spot_img
Monday, June 15, 2026
Home Blog Page 33

മോഡലിങ്ങിന്റെ മറവിൽ ലൈംഗിക പീഡനം ; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

0

കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറാണ് പൊലീസിന്‍റെ പിടിയിലായത്. അതിജീവിത നൽകിയ മൊഴിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ അറസ്റ്റ്. കേസിൽ കുറ്റക്കാരായ മൂന്ന് യുവതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്, കേസിൽ നേരത്തെ പിടിയിലായ മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന എബ്രഹാം, ഗുരുവായൂർ സ്വദേശി ടോയ്സി സിന്ദു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവർക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യസൂത്രധാരി അലീന മോഡലുകളെ ദുബൈയിലെത്തിച്ചത്. ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം ചെയ്യുകയും ചെയ്തു. സിന്ധുവാണ് യുവതികളെ ദുബൈയിലെത്തിച്ചത്. ദുബൈയിൽ വെച്ച് യുവതികൾ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളെ ലഹരി നൽകി മയക്കി, ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുൻപിൽ കാഴ്ചവെച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പരാതിക്കാരി പറയുന്നു. കേസിലെ പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചതായാണ് വിവരം.

മദ്യത്തേക്കാൾ മാരകം; കരളിന്‍റെ ആരോഗ്യം തകർക്കുന്ന അഞ്ച് ശീലങ്ങള്‍

0

മദ്യപാനമാണ് കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നത് എന്നാണ് പൊതുവെയുള്ള ധാരണ. കരള്‍ രോഗമുള്ളവരെല്ലാം മദ്യപിക്കുന്നവരാണെന്നുള്ള ധാരണ. എന്നാൽ നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില സാധാരണ വസ്തുക്കൾ മദ്യത്തേക്കാൾ വേഗത്തിലും മാരകമായും കരളിനെ തകരാറിലാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നാം പലപ്പോഴും അവഗണിക്കുന്ന, എന്നാൽ കരളിലെ വിഷാംശം വർധിപ്പിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങൾ ഇവയാണ്.

വേദനസംഹാരികളുടെ അമിതമായ ഉപയോഗം

ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി വേദനസംഹാരികൾ (പാരസെറ്റമോൾ/അസറ്റാമിനോഫെൻ പോലുള്ളവ) കഴിക്കുന്നത് ഗുരുതരമായ കരൾ തകരാറിലേക്ക് നയിക്കാം. കടുത്ത ക്ഷീണം, ഓക്കാനം, മഞ്ഞപ്പിത്തം എന്നിവ ഇതിന്റെ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം.

ഉയർന്ന അളവിലുള്ള പഞ്ചസാരയും ഫ്രക്ടോസും

സോഫ്റ്റ് ഡ്രിങ്കുകൾ, മിഠായികൾ, കേക്കുകൾ, പാക്കേജ്ഡ് ജ്യൂസുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാരയും ഫ്രക്ടോസും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് ഫാറ്റി ലിവർ ഡിസീസിലേക്കും തുടർന്ന് ലിവർ സിറോസിസിലേക്കും വഴിമാറാം.

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയിൽ ഉയർന്ന അളവിൽ ട്രാൻസ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇവ കരളിന് അധിക സമ്മർദം നൽകുകയും കരളിൽ വീക്കവും കൊഴുപ്പും ഉണ്ടാക്കുകയും ചെയ്യുന്നു. സോഫ്റ്റ് ഡ്രിങ്കുകൾ, മിഠായികൾ, കേക്കുകൾ, പാക്കറ്റ് ജ്യൂസുകൾ എന്നിവയെല്ലാം കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

അശാസ്ത്രീയമായ സപ്ലിമെന്റുകളും ഹെർബൽ മരുന്നുകളും

ശരീരം പുഷ്ടിപ്പെടുത്താനുള്ള ചിലതരം ബോഡിബിൽഡിംഗ് സപ്ലിമെന്റുകൾ, സ്റ്റിറോയിഡുകൾ, ഗുണനിലവാരം ഉറപ്പുവരുത്താത്ത ആയുർവേദ/ഹെർബൽ മരുന്നുകള്‍ എന്നിവയിൽ കരളിന് കടുത്ത വിഷാംശമുണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടാകാം.

വൈറൽ അണുബാധകൾ അവഗണിക്കുന്നത്

ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറൽ അണുബാധകൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാതിരുന്നാൽ അത് കരളിന് സ്ഥിരമായ കേടുപാടുകൾ വരുത്തും. വാക്സിനേഷൻ എടുക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, രക്തം സ്വീകരിക്കുമ്പോഴും സൂചികൾ ഉപയോഗിക്കുമ്പോഴും കൃത്യമായ ജാഗ്രത പുലർത്തുക എന്നിവ ഇതിനെ പ്രതിരോധിക്കാൻ അനിവാര്യമാണ്.

മദ്യം കരളിന് ഹാനികരമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല,എന്നാല്‍ വിഷവസ്തുക്കൾ മദ്യക്കുപ്പിയിൽ മാത്രമല്ല, നമ്മുടെ ഭക്ഷണ പ്ലേറ്റിലും മരുന്ന് പെട്ടിയിലുമുണ്ട്. അതിനാൽ, കൃത്യമായ ഭക്ഷണക്രമവും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്ന് ഉപയോഗവും വഴി മാത്രമേ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കൂ.

