spot_img
Thursday, July 9, 2026
Home Blog Page 311

റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ നവജാത ശിശുവിൻ്റെ മൃതദേഹം

0

തൃശൂർ: റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കും: മന്ത്രി വീണാ ജോർജ്

0

രാജ്യത്ത് ആദ്യമായി മിഷൻ സ്ട്രോക്ക് നടപ്പിലാക്കി കേരളം

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ സ്ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. അല്ലെങ്കിൽ ശരീരം തളർന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാൽ ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ എല്ലാവർക്കും അവബോധം വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷൻ സ്ട്രോക്ക് ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് കെയർ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള 350 ഓളം ജീവനക്കാർക്ക് പരിശീലനം നൽകി.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ജോയിന്റ് ട്രഷറർ വി.ജി. പ്രദീപ് കുമാർ വിഷയാവതരണം നടത്തി. ഇന്ത്യൻ ആക്കാദമി ഓഫ് ന്യൂറോളജി ട്രഷറർ ഡോ. അചൽ ശ്രീവാസ്തവ, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ, ന്യൂറോളജി വിഭാഗം പ്രൊഫ. ഡോ. പി.എൻ. സൈജ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിത കുമാരി, എൻ.സി.ഡി. സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ കെ. ഗോപാൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഐപ്പ് ജോസഫ്, ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാൻലി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ;

0

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആർജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുളളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചു. വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകൻ വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടൻ വൈദ്യപരിശോധനക്ക് കൊണ്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു.

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

0

മാനന്തവാടി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച്അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായപി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ,രമേഷ് കുമാർ, ജോസ് ടി.എ,നിതിൻ പി.എം , അലി ,അരുൺ ദേവസ്യഎന്നിവർ സംബന്ധിച്ചു.

കാരുണ്യ KR 670 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 670 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

1st Price – Rs. 80,00,000/- KE 845385 (ERNAKULAM)

Consolation Prize – Rs. 8,000/-

KA 845385  KB 845385

KC 845385  KD 845385

KF 845385  KG 845385

KH 845385  KJ 845385

KK 845385  KL 845385  KM 845385

2nd Price – Rs. 5,00,000/- KJ 347436 (GURUVAYOOR)

3rd Price – Rs. 1,00,000/-

KA 440912

KB 666734

KC 119971

KD 989206

KE 671778

KF 891048

KG 107732

KH 147467

KJ 394977

KK 122584

KL 805722

KM 677286

4th Price – Rs. 5,000/-

0268  0497  0893  2554  2923  2946  3805  3974  4091  5782  6291  6534  7503  7860  7944  8067  9557  9830

5th Price – Rs. 2,000/-

0214  0383  0429  1418  3199  7370  8729  9772  9849  9996

6th Price – Rs. 1,000/-

0278  0504  0732  1576  1934  2024  2958  3125  5073  5103  5967  8525  9201  9983

7th Price – Rs. 500/-

0061  0186  0226  0415  0590  0879  0880  0939  0954  0968  69Z1  1125  1142  1206  1280  1290  1372  1450  1611  1747  2121  2134  2163  2226  2472  2503  2510  2511  2592  2995  3300  3356  3393  3641  3668  3671  3748  3865  3976  4063  4443  4454  4497  4908  4967  5315  5400  5426  5504  5665  5739  5847  6249  6440  6473  6667  6897  7009  7076  7290  7395  7890  7924  7931  8039  8086  8120  8287  8295  8404  8868  8904  8912  9110  9373  9576  9911  9930  9974  57743

8th Price – Rs. 100/-

0009  0044  0115  0123  0167  0170  0204  0280  0341  0454  0520  0567  0594  0617  0690  0719  0864  0875  1024  1075  1216  1222  1264  1312  1538  1643  1687  1750  1778  1811  1876  1902  2029  2064  2090  2266  2382  2394  2441  2547  2556  3052  3215  3453  3521  3538  3615  3729  3751  3766  3892  3940  3990  4068  4081  4165  4180  4398  4403  4411  4670  4814  5072  5105  5264  5323  5329  5417  5494  5616  5746  5853  5946  6079  6408  6502  6542  6625  6745  6752  6835  6847  6900  6912  6922  6965  7008  7124  7125  7230  7249  7744  7840  7909  7933  7991  8064  8151  8362  8491  8509  8517  8605  8608  8672  8675  8798  8810  8829  8872  8982  8990  9022  9075  9198  9268  9293  9405  9470  9526  9541  9559  9739  9810

തദ്ദേശ അദാലത്ത്: ലഭിച്ച 690 പരാതികളില്‍ 671 എണ്ണവും അനുകൂലമായി തീര്‍പ്പാക്കി: മന്ത്രി എം ബി രാജേഷ്

0

പുതുതായി ലഭിച്ച 233 പരാതികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കും

കോഴിക്കോട് ജില്ലാതല തദ്ദേശ അദാലത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നേരത്തേ ലഭിച്ച 690 പരാതികളില്‍ 671 എണ്ണത്തിലും അനുകൂല തീര്‍പ്പുണ്ടാക്കാനായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അദാലത്തിലെത്തിയ 97.2 ശതമാനം പരാതികളിലും അനുകൂല തീര്‍പ്പുണ്ടാക്കാനായി. 19 പരാതികളാണ് നിരസിച്ചത്. അദാലത്തില്‍ പുതുതായി ലഭിച്ച 233 പരാതികളില്‍  തുടര്‍പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ അദാലത്തില്‍ വന്ന ചില പരാതികള്‍ സംസ്ഥാനത്തെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴി തുറന്നതായും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ വലുപ്പമുള്ള മിനി എംസിഎഫ് നിര്‍മ്മിക്കാനുള്ള അനുമതിയാണ് ഇതിലൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന മിനി എം സി എഫുകളുടെ സ്‌പെസിഫിക്കേഷന്‍ ഇനി മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. തൊഴിലുറപ്പ് മിഷന്‍ അംഗീകരിച്ച സ്‌പെസിഫിക്കേഷനില്‍ നിര്‍മ്മിക്കുന്നവ ചെറുതാണെന്നും കൂടുതല്‍ വലുപ്പമുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊതുനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

നടന്‍ വിജിലേഷിന്റെ വീടിന് ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിക്കും അദാലത്തില്‍ പരിഹാരം കണ്ടെത്താനായി. അരിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വിജിലേഷ് പുതുതായി നിര്‍മ്മിച്ച 188.51 ച. മീറ്ററുള്ള വീടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വീടിന്റെ സമീപത്തെ ഇടവഴിയുമായി കെട്ടിടത്തിന് ഒന്നര മീറ്റര്‍ അകലമില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഒരു വശം അടഞ്ഞതും 75 മീറ്ററില്‍ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളാണെങ്കില്‍ നിബന്ധനകള്‍ക്കു വിധേയമായി അകലം ഒരു മീറ്ററാക്കി കുറയ്ക്കാനുള്ള തീരുമാനം ചട്ടഭേദഗതിയിലൂടെ കൈക്കൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി ഉന്നയിച്ച് അരമണിക്കൂറിനകം വിജിലേഷിന് അദാലത്തില്‍ വച്ചു തന്നെ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനായതായും മന്ത്രി പറഞ്ഞു.

റോഡില്ലാത്തതിനാല്‍ 18 കാരനായ മകനെ ചികിത്സയ്ക്കും മറ്റുമായി പുറത്തെത്തിക്കുന്നത് പ്രയാസമാണെന്ന പരാതിയുമായി എത്തിയ ചേളന്നൂര്‍ ഉമ്മംകൊത്തിയിലെ ടി ആബിദ നല്‍കിയ പരാതിയിലും അനുകൂല തീരുമാനം കൈക്കൊള്ളാനായതായി മന്ത്രി പറഞ്ഞു. റോഡിനാവശ്യമായ എട്ടു ലക്ഷം രൂപ പഞ്ചായത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലത്തില്‍ വരുന്ന സ്ഥലമായതിനാല്‍ അദ്ദേഹത്തെ അദാലത്തില്‍ വച്ച് തന്നെ വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ റോഡിന് അനുവദിക്കാമെന്ന് വനം വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പിലാണ് പരാതിക്ക് പരിഹാരമായതെന്നും മന്ത്രി പറഞ്ഞു.

കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിനിടെ കൈമുട്ടിന് പരുക്കേറ്റ കുന്ദമംഗലം സ്വദേശി ദിയ അഷ്‌റഫിന് ചികിത്സക്ക് ചെലവായ തുകയും അധിക ധനസഹായമായി രണ്ട് ലക്ഷം രൂപയും അദാലത്തില്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

പഞ്ചായത്തിനായി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ബില്‍ തുകയായ 77,869 രൂപ ഉദ്യോഗസ്ഥന്റെ അനാസ്ഥ കാരണം കിട്ടിയില്ലെന്ന പരാതിയുമായി അദാലത്തിലെത്തിയ മേപ്പയ്യൂര്‍ അമ്പാട്ടുമ്മല്‍ ചെക്കോട്ടിക്കും അനുകൂല തീരുമാനം ഉണ്ടാക്കി നല്‍കാനായി. തുക പലിശ സഹിതം രണ്ടാഴ്ചയ്ക്കകം തിരികെ നല്‍കാനും അതിന്റെ പലിശ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. സമാനമായ മറ്റൊരു കേസില്‍ പരാതിക്കാരന്‍ ആദായ നികുതിദായകനാണെന്ന് ഉദ്യോഗസ്ഥന്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷി പെന്‍ഷന്‍ മുടങ്ങിയതായി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ വിജയകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയും പരിഹരിക്കാനായി. ഇദ്ദേഹത്തിന് ലഭിക്കാനുള്ള 27 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക തനതുഫണ്ടില്‍ നിന്ന് നല്‍കാനും ആ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എല്‍.എസ്.ജി.ഡി അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി, റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ടില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

യത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

0

യാത്രകള്‍ ഇഷ്‍ടപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‍നങ്ങള്‍ അലട്ടുന്നത്.  പലതരം മോഷന്‍ സിക്‌നസ്സുകളില്‍ ഒന്നാണ്‌ കാര്‍ സിക്‌നസ്സ്‌.

ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിനുപ്രധാനകാരണം. കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന്‌ സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത്‌ എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും.

അതിനാല്‍ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്‌പരവിരുദ്ധമാവുകയും ഏതോ ഒന്ന്‌ ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. തുടര്‍ന്ന്‌ വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകല്‍.

1. പുറം കാഴ്‌ചകള്‍ നോക്കിയിരിക്കുക

കാറിന്‍റെ മുന്‍ ജാലകത്തിലൂടെ കാഴ്‌ചകള്‍ കടന്നു പോകുന്നത്‌ നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന അസ്വസ്ഥകളുടെ കാരണം പരിഹരിക്കാന്‍  ചലിക്കുന്നുണ്ടെന്ന ഈ തോന്നല്‍  സഹായിക്കും.

2. വണ്ടി ഓടിക്കുന്നതായി കരുതുക

പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ്‌ ചെയ്യുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവില്ല.

3.  എതിര്‍ ദിശയിലേക്ക്‌ ഇരിക്കരുത്‌

യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക്‌ ഈ പ്രശ്‍നമുള്ളവര്‍ ഒരിക്കലും ഇരിക്കരുത്‌. ദൂരത്തുള്ള ചലിക്കാത്ത വസ്‌തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ്‌ കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക. ചുറ്റും നോക്കരുത്‌ . ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്‌.

4. സണ്‍ ഗ്ലാസുകളും ഉറക്കവും

ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍ വയ്‌ക്കുക. അതുപോലെ പറ്റുമെങ്കില്‍  ഉറങ്ങുക. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത്‌ കണ്ണുകള്‍ അറിയില്ല.

5. ഭക്ഷണത്തിന്‍റെ മണം

ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത്‌ മനംമറിച്ചില്‍ തടയാന്‍ സഹായിക്കും.  യാത്ര ചെയ്യുമ്പോഴും അതിന്‌ മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങള്‍ക്ക്‌ പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്‌. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ്‌ നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക്‌ യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുപോലെ സോഡയ്‌ക്ക്‌ പകരം ധാരാളം വെള്ളം കുടിക്കുക.

6. ജനല്‍ ഗ്‍ളാസ് തുറന്നിടുക

ശുദ്ധവായു ലഭിക്കുന്നത്‌ പലര്‍ക്കും ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന്‌ താഴേക്ക്‌ കുനിഞ്ഞ്‌ നന്നായി ശ്വസിക്കുക. അതുപോലെ ഈ പ്രശ്‌നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച്‌ പറയുന്നത്‌ കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്‌നമുണ്ടാക്കും.

7. വസ്ത്രങ്ങള്‍

ഈ പ്രശ്നമുള്ളവര്‍ കാര്‍ യാത്രകളില്‍ കഴിവതും ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കരുത്‌. അയഞ്ഞ വസ്‌ത്രങ്ങളായിരിക്കും യാത്രയ്‌ക്ക്‌ സൗകര്യപ്രദം.

8. പാട്ടുകള്‍, ഇടവേളകള്‍

ഇയര്‍ഫോണിലൂടെ പാട്ട്‌ കേള്‍ക്കുക, എംപി3 പ്ലേയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട്‌ അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും. അതുപോലെ യാത്രക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കുക. പുറത്തേക്കിറങ്ങി കൈയും കാലും നിവര്‍ത്തുക. ബെഞ്ചിലോ മരച്ചുവട്ടിലോ ഇരുന്ന്‌ വായിലൂടെ ആഴത്തില്‍ ശ്വാസം എടുക്കുക. ആയാസം കുറയ്‌ക്കാന്‍ ഇതൊക്കെ സഹായിക്കും.

9. നാരങ്ങയും ഇഞ്ചിയും പിന്നെ പുതിനയും

സാധാരണ ഛര്‍ദ്ദിയ്‌ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന പല മരുന്നുകളും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക്‌ ഫലപ്രദമായി എന്നു വരില്ല. എന്നാല്‍ ഒരു കഷ്‌ണം നാരങ്ങ വലിച്ച്‌ കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്‌.  പരമാവധി ഉപ്പ്‌ രസമുള്ള എന്തെങ്കിലും കഴിക്കുക. കൂടാതെ പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്‌. മറ്റ്‌ മരുന്നകള്‍ക്കുള്ള പാര്‍ശ്വഫലങ്ങള്‍ ഇവയ്‌ക്കുണ്ടാകില്ല. രണ്ട്‌ ഇലകള്‍ ആദ്യം കഴിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കഴിക്കാം.

10. കുട്ടികളെയും ശ്രദ്ധിക്കുക

വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നം ഒഴിവാക്കുന്നതിനു പുറത്തേക്ക്‌ കാണാവുന്ന തരത്തിലുള്ള ഉയര്‍ന്ന സീറ്റ്‌ നല്‍കുക. പുറത്തേക്ക്‌ നോക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കളികളില്‍ ഏര്‍പ്പെടുക. കാറിലിരുന്ന്‌ സിനിമകള്‍ കാണാന്‍ കുട്ടികളെ അനുവദിക്കരുത്‌.

പൂക്കളത്തിലിടം പിടിക്കാൻ കണ്ണൂര്‍ സബ് ജയിലിലെ ചെണ്ടുമല്ലിപ്പൂക്കളും

0

ഓണപ്പൂക്കളത്തിൽ ഇടം പിടിക്കാൻ ഇക്കുറി കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ചെണ്ടുമല്ലികളും എത്തും. സെൻട്രൽ ജയിലിലെ ഒന്നര ഏക്കർ സ്ഥലത്ത് കഴിഞ്ഞ ജൂലൈ മാസത്തിലാണ് 1500 തൈകൾ ജയിൽ അന്തേവാസികൾ നട്ടുപിടിപ്പിച്ചത്. ഓണക്കാലമെത്തിയതോടെ ചെണ്ടുമല്ലികൾ വിപണിയിൽ എത്തിക്കാനാണ് തീരുമാനം.

ചെണ്ടുമല്ലി പൂക്കൾക്കെന്താ സെൻട്രൽ  ജയിൽ കാര്യമെന്നാണോ ചോദിക്കാൻ വരുന്നത്? ഓണക്കാലമൊക്കെയല്ലേ സാറേ, ജയിലും കളറാവട്ടെയെന്നാണ് ഉത്തരം. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തിൽ കൃഷിവകുപ്പിന്റെ എസ്എച്ച്എം പദ്ധതിയിലുൾപ്പെടുത്തിയാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. അങ്ങനെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലൊരു പൂങ്കാവനമായി. 1500 ചെണ്ടുമല്ലി തൈകൾ കഴിഞ്ഞ ജൂണിൽ വിത്തിട്ടു, ജയിൽ അന്തേവാസികളുടെ പരിചരണത്തിൽ പൂത്തുലഞ്ഞു. 

മേൽനോട്ടത്തിന് ജയിൽ ജീവനക്കാരും കൂടെ നിന്നു. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നിർവഹിച്ചു. പൂക്കൾ ഇന്ന് മുതൽ വിപണിയിലെത്തും. ജയിൽ മതിലിനുള്ളിലെ ചെണ്ടുമല്ലി പൂക്കൾ ആകാശം നോക്കി ചിരിച്ചു
ഇക്കുറി ഓണത്തിന് വീട്ടുമുറ്റത്ത് ഞങ്ങളുമെത്തുമെന്ന സന്തോഷത്തിലാണ് ചെണ്ടുമല്ലിപ്പൂക്കൾ. 

ഓണസമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ: 1700 കോടി അനുവദിച്ചു.

0

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക്ഓണം ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി ക്ഷേമ  രണ്ടു ഗഡു  പെൻഷൻ ലഭിക്കും.  ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ്‌ രണ്ട് ഗഡുകൂടി അനുവദിച്ചത്‌.

ബുധനാഴ്‌ച മുതൽ ഇത്‌ ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. അനുവദിച്ച രണ്ടു ഗഡുവിൽ ഒരെണ്ണം കുടിശികയാണ്‌.  പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക്ഓണം ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി ഉത്തരവായി.

2023ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും  ഉത്സവബത്ത ലഭ്യമാക്കണമെന്ന്
അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.

ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി

0

ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി. വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. നിമജ്ജനത്തിനു മുൻപ് വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റേണ്ടതാണ്. നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങളിൽ അപകടകാരിയായ/ മാരകമായ/ വിഷലിപ്തമായ പെയിന്റുകൾ/ ചായങ്ങൾ ഉപയോഗിക്കരുത്. നിറം നൽകുന്നതിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കണം. കിണറുകൾ, തടാകങ്ങൾ, നദികൾ എന്നീ ശുദ്ധ ജലസ്ത്രോതസ്സുകൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിച്ചിട്ടുള്ള കുളങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള പടക്കങ്ങൾ, അധികം പുക പുറന്തള്ളുന്ന പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുത്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.