിയതിവരെയാണ് ട്രെയിനുകളുടെ നിയന്ത്രണം.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ:

  • ഫെബ്രുവരി 10,13,17 തീയതികളിലെ തിരുവനന്തപുരം – കോർബ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി
  • ഫെബ്രുവരി 12,15,19 തീയതികളിലെ കോർബ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി
  • ഫെബ്രുവരി 18, 19 തീയതികളിലെ തിരുവനന്തപുരം നോർത്ത് – ഗോരഖ്പുർ രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി
  • ഫെബ്രുവരി 14,16 തീയതികളിലെ ഗോരഖ്പുർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി
  • തിരുവനന്തപുരം ന്യൂദില്ലി കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 17,19 തീയതികളിൽ ഒരു മണിക്കൂർ വൈകി 13.15ന് ആയിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക

നൃത്തപരിപാടിക്ക് പോകവെ കാർ മറിഞ്ഞ് റിയാലിറ്റി ഷോ താരമായ മലയാളി നൃത്താധ്യാപിക ബെം​ഗളൂരുവിൽ മരിച്ചു

0

മാനന്തവാടി: മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് മരണപ്പെട്ടത്. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.

ബെം​ഗളൂരുവിലേക്കുള്ള യാത്രാ മധ്യേ മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറി‍ഞ്ഞാതായാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയിക്കുവേണ്ടി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു ഇവർ. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.

‘മാസ്കും ടാപ്പുമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് റൂമിലെത്തിയത്’; മുക്കത്തെ അതിജീവിത

0

മുക്കത്ത് ഹോട്ടലിൽ വെച്ച് ഉടമയും മറ്റ് രണ്ട് പേരും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേൽക്കുകയും ചെയ്ത അതിജീവിത ആശുപത്രി വിട്ടു. ഉടമ ദേവദാസിൻ്റെ ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച് തിരികെ പോയതാണെന്നും പിന്നീട് മകളെപ്പോലെ കാണുമെന്ന് പറഞ്ഞു അയാൾ തിരികെ വിളിച്ചതാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ജോലി കഴിഞ്ഞു കുളിച്ച് റൂമിലെത്തി ഗെയിം കളിക്കുന്നതിനിടയാണ് ദേവദാസും മറ്റ് രണ്ട് പേരും റൂമിലെത്തിയത്. മാസ്കും ടാപ്പുമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ദേവദാസ് റൂമിൽ എത്തിയത്. കൈയിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇതിനിടയിൽ ക്യാമറ ഓൺ ആകുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് മൊബൈലിൽ റെക്കോർഡ് ആയത്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.

കേസുമായി മുന്നോട്ടു പോകുമെന്നും താൻ അനുഭവിക്കുന്ന മാനസിക ശാരീരിക വേദനകൾ ദേവദാസ് അറിയണമെന്നും യുവതി പറഞ്ഞു. ആറ് ദിവസം മുമ്പായിരുന്നു സംഭവം. രാത്രി 11ഓടെയായിരുന്നു പീഡനശ്രമം. മുക്കം- കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.

ബജറ്റ്-ഫ്രണ്ട്‍ലിയും ഫ്ലാഗ്ഷിപ്പ് വിഭാഗങ്ങളിലുമുള്ള ഫോണുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മോട്ടോറോള എഡ്‍ജ് 50 അൾട്രാ 5ജി

0

മുൻനിര സ്‍മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായ മോട്ടോറോള ബജറ്റ്-ഫ്രണ്ട്‍ലിയും ഫ്ലാഗ്ഷിപ്പ് വിഭാഗങ്ങളിലുമുള്ള ഫോണുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ നിര വിപുലീകരിക്കുകയാണ്. കമ്പനിയുടെ പ്രീമിയം മൊബൈല്‍ ഫോണുകളിലൊന്നായ മോട്ടോറോള എഡ്‍ജ് 50 അൾട്രാ 5ജിയുടെ വില ഇപ്പോള്‍ കുറച്ചു. 512 ജിബി ഇന്‍റേണൽ സ്റ്റോറേജുള്ള ഈ ഹാൻഡ്‌സെറ്റിന് മനോഹരമായ ഡിസ്‌പ്ലേയും അൾട്രാ-ഫാസ്റ്റ് 125 വാട്സ് ചാർജിംഗ് ശേഷിയും ഉണ്ട്. സ്റ്റൈലിഷും ശക്തവുമായ ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇത് തീർച്ചയായും അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