‘കോക്രോച്ച് ജനതാ പാർട്ടി’ യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചു

0

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം. അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ്-അപ്പ് സന്ദേശത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യയില്‍ അക്കൗണ്ട് മരവിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ബിജെപിയെ പിന്നിലാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പൂട്ടിയത്. 1.65 ലക്ഷത്തിലധികം ഫോളോവേഴ്സായിരുന്നു അക്കൗണ്ടിന് എക്സിൽ ഉണ്ടായിരുന്നത്. ‘CJP_2029’ എന്ന യൂസർനെയിമുള്ള ഈ അക്കൗണ്ടിൽ ‘Account Withheld’ (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്നാണ് കാണിക്കുന്നുത്. ഇതിന് താഴെയായി “നിയമപരമായ ആവശ്യത്തെത്തുടർന്ന് @CJP_2029 ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കൾ ആർടിഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ ‘പാറ്റകളെപ്പോലെ’ ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഇതിനോടുള്ള ഡിജിറ്റൽ പ്രതിഷേധമെന്നോണമാണ് മേയ് 16ന് കോക്രോച്ച് ജനതാ പാർട്ടിക്ക് തുടക്കമിട്ടത്.’മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാഗ്‌ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്

തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ (Cockroaches) ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി). സിജെപിയുടെ ഇൻസ്റ്റാഗ്രാമാം ഫോളോവോഴ്സിൻ്റെ എണ്ണം ഇതുവരെ 13.2 മില്യൺ പിന്നിട്ടു. ഇതോടെ മെയ് 16ന് മാത്രം ആരംഭിച്ച പേജിൻ്റെ ഫോളോവോഴ്സിൻ്റെ എണ്ണം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഔദ്യോഗിക പേജിനെയും മറികടന്നിരുന്നു.മെയ് 21ലെ കണക്കനുസരിച്ച്, ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ @bjp4india-ക്ക് ഏകദേശം 8.7 ദശലക്ഷം (87 ലക്ഷം) ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിൻ്റെ ഔദ്യോഗിക ഹാൻഡിലായ @incindia-ക്ക് ഏകദേശം 13.2 ദശലക്ഷം (1.32 കോടി) ഫോളോവേഴ്സാണുള്ളത്. ആം ആദ്മി പാർട്ടിയുടെ പേജിന് (@aamaadmiparty) ഏകദേശം 1.9 ദശലക്ഷം (19 ലക്ഷം) ഫോളോവേഴ്സാണുള്ളത്.

ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്. ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തെ തള്ളിയ അഭിജീത്, ഒരു പ്രധാനമന്ത്രിയോട് വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും പൗരന്മാരെ പരാദങ്ങളെന്ന് വിളിക്കാൻ ചീഫ് ജസ്റ്റിസിന് അവകാശമില്ലെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരും പാർട്ടിയിൽ ‘അംഗത്വമെടുത്തിട്ടുണ്ട്’. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും എന്നാൽ വ്യവസ്ഥിതിയിലെ പോരായ്മകളെ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുമെന്നുമാണ് ഈ ഡിജിറ്റൽ കൂട്ടായ്മ പ്രഖ്യാപിക്കുന്നത്.

തീർത്തും ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണെങ്കിലും പാർട്ടി മുന്നോട്ട് വെക്കുന്ന അഞ്ചിന മാനിഫെസ്റ്റോ (പ്രകടനപത്രിക) ഗൗരവമേറിയ ചില രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറക്കുന്നുണ്ട്..വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് പ്രതിഫലമായി നൽകരുത്..പാർലമെന്റിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക.പാർട്ടി മാറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുക..വോട്ടർമാരുടെ പേര് അനധികൃതമായി വെട്ടിമാറ്റിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുക..അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുക.

സോഷ്യൽ മീഡിയയിൽ തരംഗമായി ‘പൂക്കി എക്സ്പ്രഷൻ’:ഫിജിനെ നേരിട്ട് കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി

0

യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച പൂക്കി എക്‌സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. ‘പൂക്കി മുഖ്യമന്ത്രി’യെന്ന പേരില്‍ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി ഒരു ചിരി ചിരിച്ചു. ”പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മള്‍ വന്നിരിക്കുന്നത്” എന്ന മറുപടിയും പിന്നാലെ വന്നു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി ഫിജിന്‍ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിന്‍ തലസ്ഥാനംവരെ വന്നത്. ”വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു” -ഫിജിന്‍ പറഞ്ഞു. ആ ഒരു മിനിറ്റ് ദൃശ്യത്തിന് ഫിജിന് സാമൂഹികമാധ്യമങ്ങളില്‍ കിട്ടിയത് 130 ലക്ഷം കാഴ്ചക്കാരെയാണ്. 15 ലക്ഷം ലൈക്ക്. തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധിന്റെ സംഗീതംകൂടി കലര്‍ത്തിയായിരുന്നു റീല്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച നേരിട്ടു കാണുമെന്നും ഫിജിന്‍ പറഞ്ഞു

