spot_img
Wednesday, July 1, 2026
Home Blog Page 437

ഊരാളുങ്കല്‍ ജന്മശതാബ്ദിക്കൊരുങ്ങി നാടും നഗരവും! രാജ്യാന്തര സമ്മേളനമടക്കം ഒരു വര്‍ഷത്തെ പരിപാടികള്‍

0

കോഴിക്കോട്: ഗുരു വാഗ്ഭടാനന്ദൻ വിത്തുപാകിയ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തില്‍ അന്താരാഷ്ട്ര സഹകരണ ഉച്ചകോടിയും സുസ്ഥിര നിർമ്മാണങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര ഗവേഷണസെമിനാറും പൊതുനിർമ്മാണങ്ങളുടെ സോഷ്യല്‍ ഓഡിറ്റും ഉള്‍പ്പെടെ വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ പാലേരി രമേശൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 13ന് വൈകിട്ട് 3. 30നു വടകര മടപ്പള്ളി ജി.വി.എച്ച്.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക. കോ-ഓപ്പറേറ്റീവ് ഫെസ്റ്റിവല്‍, സഹകരണപ്രദർശനം, ചരിത്രപ്രദർശനം, പുസ്തകോത്സവം തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

സൊസൈറ്റിയുടെ ചരിത്രം, ആഗോളതലത്തിലെ മറ്റു സഹകരണമാതൃകകള്‍, നിമ്മാണം, ആർക്കിടെക്ചർ, ടൂറിസം മേഖലകളിലെ മുന്നേറ്റങ്ങള്‍, സഹകരണമേഖലയെപ്പറ്റിയുള്ള ചർച്ചകള്‍, കലാസാംസ്‌ക്കാരികപരിപാടികള്‍ തുടങ്ങിയവയെല്ലാം ചേർന്ന് വിപുലമായിരിക്കും. നൂറു വർഷത്തെ അടയാളപ്പെടുത്തുന്ന ഒരു സിവില്‍ മാർവെല്‍ എൻജിനീയർമാരുടെ സഹായത്തോടെ പടുത്തുയർത്തും. സഹകരണമേഖല, നിർമ്മാണരംഗം, വാഗ്ഭടാനദദർശനങ്ങള്‍, പുതിയ നിർമ്മാണസാമഗ്രികള്‍, പറമ്പരാഗത കലാകരകൗശലരംഗം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണഫെലോഷിപ്പുകള്‍ ഏർപ്പെടുത്തും.

ഇന്ത്യയിലെയും ലോകത്തെയും സർവകലാശാലകളില്‍ വാഗ്ഭടാനന്ദദർശനം പരിചയപ്പെടുത്തുന്ന സെമിനാറുകള്‍ നടത്തും. വാഗ്ഭടാനന്ദ ഗവേഷണകേന്ദ്രം, സർവകലാശാലകളില്‍ വാഗ്ഭടാനന്ദ ചെയർ തുടങ്ങിയവയും ആലോചനയിലുണ്ട്.

തൊഴിലാളികളുടെ നൈപുണ്യത്തിലും ഉയർന്ന വേതനത്തിലും ആനുകൂല്യങ്ങളിലും ക്ഷേമത്തിലും മുഖ്യ ഊന്നല്‍ നല്‍കി പ്രവർത്തിക്കുന്ന സൊസൈറ്റി തൊഴിലാളികള്‍ക്കുള്ള പാർപ്പിടനിർമ്മാണം, തുടർപഠനം, മക്കള്‍ക്ക് രാജ്യത്തെ ഉന്നതവിദ്യാലയങ്ങളില്‍ പ്രധാനകോഴ്‌സുകള്‍ക്ക് സ്‌കോളർഷിപ്, ആരോഗ്യസർവേ, ജീവിതശൈലീരോഗ പ്രതിരോധം, സൊസൈറ്റിക്ക് സ്വന്തം കായികടീമുകള്‍, കായികപരിശീലനം, കലാപരിശീലനം തുടങ്ങിയ പുതിയ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎല്‍ ടെക്‌നിക്കല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് തുടങ്ങാനും തീരുമാനമുണ്ട്. കൂടാതെ തൊഴിലാളികളുടെ കുടുംബസംഗമം, കലാമേള തുടങ്ങിയവും ആഘോഷത്തിന്റെ ഭാഗമാണ്.

കൃഷി, ടൂറിസം രംഗങ്ങള്‍ ബന്ധപ്പെടുത്തി ഒരു മാതൃകാ കൃഷിയിടമോ മാതൃകാഗ്രാമമോ വികസിപ്പിക്കല്‍, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാൻ ലോകനിലവാരത്തില്‍ നൈപുണ്യം നല്കി വിവിധമേഖലകളില്‍ ലേബർ ബാങ്കുകള്‍ക്കു രൂപം നല്‍കല്‍, പൊതുജനങ്ങള്‍ക്കായി സോളാർ പദ്ധതി ഉള്‍പ്പെടെ വിവിധ സേവന, ശാക്തീകരണ, വികസനപദ്ധതികള്‍ എന്നിങ്ങനെ വേറെയും പരിപാടികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇവയ്ക്കും വൈകാതെ അന്തിമരൂപം നല്‍കും.

2025 ഫെബ്രുവരി 13നു വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ക്കു പരിസമാപ്തിയാകും. ഉദ്ഘാടന സമ്മേളനത്തിനുശേഷം അതേ വേദിയിലും മടപ്പള്ളി കോളേജ് ഗ്രൗണ്ടിലും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.

ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ നയിക്കുന്ന മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ ‘നെയ്ത്ത്’ എന്ന നൃത്തവിസ്മയത്തോടെ വൈകിട്ട് 6ന് കലാസന്ധ്യയ്ക്കു തുടക്കമാകും. തുടർന്ന് അതേ വേദിയില്‍ ഏഴുമണിക്കു നടക്കുന്ന ‘മെലഡി നൈറ്റ്’ സംഗീതനിശയില്‍ ജി. വേണുഗോപാല്‍, അഫ്‌സർ, മഞ്ജരി, സയനോര, നിഷാദ്, രേഷ്മ രാഘവേന്ദ്ര, ശ്രീദേവി കൃഷ്ണ, അരവിന്ദ് വേണുഗോപാല്‍ എന്നിവർ പങ്കെടുക്കും. മടപ്പള്ളി കോളേജ് ഗ്രൗണ്ടിലെ വേദിയില്‍ രാത്രി 8 മുതല്‍ ശിവമണി, സ്റ്റീഫൻ ദേവസി, ആട്ടം കലാസമിതി എന്നിവർ ചേർന്ന് മ്യൂസിക് ഫ്യൂഷൻ ഒരുക്കും.

ഒന്നും പേടിക്കാതെ പോകാം, സുരക്ഷിതരായി മടങ്ങിയെത്താം, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

0

പുതിയ സ്ഥലങ്ങളും കാഴ്ചകളും തേടിയുളള യാത്രകളില്‍ സംസ്കാരങ്ങളും ആളുകളും രീതികളുമെല്ലാം കടന്നു വരും. ജീവിതത്തില്‍ എന്നും ഓർമ്മിക്കാവുന്ന കുറേ നിമിഷങ്ങള്‍ തേടിയാണ് നമ്മളോരോരുത്തരുടെയും യാത്രകള്‍ അതുകൊണ്ടു തന്നെ സുരക്ഷിതമായി മടങ്ങിയെത്തിയാലേ യാത്രകള്‍ പൂർണ്ണമാകൂ. തനിച്ചാണെങ്കിലും അടുത്ത ആളുകള്‍ക്കൊപ്പമാണെങ്കിലും സുരക്ഷിതത്വം വളരെ പ്രധാനപ്പെട്ടതാണ്.

പ്ലാൻ ചെയ്യുന്നതു മുതല്‍ പോകുന്ന സ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പെരുമാറാനും അവരുടെ സംസ്കാരത്തെ ബഹുമാനിക്കാനും മറക്കരുത്. ഇത് കൂടാതെ യാത്രകള്‍ സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങളും ഏറെയുണ്ട്. നിങ്ങള്‍ ഒരു യാത്ര സുരക്ഷിതമാക്കാനായി എന്തൊക്കെയെന്ന് മനസ്സിലാക്കേണ്ടതെന്ന് നോക്കാം.

1. റിസേർച്ച്‌ ചെയ്യാം, പഠിക്കാം

യാത്ര പ്ലാൻ ചെയ്യുന്നത് ഏത് സ്ഥലത്തേയ്ക്കാണെങ്കിലും പോകുന്ന ഇടത്തെ കൃത്യമായി മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. സ്ഥലത്തിന്റെ പ്രത്യേകതകളും കാണേണ്ട കാഴ്ചകളും മാത്രമല്ല, അവിടുത്തെ സംസ്കാരം, ജീവിതരീതികള്‍, പ്രാദേശിക നിയമങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയും മനസ്സിലാക്കിയിരിക്കണം. അവരുടെ രീതികളെ മനസ്സിലാക്കാതെയുള്ള പ്രവർത്തികള്‍ മോശമായേക്കാം. യാത്രയില്‍ സന്ദർശിക്കുന്ന ഇടങ്ങളും താമസസൗകര്യവും മുൻകൂട്ടി കണ്ടെത്തുന്നതും നല്ല തീരുമാനമാണ്.

2. സിറ്റുവേഷൻ അറിയാം

എവിടെയാണ് പോകുന്നതെങ്കിലും ആ പ്രദേശത്തെ നിലവിലെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. യാത്ര തീരുമാനിച്ചു കഴിഞ്ഞാല്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍, കാലാവസ്ഥ, യാത്രാ മുന്നറിയിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യാത്രയ്ക്ക് മുൻപുള്ള ദിവസങ്ങളില്‍ അവിടുത്തെ വാർത്തകളും സ്ഥിതിഗതികളു അറിയാൻ മറക്കരുത്.

3. സാധനങ്ങള്‍ സുരക്ഷിതമാക്കാം

യാത്രകളില്‍ ഏറ്റവും ശ്രദ്ധയോടെ സൂക്ഷിക്കേണ്ടയാണ് പാസ്പോർട്ടും വിസയും അടക്കമുള്ള യാത്രാരേഖകള്‍. അതുകൂടാതെ ബാഗുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. തിരക്കുള്ള സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോകുമ്പോൾ നിങ്ങളുടെ കൈവശമുള്ള ബാഗും വിലപിടിപ്പുള്ള സാധനങ്ങളും കൈവിട്ടുപോകാതിരിക്കാൻ നോക്കണം. ആന്‍റിതെഫ്റ്റ് ബാക്ക് പാക്കുകള്‍ എടുക്കുന്നത് നിങ്ങളുടെ പണവും മറ്റു രേഖകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇതില്‍ സൂക്ഷിക്കുന്നത് ഉപകാരപ്പെടും.കൂടാതെ, പാസ്പോർട്ട്, മറ്റ് ഐഡികള്‍, ട്രാവല്‍ ഇൻഷുറൻസ് തുടങ്ങിയവ ബാഗില്‍ സുരക്ഷിത സ്ഥാനത്ത് വയ്ക്കുവാനും മറക്കരുത്. യാത്രാരേഖകളുടെ ഡിജിറ്റല്‍ കോപ്പി ഫോണിലും കരുതാം.

4. വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ

യാത്രകളില്‍ ടാക്സികള്‍ തിരഞ്ഞെടുക്കുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണം. വിശ്വസിക്കാവുന്ന സേവനങ്ങള്‍ നല്കുന്ന സര്‍വീസുകള്‍ മാത്രമേ പരിഗണിക്കാവൂ. നിങ്ങള്‍ പോകുന്ന പ്രദേശത്തെ വിശ്വസനീയമായ സേവനങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അതില്‍ വേണം ബുക്ക് ചെയ്യുവാന്‍. പ്രത്യേകിച്ച്‌ രാത്രികാലങ്ങളിലെയും ഉള്‍പ്രദേശങ്ങളിലെയും യാത്രകള്‍ക്കായി വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ. ട്രാവല്‍ ഏജന്‍സി വഴി യാത്ര ചെയ്യുമ്പോൾ അവരില്‍ നിന്നും മികച്ച സര്‍വീസുകള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അത് തിരഞ്ഞെടുക്കാം. പൊതുഗതാഗതം ഉപയോയിക്കുമ്പോഴും ശ്രദ്ധിക്കുക.

5. എവിടെയാണെന്ന് അറിയിക്കാം

നിങ്ങളുടെ യാത്രാ പ്ലാൻ അനുസരിച്ച്‌ ഓരോ ദിവസവും എവിടെയൊക്കെ പോകുന്നുവെന്നും രാത്രി താമസം എവിടെയാണെന്നും ഒക്കെ ഏറ്റവും അടുത്ത ആളുകളെയോ ബന്ധുക്കളെയോ അറിയിക്കുന്നത് നല്ലതാണ്. ഏതെങ്കിലും കാരണവശാല്‍ നിങ്ങളെ കോണ്ടാക്‌ട് ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ നിങ്ങള്‍ എവിടെയാണ് ഉള്ളതെന്നറിയാൻ ഇത് പ്രയോജനപ്പെടും.

