താമരശ്ശേരിയില്‍ വീണ്ടും ജ്വല്ലറി മോഷണം. പൂട്ടു പൊളിച്ച് അകത്തുകടന്ന മോഷ്ട്ടാക്കള്‍ക്ക് പക്ഷേ ജ്വല്ലറിയിലെ ലോക്കർ പൊളിക്കാനായില്ല. തുടർന്ന് അര കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.താമരശ്ശേരി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ജ്വല്ലറിയുടെ ചുവര് തുരന്ന് നേരത്തെ മോഷണം നടന്നിരുന്നു. ലോക്കര്‍ പൊളിച്ച് അമ്പത്തഞ്ച് പവന്‍ സ്വർണമാണ് അന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. ഈ കവര്‍ച്ച നടന്ന ജ്വല്ലറിയുടെ 700 മീറ്ററോളം അകലെ മാത്രമാണ് വീണ്ടും സമാന രീതിയിലുള്ള മോഷണം നടന്നിരിക്കുന്നത്. സിയ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അര കിലോ വെള്ളിയുമായി കടന്നുകളഞ്ഞു. ജ്വല്ലറിയിലെ ലോക്കര്‍ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ലോക്കര്‍ പൊളിക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ വന്‍ മോഷണം നടക്കുമായിരുന്നു. കഴിഞ്ഞ ദിവസംജ്ല രാത്രിയായിരുന്നു സംഭവം. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങി. വിരലടയാള വിദ്ഗദര്‍, ഡോഗ് സ്ക്വാഡ് തുടങ്ങിയവ പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഒന്നിലേറെ മോഷ്ടാക്കള്‍ ഉണ്ടെന്നാണ് നിഗമനം. പരാതിക്കാരുടെ മൊഴികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരി ജ്വല്ലറിയില്‍ നിന്നും അമ്പത്തഞ്ച് പവന്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പ്രതികളെയും പൊലീസ് പിടികൂടിയരുന്നു. ഈ സംഭവത്തില്‍ നാല്‍പതു പവനോളം സ്വര്‍ണ്ണം പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഭിത്തി തുരന്ന് അകത്തുകയറി സിസി ടിവികളില്‍ പെയിന്റ് സ്പ്രേ ചെയ്തായിരുന്നു അന്നത്തെ മോഷണം.
‘ഒമറിക്കയ്ക്കെതിരെ കേസ് നൽകിയത് ഞാനല്ല, സത്യം പുറത്തുവരും’: ഏയ്ഞ്ചലിന്‍ മരിയ
സംവിധായകൻ ഒമർ ലുലിവിന് എതിരെ പരാതി നൽകിയ യുവനടി താൻ അല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന്‍ മരിയ. സിനിമാ രംഗത്ത് ഉൾപ്പടെ ഉള്ളവർ ഇതേക്കുറിച്ച് തന്നോട് ചോദിക്കുന്നുണ്ടെന്നും ദയവ് ചെയ്ത് അതുമായി തന്നെ ബന്ധപ്പെടുത്തരുതെന്നും മുൻ ബിഗ് ബോസ് താരം കൂടിയായ ഏയ്ഞ്ചലിന്‍ പറയുന്നു. ഒമറിന് എതിരെ ഉള്ളത് കള്ളക്കേസ് ആണെന്നും സത്യം എന്തായാലും പുറത്തുവരുമെന്നും ഏയ്ഞ്ചലിന്‍ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
ഏയ്ഞ്ചലിന്‍ മരിയയുടെ വാക്കുകൾ
കുറച്ച് ദിവസമായി എനിക്ക് നിരന്തരം കോളുകൾ വരുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലും വാട്സപ്പിലും മെസേജുകൾ വരുന്നുണ്ട്. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത യുവ നടി ഞാനാണോ എന്നാണ് ഇവരുടെ എല്ലാം ചോദ്യം. എന്തു കൊണ്ടാണ് എന്നെ പറയാൻ കാരണം എന്ന് ഞാൻ തിരിച്ച് ചോദിക്കുകയാണ്. കേസ് കൊടുത്ത നടി നല്ല സമയം സിനിമയിൽ വർക്ക് ചെയ്ത ആളാണ്. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്ന് പറഞ്ഞു. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത നടി ഞാൻ അല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് സ്നേഹവും ബഹമാനവും മാത്രമാണ്. എനിക്കൊരു നല്ല സിനിമാ സംവിധായകൻ എന്നതിന് ഉപരി നല്ലൊരു സുഹൃത്ത് കൂടിയാണ് ഇക്ക. ഈ ഒരു ചോദ്യം ചോദിച്ച് ആരും എന്നെ മേസേജ് അയക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി എനിക്ക് അത് ബുദ്ധിമുട്ട് ആണ്. ഈ സംഭവത്തിന് പിന്നിൽ പല സത്യാവസ്ഥകളും ഉണ്ട്. പിന്നെ ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനെ അല്ല. പുള്ളിയെ എനിക്ക് മൂന്ന് നാല് വർഷത്തോളം പരിചയമുണ്ട്. വ്യക്തിപരമായി എനിക്ക് പുള്ളിയെ അറിയാം. ഒരു വല്യേട്ടൻ കുഞ്ഞനുജത്തി ബന്ധം പോലെയാണത്. ആ പരാതിയിൽ പറയുന്നത് പോലൊരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു കള്ള കേസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളും ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ പറ്റില്ല. സത്യം എന്തായാലും പുറത്തുവരും.
ഫിഫ്റ്റി- ഫിഫ്റ്റി FF-97 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-97 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.
എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം [1 Crore] FF 472138
സമാശ്വാസ സമ്മാനം (.8,000/-)
FA 472138
FB 472138
FC 472138
FD 472138
FE 472138
FG 472138
FH 472138
FJ 472138
FK 472138
FL 472138
FM 472138
രണ്ടാം സമ്മാനം (Rs.10,00,000/-)
FF 601325
മൂന്നാം സമ്മാനം (Rs.5,000/-)
1674 2305 3097 3518 4236 4551 5989 6428 6701 6913 7105 7210 7342 7636 7847 7859 8131 8424 8973 9066 9737 9743 9960
നാലാം സമ്മാനം (Rs.2,000/-)
0294 0371 0419 0802 4927 5732 5965 6939 7402 7848 8640 9162
അഞ്ചാം സമ്മാനം (Rs.1,000/-) 0215 0648 0895 1288 2029 2713 2942 3001 3330 3633 5140 5473 5584 6009 6107 6413 6489 7177 7222 8465 8912 9197 9317 9965
ആറാം സമ്മാനം (Rs.500/-) 0034 0162 0256 0282 0290 0325 0341 0350 0364 0462 0531 0595 0775 1053 1090 1112 1146 1161 1354 1565 1768 1881 1970 1981 2119 2189 2208 2377 2390 2448 2463 2819 2925 2992 3048 3131 3176 3288 3315 3511 3525 3720 3765 3975 4050 4223 4259 4325 4371 4438 4758 4896 4898 5061 5475 5503 5537 5809 5824 5862 5985 6138 6168 6293 6549 6574 6651 7010 7242 7314 7457 7526 7553 7701 7795 7824 7881 8135 8197 8200 8203 8304 8517 8539 8857 8976 9052 9117 9171 9212 9214 9286 9449 9509 9513 9799
ഏഴാം സമ്മാനം Rs.100/- 0093 0257 0391 0966 1078 1094 1270 1296 1371 1381 1467 1491 1572 1896 1962 2088 2163 2364 2500 2585 2672 2750 2817 2853 3038 3047 3112 3158 3195 3220 3235 3410 3477 3519 3554 3590 3645 3673 3735 3886 3928 4010 4188 4197 4217 4260 4300 4382 4384 4450 4679 4712 4726 4836 4843 4907 5158 5241 5254 5379 5420 5500 5521 5532 5544 5545 5598 5632 5645 5917 5993 6078 6094 6233 6379 6386 6398 6475 6553 6655 6711 7036 7040 7181 7240 7330 7432 7520 7638 7816 7880 7895 7944 7969 7984 7988 8037 8039 8040 8103 8165 8315 8337 8380 8497 8654 8662 8793 8831 8885 8951 9035 9073 9150 9170 9277 9354 9400 9612 9660 9761 9767 9788 9829 9914 9938
ഇന്നത്തെ വില നിലവാരം
കറൻസി വിനിമയ നിരക്കുകൾ
𝟏 സൗദി റിയാൽ :22:26
𝟐 യു.എ.ഇ ദിർഹം :22:73
𝟑 ഖത്തർ റിയാൽ :22:92
𝟒 ഒമാൻ റിയാൽ:216:82
𝟓 ബഹ്‌റൈൻ ദിനാർ:221:41
𝟔 കുവൈറ്റ് ദിനാർ: 272:44
𝟕 മലേഷ്യൻ റിങ്കറ്റ് : 17:76
𝟖 യൂറോ :90:80
𝟗 അമേരിക്കൻ ഡോളർ :83:47
𝟏𝟎 ഇസ്രായേൽ ഷേകേൽ :22:60
𝟏𝟏 ഓസ്‌ട്രേലിയൻ ഡോളർ: 55:58
𝟏𝟐 ബ്രിട്ടീഷ് പൗണ്ട് : 106:61
𝟏𝟑 തുർക്കിഷ് ലിറ:02:56
𝟏𝟒 സിങ്കപ്പൂർ ഡോളർ:62:00
𝟏𝟓 ചൈന യുവാൻ :11:53
സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില
സ്വർണ്ണം ഒരു പവൻ :53,280രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,660രൂപ
വെള്ളി ഒരു കിലോ :96:200രൂപ
വെള്ളി ഒരു ഗ്രാം 96:20രൂപ
തങ്കം :10ഗ്രാം 72:650
പെട്രോൾ & ഡീസൽ വില
𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43
𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90
𝟑. കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77
𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09
𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64
𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18
𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72
𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72
𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63
𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62
𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15
𝟏𝟐.ചെന്നൈ
പെട്രോൾ: 100:98 ഡീസൽ: 92.56
𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93
𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76
Update Time 10:05 AM
ഹാസ്യതാരം കൊല്ലം സുധിയുടെ ഓർമകൾക്ക് ഒരു വയസ്
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം കൊല്ലം സുധിയുടെ ഓർമകൾക്ക് ഒരു വയസ്. നികത്താനാകാത്തതാണ് കൊല്ലം സുധിയുടെ വിയോഗം. കൊടുങ്ങല്ലുരിനടുത്ത് കയ്പമംഗലത്ത് നടന്ന വാഹനാപകടം സുധിയുടെ ജീവൻ കവരുകയായിരുന്നു.
കോഴിക്കോട് വടകരയിൽ ട്വന്‍റിഫോർ കണട്ക്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു കൊല്ലം സുധിയുടെ ജീവൻ കവർന്ന വാഹനാപകടം സംഭവിച്ചത്. സിനിമകളിലും, ടെലിവിഷൻ, സ്റ്റേജ് ഷോകളിലുമായി നിറഞ്ഞു നിന്ന കലാജീവിതമായിരുന്നു സുധിയുടേത്. നിമിഷ നേരം കൊണ്ട് വേദികളിൽ ചിരിയുടെ പൂക്കാലം തീർത്ത അതുല്യ പ്രതിഭ. കൃത്രിമ സംഭാഷണങ്ങളുടെ മേമ്പൊടികൾ ആവശ്യമില്ലായിരുന്നു സുധിക്ക്. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള കൗണ്ടറുകൾ കൊല്ലം സുധിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.
സുധിയെ ഓർത്തെടുക്കുമ്പോൾ ഒരു ചെറു ചിരി പ്രേക്ഷകരിൽ വിടരുക സ്വഭാവികമാണ്. കഥാപാത്രങ്ങളിൽ ഹാസ്യത്തെ അത്രത്തോളം സന്നിവേശിപ്പിച്ച പ്രതിഭയായിരുന്നു സുധി. സ്റ്റേജ് ഷോകളിലൂടെ കലാരംഗത്തെത്തിയ സുധി, ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ സിനിമകളിലും നർമ്മത്തിന്റെ പകർന്നാട്ടം നടത്തി. കലാ ലോകത്ത് ഏറെ ദൂരം താണ്ടാൻ ഉണ്ടായിരുന്നു സുധിക്ക്. അപ്രതീക്ഷിത വിയോഗം ഇന്നും ഉൾക്കൊള്ളാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. ഓർത്തുവയ്ക്കാനും പൊട്ടി ചിരിക്കാനും കുറേ നല്ല കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് സുധി മടങ്ങി. ഓർമകൾക്ക് മരണമില്ല.
പരിഹസിച്ചവർക്ക് മുൻപിലൂടെ വയനാടും റായ്ബറേലിയും പിടിച്ചടക്കി രാഹുൽഗാന്ധി.
രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ ‘പപ്പു’ എന്ന് വിളിച്ച് പരിഹസിച്ചവർക്ക് മുൻപിലൂടെ വയനാടും റായ്ബറേലിയും പിടിച്ചടക്കി ലോകസഭയിലേക്ക് നടന്നു കയറുകയാണ് രാഹുൽഗാന്ധി. കഴിഞ്ഞ തവണ അമേഠിയിൽ പരാജയം രുചിച്ച രാഹുൽ ഇത്തവണ മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പൻ ഭൂരിപക്ഷമാണ് നേടിയത്. മോദി വരാണസിയിൽ നേടിയ ഭൂരിപക്ഷത്തിന്‍റെ ഇരട്ടിയോളമാണ് രാഹുൽഗാന്ധി വയനാട്ടിലും റായ്ബറേലിയും സ്വന്തമാക്കിയത് എന്നത് ദേശീയ ശ്രദ്ധനേടി. മോദിക്ക് വരാണസിയിൽ ഒന്നര ലക്ഷത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. എന്നാൽ, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു.
2024 ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും അവസാന ഫലങ്ങൾ പുറത്തുവരുമ്പോൾ ലീഡ് നില ഇങ്ങനെയാണ്, വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് 6,47,445 വോട്ട് ലഭിച്ചു. 3,64,422 വോട്ടിന്‍റെ ലീഡും. എൽഡിഎഫ് സ്ഥാനാർഥി ആനി രാജ 2,83,023 വോട്ട് നേടി. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 1,41,045 വോട്ടോടെ മൂന്നാം സ്ഥാനത്താണ്. അതേസമയം, 7,000 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. ഇന്ത്യയുടെ ജനഹൃദയങ്ങള്‍ തേടി ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ജോഡോ യാത്രയിലൂടെ അദ്ദേഹം തന്‍റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചിരിക്കുന്നുവെന്നതിന്‍റെ പ്രതിഫലനമാണ് 2024 ലെ ‘ഇന്ത്യാ മുന്നണി’ വിജയം.
ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ മണ്ഡലമാണെങ്കിലും ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ യുഡിഎഫിന്‍റെ ഉറച്ച കോട്ടയെന്ന വിശേഷണം സ്വന്തമാക്കിയ വയനാട്ടിൽ മത്സരിച്ചപ്പോൾ രാഹുലിന് വമ്പൻ ഭൂരിപക്ഷമാണ് നേടാനായത്. അതേസമയം ഇത്തവണ ഗാന്ധി കുടുംബത്തിന്‍റെ കുടുംബ മണ്ഡലം എന്ന വിശേഷണമുള്ള റായ്ബറേലിയും രാഹുലിനെ നിരാശനാക്കിയില്ല.
നിലവിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും 2019 -ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വെള്ളാപ്പള്ളി നേടിയതിനേക്കാൾ വോട്ട് ഉയർത്താൻ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് സാധിച്ചു. 2019 ല്‍ തുഷാർ വെള്ളാപ്പള്ളി നേടിയതിനെക്കാള്‍ 62,229 വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കെ സുരേന്ദ്രന് കഴിഞ്ഞു. അതേസമയം 2019 -ലെ സിപിഐ സ്ഥാനാർത്ഥിയുടെ വോട്ടിനേക്കാൾ പിന്നിലാണ് സിപിഐ ദേശീയ നേതാവ് കൂടിയായ ആനി രാജ.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളും വയനാട് ജില്ല പൂർണമായും ഉൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉൾപ്പെടുന്നു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് സ്ഥാനാർഥി എംഐ ഷാനവാസാണ് വയനാട്ടിൽ ജയിച്ചത്. 20,870 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഷാനവാസിന് അന്ന് ഉണ്ടായിരുന്നത്. 3,77,035 വോട്ടുകൾ നേടിയായിരുന്നു വിജയം. വയനാട് മണ്ഡലം രൂപംകൊണ്ട് ആദ്യ തെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥി എം ഐ ഷാനവാസിനായിരുന്നു വിജയം. റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ വിജയം, 1,53,439 വോട്ടിന്‍റെ വമ്പൻ ഭൂരിപക്ഷം. അന്ന് എന്‍സിപി സ്ഥാനാര്‍ഥിയായെത്തിയ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന് 99,663 വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചത്.
ലോക് സഭ ഇലക്ഷൻ ലീഡ് നോട്ടത്തിൽ
മണ്ഡലം>പാർട്ടി>ലീഡ്
തൃശൂർ എൻ.ഡി.എ 73,954
ആലത്തൂർ എൽ.ഡി.എഫ് 22,000
പാലക്കാട് യു.ഡി.എഫ് 75,274
പൊന്നാനി യു.ഡി.എഫ് 2,34,563
മലപ്പുറം യു.ഡി.എഫ് 2,98,759
കോഴിക്കോട് യു.ഡി.എഫ് 1,45,724
വയനാട് യു.ഡി.എഫ് 3,64,422
വടകര യു.ഡി.എഫ് 1,14,940
കണ്ണൂർ യു.ഡി.എഫ് 1,12,575
കാസർകോട് യു.ഡി.എഫ് 77,504
തിരുവനന്തപുരം യു.ഡി.എഫ് 16,077
ആറ്റിങ്ങൽ യു.ഡി.എഫ് 1708
കൊല്ലം യു.ഡി.എഫ് 1,48,655
പത്തനംതിട്ട യു.ഡി.എഫ് 66,064
മാവേലിക്കര യു.ഡി.എഫ് 9,501
ആലപ്പുഴ യു.ഡി.എഫ് 63,513
കോട്ടയം യു.ഡി.എഫ് 87,464
ഇടുക്കി യു.ഡി.എഫ് 1,33,727
എറണാകുളം യു.ഡി.എഫ് 2,50,385
ചാലക്കുടി യു.ഡി.എഫ് 63.769
ലോക് സഭ ഇലക്ഷൻ ഫലസൂചന-സമയം :02.00pm
കേരളം –
യുഡിഎഫ്: 18
എൽഡിഎഫ്: 01
എൻ ഡി എ : 01
ദേശീയം:
എൻ ഡി എ :290
ഇന്ത്യ: 235
മറ്റുള്ളവ: 18
വയനാട്
രാഹുൽഗാന്ധി (IND):567586
ആനിരാജ (CPI):254585
കെ.സുരേന്ദ്രൻ(BJP):132149
ലോക് സഭ ഇലക്ഷൻ ഫലസൂചന-സമയം :05.15pm
കേരളം –
യുഡിഎഫ്: 18
എൽഡിഎഫ്: 01
എൻ ഡി എ : 01
ദേശീയം:
എൻ ഡി എ :295
ഇന്ത്യ: 231
മറ്റുള്ളവ: 17
വയനാട്
രാഹുൽഗാന്ധി (IND):552130
ആനിരാജ (CPI):247481
കെ.സുരേന്ദ്രൻ(BJP):129267
ലോക് സഭ ഇലക്ഷൻ ഫലസൂചന-സമയം :01.15pm
കേരളം –
യുഡിഎഫ്: 17
എൽഡിഎഫ്: 01
എൻ ഡി എ : 02
ദേശീയം:
എൻ ഡി എ :289
ഇന്ത്യ: 236
മറ്റുള്ളവ: 18
വയനാട്
രാഹുൽഗാന്ധി (IND):458028
ആനിരാജ (CPI):209036
കെ.സുരേന്ദ്രൻ(BJP):112192