ഈ ഭാവത്തെ പല സാഹചര്യങ്ങളില്‍ ചേര്‍ത്ത് നിരവധി റീലുകളാണ് പുറത്തിറങ്ങിയത്. ‘വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നല്‍കിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി മകളാണ് വൈറലാവുന്ന വിഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.’ഒരു പയ്യനാണ് എന്നോട് അത് ചോദിച്ചത്. വാത്സല്യം കൊണ്ട് കാണിച്ചതാണ്. അവനോട് എനിക്കൊരു വാത്സല്യം തോന്നി. അപ്പോഴാണ് പേടിക്കേണ്ടെടാ…ശരിയാക്കാമെന്ന മട്ടില്‍ അത് പറഞ്ഞത്. ധൈര്യം ഉണ്ട്. ചെറുപ്പക്കാരുടെ ഇടയിലെ ആഗ്രഹമല്ലേ. വാക്കല്ലേ പറഞ്ഞത് ശരിയാക്കാമെന്ന് പറഞ്ഞു. എന്റെ മോളോട് പറയുന്നതുപോലെ’- വി ഡി സതീശന്‍ വ്യക്തമാക്കി.

രണ്ട് ദിവസത്തെ ഒരു അടിപൊളി ഊട്ടി ട്രിപ്പ് പ്ലാൻ!

0

ഊട്ടിയുടെ കുളിരും പച്ചപ്പും തേടി ഒരു യാത്ര പോയാലോ? ഗൂഡല്ലൂർ വഴിയുള്ള കാടും മലയും നിറഞ്ഞ റൂട്ടിലൂടെ, രണ്ട് ദിവസം കൊണ്ട് ഊട്ടിയും പരിസരങ്ങളും കണ്ടുതീർക്കാൻ പറ്റിയ ഒരു കിടിലൻ ട്രിപ്പ് പ്ലാൻ ഇതാ…

Day 1: ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് (The Scenic Route)
ആദ്യ ദിവസം ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയാണ് പ്രധാനം. ഈ വഴിയിലെ കാഴ്ചകൾ തന്നെയാണ് ഈ ദിവസത്തെ ഏറ്റവും വലിയ ആകർഷണം!

രാവിലെ 8:00 AM –
1. സൂചിപ്പാറ വ്യൂ പോയിന്റ് Needle Rock Viewpoint
തദ്ദേശവാസികൾ  “ഊസിമലൈ” എന്നു വിളിക്കാറുള്ള സൂചിയുടെ ആകൃതിയിലുള്ള ഒരു വലിയ പാറ ഇവിടെയുള്ളതിനാലാണ് ഇതിന് നീഡിൽ റോക്ക് എന്ന പേര് ലഭിച്ചത്. ഇവിടെനിന്നും നോക്കിയാൽ നീലഗിരി കുന്നുകളുടെയും, മുതുമല വന്യജീവി സങ്കേതത്തിന്റെയും, ഗൂഡല്ലൂർ ടൗണിന്റെയും 360 ഡിഗ്രി മനോഹരമായ കാഴ്ച കാണാം. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ കേരളത്തിന്റെ ചില ഭാഗങ്ങളും ഇവിടെ നിന്ന് ദൃശ്യമാകും. പ്രധാന റോഡിൽ നിന്നും ഏകദേശം 1 കിലോമീറ്റർ നടന്നു വേണം മുകളിലെത്താൻ.
റോക്ക് വ്യൂ പോയിൻറ് എത്തുന്നതിന് തൊട്ടു മുമ്പായിട്ട് യൂക്കാലിപ് സ്മരങ്ങളുടെ ഒരു കൂട്ടമുണ്ട് അതുകൂടി ആസ്വദിച്ചു വേണം നിങ്ങൾ റോക്ക് വ്യൂ പോയിന്റിൽ എത്താൻ.
സമയക്രമം (Timings)
സമയം: രാവിലെ 07:00 AM മുതൽ വൈകുന്നേരം 05:00 PM വരെ.

പ്രവേശന ഫീസ് (Entry Fee)
ഒരാൾക്ക്:  ₹30

ഇവിടെ നിന്ന് ഊട്ടിയിലേക്കുള്ള ദൂരം 40 കിലോമീറ്റർ

2. പൈക്കാര ലേക്ക് ബോട്ട് ഹൗസ് – Pykara Lake Boate House

കുന്നുകളാൽ ചുറ്റപ്പെട്ട മനോഹരമായ പൈക്കാരാ തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്. പൈൻ മരക്കാടുകൾക്ക് നടുവിലൂടെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് മികച്ചൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
Timing: രാവിലെ 10:00 AM മുതൽ വൈകുന്നേരം 05:30 PM വരെയാണ്

ബോട്ടിംഗ് നിരക്കുകൾ (Boating Charges)
പൈക്കാരാ തടാകത്തിൽ പെഡൽ ബോട്ടുകൾ ലഭ്യമല്ല. ഇവിടെ മോട്ടോർ ബോട്ടുകളും സ്പീഡ് ബോട്ടുകളും മാത്രമേയുള്ളൂ. ഈ നിരക്കുകൾ ഒരാൾക്കായുള്ളതല്ല, മറിച്ച് ഒരു ബോട്ടിന് മൊത്തത്തിലുള്ളതാണ്:

2 സീറ്റുള്ള സ്പീഡ് ബോട്ട് (Speed Boat):
നിരക്ക്: ₹1,000
സമയം: 10 മിനിറ്റ് (കൂടുതൽ വേഗതയും ആവേശവും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യം).
8 സീറ്റുള്ള മോട്ടോർ ബോട്ട് (Motor Boat):
നിരക്ക്: ₹1,000 വരെ
സമയം: 20 മിനിറ്റ് (ചെറിയ കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും നല്ലത്).
10 സീറ്റുള്ള മോട്ടോർ ബോട്ട് (Motor Boat):
നിരക്ക്: ₹1,200 വരെ
സമയം: 20 മിനിറ്റ്.
15 സീറ്റുള്ള മോട്ടോർ ബോട്ട് (Motor Boat):
നിരക്ക്: ₹1,650 വരെ
സമയം: 20 മിനിറ്റ് (വലിയ ഗ്രൂപ്പുകൾക്ക് ഏറ്റവും ലാഭകരം).

സീസൺ സമയങ്ങളിൽ (പ്രത്യേകിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലും വാരാന്ത്യങ്ങളിലും) ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അതിനാൽ രാവിലെ തന്നെ എത്തുവാൻ ശ്രദ്ധിക്കുക. സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കാൻ മറക്കരുത്.

3. പൈക്കാര വെള്ളച്ചാട്ടം – Pykara Water falls

പൈക്കാരാ നദിയിലെ ജലം പാറക്കെട്ടുകളിലൂടെ തട്ടുകളായി ഒഴുകിയിറങ്ങുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണിത്. പൈൻ മരക്കാടുകൾക്കും പച്ചപ്പിനും നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കുന്നതിനായി വനംവകുപ്പ് ഇവിടെ പ്രത്യേക വ്യൂ പോയിന്റുകളും ബാരിക്കേഡുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വെള്ളത്തിൽ ഇറങ്ങാൻ അനുവാദമില്ല.
മെയിൻ റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഏകദേശം 1 കിലോമീറ്റർ   നടന്നു വേണം വെള്ളച്ചാട്ടത്തിനരികിൽ എത്തുവാൻ (നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വനംവകുപ്പിന്റെ ബാറ്ററി കാർ സൗകര്യവും ലഭ്യമാണ്).

Timings : രാവിലെ 08:30 AM മുതൽ വൈകുന്നേരം 05:30 PM വരെ
Entry Fee:  ₹20

ഇനി മുന്നോട്ട് പോകുമ്പോൾ പൈൻ ഫോറസ്റ്റ് (Pine Forest), കാമരാജ് സാഗർ ഡാം, എല്ലാം ഉണ്ട് സമയക്കുറവ് കാരണം ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.

4. 9th മൈൽ ഷൂട്ടിംഗ് മേട് – 9th Mile Shooting Medu
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുൽമേടുകളും (Shola grasslands) ചുറ്റുമുള്ള നീലഗിരി മലനിരകളുടെ 360-ഡിഗ്രി കാഴ്ച്ചയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

Timing : 8:00 മുതൽ വൈകിട്ട് 6:00 വരെ

Entry Fee : ₹30

ഇവിടെനിന്ന് നേരെ പോകുന്നത് ഊട്ടി ടൗണിലേക്ക് അവിടെ  ഇന്നത്തെ ദിവസം ഒരു ഗാർഡൻ എക്സ്പ്ലോറിംഗ് ആണ് ഉദ്ദേശിക്കുന്നത് മൂന്ന് ഗാർഡൻ നമ്മൾ കൊടുത്തിട്ടുണ്ട്. ഏതാണ് വേണ്ടെതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

5. ബോട്ടാണിക്കൽ ഗാർഡൻ/ റോസ് ഗാർഡൻ/ കർണാടക ഗാർഡൻ
1. ബോട്ടാണിക്കൽ ഗാർഡൻ / Botanical Garden
ഏകദേശം 55 ഏക്കറിലായി പരന്നുകിടക്കുന്ന ഈ ഗാർഡനിൽ ആയിരക്കണക്കിന് ഇനത്തിൽപ്പെട്ട വിദേശ-സ്വദേശി സസ്യങ്ങളും, അപൂർവ്വ വൃക്ഷങ്ങളും, മനോഹരമായ പുൽത്തകിടികളും കാണാം. ഇവിടുത്തെ പ്രധാന ആകർഷണം 20 ദശലക്ഷം വർഷം പഴക്കമുള്ള ഒരു മരത്തിന്റെ ഫോസിൽ (Fossilized Tree Trunk) ആണ്. കൂടാതെ ഇറ്റാലിയൻ ഗാർഡൻ, ഫേൺ ഹൗസ്, ഓർക്കിഡ് ഹൗസ് എന്നിവയും ഇവിടെയുണ്ട്. എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രശസ്തമായ ഊട്ടി ഫ്ലവർ ഷോ (Ooty Flower Show) ഇവിടെയാണ് സംഘടിപ്പിക്കാറുള്ളത്.

Timing : രാവിലെ 07:00 AM മുതൽ
വൈകുന്നേരം 06:30 PM വരെ.

Entry Fee
മുതിർന്നവർക്ക് (Adults): ₹50
കുട്ടികൾക്ക് (Children – 5 to 10 years): ₹30

2. റോസ് ഗാർഡൻ / Rose Garden

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനുകളിൽ ഒന്നാണിത്. എൽക് ഹിൽസ് (Elk Hill) കുന്നിൻചെരുവിൽ തട്ടുകളായി (Terrace farming രീതിയിൽ) അഞ്ച് ഏക്കറിലധികം സ്ഥലത്താണ് ഈ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ 4000-ത്തിലധികം ഇനങ്ങളിലായി ലക്ഷക്കണക്കിന് റോസാച്ചെടികൾ കാണാം. കറുത്ത റോസ്, പച്ച റോസ് എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. കുന്നിൻമുകളിൽ നിന്നുള്ള ഊട്ടി ടൗണിന്റെ കാഴ്‌ചയും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.
ഊട്ടി ടൗണിൽ നിന്നും 2 കിലോമീറ്റർ

Timing : രാവിലെ 07:30 AM മുതൽ വൈകുന്നേരം 06:30 PM

Entry Fee :
മുതിർന്നവർക്ക് (Adults): ₹50 ( Rose show സമയത്ത് ടിക്കറ്റ് നിരക്കിൽ മാറ്റം വരാം)
കുട്ടികൾക്ക് (Children): ₹30
റോസാപ്പൂക്കൾ പൂർണ്ണമായും വിരിഞ്ഞു നിൽക്കുന്ന മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്താണ് ഇവിടുത്തെ പ്രശസ്തമായ ‘റോസ് ഷോ’ (Rose Show) നടക്കാറുള്ളത്.

ഊട്ടി ടൗണിൽ നിന്നും 2 കിലോമീറ്റർ

3. കർണാടക ഗാർഡൻ/ Karnataka Garden

കർണാടക സർക്കാരിന്റെ  Horticulture Department ഊട്ടിയിൽ നിർമ്മിച്ച ഒരു ആധുനിക ഉദ്യാനമാണിത്. ഏകദേശം 38 ഏക്കറിലായി പരന്നുകിടക്കുന്ന ഈ ഗാർഡൻ ഊട്ടിയിലെ മറ്റ് ഗാർഡനുകളെ അപേക്ഷിച്ച് വിസ്താരമേറിയതും മനോഹരമായി രൂപകൽപ്പന ചെയ്തതുമാണ്. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ താഴെ പറയുന്നവയാണ്:
മനോഹരമായ പുൽത്തകിടികളും വലിയ കൊട്ടാര സദൃശ്യമായ ഗ്ലാസ് ഹൗസും (Glass House),ഇറ്റാലിയൻ ഗാർഡൻ, മേസ് ഗാർഡൻ (Maze Garden), ടോപ്പിയറി ഗാർഡൻ (വിവിധ മൃഗങ്ങളുടെ ആകൃതിയിൽ വെട്ടിനിർത്തിയ ചെടികൾ).

Timings: രാവിലെ 07:00 AM മുതൽ വൈകുന്നേരം 07:00 PM വരെ.

Entry Fee
മുതിർന്നവർക്ക് (Adults): ₹100

ഇത്രയും സ്ത്ഥലങ്ങൾ ആണ് ഡേ വണ്ണിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ  വരുത്താവുന്നതാണ് ഇനിയും നിങ്ങൾക്ക് സമയമുണ്ട് എങ്കിൽ അല്ലെങ്കിൽ ഇതിലെ ഏതെങ്കിലും സ്ഥലം സ്കിപ്പ് ചെയ്ത് വേറെ സ്ഥലം കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദൊഡ്ഡപേട്ട പീക്കും ടീം ഫാക്ടറിയും ഉൾപ്പെടുത്താവുന്നതാണ്.

——————

Day 2 – Conoor – Kotagiri – Kodanad (ഊട്ടിയുടെ തിരക്കിൽ നിന്ന് മനോഹരമായ തേയിലത്തോട്ടങ്ങളിലേക്ക്)
ഡേ ടു നമ്മൾ സ്റ്റാർട്ട് ചെയ്യുന്നത് ഊട്ടിയിൽ നിന്നാണ് അവസാനിക്കുന്നത് കൂനൂർ വഴി- കൊത്തഗിരി -കോടനാട് ആണ്. എവിടെ നിന്ന് മേട്ടുപ്പാളയം കോയമ്പത്തൂർ പാലക്കാട് വഴി നിങ്ങൾക്ക് നാട്ടിലേക്ക് വരാവുന്നതാണ് അല്ലായെങ്കിൽ നിങ്ങൾക്ക് ഈ ഒരു പ്ലാൻ റിവേഴ്സ് പിടിക്കാവുന്നതാണ് ആദ്യം കോടനാട് കണ്ടതിനു ശേഷം ബാക്കിയുള്ള സ്ഥലങ്ങളെല്ലാം കണ്ട് ഊട്ടി ടൗണിൽ തിരിച്ചെത്തി അവിടെ നിന്ന് ഗൂഡല്ലൂർ വഴി നാട്ടിലേക്ക് തിരിച്ചു വരാവുന്നതാണ്. അപ്പൊ യാത്ര ആരംഭിക്കാം..

1. കുനൂർ Conoor

ഊട്ടിയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുട്ടി ഹിൽ സ്റ്റേഷനാണ് കൂനൂർ. ഊട്ടിയെ അപേക്ഷിച്ച് തിരക്കും ബഹളങ്ങളും വളരെ കുറഞ്ഞ, ശാന്തമായ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന ആകർഷണം.കണ്ണ് എത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ച പരവതാനി വിരിച്ചതുപോലെയുള്ള തേയിലത്തോട്ടങ്ങളാണ് കൂനൂരിന്റെ ഭംഗി.

2. മദ്രാസ് റെജിമെന്റ് (The Madras Regiment).

ഇന്ത്യൻ കരസേനയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ റെജിമെന്റുകളിൽ ഒന്നാണ് മദ്രാസ് റെജിമെന്റ് (The Madras Regiment). തമിഴ്‌നാട്ടിലെ ഊട്ടിക്ക് അടുത്തുള്ള വെല്ലിംഗ്ടണിലാണ് (Wellington) ഈ റെജിമെന്റിന്റെ ആസ്ഥാനം (Regimental Centre) സ്ഥിതി ചെയ്യുന്നത്. ഊട്ടി, കൂനൂർ യാത്രകളിൽ ചരിത്രവും ദേശഭക്തിയും തുടിക്കുന്ന ഈ പ്രദേശം സഞ്ചാരികൾക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.

ഇവിടെ കാണേണ്ട സ്ഥലങ്ങൾ

1. മദ്രാസ് റെജിമെന്റ് മ്യൂസിയം The Madras Regiment Museum
  
സൈന്യത്തിന്റെ ചരിത്രം, അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, യുദ്ധത്തിൽ പിടിച്ചെടുത്ത വസ്തുക്കൾ, മെഡലുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്ന മനോഹരമായ മ്യൂസിയം.

സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, വീണ്ടും ഉച്ചയ്ക്ക് ശേഷം 3:00 മുതൽ വൈകുന്നേരം 5:00 വരെ.
പ്രവേശനം: ചില പ്രത്യേക ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ട്. മ്യൂസിയം സന്ദർശിക്കാൻ ചെറിയൊരു എൻട്രി ഫീ ഉണ്ടായിരിക്കും.

2. സിംസ് പാർക്ക് (Sim’s Park)
നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ്വ ഇനം സസ്യങ്ങളും മരങ്ങളും നിറഞ്ഞ മനോഹരമായ ഒരു ബൊട്ടാണിക്കൽ ഗാർഡൻ.
പ്രത്യേകതകൾ: ലാൻഡ്‌സ്‌കേപ്പ് ഗാർഡൻ, റോസ് ഗാർഡൻ, ചെറിയൊരു തടാകത്തിലെ ബോട്ടിംഗ്.

സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ
എൻട്രി ഫീ: മുതിർന്നവർക്ക് ₹30, കുട്ടികൾക്ക് ₹15.

3. വെല്ലിംഗ്ടൺ ലേക്ക് (Wellington Lake)
മിലിട്ടറി ഏരിയയ്ക്ക് കീഴിൽ അതീവ ഭംഗിയോടെയും വൃത്തിയോടെയും പരിപാലിക്കുന്ന ഒരു ശാന്തമായ തടാകം.
പ്രത്യേകതകൾ: ബോട്ടാണിക്കൽ ഗാർഡൻ പോലെ മനോഹരമായ പുൽത്തകിടിയും, കുട്ടികൾക്കായുള്ള പാർക്കും, ബോട്ടിംഗ് സൗകര്യവും ഇവിടെയുണ്ട്. ഊട്ടിയിലെ തടാകങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണ്.
സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ
എൻട്രി ഫീ: ₹20 (ബോട്ടിംഗിന് പ്രത്യേക ചാർജ്)

ശ്രദ്ധിക്കുക: ഇതൊരു മിലിട്ടറി കന്റോൺമെന്റ് ഏരിയ ആയതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്. ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും കർശനമായ നിരോധനമുണ്ട്. സൈനികരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

മദ്രാസ് റെജിമെൻ്റിലെ ഇത്രയും സ്ഥലങ്ങൾ കണ്ടതിനുശേഷം അടുത്ത സ്ത്ഥലങ്ങളിലേക്ക് പോകാം. പോകുന്ന വഴിക്ക് മനോഹരമായ തേയില തോട്ടങ്ങളും അതിനുള്ളിൽ കാട്ടി( indian Gaur ) മ്ലാവ് എന്നീ മൃഗങ്ങളെയും കാണാൻ സാധിക്കും ഇവിടെയെല്ലാം നിർത്തി ഭംഗി ആസ്വദിച്ചതിനുശേഷം നമുക്ക് മുന്നോട്ടു പോകാം

3. ലാംബ്സ് റോക്ക് (Lamb’s Rock)

കോയമ്പത്തൂർ സമതലങ്ങളുടെയും പച്ചപ്പുനിറഞ്ഞ താഴ്‌വരകളുടെയും അതിശയകരമായ ഒരു വ്യൂ ഇവിടെ നിന്ന് ലഭിക്കും. ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടം.
പ്രത്യേകതകൾ: മനോഹരമായ കാടും കാട്ടുപാതകളും, പുകമഞ്ഞ് നിറഞ്ഞ വ്യൂ പോയിന്റ്.

സമയം: രാവിലെ 8:30 മുതൽ വൈകുന്നേരം 6:00 വരെ
എൻട്രി ഫീ: ₹10 (ക്യാമറയ്ക്ക് പ്രത്യേക ഫീസുണ്ട്)

4. ഡോൾഫിൻസ് നോസ് (Dolphin’s Nose)

ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ള ഒരു കൂറ്റൻ പാറക്കെട്ടാണിത്. ഇവിടെ നിന്നാൽ വിസ്മയിപ്പിക്കുന്ന കാതറിൻ വെള്ളച്ചാട്ടത്തിന്റെ (Catherine Falls) ദൂരക്കാഴ്ച്ച കാണാം.
പ്രത്യേകതകൾ: ഹെയർപിൻ റോഡുകളിലൂടെയുള്ള യാത്ര, വലിയ താഴ്‌വരകളുടെ 180 ഡിഗ്രി വ്യൂ.
സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ
എൻട്രി ഫീ: ₹15

ഇത്രയും സ്ഥലങ്ങൾ കണ്ടു നിങ്ങൾക്ക് ഇനിയും  സമയമുണ്ട് എങ്കിൽ നമുക്ക് നേരെ പോകാം കൊത്തഗിരി വഴി മനോഹരമായ തേയില തോട്ടങ്ങൾക്ക് നടുവിലൂടെ കോടനാട് വ്യൂ പോയിൻറ് കാണാൻ പോകാം.
കോത്തഗിരി’ (Kotagiri)
ഊട്ടിയെക്കാൾ ശാന്തവും എന്നാൽ അതിനേക്കാൾ മനോഹരവുമായ ഒരു ഹിൽ സ്റ്റേഷൻ. ഇതു വഴിയാണ് നമ്മൾ കോടനാട് പോകേണ്ടത്.

5. കോടനാട് വ്യൂ പോയിൻറ്  Kodanad view point

ഊട്ടി യാത്രകളിൽ അധികമാരും എത്താറില്ലാത്ത, എന്നാൽ കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടമാകുന്ന മനോഹരമായിട്ടുള്ള ഒരു സ്ഥലമാണിത്. പച്ച പുതച്ച മലനിരകളും കണ്ണ് എത്താ ദൂരത്തോളം പരന്നു കിടക്കുന്ന തമിഴ്‌നാട്-കർണാടക അതിർത്തിയിലെ താഴ്‌വരകളും ഇവിടെ നിന്ന് കാണാം.
ഊട്ടിയിൽ നിന്നുള്ള ദൂരം: ഏകദേശം 44 കി.മീ (കോത്തഗിരി ടൗണിൽ നിന്ന് 18 കി.മീ)
രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ.
എൻട്രി ഫീ: ഒരാൾക്ക് ₹20  (പാർക്കിംഗിന് പ്രത്യേക ചാർജ്ജ്).

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റും ബംഗ്ലാവും ഇതിനടുത്ത്  തന്നെയാണ് അകത്തേക്ക് പ്രവേശനം ഉണ്ടാവില്ല പുറത്തുനിന്ന് നമുക്ക് കാണാം.

Tips : പ്ലാസ്റ്റിക് നിരോധനം: ഊട്ടിയിൽ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് സ്റ്റീൽ കുപ്പികൾ കരുതുക.  plastic. ഒരു ലിറ്റർ 2 ലിറ്റർ എന്നീ സാധാരണ വാട്ടർ ബോട്ടിലുകൾ അനുവദിക്കുന്നതല്ല.
കടപ്പാട് :ടെക് ട്രാവൽ ഫൈസൽ

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

0

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെപ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ . ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ ശ്രദ്ധേയനായി.

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 29നാണ് നയപ്രഖ്യാപന പ്രസംഗം.തിങ്കളാഴ്ചയാണ് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അണിയറ നീക്കങ്ങള്‍ക്കുമൊടുവില്‍ വി ഡി സതീശന്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂര്‍ണ വകുപ്പുവിഭജനം ഇന്നലെയാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്.