6. ഭക്ഷണം കരുതാം

യാത്രയില്‍ പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. വൃത്തിയുള്ള ഇടങ്ങളാണ് എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ കഴിക്കാവൂ. വഴിയരികിലെ ഭക്ഷണം കഴിക്കാൻ സധിക്കാതെ വരുമ്പോൾ കഴിക്കാനായി പാക്ക്ഡ് ഐറ്റംസ് കരുതാം. തുറന്നു വെച്ച വെള്ളവും ഭക്ഷണവും കഴിക്കാതെയിരിക്കാം. വെള്ളം യാത്രയില്‍ ഒരു കുപ്പിയില്‍ കരുതുന്നത് നല്ലതാണ്.

7. പ്രാദേശിക സംസ്കാരം

അറിഞ്ഞിരിക്കാംനിങ്ങള്‍ യാത്ര പോകുന്ന ഇടത്തെ പ്രാദേശിക സംസ്കാരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ രീതികള്‍, ആചാരങ്ങള്‍, നിയമങ്ങള്‍ എന്നിവ അറിഞ്ഞിരിക്കണം. അത് കൂടാതെ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കുവാനും പ്രദേശത്തിന്റെ രീതികളെ ബഹുമാനിക്കാനും മറക്കരുത്. ചില രീതികള്‍, ആംഗ്യങ്ങള്‍ വാക്കുകള്‍ തുടങ്ങിയവ ചില സ്ഥലങ്ങളില്‍ മോശം അർത്ഥമായിരിക്കും. അതുകൊണ്ട് മാന്യമായി പെരുമാറാനും വാക്കുകള്‍ ഉപയോഗിക്കുവാനും ശ്രദ്ധിക്കുക.

ഒന്നും രണ്ടുമല്ല, 2,200ല്‍ ഏറെ വ്യാജ ലോണ്‍ ആപ്പുകള്‍, ‘കടക്ക് പുറത്തെ’ന്ന് ഗൂഗിള്‍, പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി

0

ഡൽഹി: ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന നടപടികളുമായി ഗൂഗിള്‍‍. ഇതിന്റെ ഭാഗമായി 2200 ലധികം വ്യാജലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകള്‍ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സർക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് പിടിഐയുടെ റിപ്പോർട്ടില്‍ പറയുന്നു.

വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലെയുള്ള റഗുലേറ്ററി ബോഡികളുമായി കേന്ദ്രസർക്കാർ സഹകരിക്കുന്നുണ്ട്. 2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ഏകദേശം 3500 മുതല്‍ 4000 ലോണ്‍ ആപ്പുകള്‍ വരെ ഗൂഗിള്‍ റിവ്യൂ ചെയ്തിട്ടുണ്ട്. ഇതില്‍ ഏകദേശം 2500 ആപ്പുകള്‍ നീക്കം ചെയ്തു. 2022 സെപ്റ്റംബർ മുതല്‍ 2023 ഓഗസ്റ്റ് വരെയാണ് ഗൂഗിള്‍ പരിശോധന നടത്തുന്നത്. തുടർന്ന് 2200 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ലോണ്‍ ആപ്പുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.

ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച്‌ പ്രവർത്തിക്കുന്നവർക്കാണ് ലോണ്‍ ആപ്പുകള്‍ പ്രസിദ്ധികരിക്കാനാവുക. ഇതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കേണ്ടി വരും. സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ ഈ വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തി തുടങ്ങിയത്.

റിസർവ് ബാങ്കിന്റെ നേതൃത്വത്തില്‍ എസ്‌എംഎസ് , റേഡിയോ ബ്രോ‍ഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിൻ എന്നിവയിലൂടെയാണ് ജനങ്ങള്‍ക്ക് സൈബർ കുറ്റകൃതൃങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നല്കുന്നത്. ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുന്നേ കമ്പനിയെ കുറിച്ച്‌ പഠിക്കുക എന്നതാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് രക്ഷ നേടാനുള്ള മാർഗം.

ഇൻസ്റ്റാള്‍ ചെയ്യുമ്പോൾ നല്കുന്ന പെർമിഷനുകള്‍ പരിശോധിക്കാനും ശ്രദ്ധിക്കണം. സേവന വ്യവസ്ഥകള്‍ കൃതൃമായി വായിച്ചുവേണം പെർമിഷൻ നല്കാൻ. പാസ്വേഡ് ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ നല്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം സുരക്ഷിതമായ പേമന്റ് ചാനലുകള്‍ ഉപയോഗിക്കാനും മറക്കരുത്. കൃതൃമായി ആപ്പ് അപ്ഡേറ്റ് ചെയ്യുകയെന്നതും പ്രധാനമാണ്.

ഗൂഗിള്‍ പ്ലേസ്റ്റോർ ആപ്പിള്‍ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. സംശയം തോന്നിയാല്‍ വിവരം അധികൃതരെ അറിയിക്കുവാനും മറക്കരുത്.

എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരവുമായി ഐ.എം.എ കൊച്ചി

കൊച്ചി: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിനോടുള്ള ആദരസൂചകമായി നാളെ (ശനി) എം.എ ഹൗസില്‍ സംഗീതനിശ നടക്കും.’ട്രിബ്യൂട്ട് ടു എസ്.പി.ബി ‘ എന്ന പേരില്‍ ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീതനിശ വൈകിട്ട് ആറിന് ആരംഭിക്കും.

ഗായകരായ അഫ്സല്‍, അഖില ആനന്ദ് എന്നിവർ നയിക്കുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലം. പ്രമുഖ സംഗീതജ്ഞനായ ഡോ. ലിങ്കന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിക്കും 17ന് ഐ.എം.എ ഹൗസ് വേദിയാകും. ഏപ്രില്‍ 20ന് പ്രശസ്ത ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന സംഗീതസന്ധ്യയും നടത്തുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, സെക്രട്ടറി ഡോ. ജോർജ് തുകലൻ, ട്രഷറർ ഡോ. സച്ചിൻ സുരേഷ് എന്നിവർ പറഞ്ഞു.

സിഎസ്‌എംഎല്‍: 1,249.1 കോടി ചെലവില്‍ 61 പദ്ധതികള്‍ പൂര്‍ത്തിയാക്കി

0

കൊച്ചി: കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡിന് (സിഎസ്‌എംഎല്‍) കീഴില്‍ 1,249.17 കോടി രൂപ ചെലവിട്ട് ഇതുവരെ 61 പദ്ധതികള്‍ പൂര്‍ത്തിയായെന്ന് കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍. ഹൈബി ഈഡന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്മാർട്ട്‌ സിറ്റി മിഷനുകള്‍ നടപ്പാക്കി പൂര്‍ത്തീകരിക്കാനുള്ള കാലപരിധി ജൂണ്‍ വരെ നീട്ടിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ചേര്‍ന്ന് മൊത്തം 740.34 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 690 കോടി രൂപ ഇതുവരെ വിനിയോഗിച്ചിട്ടുണ്ട്. മൊത്തം 97 പദ്ധതികളാണുള്ളത്. ഇവയില്‍ 36 പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയ്ക്ക് പാപ്പാന്മാരുടെ ക്രൂരമര്‍ദനം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

0

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മനുഷ്യ- മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയര്‍ കേശവനെയും പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പല ദിവസങ്ങളിലായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഇതിന് പിന്നാലെ മൃഗസ്‌നേഹികളുടെയടക്കം ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കുകയും പാപ്പാന്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ആനകളുടെ പരിക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്‍മാരെ ദേവസ്വം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

അതേസമയം തണ്ണീര്‍ക്കൊമ്പന്‍ വിഷയവും ഇന്ന് കോടതി പരിഗണിക്കും. തണ്ണീര്‍ക്കൊമ്പന്‍ മരിക്കാനിടയായ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്

പാപനാശം ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്ന്

0

തിരുവനന്തപുരം: സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ്’ പ്രസിദ്ധീകരണത്തിന്‍റെ താളുകളില്‍ ഇടം പിടിച്ച്‌ വര്‍ക്കലയിലെ പാപനാശം ബീച്ച്‌. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച്‌ ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്.

ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച്‌ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ ബീച്ചുകള്‍. കേരളത്തിലെ ബീച്ച്‌ ടൂറിസത്തിനു മുന്നില്‍ അവസരങ്ങളുടെ വലിയൊരു ലോകം തുറന്നു വയ്ക്കുകയാണ് ലോണ്‍ലി പ്ലാനറ്റ്. ടൂറിസം വ്യവസായത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം വര്‍ക്കലയില്‍ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് ആവേശം പകരുന്നതാണ് പുതിയ വാര്‍ത്ത.

തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന വര്‍ക്കലയിലെ ക്ലിഫ് ബീച്ച്‌ സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. സാമൂഹ്യ പരിഷ്കര്‍ത്താവും ആത്മീയ നേതാവുമായ ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് വര്‍ക്കല. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയില്‍ വര്‍ക്കല ബീച്ചിന് ഇടം നേടാനായത്.

ശ്രദ്ധേയമായ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരം വിനോദമാക്കി മാറ്റുന്നവര്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന ആധികാരിക മാഗസിനാണ് ലോണ്‍ലി പ്ലാനറ്റ്. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് സഞ്ചാരികളുടെ വഴികാട്ടിയാണിത്. ലോണ്‍ലി പ്ലാനറ്റ് നല്‍കുന്ന അംഗീകാരം പാപനാശം ബീച്ചിന്‍റെ ഖ്യാതി വര്‍ധിപ്പിക്കും. വര്‍ക്കലയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. വര്‍ക്കലയുടെ പ്രകൃതി മനോഹാരിതയ്ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാക്കാതെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്‌. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ ‘വര്‍ക്കല രൂപവത്കരണം’ എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്.

ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്നു. ഇവയ്ക്ക് പുറമെ എല്ലാ സീസണുകളിലും ഭക്തജനങ്ങള്‍ ധാരാളമായി ഒത്തുകൂടുന്ന ജനാര്‍ദ്ദനസ്വാമി ക്ഷേത്രവും വിനോദ സഞ്ചാരമേഖലയിലെ പ്രധാന കേന്ദ്രമാണ്.

ലവണ ജല ഉറവ, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. എന്നിവയും വര്‍ക്കലയിലുണ്ട്. മികച്ച പ്രകൃതി -ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെല്‍നസ് ടൂറിസം കേന്ദ്രമായും വര്‍ക്കല അറിയപ്പെടുന്നു. പാരാസെയിലിംഗ്, സ്കൂബ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ അവസരം ലഭിക്കും.

സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മാര്‍ച്ച്‌ 29, 30, 31 തീയതികളില്‍ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലിനും വര്‍ക്കല വേദിയാകും. രാജ്യത്തെമ്പാടുമുള്ള സര്‍ഫിംഗ് അത്ലറ്റുകൾ ഇതിന്‍റെ ഭാഗമാകും.

നിരവധി വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളുള്ള വര്‍ക്കലയില്‍ കഴിഞ്ഞ ഡിസംബറില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ സവിശേഷത.

പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസര്‍കോട്ട് തുടക്കം

0

കാസർകോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ. കോളജില്‍ തുടക്കമായി. ‘ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം’ എന്നതാണ് ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം.

ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. 2022ലെ നൊബേല്‍ പുരസ്കാര ജേതാവ് മോര്‍ട്ടെന്‍ പി. മെഡല്‍ ചടങ്ങില്‍ പങ്കെടുക്കും. ഐ.സി.സി.എസ് തയാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്മെന്റ് 2023 മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ എന്നിവയും സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ വിതരണം ചെയ്യും.

മികച്ച യുവശാസ്ത്രജ്ഞരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസർച് പ്രോജക്ടുമാണ് ലഭിക്കുക. കാസര്‍കോടിന്റെ പ്രദേശിക പ്രശ്‌നങ്ങള്‍ക്ക് മികച്ച ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന യുവാക്കള്‍ക്ക് കാഷ് അവാര്‍ഡും നല്‍കും.

വിവിധ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ശാസ്ത്ര മേഖലക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരുടെ സ്മരണാർഥമുള്ള പ്രഭാഷണങ്ങള്‍ എന്നിവയുണ്ടാകും. സയന്‍സ് എക്സ്പോയോടെയാണ് ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായത്. എക്സ്പോ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഐ.എസ്.ആര്‍.ഒ, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി), കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റർ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍.ഐ.ഐ.എസ്.ടി) തുടങ്ങിയ രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടേതുമായി 102 സ്റ്റാളുകളാണ് ശാസ്ത്ര കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ശമ്പളം 25,000, സർക്കാർ കെയർ ഹോമിലും വയോജന കേന്ദത്തിലും സോഷ്യൽ വർക്കർമാരെ വേണം; നിയമനം ഉടൻ!

0

തിരുവനന്തപുരം: പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും  ബിരുദാനന്തര ബിരുദമാണ് യോഗ്യത.സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസ്സായവർക്കും  സർക്കാർ, സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന.പ്രായപരിധി 25നും  45 നും ഇടയിൽ.

പ്രതിമാസം  25,000/- രൂപയ്ക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് രാവിലെ 10.30 -ന്  പൂജപ്പുരയിലെ ജില്ലാ സാമീഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471- 2343241

‘ടൈറ്റാനിക്’ പോലെ വിസ്മയം, വർക്കലയിൽ സ്കൂബാ ഡൈവിംഗിന് ഇറങ്ങിയ സംഘം കണ്ടെത്തിയത് അഞ്ജാത കപ്പൽ

0

വർക്കല: തിരുവനന്തപുരം വർക്കലയിൽ കടലിന്റെ അടിത്തട്ടിൽ നിന്ന് ദശാബ്ദങ്ങൾ പഴക്കമുള്ള കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി സ്കൂബ സംഘം. അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം നെടുങ്കണ്ട തീരത്തിന് സമീപത്തായാണ് 45 മീറ്റർ ആഴത്തിൽ കപ്പൽ കണ്ടെത്തിയത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വർക്കല തീരത്ത് മുങ്ങിപ്പോയ ഡച്ച് കപ്പലിന്റെ അവശിഷ്ടമാണ് ഇതെന്നാണ് കരുതുന്നത്.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ വർക്കല തീരത്ത് സ്കൂബ ഡൈവിംഗ് നടത്തുന്ന വർക്കല വാട്ടർ സ്പോർട്സിന്റെ സംഘമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വർക്കലയിൽ നിന്ന് എട്ട് കി.മീ അകലെയുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം നെടുങ്കണ്ട തീരത്ത് കടലിൽ 45 മീറ്റർ താഴ്ചയിലാണ് കപ്പലുള്ളത്. 12 മീറ്റർ നീളം ഉയരം തോന്നിക്കുന്ന, അമ്പത് മീറ്ററിനടുത്ത് നീളമുള്ള കപ്പൽ ആകെ പായൽ മൂടിയ അവസ്ഥയിലാണുള്ളത്. ഈ പ്രദേശത്ത് സ്ഥിരമായി സ്കൂബ ഡൈവിംഗ് നടത്തുന്ന നാലംഗ സംഘമാണ് കപ്പൽ കണ്ടത്.

45 മീറ്റർ താഴ്ചയിൽ കടലിനടിയിൽ അധികം നേരം ചെലവാക്കാൻ സാധിക്കാത്തതിനാൽ, കൂടുതൽ കാഴ്ചകൾ പകർത്താനാവാത്ത വിഷമം ഉണ്ടെങ്കിലും അപൂർവ്വമായ കണ്ടെത്തലിന് കാരണമായതിന്റെ സന്തോഷത്തിലാണ് സ്കൂബാ ഡൈംവിഗ് സംഘമുള്ളത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് വർക്കല – അഞ്ചുതെങ്ങ് ഭാഗത്ത് വച്ച് ആക്രമിക്കപ്പെട്ട്, പിന്നെ കടലിൽ മുങ്ങിപ്പോയ ഡച്ച് കപ്പലിന്റെ അവശിഷ്ടമാകാം കണ്ടതെന്നാണ് നാട്ടുകാരുടെ നിഗമനം. ഈ ഭാഗത്ത് കപ്പൽ മുങ്ങികിടക്കുന്നതായി മത്സ്യതൊഴിലാളികൾ നേരത്തെ കണ്ടെത്തിയിരുന്നു. 2021 മുതൽ വർക്കല തീരത്ത് സ്കൂബാ ഡൈംവിംഗിന് അനുമതിയുണ്ട്. ഡൈവിംഗിനായുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്താനുള്ള യാത്രയിലാണ് സ്കൂബാ സംഘത്തിന് വർക്കലയിലെ ടൈറ്റാനിക് കണ്ടെത്താനായത്.