spot_img
Saturday, July 4, 2026
Home Blog Page 403

രേഖകളെല്ലാം കയ്യിലുണ്ടോ? രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും; നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം

0

രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പക്കലുള്ള കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നല്‍കി. രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിക്കുന്നത്.

ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി. 

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സാമൂഹ്യ മാധ്യമ ഇടപെടലുകളിൽ നടപടി; പ്രത്യേക പൊലീസ്‌ സംഘം

0

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാൻ പൊലീസ്‌ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സാമൂഹ്യ മാധ്യമ ഇടപെടലുകളിൽ പൊലീസ്‌ നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് രൂപം നൽകി.

മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പോസ്റ്റുകളും കമന്റുകളും ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വാട്സാപ്പിൽ വിവരമറിയിക്കാം. 9497942700 (സൈബർ ഹെഡ്ക്വാർട്ടേഴ്സ്), 9497942701 (തിരുവനന്തപുരം സിറ്റി ), 9497942715 (തിരുവനന്തപുരം റൂറൽ ), 9497942702 (കൊല്ലം സിറ്റി ), 9497942716 (കൊല്ലം റൂറൽ ), 9497942703 (പത്തനംതിട്ട), 9497942704 (ആലപ്പുഴ),  9497942705 (കോട്ടയം),  9497942706 (ഇടുക്കി),  9497942707 (കൊച്ചി),  9497942717 (എറണാകുളം റൂറൽ),  9497942708 (തൃശ്ശൂർ സിറ്റി), 9497942718 (തൃശ്ശൂർ റൂറൽ),  9497942709 (പാലക്കാട്), 9497942710 (മലപ്പുറം), 9497942711 (കോഴിക്കോട് സിറ്റി), 9497942719 (കോഴിക്കോട് റൂറൽ), 9497942712 (വയനാട്), 9497942713 (കണ്ണൂർ സിറ്റി),  9497942720 (കണ്ണൂർ റൂറൽ),  9497942714 (കാസർകോഡ്),  9497942721 (തിരുവനന്തപുരം റേഞ്ച്), 9497942722 (എറണാകുളം റേഞ്ച്),  9497942723 (തൃശ്ശൂർ റേഞ്ച്),  9497942724 (കണ്ണൂർ റേഞ്ച്).

വന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍; നീനുവും സംഘവും ഒടുവില്‍ പിടിയില്‍

0

ആലപ്പുഴ: ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ് വീട്ടില്‍ നീനു വര്‍ഗീസ് (28), പാലയാട് മുണ്ടുപറമ്പില്‍ വീട്ടില്‍ മാത്യു (26), കൂത്തുപറമ്പ് നെഹല മഹല്‍ വീട്ടില്‍ സഹല്‍ (19) എന്നിവരാണ് പിടിയിലായത്. 

മൂന്നു പേര്‍ അടങ്ങിയ സംഘം 2.15 ലക്ഷം രൂപയാണ് മുഹമ്മ സ്വദേശിയില്‍ നിന്നും പല തവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് പണം അക്കൗണ്ടില്‍ എത്തുമ്പോള്‍ അക്കൗണ്ട് ഉടമക്ക് ചെറിയ ശതമാനം തുക നല്‍കി പിന്‍വലിച്ചെടുക്കുകയായിരുന്നു പതിവ്. ലക്ഷക്കണക്കിന് രൂപയാണ് പരിചയക്കാരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു

ഈ കേസിലെ ഒന്നാം പ്രതി വിജയനെ ഒരാഴ്ച മുന്‍പ് കണ്ണൂര്‍ ഭാഗത്തു നിന്നും പിടികൂടിയിരുന്നു. മുഹമ്മ എസ് എച്ച് ഒ വിജയന്‍ കെ എസ്, എസ് ഐ മനോജ് കൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ കൃഷ്ണ കുമാര്‍, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണൂരില്‍ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

0

അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ കോക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പേരുടെ നില ഗുരുതരമാണ്.വൈകിട്ട് അഞ്ച് മണിയോടെ മാങ്കുളം ആനക്കുളം റോഡില്‍ കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവില്‍ നിന്നും വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. 50 അടി താഴ്ച്ചയിലേക്കാണ് മറി‍ഞ്ഞത്. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എല്ലാവരെയും പുറത്തെത്തിക്കാന‍് അരമണിക്കൂറെടുത്തു.

ഉടന്‍ തന്നെ 30 കിലോ മീറ്റര്‍ അകലെയുള്ള അടിമാലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് ഒരാളും എത്തിയ ശേഷം രണ്ട്‍ പേരും മരിച്ചു. തേനി ചിന്നമന്നൂര്‍ സ്വദേശി ഗുണശേഖരന്‍ (70), തേനി സ്വദേശി അഭിനവിന്‍റെ മകന്‍ തന്‍വിക് (1), ഈറോഡ് സ്വദേശി പികെ സേതു എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായരുന്ന ബാക്കി 11 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെയാണ് തേനിയില്‍ നിന്നും ഇവര്‍ വിനോദസഞ്ചാരം തുടങ്ങിയത്. മാങ്കുളം ആനക്കുളത്തെത്തുകായയിരുന്നു ലക്ഷ്യം. ഡ്രൈവര്‍ക്ക് വഴി പരിചയമില്ലാത്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

HEALTH TIPS:മലബന്ധം അലട്ടുന്നുണ്ടോ? ഈ മൂന്ന് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി, പരിഹരിക്കാം…

0

മലബന്ധം പലരുടെയും ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടാകാം.  മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകും. ചില രോഗങ്ങളുടെ ലക്ഷണമായി മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. ചിലരില്‍ മാനസിക സമ്മര്‍ദ്ദം മൂലവും മലബന്ധം ഉണ്ടാകാം. നിങ്ങളില്‍ മലബന്ധം ഉണ്ടാകാനുള്ള കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. 

മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്… 

വെള്ളം ധാരാളം കുടിക്കുക. കാരണം ചിലരില്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം നിർജ്ജലീകരണം ഉണ്ടാകാം. ഇതാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. പ്രത്യേകിച്ച് ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കാനും ശ്രമിക്കുക.  

രണ്ട്… 

പതിവ് ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, മലബന്ധം തടയുന്നതിനും മികച്ചതാണ്. കാരണം ശരീരം ഒട്ടും അനങ്ങാതിരിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും കാരണമായേക്കാം. അതിനാല്‍  20 മിനിറ്റ് ദിവസേന നടക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിച്ചേക്കാം. 

മൂന്ന്… 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷ്യ നാരുകള്‍ അടങ്ങിയവ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി പഴങ്ങളും പച്ചക്കറികളും മുഴു ധാന്യങ്ങളും പയർവർഗങ്ങളും ബീൻസും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ഭക്ഷണ നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കേരളസന്ദർശനം

0

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ കേരളസന്ദർശനത്തിൽ പാലക്കാട് അദ്ദേഹത്തിന് ആവേശോജ്വലമായ സ്വീകരണം നൽകി . കോയമ്പത്തൂർ നിന്നും രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ മോദി പിന്നീട് റോഡ് മാർഗം കോട്ട മൈതാനത്ത് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാലക്കാട് റോഡ് ഷോ‌ ആരംഭിച്ചു. പാലക്കാട് ലോക്സഭാ മണ്ഡലം എ‍ൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ട് ആഭ്യർത്ഥിക്കാനാണ് മോദി ഇപ്പോൾ പാലക്കാട് എത്തിയിരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനു വേണ്ടിയും അദ്ദേഹം വോട്ട് അഭ്യർത്ഥിക്കും. ഇരുവരും പ്രധാനമന്ത്രിക്ക് ഒപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ ഉണ്ട്.

കഴിഞ്ഞ 77 ദിവസത്തിനിടെ മോദിയുടെ അഞ്ചാം കേരള സന്ദർശനമാണിത്. ജനുവരി 3 നാണ് മോദി ഈ വർഷം ആദ്യമായി കേരളത്തിൽ എത്തിയത്. അന്ന് തൃശൂരിൽ സ്ത്രീ ശക്തി മോദിക്ക് ഒപ്പം എന്ന സമ്മേളനത്തിൽ പങ്കെടുത്തു. പിന്നീട് ജനുവരി 16 ന് കൊച്ചിയിൽ എത്തി. പിറ്റേന്ന് നടന്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുവായൂരിലെത്തി. അന്ന് തന്നെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് ബിജെപിയുടെ പദയാത്ര സമാപന യോഗം ഉദ്‌ഘാടനം ചെയ്തു .മാർച്ച് 15ന് പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ശേഷമാണ് ഇപ്പോള്‍ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. പാലക്കാട് റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സേലത്തേക്ക് പോകും.

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ പുതിയ നിബന്ധന കൊണ്ടുവന്ന് ട്രായ്; നിയന്ത്രണം വരുന്നത് തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ട്

0

മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന മൊബൈൽ നമ്പ‍ർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത് അനുസരിച്ച് ഒരു സിം മാറ്റിയിട്ടാൽ (Swapped or replaced) ഏഴ് ദിവസത്തേക്ക് ആ കണക്ഷൻ മറ്റൊരു സേവന ദാതാവിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കില്ല. 

രാജ്യത്ത് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം നിലവിൽ വന്ന ശേഷം കൊണ്ടുവരുന്ന ഒൻപതാമത്തെ ഭേദഗതിയാണ് ഇപ്പോഴത്തേത്. മൊബൈൽ സിം കാർഡ് വഴി നടക്കുന്ന തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഏറ്റവും പുതിയ ഈ നിബന്ധന. വരുന്ന ജൂലൈ മാസം ഒന്നാം തീയ്യതി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഏഴ് ദിവസത്തിനുള്ളിൽ സിം കാർഡ് ഫോണിൽ നിന്ന് മാറ്റിയിട്ടിട്ടുണ്ടെന്ന് ടെലികോം കമ്പനിക്ക് ബോധ്യപ്പെട്ടാൽ യുനീക് പോർട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കപ്പെടും.

ടെലികമ്മ്യൂണിക്കേഷൻ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (ഒൻപതാം ഭേദഗതി) റെഗുലേഷൻ 2024 എന്ന പേരിൽ കഴി‌ഞ്ഞാഴ്ചയാണ് ട്രായ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്. ഒരു ഉപഭോക്താവ് തന്റെ സിം കാർഡ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഫോണിൽ മാറ്റിയിട്ടിട്ടുണ്ടെങ്കിൽ ആ സിം കാർഡ് മറ്റൊരു സേവന ദാതാവിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കില്ല. സിം മാറ്റിയാൽ ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ പോർട്ടിങ് സാധ്യമാവൂ എന്ന് അർത്ഥം. സിം ഉപയോഗിച്ചും സിം പോർട്ട് ചെയ്തും നടത്തുന്ന തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് ട്രായ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

ഉപഭോക്താവ് സിം കാർഡ് പോർട്ട് ചെയ്യാനായി യൂനീക് പോർട്ടിങ് കോഡ് ആവശ്യപ്പെട്ട് സേവനദാതാവിന് എസ്എംഎസ് അയച്ചാൽ ആ ആവശ്യം നിരസിക്കാനുള്ള ഒരു കാരണം കൂടിയായി ഇപ്പോഴത്തെ നിബന്ധന കണക്കാക്കപ്പെടും. പരിശോധനയിൽ ഏഴ് ദിവസത്തിനകം സിം മാറ്റിയിട്ടിട്ടുള്ളതായി സേവനദാതാവ് കണ്ടെത്തുകയാണെങ്കിൽ പോർട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കും. 2009ലാണ് രാജ്യത്ത് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം കൊണ്ടുവന്നത്.

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അപേക്ഷിക്കാം

0

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അപേക്ഷിക്കാം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 25-നു രാത്രി 12 വരെ അപേക്ഷിക്കാം. ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത. നേരത്തേ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാണു പരിഗണിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവനുവദിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍.വി.എസ്.പി. പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍പ്പട്ടികയിലെ തിരുത്തലുകള്‍, മരിച്ചവരെ ഒഴിവാക്കല്‍, താമസസ്ഥലം മാറ്റല്‍ തുടങ്ങിയവയ്ക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചു.

ആരാധക ആവേശം അതിരുകടന്നു; തിരുവനന്തപുരത്ത് വിജയ്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നു

0

തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. വിജയ് നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്നലെ വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ഇതിന് മുന്നോടിയായി സംവിധായകന്‍ വെങ്കട് പ്രഭു ലൊക്കേഷന്‍ സന്ദര്‍ശനത്തിനായി നേരത്തെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. 14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു. 

മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ഗോട്ട്.  

‘ഓനെ തൂക്കിക്കൊല്ലണം; അന്നു ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു’: പീഡനത്തിനിരയായ വയോധിക

0

മുക്കം : പേരാമ്പ്ര അനു കൊലപാതകത്തിൽ പ്രതികരണവുമായി ഈ കേസിലെ പ്രതി മുജീബ് മുൻപ് ലൈംഗികമായി പീഡ‍ിപ്പിച്ച വയോധിക രംഗത്ത്. അന്നു പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ പേരാമ്പ്ര നൊച്ചാട് സ്വദേശിനി കുറുങ്കുടി മീത്തൽ അനു കൊല്ലപ്പെടില്ലായിരുന്നെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറഞ്ഞു. പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍ ആണ് മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു.

2020 ജൂലൈയിലാണ് മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം മുജീബ് പണം കവര്‍ന്നത്. മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് , ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവരുകയായിരുന്നു. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍ വച്ച് പിടിയിലായി. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി മുജീബിന് ജാമ്യം അനുവദിച്ചു.

സമാനമായ കുറ്റകൃത്യമാണ് ഈ മാസം 11നു പേരാമ്പ്രയിലും നടന്നത്. ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നു നടന്നു പോവുകയായിരുന്ന അനുവിനെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം.

അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെൽമറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാൻ മടിച്ച യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന് പൊലീസ് കരുതുന്നു.

തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.