spot_img
Thursday, December 18, 2025

നടി നിമിഷ സജയൻ്റെ പിതാവ് സജയൻ നായർ അന്തരിച്ചു



ചലച്ചിത്ര താരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ (63) അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. വയസായിരുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലിയുടെ ഭാഗമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.തനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ബിന്ദു സജയൻ. നിമിഷ സജയൻ, നീതു സജയൻ എന്നിവരാണ് മക്കൾ. സംസ്‍കാരം അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ വച്ച് നടക്കും.

2017ൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളുടെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നിമിഷ നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles