spot_img
Thursday, July 9, 2026
Home Blog Page 300

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒക്ടോബര്‍ പത്തിന് നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ പത്തുവരെ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശം-ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

കായികമേളയ്ക്ക് കൊടിയേറി

0

തിരുവമ്പാടി: മുക്കം ഉപജില്ല കായിക മേളയ്ക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി. 20 24 ഒക്ടോബർ 08,09,10, (ചൊവ്വ, ബുധൻ വ്യാഴം) ദിവസങ്ങളിലായിട്ടാണ് മേള നടക്കുന്നത്.
ബുധൻ വ്യാഴം ദിവസങ്ങളിൽ ട്രാക്ക് ഇന മത്സരങ്ങളാണ് നടക്കുന്നത്. വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തഞ്ഞൂറോളം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കുന്നു.

മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി.പതാക ഉയർത്തി. ചടങ്ങിന് ആൻ്റണി കെ.ജെ,ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ , സിബി കുര്യാക്കോസ്, വിത്സൺ ടി. മാത്യു, ജോളി തോമസ്, ഓർഗനൈസിംഗ് സെക്രട്ടറി ഷാജി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

12000 രൂപയില്‍ താഴെ വില വരുന്ന മികച്ച അഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍

0

സ്‌മാര്‍ട്ട്ഫോണുകള്‍ വാങ്ങാനായി അധികം പണം ചിലവഴിക്കാനില്ലാത്തവരുണ്ട്. അവര്‍ക്കായി 12,000 രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച സ്‌മാര്‍ട്ട്ഫോണുകളെ പരിചയപ്പെടുത്താം. ഇവയെല്ലാം 5ജി ഹാന്‍ഡ്‌സെറ്റുകളാണ്. ഫോണുകളുടെ വിലയും ഫീച്ചറുകളും നോക്കാം. 

1. സാംസങ് ഗ്യാലക്‌സി എം15 5ജി- 10,999 രൂപ

10,999 രൂപ വിലയില്‍ ലഭ്യമാകുന്ന സാംസങിന്‍റെ ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണാണ് ഗ്യാലക്‌സി എം15 5ജി. 6.5 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെയില്‍ വരുന്ന ഫോണ്‍ 6,000 എംഎഎച്ച് ബാറ്ററി കരുത്തിലുള്ളതാണ്. ദിവസം മുഴുവനുള്ള ഉപയോഗത്തിന് ഈ ഫോണ്‍ സഹായകമാകും. 128 ജിബി സ്റ്റോറേജിന് പുറമെ മൈക്രോ എസ്‌ഡി കാര്‍ഡ് ഇടാനും കഴിയും. 

2. മോട്ടോറോള ജി45 5ജി- 11,999 രൂപ

പന്ത്രണ്ടായിരത്തില്‍ താഴെ വില വരുന്ന ഏറ്റവും കരുത്തുറ്റ ഫോണുകളിലൊന്നാണ് മോട്ടോറോള ജി45. 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാകുന്ന ഫോണില്‍ സ്‌നാപ്‌ഡ്രാഗണ്‍ 6എസ് ജെനറേഷന്‍ 3 ചിപ്പും 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്‍പ്പെടുന്നു. ആന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനത്തിലുള്ള ഫോണിന് വരുന്നത് 6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെയാണ്. 

3. നോക്കിയ ജി42 5ജി- 11,499 രൂപ

നോക്കിയ ജി42 ഉം 5ജി നെറ്റ്‌വര്‍ക്കിലുള്ള സ്‌മാര്‍ട്ട്ഫോണാണ്. 6 ജിബിയിലാണ് അടിസ്ഥാന മോഡല്‍ വരുന്നത്. മള്‍ട്ടി-ടാസ്‌കിംഗ് ഉറപ്പുനല്‍കുന്ന ഈ ഫോണിനുള്ളത് 5,000 എംഎഎച്ച് ബാറ്ററിയും 20 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുമാണ്. ട്രിപ്പിള്‍ റീയര്‍-ക്യാമറ സെറ്റപ്പിലുള്ള ഫോണില്‍ 50 എംപി എഐ ക്യാമറയുമുണ്ടെന്നത് സവിശേഷത. 

