spot_img
Thursday, July 2, 2026
Home Blog Page 423

7,55,43,965 രൂപയുടെ 9 വമ്പൻ പദ്ധതികൾ! വേറെ ലെവലാവാൻ കേരളം

0

കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി.

തിരുവനന്തപുരം: കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.

കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സര്‍ക്കാരിന്‍റെ നയത്തോടു ചേരുന്ന പദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്.

വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സാധ്യമാക്കുന്ന ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസന സാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളുടെ ആധുനികവത്കരണത്തിലൂടെ ഇവിടങ്ങളിലേക്ക് സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്ക് പാറപ്രം റെഗുലേറ്റര്‍-കം-ബ്രിഡ്ജ് (99,21,324 രൂപ), തലശ്ശേരി ഫോര്‍ട്ട് വാക്ക് (99,99,999 രൂപ) എന്നിവ കണ്ണൂര്‍ ജില്ലയില്‍ പദ്ധതിയുടെ ഭാഗമാകും. നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി (72,32,600 രൂപ), സര്‍ഗാലയ ഇന്‍റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭാഗമായുള്ള ഫള്‍ക്രം സാന്‍ഡ് ബാങ്ക് (60,00,000 രൂപ), കോഴിക്കോട് നഗരത്തിലെ അന്‍സാരി പാര്‍ക്ക് നവീകരണം (99,99,999 രൂപ), കടലുണ്ടിയിലെ കാവുംകുളം കുളത്തിന്‍റെ സൗന്ദര്യവത്കരണം (99,16,324 രൂപ), കൊയിലാണ്ടിയിലെ അകലാപ്പുഴ ബോട്ട് ജെട്ടി നവീകരണം(49,74,719) എന്നിവയാണ് കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. പാലക്കാട് വാടിക-ശിലാ വാടിക ഉദ്യാനം (75,00,000 രൂപ), തൃശൂരിലെ നെഹ്റു പാര്‍ക്ക് നവീകരണം (99,99,000) എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

0

നീതി വൈകിപ്പിച്ചു നീതി നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; വ്യവസായ, ഉത്പാദന, തൊഴില്‍ രംഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം.

കൊച്ചി : സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിൽ നടന്ന നവകേരള സ്ത്രീ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന് തന്നെ പുതുമയായ നവകേരള സദസിൽ വൻ സ്ത്രീ പങ്കാളിത്തമാണുണ്ടായത്. അതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാത സദസിൽ അതിനിർണായകമായ ഒട്ടേറെ നിർദേശങ്ങളും നവകേരള സങ്കൽപ്പങ്ങളും പ്രതീക്ഷകളും ഉയർന്നുവന്നു. ഇതേ തുടർന്നാണ് വിവിധ വിഭാഗങ്ങളെ പ്രത്യേകമായി കണ്ട് സംവദിക്കാൻ തീരുമാനിച്ചത്.

കേരള സമൂഹത്തില്‍ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്. ഭാവി കേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. അതുകൊണ്ടാണ് നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഇപ്രകാരമൊരു മുഖാമുഖം പരിപാടി സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതാണ് അതിന് പ്രധാന കാരണം. കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്നത് തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ- സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. കേരളം നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങൾ അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് തുടര്‍ച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തില്‍ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലൊഴികെ മറ്റെല്ലാ മേഖലകളിലും പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകളില്‍ 64 ശതമാനവും മെഡിക്കല്‍, അനുബന്ധ ശാസ്ത്രങ്ങളില്‍ 81 ശതമാനവും പ്രവേശനം നേടുന്നത് പെണ്‍കുട്ടികളാണ്. പ്രൊഫഷണല്‍ യോഗ്യത, ഉന്നതവിദ്യാഭ്യാസം എന്നിവ നേടിയവരുടെ പട്ടികയിലും കേരളത്തിലെ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍.

എല്ലാക്കാലത്തും ഇതായിരുന്നില്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ. ഒരുകാലത്ത് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും, അവിടെ നിന്ന് തൊഴിലിടങ്ങളിലേക്കും അതിനൊക്കെ മുമ്പ് പാടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങളിലേക്കും ഒക്കെ നയിച്ചതിനു പിന്നില്‍ പ്രക്ഷോഭങ്ങളുടെ ഒരു വലിയ ചരിത്രമുണ്ട്. ഒരുകാലത്ത് വിദ്യാഭ്യാസത്തിനോ, തൊഴിലിനോ ഉള്ള അവകാശമില്ലാതെ, വീട്ടിനുള്ളില്‍ പോലും ആരാലും ഗൗനിക്കപ്പെടാതെ, അടിമ സമാനമായി കഴിഞ്ഞിരുന്ന മലയാളി സ്ത്രീ ഇന്ന് ലോകത്തെമ്പാടും വ്യത്യസ്ത മേഖലകളില്‍ നേതൃപരമായ സേവനങ്ങള്‍ നല്‍കിക്കൊണ്ടി രിക്കുകയാണ്.

ജാതി, ജന്മി മേധാവിത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും മറ്റും ധീരമായി പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തവരാണ് നമ്മുടെ സ്ത്രീകള്‍. സാമൂഹിക പരിഷ്ക്കരണ പ്രക്രിയയുടെയോ അവകാശ സമരങ്ങളുടെയോ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെയോ കേവലം ഗുണഭോക്താക്കള്‍ മാത്രമായിരുന്നില്ല അവര്‍. ചെറുത്തുനില്‍പ്പുകളുടെയും ചോദ്യം ചെയ്യലുകളുടെയും ആയുധം കയ്യിലേന്തി കണ്ണീരും ചോരയും നനഞ്ഞ കനല്‍ വഴികള്‍ താണ്ടിയവരാണ് കേരളത്തിലെ സ്ത്രീകള്‍.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലേക്ക് പുരുഷനും സ്ത്രീയും ഒന്നിച്ചാണ് ചാടിയിറങ്ങിയത്. അത്തരം സമരങ്ങളിലെ പങ്കാളിത്തത്തിന്‍റെ ഫലമായി മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ച സ്ത്രീകളുടെ വലിയൊരു നിര കേരളത്തിലുണ്ട്. പൊതുപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കാത്ത സ്ത്രീകളെയടക്കം സ്വാധീനിച്ച സാമൂഹ്യ രാഷ്ട്രീയ പ്രക്രിയകള്‍ കേരള നവോത്ഥാനത്തിന്‍റെ ഉജ്ജ്വലമായ ഏടുകളാണ്.

സവര്‍ണ്ണ – അവര്‍ണ്ണ വ്യത്യാസമില്ലാതെ, ജാത്യാചാരങ്ങളുടെ പേരില്‍ നരകതുല്യ ജീവിതം നയിച്ചിരുന്ന കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും അവയെ തുടര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുമാണ്. ചാന്നാര്‍ ലഹളയും കല്ലുമാലാ സമരവും ഘോഷാബഹിഷ്ക്കരണവും മറക്കുട ബഹിഷ്ക്കരണവുമെല്ലാം ആ മാറ്റത്തിനു വഴിവെച്ച നാഴികക്കല്ലുകളാണ്. സമൂഹത്തിന്‍റെയാകെ വിമോചനത്തിനു ഒഴിച്ചുകൂടാനാവാത്തതാണ് സ്ത്രീകളുടെ വിമോചനം എന്ന കാഴ്ചപ്പാട് ഏതാണ്ട് ഒരു നൂറ്റാണ്ടിനുമപ്പുറം നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

കേരളത്തില്‍ നടന്ന സാമൂഹിക – രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഫലമായി നമ്മുടെ സ്ത്രീകള്‍ ധാരാളമായി പൊതുരംഗത്തും ഔദ്യോഗികരംഗത്തും സാന്നിധ്യമറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ മൂന്ന് മലയാളി വനിതകള്‍ അംഗങ്ങളായിരുന്നു. അമ്മു സ്വാമിനാഥന്‍, ആനീ മസ്ക്രീന്‍, ദാക്ഷായണി വേലായുധന്‍ എന്നിവരായിരുന്നു അവര്‍. ആദ്യ ലോക്സഭയിലെ വനിതാ എം പിമാരില്‍ ഒരാള്‍ മലയാളിയായ ആനീ മസ്ക്രീന്‍ ആയിരുന്നു. ആദ്യ കേരള നിയമസഭയില്‍ ഭൂപരിഷ്ക്കരണ ബില്ല് അവതരിപ്പിച്ചത് കെ ആര്‍ ഗൗരിയമ്മയായിരുന്നു.

ലോകത്തിലെ ആദ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സ്ത്രീശാക്തീകരണ പരിപാടി നടപ്പാക്കപ്പെട്ട നാടാണിത്. ഈ നിലകളിലൊക്കെ സ്ത്രീമുന്നേറ്റങ്ങളുടെയും ശാക്തീകരണത്തിന്‍റെയും സമൃദ്ധമായ ചരിത്രമുള്ള ഒരു നാട്ടിലാണ് നാം ജീവിക്കുന്നത്. സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിതുകൊണ്ടു മാത്രമേ ലിംഗനീതിയിലധിഷ്ഠിതമായ സാമൂഹ്യക്രമം സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീ-പുരുഷ സമത്വം യാഥാര്‍ത്ഥ്യമാക്കുന്നതിനും സാധിക്കൂ.

ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പാതി മുതല്‍ കേരളത്തിലെ സാഹിത്യം, കല, പൊതുരംഗം എന്നിങ്ങനെ പലയിടങ്ങളിലും സ്ത്രീ പ്രതിഭകള്‍ സ്ഥാനം ഉറപ്പിച്ചു. ആ പ്രതിഭകളുടെ പട്ടികയില്‍ രാജലക്ഷ്മി, സരസ്വതിയമ്മ, ലളിതാംബിക അന്തര്‍ജ്ജനം, കമലാ സുരയ്യ, ഫാത്തിമ ബീവി, നിലമ്പൂര്‍ ആയിഷ എന്നിങ്ങനെ നിരവധിപ്പേരുണ്ട്. സിനിമയും നാടകവും സംഗീതവും സ്ത്രീകളുടെ കൂടി ഇടമായി മാറി.

സ്ത്രീകളെ വിശാലമായി സ്വാഗതം ചെയ്യുന്ന സമൂഹമായിരുന്നില്ല അന്നത്തെ കേരളം. എന്നാല്‍ തടസ്സങ്ങളെ മറികടന്ന സ്ത്രീ പ്രതിഭകള്‍ വരുംതലമുറകള്‍ക്ക് ഊര്‍ജമായി. 2010 ല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം വനിതാ സംവരണം നടപ്പാക്കി. അങ്ങനെ ചെയ്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതോടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലേക്കുള്ള സ്ത്രീ പ്രവേശത്തിന്‍റെ പുത്തന്‍ കുതിപ്പിന് സാഹചര്യമൊരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളില്‍ പകുതിയും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഏക സംസ്ഥാനമാണ് കേരളം.

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ആരംഭിച്ച കുടുംബശ്രീ ഇന്നു ലോകത്തിനു തന്നെ മാതൃകയാണ്. മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളും 45.85 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളിലൂടെ സ്വയംപര്യാപ്തമായ വലിയൊരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ ഇന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വികസന ഏജന്‍സിയായി മാറിയിരിക്കുന്നു.

നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിലേറെയായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ കാഴ്ചപ്പാടോടെ സ്ത്രീസുരക്ഷയിലും സ്ത്രീശാക്തീകരണത്തിലും മാതൃകാപരമായ നിരവധി ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ്.

സ്ത്രീകള്‍ക്കായുള്ള ജെന്‍ഡര്‍ ബജറ്റിംഗ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് 1997 ല്‍ കേരളത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ജെന്‍ഡര്‍ ബജറ്റ് നടപ്പിലാക്കി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കായി പ്രത്യേക വനിതാ ഘടക പദ്ധതി നടപ്പാക്കുന്നില്ല. പേരിനു മാത്രം ജെന്‍ഡര്‍ ബജറ്റിങ് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍പോലും ആകെ ബജറ്റിന്‍റെ ആറു ശതമാനം തുക വകയിരുത്തിയിട്ടില്ല.

വനിതാശിശുക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജെന്‍ഡര്‍ പാര്‍ക്ക് തുടങ്ങിയവ വഴി സ്ത്രീകളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് വലിയ ഇടപെടല്‍ നടത്തിവരുന്നുണ്ട്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താനായി പോലീസും ശക്തമായ ഇടപടെലുകളാണ് നടത്തിവരുന്നത്. നിര്‍ഭയ പദ്ധതിക്കു പുറമെ പോലീസിന്‍റെ ആഭിമുഖ്യത്തില്‍ അപരാജിതാ ഹെല്‍പ്പ് ലൈന്‍, പോലീസ് സ്റ്റേഷനുകളിലെ വനിതാ ഹെല്‍പ്പ് ഡെസ്ക്, പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ്, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിമന്‍ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് എന്നിവയും നിലവിലുണ്ട്.

തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ സമയബന്ധിതമായി നടപടിയെടുക്കണം എന്നു തന്നെയാണ് കാണുന്നത്. തൊഴിലിടങ്ങളിലും ഓഫീസുകളിലും സ്ത്രീകള്‍ നേരിടുന്ന ശാരീരിക – മാനസിക പീഡനങ്ങളെ സംബന്ധിച്ച പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കും. നീതി വൈകിപ്പിച്ചുകൊണ്ട് നീതി നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സാമ്പത്തികമായ സ്വാതന്ത്ര്യം കൈവരിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സാമൂഹിക മുന്നേറ്റം കൈവരിക്കാന്‍ കഴിയുകയുള്ളു. അതിന് ഏറെ ആവശ്യം തൊഴില്‍ നേടുക എന്നതാണ്. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോളജ് എക്കോണമി മിഷന്‍ വഴി സ്ത്രീകള്‍ക്കായി പ്രത്യേക തൊഴില്‍ മേളകളും നൈപുണ്യ പരിശീലന ക്ലാസുകളും നടപ്പാക്കി വരുന്നുണ്ട്. നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശത്തേക്ക് കുടിയേറാനുള്ള മികച്ച അവസരങ്ങള്‍ നോര്‍ക്കയിലൂടെയും ഒഡെപെക്കിലൂടെയും ഒരുക്കുന്നുണ്ട്.

സംരംഭക രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ സന്തോഷകരമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയില്‍ ഒരു വര്‍ഷംകൊണ്ട് 1,39,000 ത്തിലധികം സംരംഭങ്ങളാരംഭിക്കാന്‍ നമുക്കു കഴിഞ്ഞു. അതില്‍ 43,000 ത്തിലധികം സംരംഭങ്ങള്‍ സ്ത്രീകളുടേതായിരുന്നു. അതായത്, കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സംരംഭങ്ങളില്‍ 40 ശതമാനം സ്ത്രീ സംരംഭകരുടേതാണ്. ആകെയുള്ള എണ്ണായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ ആയിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു.

ശുചിത്വ മിഷന്‍റെയും ഗ്രീന്‍ ആര്‍മിയുടെയും ചാലകശക്തികളാണ് സ്ത്രീകള്‍. അവയിലെ പങ്കാളിത്തത്തെ വേസ്റ്റ് റീസൈക്ലിങ്ങുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരമായി വരെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫിസിക്കല്‍ വേസ്റ്റിനെ മാത്രമല്ല, സോഷ്യല്‍ വേസ്റ്റിനെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. സമൂഹത്തെയാകെ മലിനമാക്കുന്നതാണ് വര്‍ഗീയത. വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ വിശ്വാസത്തെയും വര്‍ഗീയതയെയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയണം. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പലതിനെയും ആക്രമണോത്സുക വര്‍ഗീയതയുടെ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമായി മാറ്റുന്നതിനെ ചെറുക്കാന്‍ കഴിയണം. കുഞ്ഞുങ്ങള്‍ക്കും ഇതിനൊക്കെ കഴിയുന്നു എന്നുറപ്പുവരുത്തുന്നതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും വലിയ പങ്കുണ്ട്.

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വികസനത്തില്‍ തുല്യ പങ്കാളികളാക്കുന്നതിനും വനിത ശിശുവികസന വകുപ്പ് ഒട്ടേറെ പരിപാടികള്‍ നടത്തിവരുന്നുണ്ട്. നിരാലംബരും ഭവനരഹിതരുമായ വിധവകള്‍ക്കായുള്ള അഭയകിരണം, വിധവകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള സഹായഹസ്തം പദ്ധതി, പൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന നിരാലംബരായ വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പടവുകൾ, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ‘അതിജീവിക’, വിധവകളുടെ പുനര്‍വിവാഹം പിന്തുണയ്ക്കുന്ന ‘മംഗല്യ’, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുന്ന ‘കനല്‍’ തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടും.

സര്‍ക്കാരിന്‍റെ നേട്ടങ്ങളും ക്രിയാത്മകമായ നയ ഇടപെടലുകളും ഉണ്ടായിരുന്നിട്ടും, സ്ത്രീശാക്തീകരണത്തിന്‍റെയും വികസനത്തിന്‍റെയും മേഖലയില്‍ ചില വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് സര്‍ക്കാര്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞുകൊണ്ട് അവയില്‍ സമഗ്രമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിങ്ങനെ മുഖ്യമായും സ്ത്രീകള്‍ ജോലി ചെയ്യുന്ന തസ്തികകള്‍ക്കുള്ള ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകളുടെ ഫലമായി തൊഴിലിടങ്ങളിലെ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍, ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് പുതുതലമുറ-ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം വേണ്ടത്ര വര്‍ദ്ധിച്ചിട്ടില്ല. പുതുതലമുറ-ജോലികളെക്കുറിച്ചുള്ള അറിവില്ലായ്മ, മറ്റ് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. ഈ പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനമടക്കം സ്ത്രീകള്‍ക്ക് നല്‍കിക്കൊണ്ട് അവരെ ഈ മേഖലയിലേക്ക് കൂടുതലായി എത്തിക്കുന്നതിനാണ് ആലോചിക്കുന്നത്.

വീട്ടിനുള്ളില്‍ ഉള്ളവരാണെങ്കില്‍ പോലും ഒരു ദിവസം കൊണ്ട് വിവിധ തരം ജോലികളാണ് സ്ത്രീകള്‍ ചെയ്തു വരുന്നത്. എന്നാല്‍, ഇതൊന്നും വേണ്ടത്ര വിലയിരുത്തപ്പെടാതെ പോവുകയാണ് പതിവ്. അവര്‍ ചെയ്യുന്ന ജോലികള്‍ കടമ എന്ന പേരില്‍ നിസ്സാരവത്ക്കരിക്കുന്ന പ്രവണതയുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ‘ശമ്പളമില്ലാത്ത ജോലി’ തിരിച്ചറിയുന്നതിനും ഗാര്‍ഹിക മേഖലകളില്‍ അവര്‍ ചെയ്യുന്ന അളക്കാനാകാത്ത ജോലികള്‍ മനസ്സിലാക്കുന്നതിനുമുള്ള സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ മൂലം തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയ കേരളത്തിന്‍റെ നടപടി രാജ്യത്തിനാകെ മാതൃകയായിരുന്നു. സംസ്ഥാനത്തെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും പ്രത്യേകിച്ച് വസ്ത്ര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇത് വലിയ ആശ്വാസം നല്‍കി. കോളേജ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ, പ്രസവാവധി അനുവദിച്ചുകൊണ്ട് കേരളം രാജ്യത്തിനു മാതൃകയായി. രാജ്യത്ത് ആദ്യമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കു കൂടി മെറ്റേണിറ്റി ബെനഫിറ്റ് നല്‍കിയും കേരളം മാതൃകയായി.

കേരളത്തിലെ സ്ത്രീകളുടെ വികസനത്തിനു വേണ്ട ശക്തമായ അടിത്തറ നമ്മള്‍ ഒരുക്കിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീപങ്കാളിത്തം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇക്കാര്യത്തില്‍ കേരളത്തിനുള്ളത് എന്നാണ് നാഷണല്‍ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നത്. അതായത്, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകള്‍ കേരളത്തിലുണ്ട്. അവരുടെ ശേഷികളെ കൂടുതല്‍ വികസിപ്പിച്ചുകൊണ്ട് വ്യവസായ, ഉത്പാദന, തൊഴില്‍ രംഗങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിയണം.

വിജ്ഞാനത്തിന്‍റെയും സാങ്കേതികവിദ്യയുടെയും അടിത്തറയില്‍ നവകേരളത്തിലേക്ക് നടത്തുന്ന വികസനകുതിപ്പില്‍ തുല്യനീതിയും ലിംഗതുല്യതയും ഉറപ്പുവരുത്തണം. ഇത്തരമൊരു ആധുനിക സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കേരളത്തിലെ സ്ത്രീകളെ കൊണ്ടുവരാന്‍ സഹായകരമാകുന്ന നിരവധി അനുകൂല ഘടകങ്ങള്‍ ഇന്ന് നമുക്കുണ്ട്.

രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ധ്യത്തിനും മെച്ചപ്പെട്ട തൊഴിലിനും വേണ്ടിയുള്ള പെണ്‍കുട്ടികളുടെ താല്പര്യം, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, കുടുംബശ്രീയിലൂടെ ഉള്‍പ്പെടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തം തുടങ്ങിയ അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് നവകേരളത്തിലേക്കുള്ള മുന്നേറ്റം സാധ്യമാക്കണം. സമത്വസുന്ദരമായ ഒരു നവകേരള സൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പന്ത് തട്ടാൻ കലക്ടറും കമ്മീഷണറും

0

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെൽ ഫുട്ബോൾ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കലക്ടേഴ്സ് ഇലവൻ എഫ്സി, കമ്മീഷണറേഴ്സ് ഇലവൻ എഫ്സി, ഫോറസ്റ്റ് ഇലവൻ എഫ്സി, കാലിക്കറ്റ്‌ പ്രസ് ക്ലബ്ബ് ഇലവൻ എഫ്സി എന്നീ ടീമുകൾ കൊമ്പുകോർക്കും.

കലക്ടേഴ്സ് ഇലവൻ ഫോറസ്റ്റ് ഇലവനുമായി മാറ്റുരയ്ക്കുമ്പോൾ കമ്മീഷണറേഴ്സ് ഇലവന്റെ എതിരാളി കാലിക്കറ്റ്‌ പ്രസ് ക്ലബ്ബ് ഇലവനാണ്. ഇരു മാച്ചുകളിലെയും വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് പുറമേ ജില്ലാ ഫോറസ്റ്റ് ഓഫീസർ, സബ്ബ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ, പ്രസ്സ് ക്ലബ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഞായറാഴ്ച ബൂട്ടണിയും.

ശരിയുടെ പക്ഷത്ത് നിന്ന് സത്യം പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തൻ : മുഖ്യമന്ത്രി

0

എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം : നിരന്തരവും അക്ഷീണവുമായ സാഹിത്യ പ്രവർത്തനത്തിലൂടെ മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാൻ തയ്യാറായ എഴുത്തുകാരനാണ് ഡോ. എസ് കെ വസന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ് കെ വസന്തന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷക്ക് ഭാവുകത്വപരവും ഭാഷാപരവുമായ ഉള്ളടക്കം നൽകി പുതുവഴി തീർത്ത ആചാര്യനാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരം നൽകി വരുന്നത്. പോയ വർഷത്തെ അവാർഡ് ജേതാവായ ഡോ. എസ് കെ വസന്തൻ ഉപന്യാസം, നോവൽ,നിരൂപണം, ഓർമക്കുറിപ്പുകൾ, ജീവചരിത്രം, ലേഖനങ്ങൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത തലങ്ങളിൽ കയ്യൊപ്പ് ചാർത്തിയ പ്രതിഭയാണ്.

സൂക്ഷ്മ നിരീക്ഷണ പാടവവും ജാഗ്രതയും ഉന്മേഷ ഭരിതമായ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. സാഹിത്യ സാംസ്‌കാരിക സംഘടനാ പ്രവർത്തനം പുരോഗമനോൻമുഖമായ എഴുത്തിന് കാരണമായെന്ന് അനുമാനിക്കാം. കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകൾ കൂടി പരിഗണിച്ചാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. വൈഞ്ജാനിക സംഭാവനകൾക്കൊപ്പം സർഗാത്മക സാഹിത്യത്തിലും വിരാജിക്കുന്ന ഡോ. വസന്തന്റെ സർഗാത്മക ലോകം ഒറ്റക്കള്ളിയിലൊതുക്കാനാകില്ല.

കേരള ചരിത്ര നിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്‌കാരചരിത്ര നിഘണ്ടു വസന്തൻമാഷ് കേരളത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ചരിത്രവും സംസ്‌കാരവും രണ്ടു പഠന പദ്ധതികളെന്ന നിലയിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താൻ ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നുകൂടിയാണ് കേരള സംസ്‌കാരചരിത്ര നിഘണ്ടു.

നമ്മൾ നടന്ന വഴികൾ, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപർവ്വം എന്നിങ്ങനെ കഥ, നോവൽ, നിരൂപണം തുടങ്ങിയ വൈവിദ്ധ്യമാർന്ന സാഹിത്യശാഖകളിലായി അറുപതിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാര നിറവിലുള്ള അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കുള്ള അംഗീകാരമെന്ന നിലയിൽ ഏറെ സന്തോഷത്തോടെയാണ് സംസ്ഥാന സർക്കാർ എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഭാഷാപഠനവും നവോത്ഥാന കാല അറിവുകളും പുതു തലമുറക്ക് പകർന്നു നൽകാൻ കഴിയണമെന്ന് എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷായെയും നമുക്ക് മുന്നിലൂടെ കടന്നു പോയ കാലവും പഠിക്കാൻ വിദ്യാർത്ഥികളും പഠിപ്പിക്കാൻ അധ്യാപകരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഡോ.വി വേണു പ്രശസ്തി പത്രം വായിച്ചു. ഡോ. അനിൽ വള്ളത്തോൾ ആദരഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ചടങ്ങിന് നന്ദി അറിയിച്ചു.

പശ്ചിമതീര കനാൽ വികസനം: 325 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി

0

തിരുവനന്തപുരം: പശ്ചിമ കനാൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സാമൂഹിക സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വലിയ പുരോഗതി സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം കരിക്കകത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലപാത വികസനം അടക്കമുള്ള പദ്ധതികളോട് സഹകരിച്ച ജനങ്ങളോട് സംസ്ഥാന സർക്കാർ നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവളം ബേക്കൽ ജലപാതാ വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. 21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം, കഠിനംകുളം-വർക്കല റീച്ചിനിടയിൽ നിർമിച്ച 4 ബോട്ട് ജെട്ടികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം- തൊട്ടിൽപാലം കനാൽ തീര സൗന്ദര്യവത്ക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നത്.

അതോടൊപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും തുടക്കമാകുകയാണ്. ആക്കുളം ചേറ്റുവ ജലപാത ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രസ്തുത പദ്ധതികളെ എതിർത്തവർ പോലും നിലവിൽ സ്വാഗതം ചെയ്യുന്ന സ്ഥിതി ഉണ്ടായി. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പശ്ചിമതീര വികസനം സാധ്യമാകുന്നത്. ഇത് വിനോദസഞ്ചാരം, ചരക്കുനീക്കം, പൊതു ഗതാഗതം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വിവിധ വകുപ്പുകളുടെയും കിഫ്ബിയുടെയും സഹകരണത്തോടുകൂടെയാണ് നിലവിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നത്.

കാര്യക്ഷമതയോടെ ഇത്തരം പദ്ധതികളെ നയിക്കുന്നതിനും പൂർത്തീകരിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചത്. പദ്ധതിയുടെ ഭാഗമായി വർക്കല, കഠിനംകുളം മേഖലയിൽ 516 കുടുംബങ്ങൾക്ക് പുനരധിവാസപാക്കേജ് ലഭ്യമാക്കി. 86 കോടി രൂപയാണ് ജനങ്ങൾക്ക് നൽകിയത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും കായലുകളുടെയും കനാലുകളുടെയും കാര്യക്ഷമമായ ഉപയോഗം മാറ്റം സൃഷ്ടിക്കും. താരതമ്യേന വേഗതയുള്ള യാനങ്ങൾ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനവും ചരക്കു നീക്കവും കൂടുതൽ വേഗത്തിൽ ആക്കുവാൻ കഴിയും.

മൂന്നു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന വാട്ടർ ക്രൂയിസ് പദ്ധതി മികച്ച ആശയമാണ്. നിലവിൽ മലബാർ റിവർ ക്രൂയിസ് പദ്ധതി വലിയ തോതിൽ വിനോദസഞ്ചാരികൾ സ്വീകരിച്ച് കഴിഞ്ഞു. ബാർജുകൾ ഉപയോഗിച്ച് രാസവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ചരക്കുനീക്കം നടത്തുവാനും നിരത്തിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും. കൊച്ചിൻ റിഫൈനറി, കെ.എം.എം.എൽ തുടങ്ങിയ സ്ഥാപനങ്ങൾ പശ്ചിമ തീരത്തിന്റെ പാർശ്വങ്ങളിൽ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ നമുക്ക് കൂടുതൽ സാധ്യതകൾ നൽകുന്നു. ഇതോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങളും നാടൻ ഭക്ഷണങ്ങളും നൽകിക്കൊണ്ട് സംസ്ഥാനത്തെ ഉൾനാടൻ ടൂറിസത്തെ അടക്കം കൂടുതൽ പരിപോഷിപ്പിക്കുന്നതിനും പുതിയ തൊഴിൽ വരുമാന സാധ്യതകൾ സൃഷ്ടിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിശിഷ്ടാതിഥിയായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ മാരായ ആന്റണി രാജു, വി.ജോയി, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ്, സിയാൽ എം.ഡി എസ്. സുഹാസ് എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്.

റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു; ജെറോമിക് ജോർജ് മികച്ച കളക്ടർ

0

തിരുവനന്തപുരം: റവന്യൂ, സർവേ – ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു.

വില്ലേജ് ഓഫിസർ മുതൽ ജില്ലാ കളക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ – ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ഫെബ്രുവരി 24നു വൈകിട്ടു നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

തലശേരി സബ് കളക്ടർ സന്ദീപ് കുമാറാണ് മികച്ച സബ് കളക്ടർ. മികച്ച ആർ.ഡി.ഒയായി പാലക്കാട് ആർ.ഡി.ഒ. ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർ.ഡി.ഒ. ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടർ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ജനറൽ)- എസ്. സന്തോഷ് കുമാർ (ആലപ്പുഴ), എൽ.ആർ- പി.എൻ. പുരുഷോത്തമൻ (കോഴിക്കോട്), ആർ.ആർ സച്ചിൻ കൃഷ്ണൻ (പാലക്കാട്), ഡി.എം. ഉഷ ബിന്ദുമോൾ കെ. (എറണാകുളം), എൽ.എ. ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം), എൽഎ എൻഎച്ച്- ഷീജ ബീഗം യു. (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

മികച്ച തഹസിൽദാർ (ജനറൽ) ആയി ഷാജി വി.കെ. (സുൽത്താൻബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), മനോജ് കുമാർ എം.കെ. (പയ്യന്നൂർ), അരുൺ ജെ.എൽ (നെയ്യാറ്റിൻകര) എന്നിവരും മികച്ച താലൂക്ക് ഓഫിസായി തൃശൂർ താലൂക്ക് ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തഹസിൽദാർ (എൽ.ആർ) വിഭാഗത്തിൽ സിതാര പി.യു (മാനന്തവാടി), സിമീഷ് സാഹു കെ.എം. (മുകുന്ദപുരം) എന്നിവരും തഹസിൽദാർ (എൽടി) വിഭാഗത്തിൽ ജയശ്രീ എസ്. വാര്യർ (സ്പെഷ്യൽ തഹസിൽദാർ (എൽആർ) കോഴിക്കോട്), മുരളീധരൻ ആർ. (സ്പെഷ്യൽ തഹസിൽദാർ (എൽടി) പാലക്കാട്) എന്നിവരും മികച്ച തഹസിൽദാർ (ആർ.ആർ) വിഭാഗത്തിൽ മുഹമ്മദ് ഷാഫി എം.എസ് (കണയന്നൂർ), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ഷിഹാനാസ് കെ.എസ്. (എൽഎ ജനറൽ, തിരുവനന്തപുരം), സ്‌കിസി എ. (കിഫ്ബി കോഴിക്കോട്) എന്നിവരും മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്റ്) വിഭാഗത്തിൽ രാജേഷ് സി.എസ്. (സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എൽഎ -1 തൃശൂർ), മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ. എൻ.എച്ച്) വിഭാഗത്തിൽ വല്ലഭൻ സി. (എൽ.എ. എൻ.എച്ച്. 966 ഗ്രീൻഫീൽഡ്, മഞ്ചേരി, മലപ്പുറം) എന്നിവരും അർഹരായി.

ഫെബ്രുവരി 24നു വൈകിട്ട് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സ്തുത്യർഹവുമായ സേവനങ്ങൾ നൽകിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത്, മികവിനുള്ള പുരസ്‌കാരങ്ങൾ നൽകുന്നത് വഴി പ്രവർത്തന മികവ് വർധിക്കാൻ മുഴുവൻ ജീവനക്കാർക്കുമുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് പുരസ്‌കാരങ്ങൾ നൽകുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നു റവന്യൂ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എടിഎം കാർഡ് നഷ്ടപ്പെട്ടോ? കാര്യം നിസ്സാരമല്ല, ഉടനെ ചെയ്യേണ്ടത് ഇതാണ്

0

ഓരോ ബാങ്കിന്റെയും ഉപഭോക്താക്കൾക്ക്  അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് കാർഡ് നൽകാറുണ്ട്. പിൻ നൽകി സുരക്ഷിതമാക്കാറുണ്ടെങ്കിലും ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ ബുദ്ധിമുട്ട് തന്നെയാണ്. ഡെബിറ്റ് കാർഡ് നഷ്ടമാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഈ വിവരം ഉടനെ തന്നെ ബാങ്കിനെ അറിയിക്കേണ്ടതാണ്. ബാങ്കിൻ്റെ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുന്നതിലൂടെ ഈ വിക്കിവാരം ബാങ്കിനെ അറിയിക്കാൻ സാധിക്കും.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ആണ് നഷ്ടപ്പെടുന്നതെങ്കിൽ, കാർഡ് നിർജ്ജീവമാക്കാനും ബ്ലോക്ക് ചെയ്യാനും നിങ്ങൾക്ക് നെറ്റ് ബാങ്കിംഗോ എസ്എംഎസ് സേവനമോ ഉപയോഗിക്കാം.

ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം

എസ്ബിഐ എടിഎം/ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാനുള്ള ഏറ്റവും വേഗമേറിയ മാർഗങ്ങളിൽ ഒന്നാണ് ബാങ്കിൻ്റെ ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കുന്നത്. 1800 11 2211 അല്ലെങ്കിൽ 1800 425 3800. ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചതിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യുക.

ഇൻ്റർനെറ്റ് ബാങ്കിംഗ് വഴി എസ്ബിഐ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാം

എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് onlinesbi.com സന്ദർശിക്കുക.
* യൂസർ ഐഡിയും പാസ്‌വേഡും നൽകി എസ്ബിഐയുടെ ഇൻ്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
* ഇ-സേവന വിഭാഗത്തിലേക്ക് പോയി എടിഎം കാർഡ് സർവീസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 
* ശേഷം ബ്ലോക്ക് എടിഎം കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എടിഎം കാർഡുമായി ലിങ്ക് ചെയ്‌ത അക്കൗണ്ട് തിരഞ്ഞെടുക്കുക.
* ബ്ലോക്ക് ചെയ്‌തതും സജീവവുമായ എല്ലാ കാർഡുകളുടെയും ലിസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും. 
* ഡെബിറ്റ് കാർഡിൻ്റെ ആദ്യത്തേയും അവസാനത്തേയും നാല് അക്കങ്ങൾ ആയിരിക്കും ഈ പട്ടികയിൽ ഉണ്ടാകുക. 
* ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാർഡ് തിരഞ്ഞെടുക്കുക. 
* കാരണം നൽകുക (നഷ്‌ടപ്പെടുക/മോഷ്ടിക്കപ്പെടുക)
* ഒട്ടിപി അല്ലെങ്കിൽ പാസ്‌വേഡ് നൽകുക,
* തുടർന്ന് സ്ഥിരീകരണ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
എസ്ബിഐ എടിഎം ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തുകഴിഞ്ഞാൽ, അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസ് വഴി അറിയിക്കും

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ അ​ഞ്ചു വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

0

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ 3,81,23,642 രൂ​പ​യു​ടെ അ​ഞ്ചു വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ​ പെ​ട്ട ന​മ്പി​കു​ളം ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ തു​ട​ർ​വി​ക​സ​ന പ്ര​വൃ​ത്തി (72.32 ല​ക്ഷം), വ​ട​ക​ര സാ​ൻ​ഡ് ബാ​ങ്ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​കീ​കൃ​ത ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ന്റെ ന​വീ​ക​ര​ണം (60 ല​ക്ഷം), മാ​നാ​ഞ്ചി​റ​യി​ലെ അ​ൻ​സാ​രി പാ​ർ​ക്ക് പു​ന​രു​ദ്ധാ​ര​ണം (99,99,999 രൂ​പ), കൊ​യി​ലാ​ണ്ടി അ​ക​ലാ​പ്പു​ഴ​യി​ലെ ബോ​ട്ട് ജെ​ട്ടി ന​വീ​ക​ര​ണം (49.75 ല​ക്ഷം), ക​ട​ലു​ണ്ടി കാ​വു​കു​ളം ചി​റ​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം (99.16 ല​ക്ഷം) എ​ന്നി​വ​ക്കാ​ണ് ഇ​ത്ര​യും തു​ക അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി ആ​യ​ത്.

ഡി.​ടി.​പി.​സി​യു​ടെ കീ​ഴി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​മാ​യ വ​ട​ക​ര സാ​ൻ​ഡ് ബാ​ങ്ക്സി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ നി​ല​വി​ൽ സ്റ്റാ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഇ​ന്‍റ​ർ​ലോ​ക്ക് ഉ​പ​യോ​ഗി​ച്ച് വി​ക​സി​പ്പി​ക്ക​ൽ, ഹാ​ൻ​ഡ് റെ​യി​ൽ പ്ര​വൃ​ത്തി, കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ, ഓ​ഫി​സ് ഫ​ർ​ണി​ച്ച​ർ ല​ഭ്യ​മാ​ക്ക​ൽ, സി.​സി ടി.​വി വി​പു​ലീ​ക​ര​ണം, പ്ലം​ബി​ങ് പ്ര​വൃ​ത്തി എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കു​ക.

ന​മ്പി​കു​ളം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ടോ​യ്ല​റ്റ് ബ്ലോ​ക്ക്, പ​മ്പ് ഹൗ​സ്, പ്ലം​ബി​ങ് പ്ര​വൃ​ത്തി, കെ.​എ​സ്.​ഇ.​ബി ക​ണ​ക്ഷ​ൻ, റീ​ട്ടെ​യി​നി​ങ് വാ​ൾ, ഫെ​ൻ​സി​ങ് പ്ര​വൃ​ത്തി, സൈ​നേ​ജു​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്.

ക​ട​ലു​ണ്ടി കാ​വു​കു​ള​ത്തി​ലെ ച​ളി മാ​റ്റി വെ​ള്ള​ത്തി​ന്റെ വ്യാ​പ്തി കൂ​ട്ടു​ന്ന​തി​നും വ​ശ​ങ്ങ​ൾ കെ​ട്ടി​സം​ര​ക്ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക്കു​മാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്. അ​ക​ലാ​പ്പു​ഴ​യി​ൽ നി​ല​വി​ലെ ബോ​ട്ട് ജെ​ട്ടി ബ​ല​പ്പെ​ടു​ത്ത​ൽ, കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്ക​ൽ, ബോ​ട്ട് ജെ​ട്ടി​ക്ക് മേ​ൽ​ക്കൂ​ര നി​ർ​മി​ക്ക​ൽ, സു​ര​ക്ഷ​ക്കാ​യി ഹാ​ൻ​ഡ് റെ​യി​ൽ പ്ര​വൃ​ത്തി, ഫ്ലോ​ട്ടി​ങ് ബോ​ട്ട് ജെ​ട്ടി ഉ​പ​യോ​ഗി​ച്ച് ബോ​ട്ട് ജെ​ട്ടി​യു​ടെ വി​സ്തീ​ർ​ണം കൂ​ട്ട​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക.

അ​ൻ​സാ​രി പാ​ർ​ക്കി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഫൗ​​ണ്ടെ​യ്ൻ മാ​റ്റി പു​തി​യ ഫൗ​​ണ്ടെ​യ്ൻ സ്ഥാ​പി​ക്ക​ൽ, കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ​വ ന​ൽ​ക​ൽ, പ്ലം​ബി​ങ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി എ​ന്നി​വ​യാ​ണ് പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പാ​ക്കു​ക.

എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം; കരാട്ടെ അധ്യാപകന്‍ അറസ്റ്റിൽ

0

എടവണ്ണപ്പാറ : എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ദിഖലി അറസ്റ്റില്‍. പോക്സോ കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചാലിയാര്‍ പുഴയില്‍ തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിദ്ദിഖലി മുന്‍പും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

അധ്യാപകനെതിരെയുളള പരാതി പെണ്‍കുട്ടി കോഴിക്കോട് ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മിറ്റി വഴി പൊലീസിന് കൈമാറിയിരുന്നെങ്കിലും മാനസിക സമ്മര്‍ദ്ദം മൂലം അന്ന് മൊഴി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും കരാട്ടെ അധ്യാപകനെതിരെ കേസുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം. മൃതദേഹത്തില്‍ ഷോളും മേല്‍വസ്ത്രം കാണാതായതു മുതല്‍ ഒട്ടേറെ സംശയങ്ങളുണ്ടെന്ന് കുടുംബം പറയുന്നു. പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടി പീഡനത്തിന് ശേഷമുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പഠനം നിര്‍ത്തിയിരുന്നു

വാഹനങ്ങളിൽ താൽക്കാലികമായി ഉപയോഗിക്കുന്ന നമ്പർ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു

0

ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറൂമുകളിൽ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാം.

T – താൽക്കാലികം (Temporary) 12 – നമ്പർ ഇഷ്യു ചെയ്ത മാസം 23 – നമ്പർ ഇഷ്യു ചെയ്ത വർഷം KL – സ്റ്റേറ്റ് കോഡ് 1714 – താൽക്കാലിക നമ്പർ L – താൽക്കാലിക നമ്പറിൻ്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ‘ O ‘ യും ‘ I ‘ യും ഉണ്ടാവില്ല). താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താനനുവാദമില്ലന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.