പുതുപ്പാടിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്

0

പുതുപ്പാടിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്കാണ് വെട്ടേറ്റത്. വാക്കത്തി കൊണ്ടുള്ള വെട്ടിൽ തലയ്ക്ക് പരിക്കേറ്റു. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരം. ജോലി കഴിഞ്ഞ് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഷിജിയെ ഭർത്താവ് ആക്രമിച്ചത്.ബിജു വീട്ടിലെ സ്ഥിരം പ്രശ്നക്കാരനാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെയും മദ്യപിച്ച് ബഹളം വച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷിജിയുടെ മൊഴിയെടുത്ത ശേഷം ബിജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുക 35 വകുപ്പുകള്‍

0

തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ കയ്യാളുക പൊതുഭരണം, ധനകാര്യം അടക്കം 35 വകുപ്പുകള്‍. നിയമം, തുറമുഖം, ആസൂത്രണം, ലോട്ടറി, ശാസ്ത്ര സാങ്കേതികം, എയര്‍പോര്‍ട്‌സ്, മെട്രോ റെയില്‍, റെയില്‍വേ, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്, പോസ്റ്റ് ആന്റ് ടെലഗ്രാഫ്‌സ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, നുവാല്‍സ് തുടങ്ങി 35 വകുപ്പുകളാണ് വിഡി സതീശന്‍ കൈകാര്യം ചെയ്യുക.

മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലന്‍സ് എന്നിവയ്ക്ക് പുറമേ മൂന്നു വകുപ്പുകളുടെ കൂടി ചുമതലയുണ്ട്. കയര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ്, ജയില്‍ എന്നീ വകുപ്പുകളാണ് ചെന്നിത്തലയ്ക്കുള്ളത്. മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് അഞ്ചു വകുപ്പുകളുടെ ചുമതല കൂടിയുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്റ്റാര്‍ട്ട് അപ്, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സ് വകുപ്പുകളാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.

കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫിന് മൂന്നു വകുപ്പുകളുടെ അധിക ചുമതലയുണ്ട്. പാര്‍ലമെന്ററി കാര്യം, പരിസ്ഥിതി, അനര്‍ട്ട് എന്നീ വകുപ്പുകളാണ് സണ്ണി ജോസഫ് കൈകാര്യം ചെയ്യുക. ആരോഗ്യ-കുടുംബക്ഷേമ വകുപ്പുകള്‍ക്ക് പുറമെ, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ഇന്‍ഡിജീനിയസ് മെഡിസിന്‍, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, ഭക്ഷ്യസുരക്ഷ, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതല കെ മുരളീധരനാണ്.

ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിന് കാര്‍ഷിക, ഫിഷറീസ്, വെറ്ററിനറി സര്‍വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, എന്‍സിസി, അസാപ് തുടങ്ങിയവയുടെ ചുമതലയുണ്ട്. പൊതു വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന് സാക്ഷരത, ഹജ്ജ് തീര്‍ത്ഥാടനം, വഖഫ്, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകളുടെ കൂടി ചുമതലയുണ്ട്. മുഖ്യമന്ത്രി വിഡി സതീശന്‍ 35 വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, കഴിഞ്ഞ ഇടതുസര്‍ക്കാരിലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം അടക്കം 28 വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സ‌ർക്കാർ, മഞ്ഞകുറ്റികൾ നീക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി

0

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിഷൻ 2031 നടപ്പിലാക്കും. 100 ദിവസത്തെ കർമ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്കാരം ശുപാർശ സമർപ്പിക്കാൻ സമിതി നിർമിക്കും. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴിയും പരിഗണനയിലുണ്ട്.

ജെൻസിയെ കയ്യിലെടുത്ത ‘പൂക്കി എക്സ്പ്രഷൻ’, വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ

0

തിരുവനന്തപുരം: ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ മറുപടിക്കിടെയാണ് വൈറൽ എക്സ്പ്രഷൻ വന്നത്. ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്, അപ്പോൾ ഒരു കുസൃതിയിൽ ചിരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായതെന്ന് മുഖ്യമന്ത്രി പറയുന്നു.

‘ഞാനൊരു വാത്സല്യം കൊണ്ട് കാണിച്ചതാണ് സത്യത്തിൽ. ചോദിച്ച പയ്യന്‍റെ ഫെയ്സും, അപ്പിയറൻസും കണ്ടപ്പോൾ ഉള്ളിൽ ഒരു വാത്സല്യം തോന്നി. പേടിക്കെണ്ടാ, നമുക്ക് ശരിയാക്കാം, ധൈര്യമായിട്ടിരിക്ക് എന്ന രൂപത്തിൽ ഒന്ന് ചിരിച്ചതാണ്. ചെറുപ്പക്കാരുടെ ഒരു ആഗ്രഹമല്ലേ. പിന്നെ ഞാൻ പറഞ്ഞു, വാക്കല്ലേ പറഞ്ഞത്, അത് നമുക്ക് ശരിയാക്കിയെടുക്കാം എന്ന്. ആ പയ്യന്‍റെ മുഖം കണ്ടപ്പോൾ പിള്ളേരോടും, മോളോടും കാണിക്കുന്നത് പോലെ കാണിച്ചെന്നെ ഒള്ളു, ഇന്നലെ രാത്രിയൊക്കെ പൂക്കി റീലുകൾ മോളാണ് കൊണ്ടു വന്ന് കാണിച്ചത്- ചിരിയോടെ വിഡി സതീശൻ പറയുന്നു. മുഖ്യമന്ത്രിയുടെ ചിരിയും എക്സ്പ്രഷനും ഉൾപ്പെടുത്തി നിരവധി റീൽസും വീഡിയോകളുമാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.