4. പോക്കോ എം6 പ്രോ 5ജി- 10,749

പതിനൊന്നായിരം രൂപയില്‍ താഴെ വില വരുന്ന പോക്കോ എം6 പ്രോ 5ജി സ്‌നാപ്‌ഡ്രാഗണ്‍ 4 ജെനറേഷന്‍ 2 എസ്‌ഒസി അടിസ്ഥാനത്തിലുള്ള സ്‌മാര്‍ട്ട്ഫോണാണ്. 6.79 ഇഞ്ച് ഫുള്‍എച്ച്‌ഡി+ ഡിസ്‌പ്ലെയാണ് ഇതിന് വരുന്നത്. മികച്ച ഡിസൈനിലുള്ള സ്‌മാര്‍ട്ട്ഫോണുകളിലൊന്ന് കൂടിയാണിത്. 

5. റിയല്‍മീ നാര്‍സ്സോ എന്‍65 5ജി- 10,499 രൂപ

ഈ സെഗ്മെന്‍റില്‍ വരുന്ന ഏറ്റവും മികച്ച ഡിസൈനിലുള്ള സ്‌മാര്‍ട്ട്ഫോണുകളിലൊന്ന് എന്നതാണ് റിയല്‍മീ നാര്‍സ്സോ എന്‍65 5ജിക്കുള്ള വിശേഷണം. ഡൈമന്‍സിറ്റി 6300 എസ്‌ഒസി ആണ് ചിപ്. ഏതാണ്ട് ഇതേ വിലയിലുള്ള അനേകം സ്‌മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള ചിപ്പാണിത്. വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റും വലിയ ഡിസ്പ്ലെയും റിയല്‍മീ നാര്‍സ്സോ എന്‍65യുടെ സവിശേഷതയാണ്. 

There are people who don’t spend a lot of money to buy smartphones. For them, let’s introduce five best smartphones under Rs 12,000. All these are 5G handsets. Let’s see the phones price and features.

  1. Samsung Galaxy M15 5G- Rs. 10,999

The Galaxy M15 5G is Samsung’s budget-friendly smartphone priced at Rs 10,999. The phone comes with a 6.5-inch AMOLED display and is powered by a 6,000 mAh battery. This phone will be helpful for all day use. In addition to the 128GB storage, you can insert a microSD card.

  1. Motorola G45 5G- Rs.11,999

Motorola G45 is one of the most powerful phones under twelve thousand. The 5G network-enabled phone packs a Snapdragon 6S Generation 3 chip, 8GB of RAM, and 128GB of storage. The Android 14-based phone comes with a 6.5-inch HD+ display.

  1. Nokia G42 5G- Rs.11,499

Nokia G42 is also a smartphone with 5G network. The base model comes in 6GB. Ensuring multi-tasking, this phone has a 5,000mAh battery and 20W fast charging. The phone features a triple rear-camera setup with a 50MP AI camera.

  1. Poco M6 Pro 5G- 10,749

Poco M6 Pro 5G is a Snapdragon 4 Gen 2 SoC based smartphone priced under Rs 11,000. It comes with a 6.79-inch FullHD+ display. It is also one of the best designed smartphones.

  1. Realme Narzo N65 5G- Rs. 10,499

Realme Narzo N65 5G stands out as one of the best designed smartphones in this segment. The chip is Dimensity 6300 SoC. This is the same chip used in many smartphones in the same price range. Realme Narzo N65 features a circular camera unit and a large display.

നറുക്കെടുപ്പ് നാളെ; റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബമ്പര്‍ ഭാഗ്യക്കുറി

0

നറുക്കെടുപ്പ് നാളെ എന്നിരിക്കെ റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബമ്പര്‍ ഭാഗ്യക്കുറി. 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്. നാളെ (ഒക്ടോബര്‍ 9) ഉച്ചയ്ക്ക് 2 മണിക്കാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.

നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം ബാക്കിയിരിക്കെ സംസ്ഥാന തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്‌ക്കെത്തി. ഇന്നലെ വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ച് 6970438 ടിക്കറ്റുകള്‍ വിറ്റുപോയി. ഒരു ദിവസം കൂടി മാത്രം അവശേഷിക്കെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയാണ് ലോട്ടറി വകുപ്പ്.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ മൂന്നാം സമ്മാനവും 5 ലക്ഷം നാലാം സമ്മാനവും, 2 ലക്ഷം അഞ്ചാം സമ്മാനവും, 500 രൂപ അവസാന സമ്മാനവുമാണ് ഇത്തവണ നല്‍കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരവും, തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് നറുക്കെടുപ്പ്.

പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള പ്രചരണവും ലോട്ടറി വകുപ്പ് മുന്നോട്ട് നടത്തുന്നുണ്ട്.

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേര്‍ പിടിയിൽ

0

മുക്കത്ത് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ . ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പിടിയിലായത്. കൂടുതൽ പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു.

ഇതോടെയാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് ഒരു  അസം സ്വദേശിയെയും അരീക്കോട് സ്വദേശികളായ രണ്ട് പേരെയും പിടികൂടിയത്.  മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവരെ കൂടാതെ മറ്റു പലരും പീഡിപ്പിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടുന്നതിനായി മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്. ഹൈസ്കൂൾ വിദ്യാത്ഥിയാണ് പീഡനത്തിന് ഇരയായത്. സംഭവം അമ്മയുടെ അറിവോടെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ ചൈൽഡ് കെയറിന്‍റെ സംരക്ഷണത്തിലേക്ക് മാറ്റി.

പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമങ്ങൾ വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി

0

പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിക്കുന്നത്. കേരളത്തിന് പുറത്ത് ലൈസന്‍സ് സമ്പദ്രായം പരിഷ്കരിച്ചതോടെ പുതിയ ലൈസന്‍സിനുള്ള അപേക്ഷകള്‍ ധാരാളം വരുന്നുണ്ട്. ഇതിനൊപ്പമാണ് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകളും വരുന്നത്. അപേക്ഷകളുടെ എണ്ണം കൂടുതലാണ്. ഒരു ദിവസം 40 സ്ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ പ്രവാസികള്‍ക്കായി ഒരു ദിവസം 5 സ്ലോട്ടുകളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

ആ സ്ലോട്ടുകള്‍ തരാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചാല്‍ അടിയന്തരമായി ഗതാഗതവകുപ്പുമായി ബന്ധപ്പെടണമെന്നും ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി കഴിഞ്ഞാല്‍ ഉടനടി നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ അഞ്ച് സ്ലോട്ടുകള്‍ പ്രവാസികള്‍ക്കായി മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവും നിലവിലുണ്ട്. 

ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കുമ്പോള്‍ ടെസ്റ്റിന് ഒരു തീയതി ലഭിക്കും. ഈ തീയതിയുമായി ആര്‍ടിഒയോ ജോയിന്‍റ് ആര്‍ടിഒയോ സമീപിക്കുക. അടുത്ത ദിവസങ്ങളില്‍ തന്നെ അല്ലെങ്കില്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന തീയതിയിലേക്ക് അവസരം നല്‍കും. തീയതി തന്നില്ലെങ്കിലും ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം. 

വിദേശ രാജ്യത്തുള്ള മലയാളികള്‍ക്ക് അവരുടെ ലൈസന്‍സ് അവസാനിക്കുന്ന കാലാവധിക്ക് ശേഷം മാത്രമെ നാട്ടില്‍ എത്താനാകൂ എന്ന സ്ഥിതിയുണ്ടെങ്കില്‍ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് 6 മാസം മുമ്പൊക്കെ നാട്ടില്‍ എത്തുകയാണെങ്കില്‍, ലൈസന്‍സ് തീരുന്നതിന് 6 മാസം മുമ്പേ മുന്‍കൂറായി ലൈസന്‍സ് അടുത്ത 5 വര്‍ഷത്തേക്ക് പുതുക്കാനാകും. ഇനി അഥവാ ലൈസന്‍സ് പുതുക്കാനുള്ള തീയതിക്ക് ശേഷമാണ് നാട്ടിലെത്തുന്നതെങ്കിലും 1 വര്‍ഷം വരെ പിഴ അടയ്ക്കാതെ ലൈസന്‍സ് പുതുക്കാനാകും. പക്ഷേ ആ സമയത്ത് വാഹനമോടിക്കരുത്.

സാധുവായ ലൈസന്‍സ് ലഭിക്കുന്ന വരെ കാത്തിരിക്കുക. ഈ ഒരു വര്‍ഷത്തിനകം പുതുക്കാനായില്ലെങ്കില്‍ അടുത്ത 4 വര്‍ഷം വരെ വീണ്ടും സമയം ഉണ്ട്. ഈ സമയം പിഴ അടച്ച് ലൈസന്‍സ് പുതുക്കാം. ഈ കാലാവധിയും കഴിഞ്ഞെങ്കില്‍ പിന്നീട് ആദ്യമായി ലൈസന്‍സ് ലഭിക്കുമ്പോള്‍ കടന്നുപോകേണ്ട, ലേണേഴ്സ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരും. വിദേശത്ത് പഠിക്കാന്‍ പോകുന്ന, ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഇത് ബാധകമാണ്. 

ലേണേഴ്സ് എഴുതി കഴിഞ്ഞാല്‍ 30 ദിവസം കഴിഞ്ഞാണ് ഒരു സ്ലോട്ട് ലഭിക്കുക. ഇത് നിങ്ങള്‍ പറയുന്ന ദിവസം ലഭിക്കും. 5 സ്ലോട്ടുകളാണ് പ്രവാസികള്‍ക്കായി മാറ്റിവെച്ചിരിക്കുക. വിദേശത്തുള്ളവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിവാഹന്‍ വെബ്സൈറ്റില്‍ സാരഥി എന്ന ഓപ്ഷനില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കാം. നാട്ടിലെത്തിയാല്‍ കാലതാമസം കൂടാതെ ലൈസന്‍സ് പുതുക്കാനുമാകും.

സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി; ഗുരുതര പരിക്കുകൾ

0

കോഴിക്കോട്: തിരക്കേറിയ റോഡിൽ കാൽനട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി – താമരശേരി റോഡിൽ എകരൂല്‍ അങ്ങാടിയിൽ കഴി‌ഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്.

എകരൂല്‍ പാറക്കല്‍ കമലയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എകരൂല്‍ അങ്ങാടിയിൽ വെച്ച് റോഡിന്റെ ഇരുവശത്തേക്കും നോക്കിയ ശേഷമാണ് സീബ്രാ ലൈനില്‍ കൂടി കമല റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയത്. റോഡിന്റെ മദ്ധ്യ ഭാഗത്ത് എത്തിയപ്പോൾ ഒരു ഓട്ടോറിക്ഷയും ഏതാനും ബൈക്കുകളും വന്നു.  ഒരു വാഹനവും കാൽനട യാത്രക്കാരിയെ കണ്ട് വേഗത കുറയ്ക്കാനോ നിർത്താനോ തയ്യാറായില്ലെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ഒരു ബൈക്കും ഓട്ടോറിക്ഷയും കടന്നുപോയ ശേഷം ഓട്ടോറിക്ഷയുടെ മറുവശത്തുകൂടി വന്ന ബൈക്കാണ് കമലയെ റോഡിന്റെ മദ്ധ്യഭാഗത്തു വെച്ച് ഇടിച്ചിട്ടത്. കമല റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ നാട്ടുകാരും സമീപത്തെ കടകളിലുണ്ടായിരുന്നവരും ഓടിയെത്തി. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളും വാഹനം റോഡിന്റെ വശത്ത് നിർത്തിയ ശേഷം ഓടിയെത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അപകടത്തില്‍ കമലയുടെ വാരിയെല്ലിനും, തലക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എടിഎം കവർച്ച: ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും പുഴയിൽനിന്ന്‌ കിട്ടി

0

തൃശൂർ
തൃശൂരിൽ മൂന്നിടത്ത്‌ എടിഎം കവർച്ചയ്‌ക്ക്‌ ഉപയോഗിച്ച ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും താണിക്കുടം പുഴയിൽനിന്ന്‌ കണ്ടെടുത്തു. പ്രതികളുമായുള്ള തെളിവെടുപ്പിലാണ്‌ രണ്ട്‌ ഗ്യാസ്‌ സിലിണ്ടർ, എടിഎമ്മിൽ പണംനിറയ്‌ക്കുന്ന ഒമ്പതു ട്രേ, ഷൊർണൂർ റോഡ്‌ എടിഎമ്മിലെ വീഡിയോദൃശ്യങ്ങൾ പകർത്തുന്ന ഡിവിആർ എന്നിവ കണ്ടെത്തിയത്‌.

അഗ്നിരക്ഷാസേന സ്‌കൂബാ ഡൈവിങ്‌ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. കവർച്ചയിൽ നേരിട്ട്‌ പങ്കാളികളായ മുഹമ്മദ്‌ ഇക്രാം, തെൻസിൽ ഇഫർഫാൻ, ഷൗക്കീൻ, സാബിർ ഖാൻ എന്നിവരെ ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ എത്തിച്ചാണ്‌  തെളിവെടുത്തത്‌. തൃശൂർ എസിപി സലീഷ്‌ എൻ ശങ്കർ, ഈസ്‌റ്റ്‌ എസ്‌എച്ച്‌ഒ എം ജെ ജിജോ എന്നിവർ നേതൃത്വം നൽകി. കൊള്ളയടിക്കപ്പെട്ട മറ്റു രണ്ട്‌ എടിഎമ്മുകളിലും വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.

 കോലഴി എടിഎം കവർച്ചയ്‌ക്കുശേഷം മണ്ണുത്തി ദേശീയപാതയിലൂടെ രക്ഷപ്പെടുന്നതിനിടെ താണിക്കുടം പാലത്തിൽ കാർനിർത്തി പ്രതികൾ ആയുധവും ട്രേകളും പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.സെപ്‌തംബർ 27ന് പുലർച്ചെയാണ് തൃശൂരിൽ മൂന്നു എടിഎം തകർത്ത്‌ 69.41 ലക്ഷം രൂപ അപഹരിച്ചത്‌. നാമക്കലിൽ തമിഴ്‌നാട്‌ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പ്രതി  കൊല്ലപ്പെട്ടിരുന്നു.

എംടിയുടെ വീട്ടിൽ മോഷണം തുടങ്ങിയിട്ട് 4 വർഷം;ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്.

0

കോഴിക്കോട് : സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ മോഷണത്തിൽ ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ കഴിഞ്ഞ നാല് വർഷമായി വീട്ടിൽ നിന്നും ആഭരണങ്ങൾ കവർന്നിരുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസമാണ് കൂടുതൽ സ്വർണ്ണം അലമാരയിൽ നിന്നും മോഷ്ടിച്ചത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരിൽ സംശയം ജനിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. 

പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശൻ എന്നിവരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 26 പവൻ സ്വർണമാണ് എംടിയുടെ വീട്ടിൽ നിന്ന് കളവ് പോയത്. മോഷണത്തിന്റെ അടയാളങ്ങളൊന്നും അലമാരയിൽ കാണാത്തതിനാൽ, വീടുമായി ഇടപഴകുന്നവരെ ചുറ്റിപ്പറ്റി തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണമാണ് വീട്ടിലെ ജോലിക്കാരിയിലേക്ക് ഒടുവിൽ എത്തിയത്.

3,4,5 പവൻ തൂക്കം വരുന്ന മൂന്ന് മാലകൾ, മൂന്ന് പവന്റെ വള, മൂന്ന് പവൻ തുക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മൽ, ഒരു പവന്റെ ലോക്കറ്റ്. മരതകം പതിച്ചൊരു ലോക്കറ്റ് തുടങ്ങി 16 ലക്ഷത്തിന്റെ ആഭരണങ്ങളാണ്   കവർന്നത്. സെപ്തംബർ 22നാണ് വീട്ടുകാർ ഒടുവിൽ ആഭരണം പരിശോധിച്ചത്. സെപ്തംബർ 29ന് അലമാരയിൽ നോക്കിയപ്പോൾ കണ്ടില്ല. മറ്റെവിടെയെങ്കിലും വച്ചോ എന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. അങ്ങനെയാണ് നടക്കാവ് പൊലീസിൽ പരാതിപ്പെട്ടത്.

‘പ്രവാസികൾക്ക് വോട്ടവകാശം, മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല’; നയം പ്രഖ്യാപിച്ച് അൻവർ

0

മലപ്പുറം : മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും. 

വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.  

വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികൾക്ക് അനവദിക്കണം. സ്കൂൾ സമയം 8 മുതൽ 1 വരെ ആക്കണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം.