spot_img
Wednesday, July 1, 2026
Home Blog Page 436

വൈദ്യുതി മുടങ്ങും

0

കോഴിക്കോട് നാളെ രാവിലെ 8 മുതൽ 3 വരെ കൊയിലാണ്ടി നോർത്ത് പരിധി പൂർണമായും. കൊയിലാണ്ടി സൗത്ത് മാടാക്കര, ഏഴുകുടിക്കൽ, കവലാട്, കോളൂർ സുനാമി, മേലൂർ, കച്ചേരിപ്പാറ, പിലാച്ചേരി അമ്പലം, ഉള്ളൂർ കടവ്, പഴഞ്ചേരി, ആലങ്ങാട്, ചേലിയ ടൗൺ, ചെങ്ങോട്ടുകാവ് ടൗൺ, നെല്ലുളിക്കുന്ന്, കുഞ്ഞിലാരി പള്ളി. അത്തോളി പരിധിയിൽ കയർ സൊസൈറ്റി, മംഗലശ്ശേരി താഴം, കുട്ടോത്ത്, വേടവശ്ശേരി, കൂനഞ്ചേരി മുക്ക്, പൊന്നു വയൽ കോളനി, പുളിക്കു പാറ.

നടുവണ്ണൂർ പരിധിയിൽ മനാട്, കോഴക്കാട്, കക്കഞ്ചേരി, മന്ദങ്കാവ്, കിഴിക്കോട് കടവ്, മൈലാഞ്ചി മുക്ക്, കാവുന്തറ, കാവിൽ, കേരഫെഡ് ജംക്‌ഷൻ, പുതിയേടത്ത് കുനി, പൊയിൽത്താഴം, മാമ്പറ്റ, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, പാലോറ, ഉള്ളിയേരി, മാമ്പൊയിൽ, കാഞ്ഞിക്കാവ്, ഉള്ളിയേരി 19, ആതകശേരി, തടിക്കാട്ട് താഴെ.

ബാലുശ്ശേരി പരിധിയിൽ ഗോകുലം കോളജ്, പാടമ്പത്ത്, പുത്തൂർവട്ടം, പനായി, കോക്കല്ലൂർ, പറമ്പിൽ മുകളിൽ, ആലിൻ ചുവട്, മണ്ണാംപൊയിൽ, മുതുവത്ത്, എരമംഗലം, കാരാട്ടുപാറ, അറക്കൽ, മുത്തപ്പൻ തോട്, എരമംഗലം ക്രഷർ, കുന്നക്കൊടി, കൂനഞ്ചേരി, കരളപ്പൊയിൽ, കാഞ്ഞിക്കാവ്, തുരുത്തിയാട്, തത്തമ്പത്ത്, വെള്ളച്ചാൽ, മാതോത്തുപാറ

ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ

0

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച്‌ 14 ന് അവസാനിക്കും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.

മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്.
ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്.

ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

  • https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • MyAadhaar’ മെനുവില്‍ നിന്ന് ‘അപ്‌ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • തുടര്‍ന്ന് ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.
  • ‘പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പർ നല്‍കുക
  • രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എത്തുന്ന ഒടിപി നല്‍കുക
  • വീണ്ടും ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം തെളിയിക്കുന്ന പ്രൂഫുകള്‍ അപ്ലോഡ് ചെയ്യുക
  • നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങള്‍ നല്‍കുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്‌കാന്‍ ചെയ്ത പകര്‍പ്പായി അപ്ലോഡ് ചെയ്യണം.
  • നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.
  • സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാര്‍ജ്ജുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ നല്‍കുക
  • തുടര്‍ന്ന് ലഭിക്കുന്ന യുആര്‍ എന്‍ ഉപയോഗിച്ച്‌ സ്റ്റാറ്റസ് പരിശോധിക്കാം

ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് ന്യൂജൻ – കൃഷി പക്ഷം

0

കോഴിക്കോട്: കൃഷിയ്ക്കും പുതുതലമുറ സംരംഭങ്ങള്‍ക്കും കൂടുതല്‍ ധനവിനിയോഗം എന്ന ലക്ഷ്യത്തിലൂന്നി ജില്ലാ പഞ്ചായത്തിന്റെ 2024-25 ബഡ്ജറ്റ്. ജില്ലയുടെ സർവതല സ്പർശിയായ വളർച്ചയ്ക്ക് പ്രോത്സാഹം നല്‍കുന്ന പ്രഖ്യാപനങ്ങളും ബഡ്ജറ്റില്‍ നിറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജില്ലയുടെ വികസന മുന്നേറ്റങ്ങള്‍ സാദ്ധ്യമാക്കാനുള്ള നിർദ്ദേശങ്ങള്‍ അടങ്ങിയ ബഡ്ജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് അവതരിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ ഭരണഘടനയെയും ഫെഡറല്‍ സംവിധാനത്തെയും ഓർമ്മിപ്പിച്ചായിരുന്നു തുടക്കം. നീക്കിയിരിപ്പായ 13, 63, 29,804 രൂപ ഉള്‍പ്പെടെ 115,35,36,004 വരവില്‍ 110,31,21,318 ചെലവും 5, 04,14,686 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

കാർഷിക മേഖലയുടെ വളർച്ചയ്ക്ക് 3.91 കോടിയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. സമഗ്ര നാളികേര വികസന പദ്ധതിയാണ് ഒന്നാമത്. പ്രാദേശിക കാർഷിക കർമ്മ സേനകളെ സജീവമാക്കാനും കേര കർഷകർക്ക് നേരിട്ട് ഗുണം ലഭ്യമാക്കുക, തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിന്റെ മാന്യത ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തുകളില്‍ കാർഷിക കർമ സേനകളില്‍ രജിസ്റ്റർ ചെയ്യുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഇൻസെന്റീവ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി.

തരിശുരഹിത കോഴിക്കോട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന കതിരണി പദ്ധതി ശക്തിപ്പെടുത്തും. കൂടുതല്‍ തരിശു വയലുകളില്‍ കൃഷി ഇറക്കും. ഔഷധ സസ്യ കൃഷി വ്യാപമാക്കുമെന്ന നിർദ്ദേശവുമുണ്ട്. ഇതിനായി പത്ത് ലക്ഷം വകയിരുത്തി. ആദ്യഘട്ടത്തില്‍ ഫാമുകള്‍ക്കായിരിക്കും മുൻഗണന. മലയോര മേഖലയിലെ വന്യമൃഗ ശല്യം നേരിടാൻ ആരംഭിച്ച സോളാർ ഫെൻസിംഗ് പദ്ധതി തുടരും. മൃഗ സംരക്ഷണ – ക്ഷീര വികസന മേഖലയില്‍ പാലിനുള്ള ഇൻസെന്റീവ്, കാലിത്തീറ്റ ഇൻസെന്റീവ് എന്നിവയ്ക്കു മാത്രമായി രണ്ട് കോടിയാണ് നീക്കിവച്ചത്.

എ.ബി.സി സെന്റർ ശക്തിപ്പെടുത്താനും പുതിയ സെന്ററുകള്‍ സ്ഥാപിക്കാനും 1.5 കോടി വകയിരുത്തി. 4.19 കോടിയാണ് ആകെ വകയിരുത്തിയത്. കൂള്‍ ലാബുകള്‍ ആധുനികവത്ക്കരിക്കുന്നതുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയ്ക്ക് അഞ്ച് കോടി വകയിരുത്തി. മത്സ്യ മേഖലയുടെ വളർച്ചയ്ക്കായി 47 ലക്ഷവും പ്രാദേശിക സംരംഭകത്വ പ്രവർത്തനങ്ങള്‍ക്ക് ഒരു കോടിയുമാണ് നീക്കിവെച്ചത്.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കും. മിനി ഐ.ടി പാർക്ക് സ്ഥാപിക്കുന്നതിനായി 3.97 കോടി വകയിരുത്തി. ലൈഫ് പദ്ധതിയ്ക്കും ദാരിദ്ര ലഘൂകരണത്തിനും കൂടുല്‍ പ്രാധാന്യം നല്‍കി. സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാർ, ട്രാൻജെൻഡേഴ്സ്, പട്ടികജാതി- വർഗ ജനവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ മേഖലയില്‍ പ്രവർത്തിക്കുന്നവർ ഉള്‍പ്പെടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരേണ്ട എല്ലാവിഭാഗം ആളുകളെയും സൂക്ഷ്മതയോടെ പരിഗണിച്ചിട്ടുണ്ട്.

പ്രധാന പ്രഖ്യാപനങ്ങള്‍

ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ഭരണഘടന ചത്വരം. യൂട്യൂബ് ചാനല്‍ ആരംഭിക്കും. ജില്ലയുടെ ഔദ്യോഗിക വൃക്ഷം, പക്ഷി, പുഷ്പം, മത്സ്യം എന്നിവ പ്രഖ്യാപിക്കും. ഡിപി ആപ്പ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ, ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലൈബ്രറി കം മ്യൂസിയംജില്ലാ പഞ്ചായത്ത് കാമ്പസിൽ കഫ്റ്റീരിയ, കൂത്താളിയില്‍ ഫാം ടൂറിസം, വടകര, പേരാമ്പ്ര ബ്ലോക്കുകളില്‍ എ.ബി.സി സെന്ററുകള്‍, മത്സ്യവർഷിണി പദ്ധതി, മിനി ഐ.ടി പാർക്ക്, ഭിന്നശേഷിക്കാർ നേതൃത്വം നല്‍കുന്ന സ്പന്ദനം കഫേകള്‍, കായണ്ണ സ്വപ്ന നഗരിയില്‍ ഹാപ്പിനസ് പാർക്ക്, പനങ്ങാട് സാംസ്‌കാരിക കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡെബിള്‍ ചേംബർ ഇൻസിനേറ്റർ, ബയോഡൈവേഴ്സിറ്റി ഡിജിറ്റല്‍ രജിസ്റ്റർ, കടലുണ്ടി, കീഴ്‌ക്കോട് പുഴയോരത്ത് മിനി പാർക്ക് വനിതാ വ്യവസായ കേന്ദ്രം, വനിതകള്‍ക്ക് കൗണ്‍സലിംഗ് സെന്റർ, സ്കൂളുകളില്‍ ജെൻഡർ ഹെല്‍പ്പ് ഡസ്ക്, പട്ടികജാതി കോളനികളില്‍ കരിയർ ഗൈ‌ഡൻസ്, എസ്.ടി കോളനികളില്‍ സാംസ്കാരിക നിലയം, വരള്‍ച്ചാ രഹിത ജില്ലയാക്കും, കാൻസർ കെയർ സൊസൈറ്റി നടപ്പാക്കും, ലൈഫ് വീട്, 12 കോടി ദാരിദ്ര്യ ലഘൂകരണം 11.52 കോടി

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

0

മാനന്തവാടി: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തി ഒരാൾ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിൻ്റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.

വനപാലകർക്കെതിരെ ശക്തപ്രതിഷേധവുമായി നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂട്ടുന്നു. കർണ്ണാടകയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ , കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്ക് ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

0

കോഴിക്കോട്:സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.

കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കു മ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് കമ്മിഷന് ലഭിച്ച പരാതിയിലാണ് നടപടി.

വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷൻ അംഗം എൻ. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 3 മാസത്തിനകം ലഭ്യമാക്കാനും നിർദ്ദേശം നൽകി

കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചറിന് പരിക്ക്

0

തോൽപ്പെട്ടി: കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്. തോൽപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ താൽക്കാലിക വാച്ചറും, സി.പി.എം എം ചേകാടി ബ്രാഞ്ച് സെക്രട്ടറിയുമായ വെങ്കിടദാസ് (50) നാണ് പരിക്കേറ്റത്.

രാത്രി 8.30 യോടെ അരണപ്പാറ പള്ളിമുക്കിന് സമീപം വനമേഖലയോട് ചേർന്നാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ വെങ്കിടദാ സിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

മലപ്പുറത്ത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്യാംപിൽ പങ്കെടുക്കാനെത്തിയ രണ്ട് വിദ്യാർഥിനികൾ മുങ്ങിമരിച്ചു

0

മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. നെടുങ്കയത്തെ കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.

കോട്ടക്കൽ എം എസ് എം എച്ച് എസ് എസ് കല്ലിങ്കപ്പറമ്പിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കരിമ്പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

ക്ഷേമനിധി വിഹിതം അടക്കണം

0

കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 10 നകം വിഹിതം പോസ്റ്റ് ഓഫീസിൽ അടവാക്കേണ്ടതാണ്.

അതത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്നതിനാൽ അംഗത്വവിഹിതം യഥാസമയം അടവാക്കേണ്ടതാണ് എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2966577

പി എസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; സഹോദരങ്ങളായ അമല്‍ജിത്തും അഖില്‍ജിത്തും കീഴടങ്ങി

0

തിരുവനന്തപുരം : പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത്, സഹോദരൻ അമല്‍ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പൂജപ്പുര പൊലീസ് ഇവരെ ചോദ്യം ചെയ്യുന്നതിനായി വിട്ടു കിട്ടാൻ കസ്റ്റഡി അപേക്ഷ നല്‍കും.

മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖില്‍ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. ഇരുവരും ഒളിവില്‍ പോയതാണ് പൊലീസിന് സംശയം ഇരട്ടിക്കാൻ കാരണമായത്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പി.എസ്.സി പരീക്ഷയ്ക്കിടെയാണ് ആള്‍മാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളില്‍ നിന്ന് ഓടിപ്പോയത്. ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോള്‍ ആറാം നമ്പർ മുറിയിലിരുന്ന ഉദ്യോഗാർത്ഥി ഹാള്‍ടിക്കറ്റുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു.

പ്രാഥമിക പരീക്ഷയില്‍ 55.44 മാർക്കിനു മുകളില്‍ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങിയ അമല്‍ജിത്ത് മെയിൻ പരീക്ഷയ്ക്ക് മറ്റൊരാളെ എത്തിച്ച്‌ പരീക്ഷയെഴുതേണ്ട കാര്യമില്ലെന്നാണ് നിഗമനം. പ്രാഥമിക പരീക്ഷയിലും ഇയാള്‍ ആള്‍മാറാട്ടത്തിലൂടെയാണോ വിജയിച്ചതെന്നാണ് അന്വേഷിക്കുന്നത്.

സ്കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു,

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി/ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ്  11-ാം  ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്.

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന്           25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  (കൊച്ചി സെന്റര്‍) - 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275,