spot_img
Thursday, July 9, 2026
Home Blog Page 301

ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ആരേലും മോഷ്‌ടിച്ചാല്‍ ഇനി ഒരു ഫോട്ടോയും വീഡിയോയും ചോരില്ല; ട്രിപ്പിള്‍ സുരക്ഷയെത്തി

0

ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്ഫോണുകള്‍ ആരെങ്കിലും കവര്‍ന്നാലുള്ള ഏറ്റവും വലിയ ആശങ്ക അതിലെ സെന്‍സിറ്റീവായ വിവരങ്ങള്‍ ചോരുമോ എന്നതാണ്. ഇതിനൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ആന്‍ഡ്രോയ്‌ഡ് നിര്‍മാതാക്കളായ ഗൂഗിള്‍. 

ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ ആരെങ്കിലും മോഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണിവ. ഫോണിലെ വിവരങ്ങളിലേക്ക് കടക്കാന്‍ മോഷ്ടാവിനെ അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന സംവിധാനമാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്. ഉടമയുടെ കൈയില്‍ നിന്ന് ഫോണ്‍ റാഞ്ചി ആരെങ്കിലും ഓടിയോ നടന്നോ വാഹനത്തിലോ പോകുമ്പോഴാണ് ഫോണ്‍ മോഷ്ടിക്കപ്പെടാണ് എന്ന് മെഷീന്‍ ലേണിംഗ് സംവിധാനം തിരിച്ചറിയുക. ഫോണ്‍ ഏറെക്കാലം ഇന്‍റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വിച്ഛേദിച്ചാല്‍ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആക്റ്റീവാകും. ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനത്തില്‍ പ്രവേശിച്ച് ഉടമയ്ക്ക് തന്നെ തന്‍റെ ഫോണ്‍ ലോക്ക് ചെയ്യാനാവുന്ന സംവിധാനമാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. 

അമേരിക്കയിലെ ആന്‍ഡ്രോയ്‌ഡ് സ്മാര്‍ട്ട്ഫോണുകളിലാണ് ഈ ഫീച്ചറുകള്‍ ആദ്യമെത്തിയത്. ഏറ്റവും പുതിയ ഷവോമി 14ടി പ്രോയില്‍ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക് പ്രത്യക്ഷപ്പെട്ടതായി മിഷാല്‍ റഹ്‌മാനാണ് ത്രഡ്‌സിലൂടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റ് മുതല്‍ ഗൂഗിള്‍ ബീറ്റ വേര്‍ഷനുകളില്‍ ഈ ഫീച്ചറുകള്‍ പരീക്ഷിക്കുന്നുണ്ടായിരുന്നു. വരും ആഴ്‌ചകളില്‍ ഈ മൂന്ന് ഫീച്ചറും കൂടുതല്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് എത്തും. 

ഈ സുരക്ഷാ സേവനങ്ങള്‍ ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സര്‍വീസിന്‍റെ ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണിലുള്ളത് എന്ന് ഉറപ്പുവരുത്തണം. ആന്‍ഡ്രോയ്ഡ് 10 മുതല്‍ മുകളിലേക്കുള്ള എല്ലാ ആന്‍ഡ്രോയ്‌ഡ് ഫോണുകളിലും ഈ ഫീച്ചറുകള്‍ ലഭ്യമാകും. 

One of the biggest concerns when someone steals Android smartphones is that sensitive information will be leaked. Android manufacturer Google has introduced a solution for this.

Google has introduced three features that secure the information on the phone in case someone steals the Android phones. These are Theft Detection Lock, Offline Device Lock and Remote Lock. Theft detection lock is a system that automatically locks the phone without allowing the thief to access the information on the phone. The machine learning system recognizes that the phone is stolen when someone grabs the phone from the owner’s hand and runs, walks or drives away. The offline device lock will be activated if the phone is disconnected from the internet connection for a long period of time. The remote lock feature allows the owner to lock their phone by logging into the Find My Device system.

These features were first introduced to Android smartphones in the US. The theft detection lock appeared on the latest Xiaomi 14T Pro was first reported by Mishal Rahman via Threads. Google has been testing these features in beta versions since August. All three features will roll out to more Android phones in the coming weeks.

To get these security services you need to make sure that your Android phone has the latest version of Google Play Services. These features will be available on all Android phones from Android 10 and above.

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം മുതല്‍

0

മലയാളത്തില്‍ ബിഗ് എമ്മുകള്‍ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍ മാസം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. 

2013 ല്‍ കടല്‍ കടന്നൊരു മാത്തുക്കൂട്ടി എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ അദ്ദേഹമായി തന്നെ ക്യാമിയോയായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള റോളില്‍ അവസാനമായി അഭിനയിച്ചത് താര സംഘടന അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്‍റി20യിലാണ്. അക്കാലത്തെ മലയാളത്തിലെ ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം. 

അടുത്തിടെ നടന്ന അമ്മയുടെ സ്റ്റേജ് ഷോയില്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്ന സൂചന നല്‍കിയിരുന്നു. ഈ ചിത്രം തന്നെയാണ് ആരംഭിക്കുന്നത് എന്നാണ് സൂചന. 80 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൂടുതല്‍ നിര്‍മ്മാണ പങ്കാളികള്‍ ഉണ്ടാകും എന്നാണ് വിവരം. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ദില്ലി, കൊച്ചി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് നടക്കും എന്നാണ് വിവരം. 

1982 ലെ പടയോട്ടം തൊട്ട് ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതില്‍ പലതും മലയാളത്തിലെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാണ്. മലയാള സിനിമയിലെ താര രാജക്കന്മാര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ വീണ്ടും വലിയൊരു ബോക്സോഫീസ് ഹിറ്റ് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

അക്ഷയ (AK 671) ലോട്ടറിയുടെ ഫലം

0

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ (AK 671) ലോട്ടറി ഫലം ഇന്ന് വൈകിട്ട് മൂന്നുമണിക്ക്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. എന്നാല്‍ 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഏല്‍പ്പിക്കണം. ഒരു മാസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ് കൈമാറണമെന്നത് നിര്‍ണായകമാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമാണ്.

1st Price – Rs. 70,00,000/-AH 485746 (IDUKKI)

Consolation Prize – Rs. 8,000/-

AA 485746  AB 485746

AC 485746  AD 485746

AE 485746  AF 485746

AG 485746  AJ 485746

AK 485746  AL 485746  AM 485746

2nd Price – Rs. 5,00,000/-AF 224093 (KOLLAM)

3rd Price – Rs. 1,00,000/-AA 149920AB 606411AC 972545AD 543766AE 379311AF 665260AG 831190AH 214402AJ 670190AK 957041AL 115812AM 629763

 4th Price – Rs. 5,000/-0438  0538  0713  0959  1121  1465  2386  2657  3135  4169  5238  5330  5575  5784  6603  6956  9131  9431
5th Price – Rs. 2,000/-1505  1726  2398  3765  5637  7227  9871

6th Price – Rs. 1,000/-0240  0346  0495  1422  1516  1628  2534  3748  4241  4438  5004  5036  5251  5776  5894  5910  6407  6617  7267  7363  8029  8133  8143  8312  8951  9522

7th Price – Rs. 500/-0013  0074  0298  0476  0685  0699  0760  0894  1086  1136  1291  1785  2109  2329  2458  2584  2929  2969  3358  3478  3666  3928  4282  4382  4722  4756  4938  4944  5025  5060  5063  5079  5266  5312  5342  5547  6228  6262  6271  6456  6571  6598  6700  6908  6910  7062  7439  7614  7758  7815  7949  8161  8182  8294  8545  8571  8633  8673  8741  8880  9051  9097  9306  9309  9475  9483  9508  9512  9650  9711  9851  9913

8th Price – Rs. 100/- 0061  0212  0325  0332  0341  0459  0541  0551  0807  1014  1089  1093  1116  1321  1413  1561  1607  1610  1810  1827  1877  2167  2172  2196  2237  2515  2596  2597  2853  3022  3086  3091  3181  3190  3388  3401  3460  3515  3574  3627  3643  3730  3893  3904  3957  4019  4032  4068  4100  4255  4375  4424  4497  4510  4535  4937  4968  4994  4998  5249  5262  5392  5469  5580  5592  5634  5689  5822  5871  5918  5986  6230  6243  6434  6437  6481  6499  6526  6545  6549  6563  6565  6625  6626  6646  6840  6918  6939  7077  7322  7563  7579  7709  7717  7881  7922  8013  8019  8105  8272  8368  8583  8607  8750  8771  8864  8876  8976  8977  9017  9079  9143  9152  9238  9341  9533  9565  9690  9741  9765  9776  9845  9935

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

0

കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്.നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല:ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. 57000 ത്തിനോട് അടുത്തതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശങ്കയിലാണ്. 

സെപ്റ്റംബർ അവസാനത്തോടെ സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബർ ആദ്യ വാരം സ്വർണവില കുതിച്ചുയർന്നു. ഇറാൻ ഇസ്രായേൽ സംഘർഷം സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്തും. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നത് കൊണ്ടാണ് വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,120  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്.  വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960  രൂപ 

പി വി അൻവറിന്റെ പുതിയ പാർട്ടി ; പ്രഖ്യാപനം നാളെ മഞ്ചേരിയിൽ

0

പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ മഞ്ചേരിയില്‍ നടക്കും. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും.പി വി അന്‍വര്‍ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വര്‍ സ്റ്റാലിനെ കണ്ടത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു.

നാളെ മഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചത്.ഡിഎംകെയിലൂടെ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാവുകയാണ് അന്‍വറിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇതിനായുള്ള അണിയറ നീക്കങ്ങള്‍ ഇതിനോടകം തന്നെ അന്‍വര്‍ സജീവമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പി വി അന്‍വര്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഉള്‍പ്പടെ പ്രതിരോധത്തിലാക്കി.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം അന്‍വറിനെ തള്ളി രംഗത്തെത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്തായ അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു.

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

0

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.

യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മനാഫിന് ആശ്വാസം; കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്

0

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. 

അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. 

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.

പേരുപോലെ തന്നെ ‘സാധു’; സിനിമാഭിനയം പ്രശസ്തനാക്കി, ‘പുതുപ്പള്ളി സാധു’കണ്ടെത്തി

0

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ തിരിച്ചുകൊണ്ടുപോയി. ലോറിയിൽ തളച്ചാണ് ആനയെ കൊണ്ടുപോയത്. പാപ്പാനും കൂട്ടാളികളും പുതുപ്പള്ളി സാധുവിനൊപ്പം ലോറിയിലുണ്ട്. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. പുറത്തെത്തിച്ച ആന ആരോഗ്യവാനാണെന്ന് ആനയുടമയും വനപാലക സംഘവും അറിയിച്ചു. 

ആനയുടെ പുതിയ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോ​ഗ്യപ്രശ്നങ്ങളോ ഒന്നുമില്ല. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടൻ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാൽ ആനയെ തിരിച്ചു കൊണ്ടുപോവുകയാണെന്നും ഉടമ പറഞ്ഞു. 

ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ്  ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്. ഇന്നലെ ഷൂട്ടിങ് സെറ്റിൽ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകൾ പറയുന്നത്. ആനകൾ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റതോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. 

പേരുപോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമ അഭിനയമാണ് ഇവനെ കൂടുതൽ പ്രശസ്തൻ ആക്കിയത്. തമിഴ്-തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ. കാട് വളരെ പരിചിതമായ ആന തിരികെ വരും എന്നാണ് എല്ലാവരും കരുതുന്നത്.

‘ആംനസ്റ്റി പദ്ധതി 2024’ – പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

0

        ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024.

                കേരള മൂല്യ വർധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമായിരിക്കുന്നത്. ഈ പദ്ധതി 2024 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പദ്ധതി അനുസരിച്ചുള്ള പൂർണ്ണമായ ആനുകൂല്യം ലഭിക്കുന്നതിനുള്ള കാലപരിധി സെപ്റ്റംബർ 29 നു അവസാനിച്ചു.            

ആംനസ്റ്റി പദ്ധതി പ്രകാരം 2024 സെപ്റ്റംബർ 30 മുതൽ ലഭ്യമാകുന്ന പുതുക്കിയ ആനുകൂല്യങ്ങൾ സർക്കാർ വിജ്ഞാപനം എസ്.ആർ.ഒ നമ്പർ 873/2024 തീയതി 28/09/2024 പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ ആനുകൂല്യങ്ങൾ ചുവടെ ചേർക്കുന്നു.

അൻപതിനായിരം രൂപവരെയുള്ള നികുതി കുടിശ്ശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂർണ്ണമായും  ഒഴിവാക്കിയിട്ടുണ്ട്.

        2024  സെപ്റ്റംബർ 30  മുതൽ 2024 ഒക്ടോബർ 31  വരെ   ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്ക് അൻപതിനായിരം രൂപയ്ക്ക്  മുകളിൽ പത്തു ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 32 ശതമാനം ഒടുക്കി തീർപ്പാക്കാവുന്നതാണ്. പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾ  താഴെ പറയുന്ന രണ്ട്  വിധങ്ങളിൽ  തീർപ്പാക്കാവുന്നതാണ്. അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകൾക്ക് നികുതി തുകയുടെ 42 ശതമാനവും അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകൾ നികുതി തുകയുടെ 52 ശതമാനവും.

        ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള  കുടിശ്ശികകൾ   താഴെ പറയുന്ന രണ്ട്  വിധങ്ങളിൽ തീർപ്പാക്കാവുന്നതാണ്. അപ്പീലിലുള്ള കുടിശ്ശികകൾ (നിയമ വ്യവഹാരത്തിലുള്ള)  നികുതി തുകയുടെ 72 ശതമാനവും അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത)  കുടിശ്ശികകൾ  നികുതി തുകയുടെ 82 ശതമാനവും.

ഫിനാൻസ് ആക്ടിലെ വകുപ്പ് 9 (3) അനുസരിച്ചുള്ള അപേക്ഷയിന്മേൽ മോഡിഫൈഡ്  ഉത്തരവുകൾ പുറപ്പെടുവിച്ചു 60 മുതൽ 120 ദിവസത്തിനകം പേയ്‌മെന്റ് നടത്തുന്നവർക്കും വകുപ്പ് 10 (2) അനുസരിച്ച് ഷോർട് നോട്ടീസ് ലഭിച്ച്  60 മുതൽ 120 ദിവസത്തിനകം പേയ്‌മെന്റ്  നടത്തുന്നവർക്കും മേൽ നിരക്കുകൾ  ബാധകമാണ്.

        2024  നവംബർ 1 മുതൽ 2024 നവംബർ 30 വരെ ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ  അപേക്ഷ സമർപ്പിക്കുന്നവർക്കും ഷോർട് നോട്ടീസ് ലഭിച്ച് 120 മുതൽ 180 ദിവസത്തിനകം പേയ്‌മെന്റ് നടത്തുന്നവർക്കും മേൽപറഞ്ഞ  നിരക്കുകളിൽ നിന്നും 2 ശതമാനം വർദ്ധനവ്  ഉണ്ടാകുന്നതാണ്. കൂടാതെ,  2024  ഡിസംബർ 1 മുതൽ 2024 ഡിസംബർ 31 വരെ ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്കും ഷോർട് നോട്ടീസ് ലഭിച്ച് 180  ദിവസത്തിന് ശേഷം പേയ്‌മെന്റ് നടത്തുന്നവർക്കും മേൽപറഞ്ഞ നിരക്കുകളിൽ വീണ്ടും 2 ശതമാനം വർദ്ധനവ് ഉണ്ടാകുന്നതാണ്.

പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആയിരിക്കും. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in വഴി സമർപ്പിക്കേണ്ടതാണ്.

        ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralataxes.gov.in സന്ദർശിക്കുക അല്ലെങ്കിൽ സർക്കാർ വിജ്ഞാപനം എസ്.ആർ.ഒ നമ്പർ 873/2024 തീയതി 28/09/2024 കാണുക.