നിങ്ങൾ ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, മോട്ടോറോള എഡ്ജ് 50 അൾട്രാ നിങ്ങൾക്ക് നല്ലൊരു ഓപ്ഷനായിരിക്കും. മികച്ച സ്പെസിഫിക്കേഷനുകളും മികച്ച ക്യാമറ സവിശേഷതകളും ഉള്ള ഈ ഫോൺ ഇപ്പോൾ വലിയ കിഴിവോടെ ലഭ്യമാണ്. 15,000 രൂപ വിലക്കിഴില്‍ മോട്ടോറോള എഡ്‍ജ് 50 അൾട്രാ ഫ്ലിപ്‌കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഈ ഡീലിന്‍റെ പൂർണ്ണ വിശദാംശങ്ങളും ഫോണിന്‍റെ പ്രത്യേക സവിശേഷതകളും പരിശോധിക്കാം.

മോട്ടോറോള എഡ്‍ജ് 50 അൾട്രാ ഇന്ത്യയിൽ ഏകദേശം 60,000 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാൽ ഇപ്പോൾ 10,000 രൂപ ഫ്ലാറ്റ് കിഴിവോടെ 49,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. ഇതിനുപുറമെ, ഏതെങ്കിലും ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ഇടപാട് നടത്തുകയാണെങ്കിൽ നിങ്ങൾക്ക് 5,000 രൂപ അധിക കിഴിവ് ലഭിക്കും. ഇത് മോട്ടോറോള എഡ്‍ജ് 50 അൾട്രായുടെ വില 44,999 രൂപയായി കുറയ്ക്കുന്നു. നിങ്ങളുടെ കൈവശമുള്ള പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്സ്ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 28,399 രൂപ വരെ അധിക കിഴിവ് ലഭിക്കും. ഇതിനുപുറമെ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലും ഫോൺ വാങ്ങാം. 

ഡിസ്പ്ലേയും ഡിസൈനും

മോട്ടോറോള എഡ്‍ജ് 50 അൾട്രയിൽ 2712×1220 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഫുള്‍എച്ച്‌ഡി+ 10-ബിറ്റ് ഒലെഡ് ഡിസ്പ്ലേയുണ്ട്. 144Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയിൽ വരുന്നത് സുഗമമായ പ്രകടനം നൽകുന്നു. എച്ച്ഡിആര്‍ 10+ ഉം, 2500 nits പീക്ക് ബ്രൈറ്റ്നസും കാരണം, സൂര്യപ്രകാശത്തിൽ പോലും ഇത് മികച്ച ദൃശ്യപരത നൽകുന്നു. ഡിസ്പ്ലേയെ സംരക്ഷിക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം നൽകിയിട്ടുണ്ട്.

മോട്ടോറോള എഡ്‍ജ് 50 അൾട്രാ സ്പെസിഫിക്കേഷനുകൾ

ഡിസ്പ്ലേ: 6.7-ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒലെഡ്, 144Hz റിഫ്രഷ് റേറ്റ്
പ്രോസസർ: സ്‍നാപ്ഡ്രാഗൺ 8എസ് ജെൻ 3
റാം: 12 ജിബി LPDDR5X
സ്റ്റോറേജ്: 512 ജിബി യുഎഫ്എസ് 4.0
പ്രധാന ക്യാമറ: 50 എംപി (OIS) + 50 എംപി (അൾട്രാ-വൈഡ്) + 64 എംപി (ടെലിഫോട്ടോ)
മുൻ ക്യാമറ: 50 എംപി
ബാറ്ററി: 4500 എംഎഎച്ച്, 125 വാട്സ് ഫാസ്റ്റ് ചാർജിംഗ്
വാട്ടർപ്രൂഫ്: ഐപി68 റേറ്റിംഗ്
വയർലെസ് ചാർജിംഗ്: 50 വാട്സ്.

എളങ്കൂറിലെ വിഷ്ണുജയുടെ മരണം; റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ നടപടി, ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

0

മലപ്പുറ:മലപ്പുറം എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി. പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഈ ജോലിയിൽ നിന്നാണ് പ്രഭിനെ സസ്പെന്‍ഡ് ചെയ്തത്.

വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറ‍ഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.