spot_img
Tuesday, July 7, 2026
Home Blog Page 355

കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നാളെ  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 09-06-2024ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.  ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.  

വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

0

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ മെറ്റ. വാട്‌സ്ആപ്പ് ബിസിനസ് ആപ്പില്‍ ഇനി മുതല്‍ മെറ്റ വെരിഫൈഡ് ബാഡ്‌ജുകള്‍ ലഭിക്കും എന്നതാണ് പുതിയ പ്രത്യേകത. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന വാര്‍ഷിക ബിസിനസ് യോഗത്തില്‍ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.  

മെറ്റയുടെ വെരിഫൈഡ് ബാഡ്‌ജുകള്‍ വാട്‌സ്‌ആപ്പ് ബിസിനസിലേക്കും വരികയാണ്. ഇന്ത്യക്ക് പുറമെ ബ്രസീല്‍, ഇന്തോനേഷ്യ, കൊളംബിയ എന്നിവിടങ്ങളിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. മെറ്റയുമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്‌ജ് ദൃശ്യമാവുക. ഇത്തരം വെരിഫൈഡ് ബിസിനസ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വിശ്വാസ്യത കൂട്ടും എന്നാണ് മെറ്റയുടെ കണക്കുകൂട്ടല്‍. മെറ്റയുടെ മറ്റ് ഉല്‍പന്നങ്ങളായ ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണുന്നതുപോലെ ബ്ലൂ ടിക്കും മെറ്റ വെരിഫൈഡ് എന്ന എഴുത്തും വാട്‌സ്‌ആപ്പ് ബിസിനസ് പേജുകളിലും ചാനലുകളിലും ദൃശ്യമാകും. ജീവനക്കാരുടെ എല്ലാ വാട്‌സ്ആപ്പിലും വെരിഫൈഡ് ബിസിനസ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും എന്നതും സവിശേഷതയാണ്. 

വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളുടെ വിശ്വാസ്യത മെറ്റ കുറേക്കാലമായി നേരിടുന്ന പ്രായോഗിക പ്രശ്‌നമാണ്. വെരിഫൈഡ് അക്കൗണ്ടുകള്‍ വരുന്നതോടെ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ ബിസിനസ് വര്‍ധിപ്പിക്കാനായേക്കും എന്ന കണക്കുകൂട്ടലുമുണ്ട്. ഉപഭോക്താക്കള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ സഹായകമാകുന്ന എഐ ടൂളുകളും വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളില്‍ വരും. ഇതിനായുള്ള സാങ്കേതിക പരിശ്രമങ്ങളിലാണ് മെറ്റ ഇപ്പോള്‍. 

ടിപ്പർ ലോറി : ഗതാഗത നിരോധനം

0

വയനാട് ജില്ലയിൽ സ്കൂൾ – കോളേജ് പ്രവൃത്തി ദിവസങ്ങളിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിന് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ 5.30 വരെയും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ ഡോ. രേണു രാജ് ഉത്തരവിട്ടു. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ്.

നൊച്ചാട് അനു കൊലക്കേസ്: കുറ്റപത്രം നല്‍കി; പ്രതിയുടെ ഭാര്യ രണ്ടാം പ്രതി; കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകൾ

0


കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പേരാമ്പ്ര പൊലീസ്. 5000 പേജുള്ള കുറ്റപത്രം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്. കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിൽ മുജീബ് റഹ്മാൻ്റെ ഭാര്യയാണ് കേസിൽ രണ്ടാം പ്രതി. 2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടർപട്ടിക പുതുക്കൽ തുടങ്ങി

0

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

        ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.

ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7)    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാവുന്നതാണ്.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ.

ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ അപേക്ഷകളിലും ആക്ഷേപങ്ങളിലും സ്വീകരിക്കുന്ന നടപടിക്കെതിരെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണവകുപ്പ്  ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹകരിച്ച എല്ലാവർക്കും നന്ദി-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

0

സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് നടപടികൾ വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യപ്രക്രിയയുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്രവും നീതിപൂർവവുമായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനായത് സന്തോഷകരമാണ്. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടപടികൾ പൂർത്തിയായത്. ഈ ബൃഹദ്പ്രക്രിയയോട് സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് ജില്ലാതലത്തിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിച്ച ജില്ലാ കളക്ടർമാർ, അവരുടെ കീഴിൽ പ്രവർത്തിച്ച ജീവനക്കാർ എന്നിവർക്കും സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ച എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും സേനാംഗങ്ങൾക്കും സംസ്ഥാനസർക്കാരിനും രാഷ്ട്രീയകക്ഷി നേതാക്കൾക്കും അവരുടെ പ്രവർത്തകർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നന്ദി അറിയിച്ചു.

        രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാവുക എന്ന ലക്ഷ്യത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും തിരഞ്ഞെടുപ്പ് നടപടികളിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്ത പൊതുജനങ്ങളാണ് ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. യുവവോട്ടർമാരുടെയും വനിതവോട്ടർമാരുടെയും വർധിച്ച പങ്കാളിത്തം ഇക്കുറിയുണ്ടായി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തിയും വിജയവും ജനകീയ പങ്കാളിത്തമാണ്. മികച്ച വോട്ടിംഗ് ശതമാനത്തിലേക്ക് എത്താനായതും ഇതുകാരണമാണ്.

അച്ചടി, ദൃശ്യമാധ്യമ സുഹൃത്തുക്കളുടെ സഹകരണവും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അഭിഭാജ്യഘടകമായിരുന്നു. സമയാസമയങ്ങളിൽ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കാനും വ്യാജപ്രചാരണങ്ങൾ തടയാനും മാധ്യമങ്ങൾ നൽകിയ സഹകരണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയ്ക്കുള്ള നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ അഡീ. സി.ഇ.ഒ മാർ മുതലുള്ള മുഴുവൻ ജീവനക്കാരും തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ പ്രതിബദ്ധതയോടെ ഒരൊറ്റ സംഘമായി പ്രവർത്തിച്ചുവെന്നും ഇത് അതീവ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ്- KN 525 ലേട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

1st Price – Rs. 80,00,000/- PV 203578 (KANNUR)

Consolation Prize – Rs. 8,000/-

PN 203578  PO 203578

PP 203578  PR 203578

PS 203578  PT 203578

PU 203578  PW 203578

PX 203578  PY 203578  PZ 203578

2nd Price – Rs. 10,00,000/-PU 186650 (KOZHIKKODE)

3rd Price – Rs. 1,00,000/-

PN 456389

PO 946847

PP 558927

PR 254203

PS 570850

PT 267033

PU 656246

PV 662810

PW 600035

PX 179802

PY 823956

PZ 505216

 4th Price – Rs. 5,000/- 0225  1078  1247  1951  2125  2889  3604  4074  4260  5868  6388  6871  7690  7705  8160  8199  8652  9915

5th Price – Rs. 1,000/- 0189  0428  0482  0845  0852  0899  2102  2120  2303  2557  2924  3021  3048  3231  3829  3920  4759  4919  5083  5498  5526  5570  5585  6128  6631  6883  7011  7519  7652  8487  9133  9190  9902  9987 

6th Price – Rs. 5,00/- 0127  0250  0642  0837  1114  1154  1277  1450  1475  1983  2145  2307  2352  2388  2661  3112  3327  3510  3523  3576  3579  3923  3956  4015  4027  4279  4327  4496  4510  4592  4660  4816  4983  5071  5169  5688  5941  5994  6019  6041  6087  6144  6472  6504  6639  6676  6716  6823  7140  7193  7495  7620  7628  7660  7686  7891  7932  7946  8004  8081  8152  8197  8327  8342  8410  8460  8584  8780  8831  8834  8914  8948  8967  9058  9174  9216  9357  9481  9697  9930

7th Price – Rs. 100/- 0039  0103  0315  0348  0394  0459  0592  0666  0758  0819  0841  0923  0929  1027  1168  1250  1359  2104  2133  2169  2213  2223  2296  2305  2374  2390  2391  2451  2480  2509  2583  2634  2743  2862  2868  2879  2940  3005  3007  3102  3119  3126  3319  3375  3407  3703  3711  3749  3931  4156  4234  4455  4462  4491  4507  4708  4906  4914  4941  5063  5149  5173  5303  5710  6038  6129  6132  6163  6237  6279  6453  6664  6687  6723  6735  6776  6792  6967  6969  7116  7203  7255  7300  7457  7590  7707  7777  7778  7854  7895  7927  7948  8094  8100  8116  8126  8258  8316  8323  8325  8496  8561  8592  8622  8663  8730  8781  8939  8940  8944  9019  9032  9101  9111  9152  9235  9454  9537  9564  9652  9782  9837  9892  9922  9947  9957

‘സഞ്ജു ടെക്കിയുടെ കാര്‍ രജിസ്‌ട്രേഷൻ റദ്ദാക്കും, ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യും’; സർക്കാർ കോടതിയിൽ

0

കൊച്ചി: കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം. 

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിം​ഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കീശയിലിരുന്ന സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് തുടയിലും കൈക്കും പൊള്ളലേറ്റു

0

കാസര്‍കോട്: കാസർകോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിൻ്റെ തുടയിലും കൈയ്യിും പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോൺ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.

MORNING UPDATE:മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ബത്തേരിയിൽ വാഹനങ്ങളുടെ കൂട്ടയിടി

0

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ  വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്. 

സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തിൽ പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആംബുലൻസിലുണ്ടായിരുന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസ് കെഎസ്ഇബി പോസ്റ്റിൽ ഇടിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.